നീരജ് : എന്നിട്ട് വേണം നിൻ്റെ അമ്മയെന്നെ ഉലക്കയ്ക്കടിക്കാൻ….😅
നീരജ് ബൈക്ക് സ്കൂളിൻ്റെ മുൻപിൽ കൊണ്ട് നിറുത്തി..!
നീരജ് : ആ…ഇറങ്ങിക്കോ..😊
നീരജ് അച്ചുവിന് പിടിച്ച് പൊക്കി താഴെയിറക്കി..!
നീരജ് : ഇന്നാ..! ഞാൻ വരണ്ടാലോ..
അച്ചുവിന് നേരെ ബാഗ് നീട്ടിക്കൊണ്ട് നീരജ് പറഞ്ഞു..!
അച്ചു : വേണ്ട…✋😼
അച്ചു ബാഗും തൂക്കി തിരിഞ്ഞ് നടക്കാൻ തുടങ്ങി..!
നീരജ് : ഡേയ്….വൈകീട്ട് ഞാൻ വരുമ്പോ അടങ്ങി ഒതുങ്ങി ദേ ഈ മരച്ചുവട്ടിൽ വന്ന് നിന്നോണം..! വല്ല പിള്ളേരുടെയും ഒപ്പം അതിലേയും ഇതിലേയും
പോയി എനിക്ക് വെറുതെ പണിയുണ്ടാക്കരുത്..!😤
നീരജ് അച്ചുവിന് നോക്കി പറഞ്ഞു..! അല്ലെങ്കിലും ഈയിടെയായി നീരജ് വിളിക്കാൻ വരാൻ നേരം അച്ചുവിന് ഇവിടെ എങ്ങും കാണില്ല..! ഒന്നിലെങ്കിൽ പ്ലേ ഗ്രൗണ്ടിൽ ഇല്ലേ ഏതേലും പിള്ളാരുടെ പിന്നാലെയുള്ള ഓട്ടം , ഇതാണ് അച്ചുവിൻ്റെ കലാപരിപാടികൾ..! അവസാനം പിന്നാലെ നടന്ന് കൂട്ടിക്കൊണ്ട് വരേണ്ടത് നീരജിൻ്റെ ഉത്തരവാദിത്തവും..!
അച്ചു : നി പോടാ…😏
അച്ചു നീരജ് കേൾക്കാത്ത വിധത്തിൽ സ്വയം പറഞ്ഞു..!
നീരജ് : എന്താ..👀
അച്ചു : ഒന്നൂലെ…😤
നീരജിന് നോക്കി പറഞ്ഞുകൊണ്ട് അച്ചു തിരികെ സ്കൂളിലേക്ക് കയറി..! അച്ചു സ്കൂൾ മുറ്റത്ത് കൂടി ക്ലാസിൻ്റെ അകത്തേക്ക് കയറുന്നത് വരെ നീരജ് പുറത്ത് നോക്കിക്കൊണ്ടേ നിന്നു..! ബാഗിൻ്റെ വള്ളിയിൽ പിടിച്ച് ചാടിയും നടന്നും പോയിക്കൊണ്ടിരുന്ന അച്ചുവിന് കണ്ട് നീരജിൻ്റെ ചുണ്ടത്തൊരു ചിരി വിടർന്നു..!
.
.
.
.
.
>>>11 :13
നീരജ് : വൈകീട്ട് സിനിമയ്ക്ക് പോയാലോ ചോദിച്ചായിരുന്നു കിച്ചു..!
നിലത്തെ പുല്ല് വെട്ടിക്കൊണ്ട് നീരജ് പത്രം നോക്കുന്ന കല്ലുവിന് നോക്കി..!
കല്ലു : പോകായിരുന്നില്ലേ..🌝
പത്രം മടക്കി ബെഞ്ചിലേക്ക് വച്ചുകൊണ്ട് കല്ലു തൻ്റെ അഭിപ്രായം പറഞ്ഞു..!
നീരജ് : അതിന് ഇവിടെന്ന് വിട്ടാക്കണ്ടെ..🙂↕️
പുല്ല് വെട്ടല് നിറുത്തി കല്ലുവിൻ്റെ അടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് നീരജ് പറഞ്ഞു..!
നീരജ് : ശോഭമ്മയോട് ചോദിച്ചപ്പോ ബിന്ദു ചേച്ചിയോട് ചോദിക്കാൻ പറഞ്ഞു..! ബിന്ദു ചേച്ചിയാണെ രാത്രിയാണ് പോണ്ടാന്നും പറഞ്ഞു..🫠
കല്ലു : 🙆♂️😅
നീരജിൻ്റെ വർത്താനം കേട്ട് കല്ലു ചിരിക്കാൻ തുടങ്ങി..!
നീരജ് : ഇതിൻ്റെ വല്ല ആവശ്യവും ഉണ്ടോ..എനിക്ക്..?🫠
നീരജ് ഒരു
നിമിഷം മാമനെ അറിയാതെ സ്മരിച്ചുപോയി..! പുള്ളിക്കാരൻ മീഡിയേറ്ററായി കളിച്ചിട്ടാണ് നീരജിനിവിടെ വരേണ്ടി വന്നത്..!
കല്ലു : അതിനിപ്പെന്താ നടന്നതൊക്കെ നല്ലതിന് അല്ലെ..നടക്കാൻ പോകുന്നതും അങ്ങനെയൊക്കെ തന്നെയാണെന്ന് കൂട്ടിക്കോ..😊
ഒരു ഉപദേശകയെ പോലെ കല്ലു പറഞ്ഞു നിറുത്തി..!
നീരജ് : അങ്ങനെ നടന്നതെല്ലാം നല്ലതിനായിരുന്നെന്ന് പറയാൻ പറ്റില്ല…. എന്നാലും വലിയ കുഴപ്പമില്ല..🫠
ചില കയ്പ്പൻ അനുഭവങ്ങളെ മാറ്റി നിറുത്തിയാൽ ഇവിടം സ്വർഗമാണ്..!
നീരജിൻ്റെയും കല്ലുവിൻ്റെയും സംസാരത്തിനൊരു ഇടർച്ച വന്നത് ശോഭമ്മയുടെ കടന്ന് വരവോടെയായിരുന്നു..!
ശോഭമ്മ : എന്താണ് രണ്ടാളും കാര്യയിട്ടൊരു ഗൂഢാലോചന..👀🌝
വന്നപ്പാടെ കല്ലുവിനെയും നീരജിനെയും മാറി മാറി നോക്കിക്കൊണ്ട് ശോഭമ്മ കാര്യം തിരക്കി..!
നീരജ് : ഓ…ചെറിയൊരു ബോംബ് വച്ചാലോന്ന് ആലോചിക്കുവായിരുന്നു ഞങൾ…അല്ലെ🌝😎
കല്ലു : അതേ..😊
നീരജൊരു തമാശ മട്ടിൽ ശോഭമ്മയെ നോക്കി പറഞ്ഞു..!
ശോഭമ്മ : ഓഹോ…! എന്നിട്ടെവിടെയാണാവോ ബോംബ് വയ്ക്കാൻ ഉദ്ദേശിക്കുന്നത്…! 🤨
ശോഭമ്മയും അതിൽ പിടിച്ച് കയറിക്കൊണ്ട് തിരിച്ച് ചോദിച്ചു..!
നീരജ് : ഇത് വരെ സ്ഥലം തീരുമാനിച്ചിട്ടില്ല..എന്നാലും വൈകാതെ സ്ഫോടനം ഉണ്ടാകും..! 😉
ശോഭമ്മ : ഓഹോ..😄
നീരജ് : ബോസ്സ്..! നമ്മുടെ പ്ലാൻ ഇവരറിഞ്ഞ സ്ഥിതിക്ക് ഇവരെയങ് തട്ടികളയട്ടെ…✂️😈
നീരജ് നിലത്ത് കിടന്ന് കത്രിക കയ്യിലെടുത്ത് കല്ലുവിനോട് ചോദിച്ചു..! അതിൻ്റെ പ്രതിഫലനം എന്നോണം ശോഭമ്മയും കല്ലുവും ഉറക്കെ ചിരിച്ചു..,നീരജും..!
