നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

നീരജ് : നിന്നോടലടി പറഞ്ഞത് നിനക്കുള്ളതൊന്നും അവടെ ഇല്ലെന്ന്…😅

അച്ചുവിന് പൊക്കി തോളിലേക്ക് ഇട്ടുകൊണ്ട് നീരജ് കോട്ടേഴ്‌സിൻ്റെ ഡോർ ചാരി നീരജ് പുറത്തേക്ക് ഇറങ്ങി..!

നീരജ് : നിൻ്റെ അമ്മ എന്തേലും പറഞ്ഞോ..?

ബിന്ദു ചേച്ചിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ നീരജ് അച്ചുവിൻ്റെ അടുത്ത് ചോദിച്ചു..!

അച്ചു : അമ്മയും ശോഭമ്മയും എന്തൊക്കെയോ പറയിണ്ടായിരുന്നു…

നീരജ് : എന്ത് ..?

അച്ചു : ആ…എനിക്കെങ്ങനെ അറിയാനാ..! ഞാൻ കുട്ടിയല്ലേ…😼

നീരജിൻ്റെ തോളത്ത് ചാരിക്കൊണ്ട് തന്നെ അച്ചു നീരജിനോട് പറഞ്ഞു..!

നീരജ് : എടി…ഭീകരി..നീയാണോ കുട്ടി..!😅

നീരജ് അച്ചുവിൻ്റെ വയറ്റിൽ കൈകൊണ്ട് ചൊറിഞ്ഞുകൊണ്ട് നീരജ് ചിരിച്ചു..!

അച്ചു : വിടെടാ… വിട്രാ എന്നെ…😂

നീരജിൻ്റെ പ്രവർത്തിയിൽ ഇക്കിളി എടുത്തുകൊണ്ട് അച്ചു തോളത്തിരുന്നു കുലുങ്ങി ചിരിച്ചു..!

നീരജ് : ഞാനൊരു കാര്യം ചോദിക്കട്ടെ..🙂

അച്ചുവിൻ്റെ ചിരിയൊന്ന് കുറഞ്ഞപ്പോ നീരജ് അച്ചുവിനോടായി ചോദിച്ചു..!

അച്ചു : മ്മ്..പറ

നീരജ് :

ഇന്ന് വന്നാ ആ ചേച്ചിയിലെ..,കൃഷ്ണ..! ആ ചേച്ചിയെ ഇഷ്ടായോ..

നീരജിൻ്റെ ചോദ്യം കേട്ടിട്ടും അച്ചുവിൻ്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല..!

നീരജ് : ചേച്ചി സുന്ദരി അല്ലെ…🙂

അച്ചു : സുന്ദരി ഒക്കെയാണ് പക്ഷെ എന്നെ നോക്കി ചിരിച്ചതലതെ എന്നോടൊന്നും മിണ്ടിയില്ലലോ…😼

അച്ചുവിൻ്റെ ചെറിയ വായിലെ വർത്താനം കേട്ട് നീരജിന് ചിരി വന്നു..!

നീരജ് : ആ ചേച്ചി ആരോടും മിണ്ടില്ല…😅

അച്ചു : അപ്പൊ നിൻ്റെടുത്തും മിണ്ടില്ലേ

നീരജ് : എൻ്റെടുത്ത് മിണ്ടും..! എൻ്റെടുത്ത് മാത്രേ മിണ്ടു ..😌🫶

ബിന്ദു : നീയിതെവിടെ പോയതാ..? നിനക്ക് ചായയും വെള്ളവുമൊന്നും വേണ്ടേ..👀

നീരജിന് കണ്ടപാടെ ബിന്ദു ചേച്ചി ചോദിച്ചു..!

നീരജ് : ഞാൻ പറഞ്ഞതാണല്ലോ കളിക്കാൻ പോകുവാണെന്ന്..,കേട്ടില്ലേ..! 😁😼

ബിന്ദു ചേച്ചി ഇളക്കിക്കൊണ്ടിരുന്ന പാത്രത്തിലേക്ക് എത്തിനോക്കൊണ്ട് നീരജ് പറഞ്ഞു..!

നീരജ് : ഗ്രീൻ പീസ്…😼

ബിന്ദു : രാത്രിക്ക് ചപ്പാത്തിയാണ് അപ്പൊ കടല കറിമതിയെന്ന് ശോഭേച്ചി പറഞ്ഞു..!

കറി ഇളക്കുന്നതിനിടയിലും ഒരു നോക്ക് നീരജിന് നോക്കിക്കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!

ബിന്ദു : നി ചായ കുടിച്ചില്ലലോ..! ചായ വേണോ..

നീരജ് : ഏഴുമണി കഴിഞ്ഞില്ലേ..ഇനിയിപ്പോ എന്തോന്ന് ചായ..😐

തിളച്ച കറിയുടെ മുകളിലേക്കുയർന്ന ആവിയേ കൈകൊണ്ട് തടുത്തുകൊണ്ട് നീരജ് പറഞ്ഞു..!

ബിന്ദു : കൈ പൊള്ളൊട ചെക്കാ…😡

ബിന്ദു ചേച്ചി നീരജിൻ്റെ കൈ തണ്ടയിൽ തല്ലിക്കൊണ്ട് പറഞ്ഞു..! അടികിട്ടിയതിൻ്റെ റിയാക്ഷൻ എന്നോണം നീരജ് കൈ പിൻവലിച്ചുകൊണ്ട് ബിന്ദു ചേച്ചിയെ നോക്കി ചിരിച്ചു..!

നീരജ് : ഈ…😁

ബിന്ദു : പത്ത് പൈസയുടെ വിവരം ഇല്ല..ഇങ്ങനെ ഒരു

ചെക്കൻ..😼🤦‍♀

തലയിൽ കൈവെച്ചുകൊണ്ട് നീരജിന് നോക്കി ബിന്ദു ചേച്ചി പറഞ്ഞപ്പോ ചുണ്ടിലെവിടെയോ ഒരു കള്ള ചിരി ഊറി മറയുന്നുണ്ടായിരുന്നു..!

ബിന്ദു : ഉം…നിനക്ക് ചായ വേണോ..? ചൂടാക്കി വച്ചതാണ്..

തികച്ചും ഗൗരവത്തിലാണെന്ന രീതിയിൽ ബിന്ദു ചേച്ചി നീരജിന് നോക്കി പറഞ്ഞു..!

നീരജ് : തന്നാ കുടിക്കും..😌

നീരജ് കിച്ചൺ സ്ലാബിൽ താളം പിടിക്കാൻ തുടങ്ങി..!

ബിന്ദു : അപ്പൊ മുൻപ് വേണ്ടാ പറഞ്ഞതോ..?

നീരജ് : അതപ്പൊ വേണം പറഞ്ഞാ ഓറ പോയാലോ..! 😌

സ്ലാബിലെ താളം പിടിക്കൽ നിർത്തിക്കൊണ്ട് നീരജ് പറഞ്ഞു..!

ബിന്ദു : ഓറയാ..? എന്ന് വെച്ചാ..👀

നീരജ് : അതൊക്കെയുണ്ട് അതൊക്കെ അറിയണമെങ്കിലെ വല്ലപ്പോഴും ഇൻസ്റ്റഗ്രാമിൽ കേറണം..! അല്ലാതെ കണ്ട മാസികയും വായിച്ചിരുന്നാ പോരാ…😼

ശോഭമ്മ വരുത്തുന്ന മാസികകൾ മുറതെറ്റാതെ ഏറ്റവും കൂടുതൽ വായിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ബിന്ദു ചേച്ചി..! ഒഴിവ് സമയങ്ങളിൽ വായനയാണെങ്കിലും വല്ലപ്പോഴും മാത്രമേ സിനിമ പോലും കാണൂ..! അതും ചേച്ചിക്ക് തോന്നണം , അല്ലാതെ നൂറു കോടി ക്ലബാണ് ഇരുനൂറ് കോടി ക്ലബാണെന്ന് പറഞ്ഞിട്ടൊന്നും അവിടെ ഒരു കാര്യവുമില്ല ..! കൂടുതൽ പ്രിയം പഴയ കോമഡി സിനിമകളോടാണ്..!

Leave a Reply

Your email address will not be published. Required fields are marked *