നീരജ് : ഈ…😅
നീരജിൻ്റെ ചിരി നോക്കി
ശോഭമ്മ താടിയിൽ
കൈകൊടുത്തിരുന്നു..!
നീരജ് : എന്തേ ഇങ്ങനെ നോക്കണേ..😌
ശോഭമ്മ : ഏയ്…ഒന്നൂല്ല..!
നീരജ് : ഉം…
നീരജ് നോട്ടം വേറെ എങ്ങോട്ടേക്കോ മാറ്റി..! പിന്നെയും ഇടക്കണ്ണിട്ട് ശോഭമ്മയെ നോക്കിയപ്പോ ശോഭമ്മ അതേ ഇരിപ്പ് തന്നെ..
നീരജ് : എന്തോ ഉണ്ടല്ലോ..😼
നീരജ് തിരികെ ചെയറിൽ വന്നിരുന്നുകൊണ്ട് പറഞ്ഞു..!
ശോഭമ്മ : എന്ത് ..?
നീരജ് : അതെന്നെയാ ഞാനും ചോദിക്കണെ എന്ത്..😼
നീരജിന് തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ശോഭമ്മയെ നോക്കി നീരജ് ചോദിച്ചു..!
ശോഭമ്മ : ഹാ…ഒന്നൂല
നീരജ് : പിന്നെന്താ ഇങ്ങനെ നോക്കണേ…😼
ശോഭമ്മ : എന്തേ നിന്നെ ഇങ്ങനെ നോക്കാൻ പാടില്ലെ..! അതോ കള്ള കാമുകനെ നാണം വരുന്നുണ്ടോ..?ഏ…ഏ 😃
നീരജ് : 😕
ടേബിളിന് ചുറ്റും വീണ്ടും നിശബ്ദത പടർന്നു..! ആകെ അച്ചു ബുക്കിൽ സ്കെച്ച് കൊണ്ട് കളർ ചെയ്യുന്ന ശബ്ദം മാത്രം കാർബോർഡിൽ കല്ലുകൊണ്ടുരയ്ക്കും പോലെ ഉയർന്ന് കേട്ടു..
ശോഭമ്മ : ഞാനൊരു കാര്യം ചോദിക്കട്ടെ..🤗
നീരജ് : ഉം….ചോദിക്ക് അറിയാവുന്നതാണേ പറയാ..
നീരജ് ശോഭമ്മയുടെ ചോദ്യത്തിനായ് ഉറ്റു നോക്കി..!
ശോഭമ്മ : നീ എന്ത് കണ്ടിട്ടാ ആ കുട്ടിയുടെ പിറകെ നടക്കുന്നത്..!😄
ഒരു സാധാരണ വിഷയം സംസാരിക്കുന്ന ലാഘവത്തോടെ ശോഭമ്മ പറഞ്ഞു..!
നീരജ് : എന്തോ എനിക്ക് ഒരുപാട് ഇഷ്ടമാണവളെ..🤗
ഒരു ലാലേട്ടൻ സ്റ്റൈലിൽ
പറഞ്ഞുകൊണ്ട് നീരജ് ചായ ഗ്ലാസും എടുത്ത് ചെയറിൽ നിന്നും എഴുന്നേറ്റു..!
ശോഭമ്മ : ഹാ…ഇരിക്കടാ..!
നീരജ് പിന്നെയും ടേബിൾ ചെയറിലേക്കിരുന്നു..! ചായ ഗ്ലാസ് കൈകൾക്കിടയിൽ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുകൊണ്ടിരുന്നു..!
ശോഭമ്മ
: ആ കുട്ടിക്ക് സംസാരിക്കാൻ പറ്റാത്തത് ഒരു പ്രശ്നമായി തോന്നണില്ലെ നിനക്ക്..!🙂
നീരജ് ശോഭമ്മയെ സൂക്ഷിച്ച് നോക്കി..! ചുണ്ടിൻ്റെ കോണുകളിൽ എവിടെയോ ഒരു കള്ളത്തരം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു..!
നീരജ് : ശോഭമ്മേ…😊
നീരജ് സമാധാനത്തോടെ പതിയെ വിളിച്ചു..!
നീരജ് : എനിക്ക് സത്യത്തിൽ അവളുടെ കാര്യത്തിൽ എന്താ ഇത്ര പ്രശ്നമെന്ന് അറിയില്ല..! എല്ലാരെയും പോലെ തന്നെയാണ് അവളും , സംസാരിക്കാൻ പറ്റില്ല എന്നൊരു കാര്യം ഒഴിച്ചാൽ..! ആദ്യമൊക്കെ എനിക്കും അതൊരു പ്രശ്നമായി തോന്നിയെങ്കിലും അവളോട് സംസാരിക്കാൻ തുടങ്ങിയ ശേഷമാണ് അതൊരു പ്രശ്നമേ അല്ലെന്ന് മനസിലായത്..! എന്നോട് സംസാരിക്കുമ്പോ അവൾക്ക് നൂറ് നാവാണ്.., അവള് പറയുന്നത് എനിക്കും ഞാൻ പറയുന്നത് അവൾക്കും മനസിലാവും …അത് പോരെ..! എനിക്കവളെ എത്രത്തോളം ഇഷ്ടമാണെന്ന് അറിയോ…,! അവള് ഭയങ്കര പാവം ആണ്.. ചിലപ്പോഴൊക്കെ ഭയങ്കര ദേഷ്യത്തിലായിരിക്കും ചിലപ്പോ ഭയങ്കര ക്യൂട്ടായിരിക്കും…! അവളുടെ അടുത്തിരിക്കുമ്പോ സമയം പോണതുപോലും അറിയില്ല..! എനിക്കേറ്റവും ഇഷ്ടം അവളുടെ ഒപ്പം ഇരിക്കുമ്പോഴാണ്..! ചിലപ്പൊ എല്ലാം പെർഫെക്റ്റ് ആണെന്ന് കരുതുന്ന മനുഷ്യർക്കിടയിൽ പോലും ആയിരം പ്രശ്നങ്ങൾ ഇല്ലേ..! അത് പോലെതന്നെയാണ് ഇതും , അവളുടെ മുഖത്തെ ചെറിയൊരു മാറ്റം പോലും എന്താണുദേഷിക്കുന്നത് എന്ന് ഇന്നിപ്പൊ എനിക്ക് തിരിച്ചറിയാൻ ആവും..! ഞാനായിട്ട് അവളെ വിട്ട് പോകത്ത ഇടത്തോളം അവളെന്നെ വിട്ട് പോരില്ല..! അത് തന്നെയാണ് അവളുടെ കാര്യത്തിൽ എനിക്കിത്ര ഇൻ്ററസ്റ്റ്..! കൊറെ അധികം ഫേക്ക് ആയ ആളുകളുടെ ഇടയിൽ നിന്നും ജെനുവിനായ ഒരാളെ കിട്ടുക എന്നത് ഇത്തിരി പാടാണ്…🤗
അത്രയും പറഞ്ഞുകൊണ്ട് നീരജ് പിന്നെയും എഴുന്നേറ്റു..!
ശോഭമ്മ : നി ഇത്രയ്ക്കും വളർന്നെന്ന കാര്യം
ഞാൻ മറന്നു…😅
നീരജിന് നോക്കി ശോഭമ്മ പറഞ്ഞു..!
നീരജ് : വളർന്തിട്ടാ…വളർന്താച്ച്… 😹
നീരജ് എഴുന്നേറ്റ് നടന്നു..!
ശോഭമ്മ : അല്ലടാ ആരാ ഈ ഫേക്ക്..?.ഞങ്ങളാണൊ😼😌
നീരജ് : ആ ഒരു ഫേക്കിനെ കാര്യം മനസിലായി..😅
നീരജ് നടന്നുകൊണ്ട് തന്നെ ഉറക്കെ പറഞ്ഞു..!
കോട്ടേഴ്‌സിൽ )
നീരജ് കാര്യമായി കൃഷ്ണയോട് ചാറ്റ് ചെയ്യുകയായിരുന്നു..! അപ്പോഴാണ് ശോഭമ്മ അമ്മയോട് കൃഷ്ണയുടെ കാര്യം പറഞ്ഞോ ചോദിച്ചത് ഓർമയിൽ വന്നത്..!
