നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

സുമ : എന്തടാ..👀

നീരജിൻ്റെയും കിച്ചുവിൻ്റെയും സംസാരം കേട്ട് സുമ ചോദിച്ചു..!

നീരജ് : ഏയ് ഒന്നുല്ലടാ..!

കിച്ചു : ഡാ.. സുമെ ദേ അവന്മാരെ കണ്ട..! പടം തുടങ്ങുമ്പോ തുടങ്ങിയ ചൊറിച്ചിലാണ്..!😼

കിച്ചു മറ്റവുന്മാർ ഇരിക്കുന്നിടത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..!

കീർത്തി : അവന്മാർ വന്നപ്പൊ

തൊട്ട് തുടങ്ങിയതാണ്..😤

സുമ : അതിന് നിനക്കെന്താണ്..ഇത്ര ചൊറിച്ചിൽ ?…! അവന്മാർ അലമ്പുണ്ടാക്കുമ്പോഴല്ലെ , അപ്പൊ നോക്കാ..! തിയേറ്ററാവുമ്പൊ ഇങ്ങനെയൊക്കെ തന്നെയാണ്..! 😼

കീർത്തി : ഇവന്മാരുടെ കമൻ്റടിയും അനാവശ്യ കൂക്കി വിളിയും കേൾക്കാനാണോ നമ്മൾ ടിക്കറ്റെടുത്തത്..😼

നീരജ് : മിണ്ടാതിരുന്നു പടം കാണാൻ നോക്കെടാ..

അനാവശ്യമായൊരു വള്ളി വേണ്ടാല്ലൊ കരുതി നീരജ് ഇടപെട്ടുകൊണ്ട് പറഞ്ഞു..!

സിനിമയുടെ പല ഇമോഷണൽ സീനിലും അവന്മാരുടെ മറ്റേടത്തെ കോമഡിയും കൂക്കി വിളിയും..! ഇങ്ങനെ ചില തായോളികളുണ്ട് അനാവശ്യമായിടത്ത് ചിരിപ്പടർത്താൻ ശ്രമിക്കുന്ന വാണങ്ങൾ..! ഇതൊക്കെ കൊണ്ട് എന്താണാവോ ഇവന്മാർ ഉദ്ദേശിക്കുന്നത്..! ചിലപ്പൊ ഊമ്പിയ കമൻ്റായിരിക്കും മറ്റ് ചിലപ്പൊ പൂച്ചയുടെയോ കാക്കയുടെയൊ ശബ്ദത്തിലൊരു ഓളിയിടൽ..! സിനിമയുടെ മൂഡ് കളയാൻ ശ്രമിക്കുന്ന മൈരന്മാർ..! അപ്പൊ ചിലർ പറയും തിയേറ്റർ ആവുമ്പൊ ഇങ്ങനെയൊക്കെ തന്നെയാണ്..! ഇങ്ങനെയായിരുന്നു കാണാൻ പറ്റുന്നവർ കണ്ടാ മതി ഇല്ലേ വീട്ടിൽ പോയി കണ്ടോളാൻ..! അങ്ങനെയുള്ളവരോടായി , വീട്ടിൽപോയി കാണാനാണെങ്കിൽ കയ്യിലെ കാശ് കൊടുത്തു ടിക്കറ്റെടുത്ത് ഇവിടെ വരേണ്ട ആവശ്യമുണ്ടൊ..! എടാ മൈരുകളെ ഒരു ആക്ഷൻ ത്രില്ലർ പടത്തിനൊ വല്ല നായകൻ്റെയൊ വില്ലൻ്റെയോ ഇൻട്രോയ്ക്കൊ മറ്റുമാണ് ഈ ആവേശവും കൂക്കി വിളിയെങ്കിൽ പിന്നെയും കുഴപ്പമില്ല പറയാം..! ഈ ഫീൽ ഗുഡ് പടത്തിന് , ഇമോഷണൽ സീനിന് അനാവശ്യ കമൻ്റ് പറഞ്ഞ് മറ്റുള്ളവരുടെ തെറി കേൾക്കുന്നതിന് ഒറ്റ വാക്കേ പറയാനുള്ളു ” വെറും തന്തയില്ലായ്മ “…🙌

സിനിമ പിന്നെയും കുറെ മുന്നോട്ട് പോയി..! സ്ക്രീനിൽ സിനിമ പ്ലേ ആവുമ്പോഴാണ് രണ്ടെണ്ണം മുകളിലേക്ക് കയറി വന്നത്..! ആദ്യത്തെ വെട്ട കുറവ് കൊണ്ട് ആളെ മനസ്സിലായില്ലെങ്കിലും അടുത്തെത്തിയപ്പോ

നീരജിന് ആളെ മനസിലായി..!

കിച്ചു : ഇത് മറ്റേ പിള്ളാർ അല്ലെണ്ണാ..!👀

സെക്കൻഡ് ഹാഫിൽ സിനിമയ്ക്ക് വന്ന സോണിയെയും പ്രവീണിനെയും നോക്കി കിച്ചു പറഞ്ഞു..!

നീരജ് : നി സിനിമ കാണാൻ വന്നതോ , അതോ കയറി വരുന്നവരുടെ ലിസ്റ്റ് എടുക്കാൻ വന്നതോ..😼

സോണിയേയും പ്രവീണിനെയും കണ്ടപ്പോഴുണ്ടാ മൂഡോഫിൽ നീരജ് കിച്ചുവിന് നോക്കി പറഞ്ഞു..!

സുമ : എന്താടാ നിൻ്റെ പ്രശ്നം..😤

കിച്ചുവിൻ്റെ അനാവശ്യചോദ്യങ്ങൾ കേട്ട് സുമ ചോദിച്ചു..!

കിച്ചു : എനിക്കെന്ത് പ്രശ്നം..! ദേ ആ ചെക്കനെയാണ് ഇങ്ങേര് ടൗണിൽ വച്ച് എടുത്തിട്ട് ചവിട്ടിയത്..

സോണിയെ വിരൽ ചൂണ്ടികൊണ്ട് കിച്ചു പറഞ്ഞു ..! കിച്ചു പറഞ്ഞ് കഴിഞ്ഞതും സുമ കാര്യമായി തന്നെ സോണിയെ നോക്കുന്നുണ്ടായിരുന്നു..!

മിനിറ്റുകളും മണിക്കൂറുകളും പോകുന്നതറിഞ്ഞില്ല എന്ന് വേണം പറയാൻ..! വലിയ ആരവങ്ങൾ ഇല്ലെങ്കിലും ഫീൽ ഗുഡ് മൂഡിൽ പോകുന്ന ഒരു പടം..! സത്യം പറഞ്ഞ ഈ അടുത്ത കാലത്തെങ്ങും ഇങ്ങനെയൊരു ഫീൽ ഗുഡ് സാധനം ഇറങ്ങിയിട്ടുണ്ടാവില്ല തോന്നുന്നു..! ഏസിയുടെയും ബനിയൻ്റെയും തണുപ്പ് വീണ്ടും നീരജിന് പിടിച്ച് വരിയാൻ തുടങ്ങി..! കിച്ചുവിൻ്റെയും കീർത്തിയുടെയും അവസ്ഥയും മറിച്ചല്ലായിരുന്നു..! ഒടുവിൽ സിനിമ കഴിഞ്ഞു..! വീണ്ടും മഞ്ഞ കലർന്ന വെളിച്ചം തിയേറ്റർനകത്ത് പരന്നു..! ക്ലൈമാക്സിലെ ആ ഒരു സീൻ മാറ്റിപ്പിടിച്ചെങ്കിലും നന്നായേനെ എന്ന് തോന്നിയെങ്കിലും

“പറയാതെ പോയ പ്രണയത്തിന് മാധുര്യം കൂടുതലാണ്.. ” എന്നെ അന്നും ഇന്നും തോന്നിയിട്ടുള്ളൂ..!

തലയ്ക്കകത്തെ മണ്ടൻ ഫിലോസഫർ ഉണർന്നിരിക്കുന്നു എന്ന് തോന്നിയ നിമിഷം അറിയാതെ ഒരു ചിരി വിടർന്നു..! അപ്പോഴാണ് കിച്ചു നീരജിന് തോണ്ടി വിളിച്ചത്..!

Leave a Reply

Your email address will not be published. Required fields are marked *