നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

.

.

.

നീരജ് : ഇന്നെന്താടാ കളി ഒന്നുമില്ലേ..👀

വെള്ളം കെട്ടിക്കിടന്ന പാടത്തേക്ക് നോക്കിക്കൊണ്ട് നീരജ് തലമുടി കോതിയൊരുക്കി..!

കിച്ചു : മഴ പെയ്ത സ്ഥിതിക്ക് ഇന്ന് വെള്ളം കളി നടത്താമെന്ന് കരുതി..😅

നീരജിന് നോക്കി ഒരു വഷള് ചിരിയോടെ കിച്ചു പറഞ്ഞു..!

നീരജ് : എന്താണ് ഒരു ചാഞ്ചാട്ടം … ഏഹ്..😅

കിച്ചുവിൻ്റെ സംസാരത്തിലെ ചെറിയൊരു കുഴയല് കണ്ട് നീരജ് ചോദിച്ചു..!

കിച്ചു : ചുമ്മാ..😁

നീരജ് : നി ഓട്ടത്തിന് പോയിലെ..!👀

ബിയർ കുപ്പിയുമായി ചുരുണ്ടിരിക്കുന്ന സുമയെ നോക്കി

നീരജ് ചോദിച്ചു..!

സുമ : മഴയൊക്കെ അല്ലെ..ഒരു മൂടില്ല..! അപ്പൊ പിന്നെ രണ്ടെണ്ണം അടിക്കാ കരുതി..ഇങ്ങോട്ട് വന്നപ്പോ സ്വിച്ചിട്ട പോലെ ഈ മൈരൻ ഇവിടെ ഇളിച്ചോണ്ടിരിക്കുന്നു..! എന്നാ പിന്നെ വെറുതെ ഇരിപ്പല്ലേ ഒരു നാല് ബിയർ അങ്ങെടുത്തു..! നിനക്ക് വേണേ..ദേ ഒന്നും കൂടി വേണേൽ എടുത്തോ..!👀

നീരജ് : ഏയ്..വേണ്ടടാ..!

തിരിച്ച് വീട്ടിലേക്ക് തന്നെ പോകേണ്ടതല്ലേ ഓർത്ത് നീരജ് പറഞ്ഞു..!

സുമ : വേണ്ടേൽ വേണ്ട..! ഇവിടെ പിന്നെ സാധനം തീർക്കാൻ ആണോ പഞ്ഞം..!😹

സുമ ചിരിച്ചുകൊണ്ട് ഒരു സിപ് കൂടി എടുത്തു..!

കിച്ചു : ഏയ്… സുമെ ഒരു സിഗ് താടാ..

ബിയർ അടിച്ചോണ്ടിരുന്ന സുമേഷിനോട് കിച്ചു ചോദിച്ചു..!

സുമ : ഇന്നാ..😏

കിച്ചുവിൻ്റെ നേർക്ക് ഗോൾഡിൻ്റെ ഒരു പാക്ക് ഇട്ടുകൊണ്ട് സുമ പറഞ്ഞു..! കിച്ചു സിഗരറ്റ് പാക്കറ്റ് കയ്യിലെടുത്തു..!

കിച്ചു : ഇതിലാകെ ഒന്നല്ലേ ഉള്ളൂ..👀

സിഗരറ്റ് പാക്കറ്റ് തുറന്ന് നോക്കിയിട്ട് കിച്ചു ചോദിച്ചു..!

സുമ : നിനക്ക് പിന്നെ എത്രണ്ണം വേണം..! 👀

സുമ കിച്ചുവിന് ഒന്നിരുത്തി നോക്കി..!

കിച്ചു : ഇല്ലാ…ഒന്ന് മതി..!

കിച്ചു സിഗരറ്റ് കത്തിച്ചുകൊണ്ട് ഒന്ന് ഇരുത്തിയൊരു പുക എടുത്തു..! എന്നിട്ട് ഒരു പ്രത്യേക രീതിയിൽ പുക വിട്ടുകൊണ്ട് നീരജിന് നോക്കി..!

നീരജ് : അണച്ച് അണച്ച് അവനെ കളിക്കാൻ വയ്യാ..! എന്നാലും ഇതിനൊരു കുറവും ഇല്ല..🙌

കിച്ചുവിൻ്റെ വലി കണ്ട് നീരജ് ഒരു ഊക്കല് പോലെ പറഞ്ഞു..!

കിച്ചു : ഹലോ…ഇപ്പോഴും കിച്ചു തന്നെയാണ് സിഗരറ്റ് വലിക്കുന്നത് അല്ലാതെ സിഗരറ്റ് അല്ല..😈

കയ്യ് വിരലുകൾക്കിടയിൽ സിഗരറ്റ് വച്ചുകൊണ്ട്

കിച്ചു തീവണ്ടിയിലെ ഡയലോഗ് അടിച്ചു..!

നീരജ് : ഏയ്…ഡയലോഗ് ഒക്കെ പുറത്ത് വരുന്നു..😅

കിച്ചു : 😌

സുമ : നിനക്ക് വേണ്ടാലോ…അവസാനമായി ചോദിക്കുവാണ്..!👀

ഏറുമാടത്തിലേക്ക് കയറിയിരുന്ന നീരജിന് നോക്കി സുമ ഒന്നുകൂടി ചോദിച്ചു..!

നീരജ് : ഏയ് വേണ്ടടാ..!

സുമ : വേണേൽ അടിച്ചോ..! ഇല്ലേ ദേ ഈ മൈരൻ അടിക്കും..😼

ബിയർ ഒരു സിപ് കൂടി എടുത്തുകൊണ്ട് സുമേഷ് പറഞ്ഞു..!

നീരജ് : അപ്പൊ എത്രണം കേറ്റി..!😅

സുമ : മൊത്തത്തിൽ നാലെണ്ണം വാങ്ങി..! അതിലൊന്ന് ദേ ഇത് രണ്ടെണ്ണം ദോ അവൻ കേറ്റി..ഒന്നും കൂടി ഉണ്ട്..! നിനക്ക് വേണ്ടൽ വേണ്ട…

സുമ പിന്നെയും ബിയർ ബോട്ടിൽ വായിലേക്ക് വച്ചു..!

നീരജ് : മഴയത്ത് ആരാടാ ബിയർ അടിക്കണേ.. കളറ് വാങ്ങി അടിച്ച കൊടുത്ത പൈസയും മുതലാവും ഒരു മൂടും കിട്ടും..

സുമ : ഉള്ള മൂടൊക്കെ മതിയെടാ…😄

അപ്പോഴാണ് കിച്ചുവിൻ്റെ അനിയത്തി കീർത്തി അങ്ങോട്ടേക്ക് ഓടി വന്നത്..!

സുമ : നിനക്കൊരു കുടയെടുത്തോണ്ട് വരായിരുന്നിലേടി..😐

മഴ നനഞ്ഞ് ഓടി വന്ന കീർത്തിയോട് സുമേഷ് ചോദിച്ചു..!

കീർത്തി : വലുതായി നനഞ്ഞിട്ടൊന്നൂല്ല..!😁

തലമുടി കുടഞ്ഞ് പിന്നിലേക്ക് ഇട്ടുകൊണ്ട് കീർത്തി പറഞ്ഞു ..! അപ്പോഴാണ് തൊട്ടപ്പുറത്ത് ഇരിക്കുന്ന നീരജിന് കീർത്തി കണ്ടത്..!

സുമ : എന്താടി പൊതിയില്..?👀

കീർത്തിയുടെ കയ്യിലെ പൊതി കണ്ട് സുമ ചോദിച്ചു..!

കിച്ചു : ഓ..അതിത്തിരി മിച്ചറാണ്..

സുമ ചോദിച്ചത് കീർത്തിയോട് ആണെങ്കിലും അതിൻ്റെ ഉത്തരം വന്നത് കിച്ചുവിൻ്റെ വായിൽ നിന്നായിരുന്നു..!അപ്പോഴും കീർത്തി പ്രത്യേകിച്ച് ഒന്നും പറയാതെ നിന്നു..!

കിച്ചു :

വാങ്ങിച്ചപ്പോ കുറയുണ്ടായിരുന്നല്ലോ..ഇതിലെ ബാക്കി എവിടെ..😼

Leave a Reply

Your email address will not be published. Required fields are marked *