നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് : എന്നെ അവിടന്ന് ഇറക്കി വിട്ടാ നിൻ്റെ പ്രശ്നം തീരൊ…😼

ഗതികെട്ടാ പുലി പുല്ലും തിന്നുമെന്ന പോലെ കിച്ചുവിൻ്റെ സംശയങ്ങളും പോയിൻ്റുകളും കേട്ട് നീരജ് പറഞ്ഞു..!

കിച്ചു : സത്യം പറ അവർ നിങ്ങടെ അമ്മയല്ലേ…?

കിച്ചു കുറച്ചുകൂടി അടുത്തേക്ക്

ചേർന്നിരുന്നിരുന്നുകൊണ്ട് നീരജിനോട് ചോദിച്ചു..!

നീരജ് : ഏ…👀

കാര്യം മനസ്സിലാവാതെ നീരജ് സുമേഷിനെ നോക്കി..!

കിച്ചു : നിങ്ങൾ അവരുടെ മകനല്ലേ..? വർഷങ്ങൾക്ക് മുൻപ് കാണാതെ പോയ , അല്ലെങ്കിൽ അവർ ഉപേക്ഷിച്ച അവരുടെ മകൻ..👀

മുഖത്ത് നിഗൂഢത നിറച്ചുകൊണ്ട് കിച്ചു കണ്ണ് ചിമ്മാതെ നീരജിന് തന്നെ നോക്കി നിന്നു..!

കിച്ചു : ശരിയല്ലേ പറഞ്ഞത്..? 👀

വീണ്ടും കിച്ചു അതേ ചോദ്യം ആവർത്തിച്ചു..!

നീരജ് : ഒന്നു തന്നാലുണ്ടെല്ലോ…രണ്ടാമതൊന്ന് നി താങ്ങില്ല…😤

നീരജ് കിച്ചുവിന് തോളിൽ പിടിച്ച് തള്ളി..!

നീരജ് : ഒരു ബിയർ അടിച്ച തീരുന്ന ഈ മൈരനെയാണാ നി കമ്പനിക്ക് കൂട്ടിയത്…😤

പിന്നിലേക്ക് മറിഞ്ഞ കിച്ചുവിന് ഒരു നോക്ക് നോക്കിക്കൊണ്ട് നീരജ് സുമയെ നോക്കി പറഞ്ഞു..!

സുമ : ബിയറിന് മുൻപ് ഒരു ആരൻ്റെ പകുതി കേറ്റിയിട്ടാ ഈ പണ്ടാരകാലൻ കെടക്കണത്..! നീയത് കാര്യകണ്ടാ…🤗

നീരജ് : നീയിതെവിടെ പോണ്..?👀

പറഞ്ഞ് പറഞ്ഞ് സൈഡിലേക്ക് മറിഞ്ഞ സുമയെ താങ്ങിക്കൊണ്ട് നീരജ് രണ്ടാളെയും പരസ്പരം നോക്കി..! സുമയെ ചരിച്ച് കിച്ചുവിൻ്റെ സൈഡിലേക്ക് ഇട്ടുകൊണ്ട് നീരജ് പുറത്തേക്കിറങ്ങി..! അപ്പോഴും ചെറിയ രീതിയിൽ മഴ ചാറുന്നുണ്ടായിരുന്നു..! അടിച്ച് ഓഫായ അവന്മാരുടെ അടുത്ത് ഇരിക്കുന്നതിനേക്കാളും നല്ലത് ശവത്തിന് കാവൽ നിൽക്കുന്നതാണെന്ന ബോധ്യത്തിൽ നീരജ് കീർത്തിയോട് അവന്മാർ അവിടെ കിടക്കുന്നുണ്ടെന്ന് പറഞ്ഞ് ബൈക്ക് എടുത്ത് തിരികെ പോയി..! ഇതൊരു സ്ഥിരം കാഴ്ചയായത് കൊണ്ടും കീർത്തിയും അതിന് കാര്യാക്കി എടുത്തില്ല..!

>>>7:27

നീരജ് പതിവ് പോലെ പാലും വാങ്ങിച്ച് സൊസൈറ്റിയിൽ പോയി വരുവായിരുന്നു..! പ്രതീക്ഷയ്ക്ക് വിപരീതമായി അന്നും കൃഷ്ണ സൊസൈറ്റിലേക്ക് വന്നില്ല..!

അങ്ങനെ കൃഷ്ണയെക്കുറിച്ചോർത്ത് ബൈക്കിൽ വരുമ്പോഴാണ് വീട്ട് പടിക്കൽ പല്ലും തേച്ച് വേലിയും ചാരി നിന്ന കിച്ചുവിന് നീരജ് കണ്ടത്..!

കിച്ചു : 😁

നീരജിന് കണ്ടതും കിച്ചു വെളുക്കെ ചിരിച്ചു..!

നീരജ് : മോനൊന്നിങ്ങ് വന്നേ..🤗

ഇന്നലെ രാത്രിയിലെ കിച്ചുവിൻ്റെ സംശയങ്ങൾ ഓർമയിൽ തെളിഞ്ഞതും നീരജ് കിച്ചുവിന് വിളിച്ചു..!

കിച്ചു : എന്താണ്ണാ..😃

നീരജ് : നിൻ്റെ സംശയമൊക്കെ മാറിയോടാ..😤

കിച്ചുവിൻ്റെ ചെവിയിൽ പിടിച്ചുകൊണ്ട് നീരജ് ചോദിച്ചു..!

കിച്ചു : ഉഊ..ഹ്..😦

നീരജിൻ്റെ ചെവിയിലെ പിടുത്തത്തിൽ തള്ളിക്കൊണ്ട് കിച്ചു നിന്ന് കൂവി..!

നീരജ് : നിൻ്റെ സംശയം മാറിയോടാ..?😼

കിച്ചു : പിടി വിടണ്ണ..! 😕

കിച്ചു നിന്ന് തുള്ളാൻ തുടങ്ങി..! ഒടുവിൽ നീരജ് പിടിവിട്ടപ്പോ ചെവി തടവിക്കൊണ്ട് കിച്ചു നീരജിന് ദഹിപ്പിക്കുന്ന രീതിയിലൊന്ന് നോക്കി..!

നീരജ് : 😁

കിച്ചു : രാവിലെ തന്നെ മനുഷ്യൻ്റെ ജീവനങ്ങ് പോയി..🫠

ചെവി തടവിക്കൊണ്ട് കിച്ചു പറഞ്ഞു..!

നീരജ് : നിനക്കല്ലേ ലോകത്ത് വേറെയാർക്കും ഇല്ലാത്ത സംശയങ്ങൾ ഉള്ളത്..😼

നീരജ് കിച്ചുവിൻ്റെ വയറ്റിൽ ചെറുതായി ഇടിച്ചു..!

കിച്ചു : നിങ്ങളെ സംശയിക്കാൻ നിങ്ങളാരെൻ്റെ ഭാര്യയൊ..?🙂😼

നീരജ് : ഓഹോ..? രാവിലെ നി ഇങ്ങനെയേ പറയുള്ളെന്ന് എനിക്കറിയാമായിരുന്നു..! അതോണ്ടാണ് ഇന്നലത്തെ നിൻ്റെ പ്രസംഗം മുഴുവൻ റെക്കോർഡ് ചെയ്തത്..!😀

ഇന്നലെ കിച്ചുവിൻ്റ നാവ് കുഴയാൻ തുടങ്ങിയപ്പോ തൊട്ടേ നീരജ് വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു..! അതെന്തിനാ ചോദിച്ചാ , ഇവിടെ പിള്ളാരുടെ ഇടയിൽ ഊക്കൻ പാകത്തിന് വീഡിയോ ,ഫോട്ടോയൊ എടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന ഒരു ഏർപ്പാടുണ്ട്..! ഉദാഹരണത്തിന് നാക്ക് സ്ലിപ്പായി

വരുന്ന ചില വാക്കുകൾ,പഴയ ചില ഫോട്ടോകൾ, വീഡിയോ ട്രോൾസ് അങ്ങനെ കുറെയെണ്ണം..! അത് ഇവിടെ മാത്രം അല്ല ഞാൻ നാട്ടിലുള്ള സമയത്തും ഉണ്ടായിരുന്നു..! എൻ്റെ ഫോണിൽ ഇപ്പോഴും ആൻ്റപ്പൻ്റെ ചില ഫോട്ടോസ് ഇപ്പോഴും ഉണ്ട്..! പക്ഷേ ഇവിടെ ആണ് ഏറ്റവും കൂടുതൽ പിള്ളാര് പരസ്പരം ട്രോൾ ചെയ്യുന്നത്..!

Leave a Reply

Your email address will not be published. Required fields are marked *