നീരജ് : അപ്പൊ കല്ലു അവിടെ ഒറ്റയ്ക്കാണൊ..?
തൊട്ടപ്പുറത്തായി ഇരിക്കുന്ന ബിന്ദു ചേച്ചിയെയും കണ്ട് നീരജ് ചോദിച്ചു..! ബിന്ദു ചേച്ചിയെ നോക്കി കൈകൂപ്പി കൊണ്ട്
” മഗിഴ്ചി ” എന്ന രീതിയിൽ ഒന്ന് ആക്കിയ പോലെ കൈവണങ്ങി..! രാവിലെ സിനിമയ്ക്ക് പോണ കാര്യം പറഞ്ഞപ്പോ പോണ്ടാന്ന് പറഞ്ഞ ഏക മുതലാണ് ഇപ്പൊ തന്നെക്കാളും മുൻപ് എത്തിയിരിക്കുന്നത്..! അത് മനസ്സിലായിട്ടെന്നോണം ബിന്ദു ചേച്ചി ഒരു അവിഞ്ഞ ചിരി ചിരിച്ചു..!
ശോഭമ്മ : മരുന്ന് കൊടുത്തതിൻ്റെ ക്ഷീണത്തിൽ അമ്മ ഉറങ്ങി..! അമ്മയാണ് സിനിമയ്ക്ക് വരണില്ല പറഞ്ഞ ബിന്ദുനോട് പൊയ്ക്കോ..! പിന്നെ അവളും എപ്പോഴും ഈ പണിയിൽ തന്നെയല്ലേ… വല്ലപ്പോഴും അവൾക്കും ഒരു റിലാക്സേഷൻ ഒക്കെ വേണ്ടേ..🤍
നീരജിന് നോക്കിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!
നീരജ് : നന്മകൾ വാരി വിതറുന്ന മൊയലാളി..😹
ശോഭമ്മയുടെ കവിളിൽ പിടിച്ചാട്ടികൊണ്ട് നീരജ് കിച്ചുവിൻ്റെ അടുത്തേക്ക് നടന്നു..!
സ്ക്രീനിൽ പരസ്യങ്ങൾ പ്ലേ ചെയ്യാൻ തുടങ്ങി..!
നീരജ് : മൈര് തണുത്തിട്ട് പാടില്ല..😶🌫
മഴ നനഞ്ഞ ബനിയനെപ്പുറമെ തിയേറ്ററിനകത്തെ എസി യുടെ തണുപ്പുകൂടിയായപ്പൊ കൈരണ്ടും കൂട്ടിത്തിരുമി ചൂടാക്കിക്കൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : ഇത് മറ്റവളുടെ അമ്മയല്ലെണ്ണാ..👀
ബിന്ദു ചേച്ചിയുടെ അപ്പുറത്തായി ഇരിക്കുന്ന ഗീതയെ കണ്ട് കിച്ചു ചോദിച്ചു..!
നീരജ് : ഉം..
നീരജും അതെയെന്ന് അർത്ഥത്തിലൊന്ന് മൂളി..!
കിച്ചു : ഇവര് തിരിച്ച് പോയതല്ലേ..പിന്നെയും വന്നോ..? ഇവർക്ക് വേറെ പണിയൊന്നുമില്ലേ..👀
കിച്ചു അവൻ്റെ സംശയങ്ങൾ നീരജിനോടായി പറഞ്ഞു..!
നീരജ് : നി സിനിമ കാണാൻ വന്നതോ അതൊ അവരുടെ ചരിത്രം തപ്പാൻ വന്നതോ..! 😤
നീരജ് കിച്ചുവിനോടായി പറഞ്ഞു..!
കിച്ചു : സോറി അണ്ണാ..🙂
നീരജ് : എടാ എനിക്കെങ്ങനെ അറിയാനാ..! അവര് വരോ പോകോ ചെയ്തോട്ടെ ഞാനെന്തിനാ അതൊക്കെ നോക്കണേ..! ഞാൻ
എൻ്റെ പണി ചെയ്താ പോരെ..!
കിച്ചു ഒന്നും മിണ്ടിയില്ല..!
നീരജ് : ഇന്ന് ആ പെണ്ണ് എങ്ങോട്ടോ കാറും കൊണ്ട് പോയായിരുന്നു..,ചിലപ്പൊ വീട്ടിലേക്കായിരിക്കും..അവളുടെ ഒപ്പം വന്നതായിരിക്കും..😼
കിച്ചുവിന് ഒരു സമാധാനം ആയിക്കോട്ടെ എന്ന രീതിയിൽ നീരജ് പറഞ്ഞു..!
നീരജ് : ഇനി എന്തിനാ പോയെന്ന് അറിയണമെങ്കിൽ നി അവരോടെന്നെ പോയി ചോദിക്ക്..😼
കിച്ചു : വേണ്ടാ..അറിയണമെന്നില്ല..😁
പരസ്യങ്ങൾക്കും പതിവ് ” സ്മോക്കിങ് കോസെസ് ക്യാൻസർ ” അവയർനെസോടെ സിനിമ തുടങ്ങി..! അതിൻ്റെ ഇടയിൽ ഏതോ രണ്ടു മൂന്ന് പടുവാണങ്ങൾ വന്ന് ബാക്കിലിരുന്ന് കമൻ്റ് അടിക്കാനും കൂവാനും തുടങ്ങി..! ബിന്ദു ചേച്ചിയുടെ മുഖത്തെ മാറ്റവും ഇടയ്ക്കിടെയുള്ള തിരിഞ്ഞ് നോട്ടവും കണ്ട് ചേച്ചിക്ക് അവന്മാരുടെ വരവ് കോപ്രായങ്ങൾ പിടിച്ചിട്ടില്ല തോന്നിയത് കൊണ്ടാവും നീരജൊന്ന് ബിന്ദു ചേച്ചിയെ നോക്കി..!
സിനിമയുടെ തുടക്കം തന്നെ ഒരു ഫീൽ ഗുഡ് വൈവിൽ മ്യൂസിക്കുള്ള പാട്ടോടുക്കൂടിയായിരുന്നു..! കാശിയെയും ബാനറസിനെയും പശ്ചാത്തലമാക്കിയ ഒരു സിനിമയാണെന്ന് തോന്നുന്നു..! ആ പാട്ടിൽ തന്നെ നടിയേയും കാണിക്കുന്നുണ്ട്..! പഴയ കുറെ സിനിമയിൽ മെയിൻ നായകന്മാരുടെ പെയർ ആയി അഭിനയിച്ച അവരുടെ ശരിക്കുള്ള പേരറിയില്ല..! പക്ഷേ തൈപ്പറമ്പിൽ അശോകൻ്റെ നേപ്പാളിലെ കുട്ടിമാമയുടെ മകൾ അശ്വതി പറഞ്ഞാ എല്ലാർക്കും അറിയാ..! സിനിമ തുടങ്ങി ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ സുമ വിളിച്ചു അവൻ താഴെ ഉണ്ടെന്ന് പറഞ്ഞു..! പിന്നെ സ്ക്രീനും സീറ്റൊക്കെ പറഞ്ഞു കൊടുത്തപ്പോ അവനും തപ്പി പിടിച്ച് പടം കാണാൻ വന്നു..! മഴ നനഞ്ഞതും പോരാതെ ഏസിയുടെ തണുപ്പും കൂടി ആയപ്പോ നല്ല പോലെ തണുക്കാൻ തുടങ്ങി..! സ്ക്രീനിൽ വാരണസിയും തീയും
ചൂടൊക്കെ പശ്ചാത്തലമായി വന്നെങ്കിലും നീരജിന് ഏതാണ്ടൊരു മൂന്നാറിൽ ഇരുന്ന കാണുന്ന ഫീലായിരുന്നു..! അതൊരു വല്ലാത്തൊരു ഫീലാണ്..🥶
സിനിമ പിന്നെയും കുറെ മുന്നോട്ട് പോയി..! ഒരു ഫീൽ ഗുഡ് പടമാണെന്ന് തോന്നുന്നു..! വലിയ മുൻനിര താരങ്ങളോ പ്രത്യേകിച്ചൊരു ഇൻ്റർവ്യൂയൊ പ്രൊമോഷനൊ ഇല്ലാത്തത് കൊണ്ടാവാം സിനിമയ്ക്ക് ആളുകുറവെന്ന് തോന്നി പോയി ഒരു നിമിഷം..! വലിയ ലാഗ് ഒന്നും ഇല്ലാതെ സിനിമ പ്ലേ ആയിക്കൊണ്ടേ ഇരുന്നു , സമയവും അതിൻ്റെ ഒപ്പം നീങ്ങിക്കൊണ്ടേ ഇരുന്നു..! ഒടുവിലൊരു ക്രൂഷ്യൽ പോയിൻ്റിൽ എത്തി സിനിമ നിന്നു..! തിയേറ്ററിനകത്തെ സീലിങ് ലൈറ്റുകൾ തെളിഞ്ഞപ്പോഴാണ് ഇൻ്റർവെൽ ആയതാണെന്ന ബോധം വന്നത്..!
