നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

ലീല എല്ലാരും കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് നടന്നു..!

ഗീത : ലീലെ…😡👀

ലീല : ഓ…നമ്മളൊന്നും പറഞ്ഞില്ലേ..😏

ലീല വന്നത് പോലെ പോയി..! ലീലയുടെ സംസാരം ആർക്കും ഇഷ്ടപ്പെടുന്ന ഒന്നായിരുന്നില്ല..! ഗീത നീരജിന് നോക്കി..! അതൊന്നും കാര്യക്കാത്ത മട്ടിൽ നീരജ് ചോറ് കഴിച്ചോണ്ടിരുന്നു..!ലീല പോയതിന് പിന്നാലെ നീരജ് ചോറൂണ് നിറുത്തി..!

ശോഭമ്മ : നി മതിയാക്കിയോ ബാക്കി കൂടി കഴിക്ക്..🙂

നീരജിൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് ശോഭമ്മ പറഞ്ഞു..!

നീരജ് : മതി ശോഭമ്മേ…

വയറ് നിറഞ്ഞു..😄

നീരജ് ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും അത് ലീലയുടെ സംസാരം കാരണമാണെന്ന് അവിടെയുണ്ടായിരുന്ന എല്ലാർക്കും തോന്നി..!

ഗീത : മോൻ അവള് പറഞ്ഞതൊന്നും കാര്യക്കണ്ടാ..! അവള് ചിലപ്പോഴക്കെ അങ്ങനെയാ നാക്കിന് ഒരു ലൈസൻസും ഉണ്ടാവില്ല..!🙂

നീരജ് ഒന്നും പറയാതെ പ്ലേറ്റുമായി എഴുന്നേറ്റു..!പ്ലേറ്റിൽ ഇനിയും ചോറുണ്ടെങ്കിലും അത് കഴിക്കാൻ നീരജിനോട് അവരാരും പറഞ്ഞില്ല..! പറഞ്ഞില്ല എന്നല്ല അധികം നിർബന്ധിച്ചില്ല..! കാരണം ലീലയുടെ സംസാരം മുഖത്ത് അടി കിട്ടിയത് പോലെയായിരുന്നു..!അതുകൊണ്ട് തന്നെഎല്ലാരുടെയും മുഖം കഷായം കുടിച്ചത് പോലെ ഇരുന്നു..!

ബിന്ദു : പ്ലേറ്റ് തായോ..! 🙂

നീരജിൻ്റെ കയ്യിലെ പ്ലേറ്റിന് നേരെ കൈനീട്ടിക്കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!

നീരജ് : ഏയ് …ഞാൻ എടുത്തോളം..!😄

നീരജ് പുറത്തേക്ക് പോയതിന് പിന്നാലെ ഗീത റൂമിലേക്ക് നടന്നു..!

( മുറിയിൽ.. )

ഗീത കയറി ചെല്ലുമ്പോ ലീല മുത്തശ്ശിയെയും ചാരി ഫോണും നോക്കി ഇരിപ്പായിരുന്നു..! ഗീതയുടെ വരവ് കണ്ടപ്പോ അത് തനിക്കുള്ള എന്തോ താക്കീതാണെന്ന് മനസിലായെങ്കിലും ലീല പിന്നെയും ഫോൺ നോട്ടം തുടർന്നു..!

ഗീത : ഡീ…അഹങ്കാരി..! നീയിപ്പോ എന്താ ആ കുട്ടിയോട് പറഞ്ഞത്..😡😤

ലീലയുടെ കയ്യിൽ തല്ലിക്കൊണ്ട് ഗീത ഉറക്കെ പറഞ്ഞു..!

മുത്തശ്ശി : എന്തിനാ മോളെ അവളെയിങ്ങനെ തല്ലണെ..😐

ഗീതയുടെ പെട്ടെന്നുള്ള പ്രവർത്തി കണ്ട് മുത്തശ്ശി ലീലയെ ചേർത്തു പിടിച്ചു..!

ലീല : ഞാനെന്ത്…ചെയ്തിട്ടാ..എന്നിങ്ങനെ തല്ലണെ..😡😤

മുത്തശ്ശിയുടെ ചേർത്ത് പിടിക്കലിൽ നിന്ന് കുതറി കൊണ്ട് ലീല പൊട്ടിത്തെറിക്കാൻ തുടങ്ങി..!

ഗീത : നീയൊന്നും ചെയ്തില്ലേ..? ഏഹ്..!😡

ഗീത ലീലയുടെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..!

മുത്തശ്ശി : എന്തായിത്… മോളെ..👀

കാര്യം മനസ്സിലാകാതിരുന്ന കല്ലു ഗീതയോടായി കാര്യം തിരക്കി..!

ഗീത : അമ്മയ്ക്കറിയോ ഈ തല തെറിച്ചവള് എന്താ പറഞ്ഞതെന്ന്..! ആ പയ്യൻ ഭക്ഷണം കഴിക്കുന്നിടത്തൂന്ന ഇവളുടെ പറച്ചില് കേട്ട് എഴുന്നേറ്റ് പോയത്..😤

അത്രയും പറഞ്ഞു കൊണ്ട് ഗീത ലീലയുടെ തലയ്ക്കിട്ട് ഒരു കിഴുക്ക് കൂടി കൊടുത്തു..!

ലീല : ആഹ്…! ഞാൻ പറഞ്ഞോ അവനോട് എഴുന്നേറ്റ് പോവാൻ..! അവൻ എഴുന്നേറ്റ് പോയതെന്താന്ന് വേണേൽ അവനോട് പോയി ചോദിക്ക്..! കാണിക്കുന്നത് കണ്ടാ തോന്നും ഞാനാ ഇവിടെ വലിഞ്ഞ് കേറി വന്നേന്ന്…😤😏

ഗീത : കണ്ടോ.., കണ്ടോ അമ്മേ അവളുടെ വായിൽ നിന്ന് വരണത്..! ദൈവമേ ഇങ്ങനെ ഒന്നിനെ ആണല്ലോ ഞാൻ പ്രസവിച്ചത്..😤

ലീല : നന്നായി പോയി..! അല്ലെങ്കിലും എന്നവനിവിടെ വന്നോ അന്ന് തീർന്നതാണ് എൻ്റെ സന്തോഷവും..സമാധാനവുമൊക്കെ…😤🙂

ലീലയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല തോന്നിയത് കൊണ്ടാവാം..ഗീത റൂമിൽ നിന്നും പുറത്തേക്ക് പോയി..! അതുവരെ ദേഷ്യം നിറഞ്ഞ ലീലയുടെ കണ്ണുകൾ തനിയെ നിറയാൻ തുടങ്ങി..!

മുത്തശ്ശി : എന്താടാ..ഇത്..! എന്തിനാ ആ കുട്ടിയെ വെറുതെ ഉപദ്രവിക്കണേ.. നീ..🙂

കല്ലു ലീലയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..! അപ്പൊ ലീലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു , അത് പതിയെ ഒഴുകിയിറങ്ങി..!

ലീല : 🥹

മുത്തശ്ശി : അയ്യേ…മുത്തശ്ശിൻ്റെ കുട്ടി കരയാ..😄

കല്ലു ലീലയുടെ കയ്യിൽ തമാശ രീതിയിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു..!

ലീല : ആര് കരഞ്ഞു..! ഞാനൊന്നും കരഞ്ഞിട്ടില്ല..🥹

ഒഴുകിയിറങ്ങിയ കണ്ണീര് തുടച്ചുകൊണ്ട് ലീല

Leave a Reply

Your email address will not be published. Required fields are marked *