നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

പായസം ഇളക്കിക്കൊണ്ടിരുന്ന ബിന്ദു ചേച്ചിയെ നോക്കി നീരജ് പറഞ്ഞു…!

ബിന്ദു : ഇന്നത്തേത്…ഇത്തിരി സ്പെഷ്യൽ ആണ്..! 😉

നീരജിന് നോക്കിയൊന്ന് കണ്ണിറുക്കി കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!

നീരജ് : പായസം ഒന്നും വേണ്ടിയിരുന്നില്ല..! അത്ര വലിയ ഗസ്റ്റ് ഒന്നുമല്ലല്ലൊ..! 🫠

പാലിൻ്റെയും ഏലയ്ക്കയുടെയും നെയ്യിൻ്റെയും മണം മൂക്കിലേക്ക് തുളച്ച് കയറുമ്പോഴും പുറത്തേക്ക് നോക്കി നീരജ് പറഞ്ഞു..!

ശോഭമ്മ : നീയിത് പറയുന്ന് അറിയാവുന്നത് കൊണ്ടാണ്

നിന്നോട് ഇക്കാര്യം പറയാതിരുന്നത്..! പിന്നെ വരുന്നത് ഗസ്റ്റ് ആണോ അല്ലയോന്ന് നീയാണോ തീരുമാനിക്കുന്നത്..😼😃

നീരജിൻ്റെ പിന്നിൽ നിന്നും മറുപടി പറഞ്ഞു കൊണ്ട് ശോഭമ്മ ബിന്ദു ചേച്ചിയുടെ അടുത്തേക്ക് എത്തി..!

നീരജ് : 🙂

ശോഭമ്മ : ആയോടി..👀😃

ബിന്ദു : ആയിക്കൊണ്ടിരിക്കുന്നു..😊

നീരജ് ഒന്നും മിണ്ടിയില്ല..! പതിവിന് വിപരീതമായി രാത്രി മാത്രം കാണുന്ന പല മുഖങ്ങളും നീരജ് അന്നേരമാ വീട്ടിൽ പകൽ വെളിച്ചത്തിൽ കണ്ടു..! കിച്ചു പറഞ്ഞത് പോലെ ഇതവസാനം ചുറ്റിത്തിരിഞ്ഞു തനിക്കുള്ള പണിയാവുന്നാ തോന്നണത്..!

നീരജ് : ശോഭമ്മേ…🙂

നീരജ് ശോഭമ്മയെ വിളിച്ചു..! നീരജിൻ്റെ ശബ്ദത്തിന് ഒച്ച കുറവായതാണോ അതോ കേട്ടിട്ടും മിണ്ടാതെ ഇരുന്നതാണോ..! നീരജിൻ്റെ വിളിക്ക് മറുപ്രതികരണം ഒന്നും കേൾക്കാതെ ഇരുന്നപ്പോ നീരജ് ഒരു നോക്ക് ചിന്തിച്ചു..!

നീരജ് : ശോഭമ്മേ..😤😼

നീരജ് കുറച്ച് ഒച്ചക്കൂട്ടി ഒന്നുകൂടി വിളിച്ചു..!

ശോഭമ്മ : എന്താ…😤👀

നീരജ് : ഞാനൊരു കാര്യം പറയട്ടെ..😁

ശോഭമ്മ : മ്മ്…

നീരജ് : എനിക്കൊരു കാര്യം പറയാനുണ്ടെന്ന്..😤😼

ശോഭമ്മ : ആ…പറഞ്ഞോ കേൾക്കിണ്ടല്ലോ..😤

പായസം ആയൊന്ന് നോക്കിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!

നീരജ് : അതേ..! ഞാനവളെ പിന്നൊരു ദിവസം കൊണ്ട് വന്നാ പോരെ..👀

പെട്ടന്നായിരുന്നു ബിന്ദു ചേച്ചിയുടെ കയ്യിലെ തവി സ്ലാബിലേക്ക് വീണതും കയ്ലിൻ്റെ ശബ്ദം മുഴങ്ങി കേട്ടതും..! ശോഭമ്മയും ബിന്ദു ചേച്ചിയും പരസ്പരം നോക്കി..

ശോഭമ്മ : അതെന്താപ്പോ അങ്ങനെ ചോദിച്ചേ..! ആ കുട്ടി വരില്ലാ പറഞ്ഞോ..👀🤔

നീരജ് : മ്ച്ചും ..

നീരജ് ഇല്ലെന്ന് ചുമൽ കൂച്ചി..!

ബിന്ദു : പിന്നെന്താ..😼

നീരജ് : ഇന്നിവിടെ ഇത്രയും

ആൾക്കാർ ഉണ്ടാവുന്നു വിചാരിച്ചില്ല..! അവളോടും ആകെ രണ്ട് മൂന്ന് ആളെ ഉണ്ടാവുന്നാ പറഞ്ഞേ..😐

ശോഭമ്മ : ഇതാണോ ഇത്ര വല്യ കാര്യം ഞാൻ വേറെന്തോ വിചാരിച്ചു..! ആരാപ്പോ പുറത്തൂന്ന് വന്നിട്ടുള്ളത്…! എല്ലാരെയും നിനക്കറിയാവുന്നത് അല്ലെ..👀😃

നീരജ് : എന്നാലും എല്ലാരും ഇന്നിവിടെ..

ശോഭമ്മ : മനസിലായി..! ഇന്നലെ നി തന്നല്ലേ പറഞ്ഞത് കൃഷ്ണ വരുമ്പൊ ആരെങ്കിലും ഇഷ്ട്ടകേടോടെ പെരുമാറിയ അത് എൻ്റെ ഉത്തരവാദിത്തമാണെന്ന്..! നിനക്കൊരു സമാധാനമായിക്കോട്ടേ കരുതി ഞാനാ എല്ലാരോടും പറഞ്ഞത് നാളെ നീരജിൻ്റെ കൂടെ ഒരാളിവിടെ വരുന്നുണ്ടെന്ന്..🤗

നീരജ് : 🙂🙌

ശോഭമ്മ : അവര് ലീവ് ആകുന്നു ഞാനും കരുതിയില്ല..😌😅

നീരജ് : എന്നാലും ഞാനെന്ത് പറഞ്ഞ് അവളെ പരിചയപ്പെടുത്തും..!😼

ശോഭമ്മ : നി ഒന്നും പറഞ്ഞ് പരിചയപ്പെടുത്തണ്ട.., ഞങ്ങള് പരിചയപ്പെട്ടോളം..!😸

നീരജ് : അതൊന്നും പറ്റില്ല..! ശോഭമ്മ , ബിന്ദു ചേച്ചി,കല്ലു, അച്ചു..! നിങ്ങള് നാലാളെ പറ്റിയെ ഞാൻ പറഞ്ഞിട്ടുള്ളൂ.., നിങ്ങളെ എൻ്റെ ലിസ്റ്റിൽ ഉള്ളൂ…😼

ബിന്ദു : നിനക്ക് ടെൻഷൻ ഉണ്ടോ…👀

നീരജിൻ്റെ മുഖത്തെ ഭാവവ്യത്യാസവും സംബന്ധമില്ലാത്ത സംസാരവും കേട്ട് ബിന്ദു ചേച്ചി ചോദിച്ചു..!

നീരജ് : ഏയ്..എനിക്കെന്ത് ടെൻഷൻ ..! അല്ലെങ്കിലും ഞാനെന്തിനാ ടെൻഷൻ അടിക്കണം…ഇവിടെ വല്ല യുദ്ധവും നടക്കാൻ പോവുന്നുണ്ട്..😐

ബിന്ദു : നീരജെ…😼

നീരജ് : 😐

നീരജിൻ്റെ ചെറിയ ഭാവവ്യത്യാസങ്ങൾ പോലും നോട്ട് ചെയ്യാറുള്ള ബിന്ദു ചേച്ചി നീരജിനോട് കാര്യം തിരക്കി..! ഇന്നലെ കിച്ചു പറഞ്ഞ പോയിൻ്റ്സും നടക്കാൻ സാധ്യതയുള്ള കാര്യങ്ങളും നീരജ് മണി മണി പോലെ അവരുടെ മുൻപിൽ വിളമ്പി..!

Leave a Reply

Your email address will not be published. Required fields are marked *