നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് അച്ചുവിനോടായി ഒരു ഉപദേശം കണക്കെ പറഞ്ഞു..!

സുമ : കഴിഞ്ഞെങ്കിൽ പോവല്ലേ..👀

സുമ നീരജിന് നോക്കി പോകാമെന്ന് പറഞ്ഞു..!

നീരജ് : ആ..വാ പോവ..! നിങ്ങള് ഇപ്പോ വരിണ്ടൊ അതോ അടുത്ത പ്രശ്നത്തിന് വേണ്ടി വെയിറ്റ് ചെയ്യിണ്ടൊ..? 😼😄

നീരജ് ശോഭമ്മയെ നോക്കി ചോദിച്ചു..! പാവം ഇത്ര നേരം പേടിച്ച് പരുങ്ങി നിൽപ്പായിരുന്നു..! ഇതൊക്കെ നമ്മടെ അമ്മയുടെ കയ്യിൽ കിട്ടണം …തിരക്കിൻ്റെ ഇടയിൽക്കൂടെ വന്ന് നമ്മളെയും തല്ലും അവന്മാരെയും തല്ലും..അനുഭവം ഗുരു..😌..!

അങ്ങനെ ശോഭമ്മയും സ്ക്വാഡും വന്നത് പോലെ തന്നെ കാറിൽ തിരിച്ച് പോയപ്പൊ നീരജേരും വന്നപോലെ തിരികെ വീട്ടിലേക്ക് മടങ്ങി..! സുമയും കീർത്തിയും നീരജും കിച്ചുവും ആയിരുന്നു രണ്ടു ബൈക്കിലായി യാത്ര ചെയ്തത്..!

കിച്ചു : എന്തായിരുന്നു…ഉദ്ദേശം..! ആർക്കും മനസിലാവണില്ലാന്ന് കരുതരുത്..😼

വീട്ടിലേക്ക് മടങ്ങുന്നതിനിടെ കിച്ചു ബൈക്കിൻ്റെ പുറകിലിരുന്ന് ചോദിച്ചു..!

നീരജ് : ആ…ഇതൊന്നും നി അവിടെ പോയി വിളമ്പാൻ നിൽക്കല്ലെ ടാ..🙂

ബൈക്ക് ഓടിക്കുന്നതിൻ്റെ ഇടയിലും ഇവിടെ നടന്ന കോലാഹലങ്ങൾ കൃഷ്ണയോട് വിളംബരുതെന്ന് നീരജ് പ്രത്യേകം പറഞ്ഞു..! അല്ലെങ്കിൽ അണ്ണനെ ബൂസ്റ്റ് ചെയ്യാനാണെന്ന

പേരിൽ ഇവൻ പോയി കൃഷ്ണയോട് നടന്നതിൻ്റെ ഇരട്ടി ഇഫക്ടിൽ കേറ്റി പറയും..! അതോടെ പിച്ചും മാന്തും ദേഷ്യപ്പെടലുമെല്ലാം നീരജിന് ബാക്കിയായി കിട്ടും..!

കിച്ചു : ആ…ഞാനൊന്ന് ആലോചിക്കട്ടെ..😼

പിന്നിലിരുന്ന് കൊണ്ട് കിച്ചു നീരജിന് ഭീഷണിപ്പെടുത്തി..!

നീരജ് : അതിനിപ്പൊ ആലോചിക്കാൻ മാത്രം എന്തിരിക്കുന്നു..! അല്ല ഇനി നിൻ്റെ വകയായും ഭീഷണി ആണോ..?👀

നീരജ് സൈഡിലേക്ക് തിരിഞ്ഞ് നോക്കികൊണ്ട് കിച്ചുവിനോട് പറഞ്ഞു..!

കിച്ചു : ഭീഷണി ഒന്നുമല്ല അതിന് മുൻപ് ഞാൻ ചോദിച്ചതിന് ഉത്തരം പറ..👀

കിച്ചു പിന്നെയും കറങ്ങി തിരഞ്ഞ് അവൻ്റെ ചോദ്യത്തിൽ തന്നെ വന്ന് നിന്നു..!

നീരജ് : എന്ത്..😼

കാര്യം മനസ്സിലാകാതെ നീരജ് ചോദിച്ചു..!

കിച്ചു : അല്ലാ അവിടെ കിടന്നുള്ള പ്രകടനമെ…😼

നീരജ് : അതിപ്പൊ അവന്മാരെ പെരുമാറാൻ എന്നേക്കാൾ ആവേശം നിനക്കായിരുന്നല്ലൊ..? നീയല്ലെ കോടതി , സാക്ഷി , സോൾവ് എന്നൊക്കെ പറഞ്ഞ് അവിടെയിരുന്ന് മോട്ടറക്കിയത്..👀

നീരജ് കിച്ചുവിനോടായി പറഞ്ഞു..!

കിച്ചു : അത് പറഞ്ഞത് ഞാനാണ് സമ്മതിച്ചു..! രണ്ടെണ്ണം കൊള്ളട്ടെ അവന്മാര് മറ്റേടത്തെ ടീം ആണ് കാശിൻ്റെ കുത്തി കഴപ്പാണ് , രണ്ടെണ്ണം കൊണ്ടാലെ ആ കഴപ്പ് മാറു എന്നൊക്കെ പറഞ്ഞത് നിങ്ങളല്ലേ..! എന്നിട്ട് ആദ്യം കയറി അവന്മാരെ കയ്യ് വെച്ചതും നിങ്ങള്..🙌😾

നീരജ് : സംഭവിച്ചു പോയി..നി ക്ഷമി..😸

കിച്ചു പറയുന്നത് കേട്ടിട്ട് നീരജ് വെറുതെയൊന്ന് ചിരിച്ചു..!

കിച്ചു : അവസാനം അവളോടായി ഒരു ഉപദേശവും…അത് വേറെ ആർക്കും മനസ്സിലായില്ലെങ്കിലും അവൾക്കും എനിക്കും മനസിലായി നിങ്ങള് അവളെ നോക്കി പറഞ്ഞതാണെന്ന്..😼

നീരജ് : ഡേയ്…

കിച്ചു : അങ്ങനെ

അല്ലാന്ന് പറയാൻ പറ്റൊ നിങ്ങക്ക്..😼

കിച്ചു നീരജ് പറയാൻ വന്നതിൻ്റെ ഇടയ്ക്ക് കയറി പറഞ്ഞു..!

നീരജ് : അത് ഞാൻ അച്ചുവിനോട് പറഞ്ഞതല്ലേ..! അവള് കല്ലെടുത്ത് എറിഞ്ഞെപ്പൊ..😐

നീരജ് കിച്ചു പറഞ്ഞതിനോട് യോജിപ്പിലാത്ത രീതിയിൽ പറഞ്ഞു..!

കിച്ചു : ഏയ്…മനുഷ്യാ..! ഞാനും ചോറ് തന്നെയാണ് തിന്നുന്നത്..നിങ്ങള് അവളെ ഉദ്ദേശിച്ച് തന്നെയാണ് പറഞ്ഞത്..😼

കിച്ചു അതിൽ നിന്ന് വിടാൻ ഉദ്ദേശമില്ലാതെ പറഞ്ഞു..!

നീരജ് : ആ…അവളെ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്താ പോരെ..എൻ്റെമ്മോ..😐

നീരജ് കിച്ചുവിനോട് തർക്കിക്കാൻ താൻ ആളല്ലെന്ന് രീതിക്ക് പറഞ്ഞു..!

കിച്ചു : അത് സമ്മതിച്ച് തരാൻ എന്താ ഇത്ര ബുദ്ധിമുട്ട്..! എന്തായിരുന്നു ആദ്യത്തെ ഷോ…അവൾക്ക് രണ്ടെണ്ണം കൊണ്ടോട്ടെ..! എന്തേലും ആയ അവളായി അവളുടെ പാടായി..! മാടൻ ,മറുത ,ശവം എന്നൊക്കെ പറഞ്ഞ് ബിൽഡ് അപ്പ് കൊടുത്തിട്ട് അവൾക്ക് വേണ്ടി തന്നെ അവന്മാരെ തല്ലിയില്ലെ അവസാനം..! എന്താണ് പുതിയ വല്ല ട്രാക്കും ആണോ..? 😼

Leave a Reply

Your email address will not be published. Required fields are marked *