നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് : ആളാവേണ്ടി വന്ന ആളാവും..! വെറുതെ വേണ്ടാത്ത കാര്യത്ത്

തലയിട്ടു പ്രശ്നം ഉണ്ടാകാൻ നോക്കണ്ട..!😡

നീരജ് ശ്രീജിത്തിൻ്റെ കൈ തോളുകൊണ്ട് തട്ടിമാറ്റി..!

ശ്രീജിത്ത് : പ്രശ്നം ഉണ്ടാക്കിയാ നി എന്നെ എന്ത് ചെയ്യോടാ..! മേലെ കൈ വെക്കൊ..! കഴിഞ്ഞ ദിവസം രാത്രി നിൻ്റെ കൈ എൻ്റെ മേലേക്ക് ഉയർന്നപ്പോ തന്നെ കരുതിയതാണ് ഇനി ശ്രീജിത്ത് ഇവിടെന്ന് പോകുന്നുണ്ടേൽ നിന്നെ അവിടന്ന് ഔട്ടാക്കിയിട്ടെ പോവു..😤😡

ശ്രീജിത്തിൻ്റെ പെരുമാറ്റം കണ്ട് അച്ചുവിൻ്റെ മുഖം ആകെ മങ്ങിയത് പോലെയായി..! അത് മനസ്സിലാക്കിയിട്ടെന്നോണം ശ്രീജിത്ത് അച്ചുവിന് നോക്കി ചിരിച്ചു..! അതിൻ്റെ പ്രതിഫലനം എന്നോണം അച്ചുവിൻ്റെ മുഖത്തും ചെറിയ ചിരി വിടർന്നു..!

ശ്രീജിത്ത് : തൽക്കാലം ഇവിടെ വച്ചൊരു സീൻ ഉണ്ടാക്കണ്ട എന്നുണ്ടെങ്കിൽ തിരികെ പോകുന്നതാ നിനക്ക് നല്ലത്..! അച്ചുന് ഞാൻ കൊണ്ട് വന്നോളാം.. ഇനി അതല്ല നിനക്ക് നിൻ്റെ ശോഭമ്മയുടെ വായിൽ നിന്ന് തന്നെ കേൾക്കണം എന്നുണ്ടെങ്കിൽ കേട്ടോ..!

ശ്രീജിത്ത് ഫോൺ എടുത്ത് ശോഭമ്മയെ വിളിച്ചു..!

ശ്രീജിത്ത് : ഹലോ…ആൻ്റി..!

ശ്രീജിത്ത് ഫോൺ ലൗഡ്സ്പീക്കറിലിട്ട് സംസാരിക്കാൻ തുടങ്ങി..! അപ്പോഴും ശ്രീജിത്തിൻ്റെ മുഖത്ത് നീരജിനോടുള്ള വെറുപ്പ് നിറഞ്ഞ് നിന്നിരുന്നു..!

ശോഭമ്മ : ആ …പറ മോനെ..!

മറുതലക്കൽ നിന്നും ശോഭമ്മയുടെ ശബ്ദം ഉയർന്നു..!

ലീല : ആൻ്റി ഞാനാ ലീലയാ..! അച്ചുവിന് ഞാൻ കൊണ്ട് വന്നാ പോരെ വീട്ടിലേക്ക്..!

ശ്രീജിത്തിൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ലീല ശോഭമ്മയോട് സംസാരിക്കാൻ തുടങ്ങി..!

ശോഭമ്മ : അച്ചു അടുത്തുണ്ടോ..?

ലീല : ആ അവളെൻ്റൊപ്പം ഉണ്ട്..! ഇവിടെ സൂപ്പർമാർക്കറ്റിൽ വച്ച് കണ്ടപ്പോ ഞാൻ കൂടെ കൂട്ടി…! ഞാൻ കൊണ്ട് വന്നോട്ടെ..!

ശോഭമ്മയെ പറഞ്ഞ് കൺവിൻസ് ചെയ്യാൻ

ലീലയ്ക്ക് വലിയ സമയമൊന്നും ആവശ്യമില്ലായിരുന്നു..! ഒടുവിൽ ശോഭമ്മ അച്ചുവിന് ലീലയുടെ ഒപ്പം കൊണ്ട് വന്നോളാൻ പറഞ്ഞു..! പക്ഷെ നീരജിന് സംബന്ധിച്ചിടത്തോളം അത് അവനെ ഓറ പോയ ടോമി ഷെൽബിയെ പോലെയായിരുന്നു..! പോയ ഓറ തിരിച്ച് പിടിപ്പിക്കണല്ലോ കരുതി നീരജ് അച്ചുവിന് നോക്കി..! അതിനിടയ്ക്ക് ലീല വാങ്ങിക്കൊടുത്ത നൂറിൻ്റെ ഡയറിമിൽക്കും നുണഞ്ഞുകൊണ്ട് നിപ്പായിരുന്നു കക്ഷി..! നീരജിൻ്റെ നോട്ടം കണ്ടിട്ട് അച്ചുവിൻ്റെ ഭാഗത്ത് നിന്നും പല്ലിൽ ചോക്ലേറ്റ് തേച്ച് വച്ചതുപോലെയുള്ള ചിരിയായിരുന്നു..! ഒരു ഡയറി മിൽക്കിനെ വേണ്ടി നി എന്നെ ഒറ്റിയല്ലെ എന്നായിരുന്നു നീരജിൻ്റെ മനസ്സിലപ്പോ..! മുപ്പത് വെള്ളി കാശിന് വേണ്ടി ദൈവപുത്രനെ മനുഷ്യനെ ഒറ്റാമെങ്കിൽ ഒരു ചോക്ലേറ്റിന് വേണ്ടി അച്ചുവിന് നീരജിനും ഒറ്റാം..!🙂

ഇനി അവിടെ നിന്നിട്ട് കാര്യമില്ലന്ന മനസിൻ്റെ ഉൾവിളിയിൽ നീരജ് തിരികെ ബൈക്കിൻ്റെ അടുത്തേക്ക് നടന്നു..! അപ്പോഴാണ് യാദൃച്ഛികമായി എന്നോണം കീർത്തി ( കിച്ചുവിൻ്റെ പെങ്ങൾ ) അവൻ്റെ മുന്നിൽ വന്ന് പെട്ടത്..!

കീർത്തി : 😊

നീരജിന് കണ്ടപ്പാടെ കീർത്തി ചെറിയൊരു പുഞ്ചിരിയോടെ അവനെ നോക്കി..!

നീരജ് : നീയെന്താ ഇവിടെ..! വീട്ടിൽ പോണില്ലെ..🌝

ഒരു കൂട്ടുകാരൻ്റെ പെങ്ങളെ വഴിയിൽ വെച്ച് കണ്ട മറ്റൊരു കൂട്ടുകാരനെപോലെ നീരജ് സാധാരണ എന്നോണം പറഞ്ഞു..!

കീർത്തി : റോഡിൽ എന്തോ പാർട്ടി ജാഥ..! ബസ്സ് മിസ്സായി..🙂

ബാഗിൻ്റെ വള്ളിയിൽ കൈച്ചുരുട്ടിക്കൊണ്ട് കീർത്തി പറഞ്ഞു..!

നീരജ് : ഇപ്പൊ ബസിണ്ടൊ …👀

കീർത്തി : ആ…ഇപ്പൊ ഒരെണ്ണം ഇണ്ട്…😊

നീരജ് : ഹാ…ഓകെ..!😇

നീരജ് ബൈക്കിലേക്ക് കയറി..! അപ്പോഴായിരുന്നു ഇത്ര നേരം തങ്ങളുടെ സംസാരം കേട്ട് നോക്കി നിന്ന

ലീലയേയും അച്ചുവിനെയും നീരജ് ശ്രദ്ധിച്ചത്..! അപ്പോഴാണ് നീരജിൻ്റെ മനസ്സിൽ പുതിയൊരു ആശയം ഉടലെടുത്തത്..!

” പോയ…ഓറ തിരിച്ച് പിടിക്കടാ…”

മനസ്സിൻ്റെ കോണിൽ നിന്നും ആരോ പറയുന്നതുപോലെ നീരജിന് തോന്നി..!

അച്ചുവിൻ്റെ കാര്യത്തിൽ ഇത്തിരി ചമ്മിയ നീരജിന് ആ ചമ്മൽ മാറ്റാൻ പറ്റിയ അവസരം ആയിരുന്നു അത്..!

Leave a Reply

Your email address will not be published. Required fields are marked *