നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

ബിന്ദു : വായിക്കണതെ നിൻ്റെ ഫോണിൽ തോണ്ടിയിരിക്കുന്നതിനെക്കാളും നല്ലതാണ്..! അതാവുമ്പൊ ഇത്തിരി ലോക വിവരം കിട്ടും…😼

ബിന്ദു ചേച്ചിയുടെ മുഖത്ത് അന്നേരം ഒരു ഭാവമേ ഉണ്ടായിരുന്നുള്ളു , നല്ല പുച്ഛഭാവം..!

നീരജ് : ഓ പിന്നെ ഈ ഊള മാസിക വായിച്ചിട്ടാണൊ ബുദ്ധിയും വിവരവും കൂടാൻ പോണത്..! 😏

ബിന്ദു : തൽക്കാലം എനിക്കിത്രെ ബുദ്ധിയൊക്കെ മതി..! നിനക്ക് ചായ

വേണേൽ കുടിക്കാൻ നോക്ക്..ഞാൻ ചൂടാക്കിയിട്ടുണ്ട്..!

ബിന്ദു ചേച്ചിയുടെ കയ്യിൽ നിന്നും ചൂട് ചായയും വാങ്ങി നീരജ് ഡൈനിങ് ടേബിളിൽ പോയിരുന്നു..! സാധാരണ പുറത്തേ ബെഞ്ചിലിരുന്നാണ് ചായ കൂടിയെങ്കിലും ഇപ്പൊ പോയിരുന്ന ചിലപ്പോ ചായ കുടിക്കുന്നതിൻ്റെ മുൻപേ കൊതുക് എടുത്തോണ്ട് പോവും..! എന്തായാലും നേരം തെറ്റിയ നേരത്തെ ചായ കുടി ആയതുകൊണ്ട് പതിവ് ചിട്ടകളൊക്കെ തെറ്റാട്ടെ…ഇന്നിപ്പോ തൽക്കാലം ഡൈനിങ് ടേബിളിൽ ഇരിക്കാം..!

നീരജ് ചായയുമായി ടേബിളിൽ വന്നിരുന്നപ്പൊ അച്ചു കാര്യമായി പെയിൻ്റിങ്ങിലായിരുന്നു..!

നീരജ് : ഇത് കഴിഞ്ഞ എനിക്കടിക്കാൻ തരൊ..🤗

ചായ കുടിക്കുന്നതിനിടയിലും അച്ചുവിൻ്റെ കളറിംഗ് നോക്കിക്കൊണ്ട് ഒരു കൗതുകത്തിൻ്റെ പുറത്ത് നീരജ് ചോദിച്ചു..! അതിനിപ്പൊ തന്നെ തരില്ല എന്നായിരുന്നു അച്ചു കൊടുത്ത മറുപടി..!

അച്ചു : ഇതേ…ലൈലു എനിക്ക് വാങ്ങി തന്നതാണ്.., നിനക്കല്ല..!😼

നീരജ് : തരില്ല പറഞ്ഞാ അതോടെ കഴിഞ്ഞു..! പിന്നെ ആര് വാങ്ങി തന്നു , എന്തിനെ വാങ്ങി തന്നു എന്നതിനവിടെ പ്രസക്തി ഇല്ല..😏

നീരജ് പിന്നെയും ചായ കുടി തുടർന്നുകൊണ്ടിരുന്നു അപ്പോഴാണ് ശോഭമ്മ അങ്ങോട്ടേക്ക് വന്നത്..!

ശോഭമ്മ : ഇത്ര നേരം എവിടെയായിരുന്നു..?👀

നീരജ് : ഇവിടെ ഉണ്ടായിരുന്നല്ലോ..🤗

ശോഭമ്മ : എന്നിട്ട് ഇവിടെ ചായ കുടിക്കാൻ നേരം കണ്ടില്ല..👀

നീരജിൻ്റെ കയ്യിലെ ഛായാഗ്ലസിലേക്ക് നോക്കിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!

നീരജ് : അന്നേരം ഞാൻ പുറത്ത് പോയതായിരുന്നു..! ബിന്ദു ചേച്ചിയോട് പറഞ്ഞതാണ് ചേച്ചി ചിലപ്പോ കേട്ട് കാണില്ലായിരിക്കും..🙂

ശോഭമ്മ : ഉം..നീ അവളുടെ കാര്യം നിൻ്റെ അമ്മയോട് പറഞ്ഞോ..?👀

അപ്പോഴാണ് നീരജും അമ്മയോട് പറഞ്ഞിട്ടില്ലെന്ന കാര്യം ഓർത്തത്..!

നീരജ് : ഇല്ല…ഇനി വേണം

പറയാൻ..🙂

ശോഭമ്മ : അവൾക്ക് സംസാരിക്കാൻ പറ്റില്ലെന്നറിയുമ്പൊ അമ്മയുടെ പ്രതികരണം എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ..?🤨

നീരജ് ഇല്ലെന്ന മട്ടിൽ ചുമൽ കൂച്ചി..!

ശോഭമ്മ : എന്തായാലും ഞങ്ങളോട് പറഞ്ഞ സ്ഥിതിക്ക് അമ്മയോടും പറഞ്ഞേക്ക്..!👀

നീരജ് : ഉം..🙂

നീരജിൻ്റെ മുഖത്ത് അന്നേരം ചോരയെല്ലാം വറ്റിയത് പോലെയായി

ശോഭമ്മ : 😅😅

പെട്ടെന്ന് ശോഭമ്മ നീരജിന് നോക്കി പൊട്ടി ചിരിച്ചു..!

നീരജ് : 😕

ശോഭമ്മയുടെ അപ്രതീക്ഷിത ചിരി കണ്ട് നീരജ് സസൂക്ഷ്മം വീക്ഷിച്ചു..!

ശോഭമ്മ : നി കരുതുന്നത് പോലെ പ്രാന്തൊന്നമല്ല..😄

നീരജിൻ്റെ മനസിൽ അങ്ങനെ ഒരു ചിന്ത ഉണ്ടായിക്കൂടെന്ന മട്ടിൽ ശോഭമ്മ ചോദിച്ചു..!

നീരജ് : അതിപ്പോ ചിന്തിക്കാൻ എന്തിരിക്കുന്നു , ചെറുതായി ഇല്ലേയെന്ന് എനിക്കുമൊരു സംശയമുണ്ട്..😌

ശോഭമ്മ : 😹😹

ശോഭമ്മ നീരജിന് പിന്നെയും ചിരിച്ചു..!

നീരജ് : എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല മിസ്റ്റർ പ്രഭാകർ..😐

ശോഭമ്മയുടെ നിമിഷ നേരം കൊണ്ടുള്ള മാറ്റങ്ങളിൽ അത്ഭുതപ്പെട്ടുകൊണ്ട് നീരജ് പറഞ്ഞു..!

ശോഭമ്മ : അതന്നെ എനിക്കും പറയാനുള്ളു..! 😌

നീരജിൻ്റെ ചോദ്യം അതേ പോലെ അവനിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ശോഭമ്മ പറഞ്ഞു…!

നീരജ് : എന്ത് എനിക്ക് പ്രാന്താണെന്നാ..😳

ശോഭമ്മ : അതിപ്പോ പറയാൻ എന്തിരിക്കുന്നു ഉള്ളതല്ലേ..! എനിക്ക് അക്കാര്യത്തിൽ നിന്നെ പോലെ സംശയമൊന്നുമില്ല..😌

നീരജിന് നോക്കി കളിയാക്കിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!

നീരജ് : വേണ്ട… വേണ്ടാ..! അണ്ണാവേ പറ്റി പറഞ്ഞാ…

നീരജ് ചെയറിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു

ശോഭമ്മ : ഇങ്ങനെയൊരു ചെക്കൻ..🤦‍♀

നീരജിൻ്റെ പ്രകടനങ്ങൾ കണ്ട് ശോഭമ്മ പറഞ്ഞു..!

Leave a Reply

Your email address will not be published. Required fields are marked *