നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

.

.

.

.

.

.

നീരജ് : ശോഭമ്മേ..! വൈകീട്ട് ഞാനൊന്ന് പുറത്ത് പൊക്കോട്ടേ..👀🙃

രാവിലത്തെ ചായ കുടിക്കുന്നതിനിടയിൽ നീരജ് ശോഭമ്മയോട് ചോദിച്ചു..!

ശോഭമ്മ : പുറത്തേക്കെന്ന് പറയുമ്പോ.., എങ്ങോട്ടാണാവൊ..👀😌

നീരജിന് നോക്കി ഒരു കള്ള ചിരിയോടെ ശോഭമ്മ പറഞ്ഞു..!

നീരജ് : എന്താണ്…ഒരു വിശ്വാസമില്ലാത്ത പോലത്തെ ചോദ്യം..🤥

ശോഭമ്മയുടെ മുഖത്തെ ചിരിക്കണ്ട് നീരജവൻ്റെ സംശയം പങ്കുവെച്ചു..!

ശോഭമ്മ : നിന്നെ നല്ല വിശ്വാസം ഉള്ളത് കൊണ്ടല്ലേ ചോദിച്ചത്..!😅

നീരജ് : നൈറ്റൊരു സിനിമയ്ക്ക്..പോയാലോ ചോദിച്ചു കിച്ചു..!🙂

മറുപടിയുടെ അവസാനം കിച്ചുവാണ് ഇതിൻ്റെ മാസ്റ്റർ പ്ലാൻ എന്നോണം പ്രത്യേകം പേരെടുത്തുപറഞ്ഞു..!

ശോഭമ്മ : കിച്ചു മാത്രമുള്ളൊ അതോ വേറാരെങ്കിലും ഉണ്ടോ…കൂട്ടിന്..!😌

ശോഭമ്മ ഒരു അർഥം വെച്ചിട്ടെന്ന പോലെ ചോദിച്ചു..!

നീരജ് : വേറാര് വരാൻ..! ഞങൾ രണ്ടാളും മാത്രം..😤

ശോഭമ്മ : അല്ലാ…ഇനി നമ്മളറിയാതെ പാല് കട്ട് കുടിക്കാനാണോ ഈ രാത്രിയിലെ സിനിമ എന്നറിയാൻ ചോദിച്ചതാ..! കാലം തുമ്പ് കെട്ട കാലമാണെ..😅

ആരോടെന്നില്ലാതെ ശോഭമ്മ ഒരു തത്ത്വം പോലെ അത് പറഞ്ഞു..!

നീരജ് : എന്തോന്ന് ശോഭമ്മേ..! ഒരു അമ്മയുടെ പ്രായമുള്ള സ്ത്രീ മകൻ്റെ പ്രായമുള്ള പയ്യനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ..🫣

ചെറിയൊരു നാണത്തോടെ നീരജ് ശോഭമ്മയേ നോക്കി പറഞ്ഞു..! അപ്പോഴാണ് ബിന്ദു ചേച്ചി അങ്ങോട്ട് വന്നത്..!

ശോഭമ്മ : എടി…മോളെ..! ഇവൻ വൈകീട്ട് സിനിമയ്ക്ക് പോട്ടെന്ന് ചോദിക്കണു വിടണോ..? 👀

ശോഭമ്മ ബിന്ദു ചേച്ചിയോട് അഭിപ്രായം ചോദിച്ചു..!

നീരജ് : ശോഭമ്മേ..! ഞാൻ ശോഭമ്മയോടല്ലേ ചോദിച്ചത്..! 🫠

ബിന്ദു : രാത്രിയൊന്നും പോണ്ടാ..

നീരജ് ശോഭമ്മയെ കെറുവിച്ചുക്കൊണ്ട് നോക്കി ..!

ബിന്ദു : രാത്രിയൊന്നും സിനിമയ്ക്ക് പോണ്ട..! പോരാത്തതിന് മഴയും ഉണ്ടാവും…😤

നീരജ് : മഴയാ…!

നീരജ് ആകാശത്തേക്ക് നോക്കി..! ആരോ നീല കളർ സ്പ്രേ പെയിൻ്റടിച്ചത് പോലെ തെളിച്ചമുള്ള ആകാശം..!

നീരജ് : നോക്ക്…! നോക്ക് ശോഭമ്മേ..ഒരു കാർമേഘം എങ്കിലും കാണിച്ചു തരാൻ പറ..! കാണിച്ച് തന്നാ ലൈഫ് ടൈം സെറ്റിൽമെൻ്റ്…🙂‍↔️

നീരജ് ശോഭമ്മയെ നോക്കി പറഞ്ഞു..! നീരജിൻ്റെ മുഖത്ത് പ്രത്യാശയുടെ പുതു കണങ്ങൾ കൊണ്ട് നിറഞ്ഞു..!

ശോഭമ്മ : എനിക്കറിയില്ല..! അവള് പോണ്ടാ..പറഞ്ഞു..! അവള് പൊക്കോ പറഞ്ഞാ നി പൊയ്ക്കോ..🌝

ശോഭമ്മ രണ്ടു തോണിയിൽ കാലിട്ട് നിക്കുന്ന തോണിക്കാരന് കണക്ക് അവിടെയും ഇവിടെയും സപ്പോർട്ട് ചെയ്യാതെ പറഞ്ഞു..!

നീരജ് : ചേച്ചീ…!🥲

ബിന്ദു :

മഴ വരും ചെക്കാ..! ഇന്നലെ കൂടി വാർത്തയിൽ പറഞ്ഞുള്ളൂ…നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്ന് ..🤗

നീരജ് : മഴ വരട്ടെ..! പെയ്തിട്ട് പൊക്കോട്ടെ…ഞങൾ മഴയത്തിരുന്നിട്ടല്ലല്ലോ സിനിമ കാണുന്നത്..!🙂

ബിന്ദു : എന്നാലും നിനക്ക് പറഞ്ഞാ കേൾക്കാൻ പറ്റില്ലല്ലേ..!😤

അപ്പോഴാണ് നീരജിൻ്റെ മനസിൽ ഒരു കുരിട്ട് ബുദ്ധി പൊട്ടിമുളച്ചത്..!

നീരജ് : ആ…അത് പറ..! വെറുതെയല്ല എന്നോട് പോണ്ടാ പറഞ്ഞത്..!😏

നീരജിൻ്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് ബിന്ദുചേച്ചിയെയും ശോഭമ്മയും പരസ്പരം മുഖം നോക്കി..!

നീരജ് : ചേച്ചിക്ക് പോവാൻ പറ്റാത്തതിൻ്റെ കുശുമ്പല്ലെ എന്നോട്..! അതോണ്ടല്ലേ എന്നെ വിടാത്തത്..!🥵

ബിന്ദു : ആ…അതേ അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോ..! ഞാൻ പോണില്ല അതോണ്ട നീയും പോണില്ല..😅

നീരജ് എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നൊരു ധാരണവെച്ച് ബിന്ദു ചേച്ചിയും അതേ നാണയത്തിൽ തിരിച്ചടിച്ചു..!

നീരജ് : ഇനി അതിൽ വേറെ മാറ്റം ഒന്നും വരില്ലല്ലോ..! എന്നെ വിട്ടാക്കാൻ ഉദ്ദേശമൊന്നുമില്ലല്ലോ..!🫠

ബിന്ദു : ഇല്ല..! നിന്നെ വിട്ടാക്കാൻ ഒരു ഉദ്ദേശവുമില്ല..! പോരാത്തതിന് അമ്മയിവിടെ ഉള്ളതാ..എന്തേലും ഒന്നാണ് പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോണം പറഞ്ഞാ…ഇവിടെ ആളില്ലാതെ പറ്റോ..! 👀

നീരജ് : ഓകെ…! അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്..ശരിയെന്നാ..!🫠

Leave a Reply

Your email address will not be published. Required fields are marked *