ശ്രീ : ഒറങ്ങിയോ
ഞാൻ : ഉം…
സൂര്യ : ഉണ്ട ഒറങ്ങിയൊ…
ശ്രീ : പാവം …
ഞാൻ : എന്താ
അച്ചു : പോവാ പറയാൻ വന്നതാ
ഞാൻ : നാളെ പോവാം….
ശ്രീ : വേണ്ടാ രാവിലെ വരാം….
ഞാൻ : ശെരി …നോക്കി പോ…
ജാനു : ബൈ… ✋
ഞാൻ : ബൈ… ✋
അവര് പുറത്തേക്ക് ഇറങ്ങി…
സൂര്യ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു …
അവര് പോയതും ഞാൻ എണീക്കാൻ ഒന്ന് ശ്രമിച്ച് നോക്കി വെറുതെ ….അമ്മു കണ്ണ് തുറക്കുന്ന പോലെ എനിക്ക് തോന്നി… വേണ്ട ഒറങ്ങിക്കൊട്ടെ പാവം ….ഞാൻ അമ്മൂടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു …
ഞാൻ ; സോറി കരയിച്ചതിന് ….ഇനി ഇത് ഉണ്ടാവില്ല … അമ്മുക്കുട്ടാ … ഐ ലവ് യു ഞാൻ ഉറങ്ങി കിടക്കുന്ന അവളെ നോക്കി പറഞ്ഞു …
ഞാൻ അങ്ങനെ തന്നെ അടുത്ത് കെടന്നു… എപ്പഴോ ഞാനും ഉറങ്ങി പോയി….
⏩ രാവിലെ ആറ് മണി….അലാറം കേട്ടാണ് ഞാൻ എണീറ്റത്….
അമ്മു അടുത്ത് കെടപ്പുണ്ട് ….
ഞാൻ : കണ്ണ് തിരുമ്മി നോക്കി … ബാത്ത്റൂമിൽ കേറി പല്ല് തേച്ച് കഴിഞ്ഞ് മുഖം കഴുകുന്ന സമയത്ത് ആണ് പെട്ടെന്ന് അത് ഓർമ വന്നത് കാർ സത്യം ആണോ സ്വപ്നം ആണോ… ഞാൻ ബാത്ത്റൂമിൽ നിന്ന് ഇറങ്ങി ഓടി…. ഉമ്മറത്ത് ഉള്ള വാതില് ലോക്ക് ആണ് ചെ ഞാൻ അടുക്കള വാതല് തുറന്ന് കറങ്ങി ഉമ്മറത്ത് വന്നു ….നാശം ഷെഡ് അടച്ചിട്ടിട്ടുണ്ട് ….
അപ്പോ ആണോ പപ്പ നടത്തം കഴിഞ്ഞ് വന്നത് …
ഞാൻ പപ്പയെ കണ്ടതും അടുത്തേക്ക് ഓടി …പപ്പ കി തന്നെ പപ്പ. …ഞാൻ വീടിൻ്റെ താക്കോൽ വാങ്ങി തുറന്ന് ഷെഡ്ഢിൻ്റെ താക്കോൽ എടുത്ത് വെളിയിലേക്ക് വന്നു….
പപ്പ : എന്താ കാര്യം
ഞാൻ : അല്ല ഇന്നലെ ഒരു പുതിയ കാറ് വാങ്ങിയ പോലെ തോന്നി അത് സ്വപ്നം ആണോ അതോ സത്യം ആണോ എന്ന് അറിയാൻ ….
ഞാൻ ഷെഡ് തുറന്ന് ഞെട്ടി പോയി…
ഫക്ക് അത് സത്യം ആയിരുന്നു…
പപ്പ : എന്താ സ്വപ്നം ആണോ സത്യമോ…എന്താ ഉണ്ടോ വല്ലതും ഉള്ളിൽ….
ഞാൻ : 😍 ഇത് എങ്ങനെ പപ്പ എനിക്ക് ഇപ്പോഴും
പപ്പ : വിശ്വാസം വരുന്നില്ല അല്ലേ…
ഞാൻ : അതെ
പപ്പ അങ്ങോട്ട് നടന്ന് വന്നു….
പപ്പ : അതെ നിൻ്റെ പപ്പ വെറും പോഴൻ അല്ല എന്ന് മനസ്സിലായോ…
ഞാൻ : ചെ പപ്പ സൂപ്പർ അല്ലേ എന്നാലും ഇത്…
പപ്പ : അത് ഒക്കെ ഒരു വലിയ കഥ ആണ് വണ്ടി വാങ്ങിയത് സന്തോഷം ഉള്ള കാര്യം ആണെങ്കിലും അത് വാങ്ങാൻ ഞാൻ അനുഭവിച്ച പീഡനം വേണ്ട ഓർക്കണ്ട….🥴
ഞാൻ : താങ്ക്സ് പപ്പ ….പിന്നെ എന്ത് പറഞ്ഞപ്പോ ആണ് ദേവി കടാക്ഷിച്ചത്
പപ്പ : ചുമ്മാ നമ്മള് ഉണ്ടാക്കുന്ന പൈസ ആർക്കാ നമ്മടെ മക്കൾക്ക് അപ്പോ അവർക്ക് ഇഷ്ട്ടം ഉള്ളത് വാങ്ങി കൊടുക്കാൻ നമ്മള് ബാധ്യസ്ഥരാണ് എന്ന്…
ഞാൻ : ഇല്ല പപ്പ അമ്മ ഇതില് വീഴില്ല…
പപ്പ : ഇത് തന്നെ… ഞാൻ പോട്ടെ
ഞാൻ : ഇല്ല പറ പപ്പ
പപ്പ : അത് …
ഞാൻ : സാരം ഇല്ല പറഞ്ഞോ
പപ്പ : ഫീൽ ആവോ
ഞാൻ : ഇല്ല
പപ്പ : അത് …ഞാൻ പറഞ്ഞു …ഇന്ദ്രൻ ഇത്ര വെഷമിച്ചതല്ലെ അപ്പോ വലിയ ഗിഫ്റ്റ് കൊടുത്താലേ അവൻ്റെ സങ്കടം മാറൂ എന്ന്…
ഞാൻ : ഇത്രേ ഉള്ളോ
പപ്പ : മോൻ ഇനി പഴയത് ഒന്നും ആലോചിക്കരുത് പപ്പ വേണേ ഒരു കപ്പല് കൂടെ വാങ്ങി തരാം …
ഞാൻ : 🥴 കളിയാക്കിയതാ
പപ്പ : പിന്നെ ഒരു വേലയും കൂലിയും ഇല്ലാത്ത നിനക്ക് ഞാൻ എസ് ക്ലാസ്സ് വാങ്ങി തരാം ഇത് എനിക്ക് സുഖം ആയി യാത്ര ചെയ്യാനാ …😂
ഞാൻ : ശെരി ….
പപ്പ : വാ … കുളിച്ച് അമ്പലത്തിൽ പോയിട്ട് വാ….
ഞാൻ : ആയ്ക്കോട്ടെ…
ഞാൻ മുറിയിൽ ചെല്ലുമ്പോ അമ്മു കുളിച്ച് പട്ടു പാവാട ഒക്കെ ഇട്ട് നിക്കുന്നു ….
ഞാൻ : ഇതാര് കാവിലെ ഭദ്രകാളിയല്ലെ
അമ്മു : ചെല്ല് കുളിച്ചിട്ട് വന്നെ സമയം ആയി ….
ഞാൻ : ശെരി ശെരി …
ഞാൻ കുളിച്ച് വെളിയിൽ.വന്ന് മുണ്ടും ഷർട്ടും വലിച്ച് കേറ്റി താഴേക്ക് പോയി….
നോക്കിയപ്പോ അമറും കുട്ടുവും താഴേ നിക്കുന്നു ….
അമ്മ : ദേ അവരും വന്നു …
അമർ : വേഗം വാ ….സമയം ആയി…
ഞാൻ വണ്ടി വീണ്ടും ഒന്ന് ചുറ്റും നടന്ന് നോക്കി …
പപ്പ : ഇന്ന് മാത്രമേ ഉള്ളൂ കേട്ടോ
ഞാൻ : പിന്നെ …😏
അമ്മ : ചെല്ല് ടാ …😂 പോയിട്ട് വാ…
പപ്പ : അതെ എൻ്റെ കാർ സൂക്ഷിച്ച് കൊണ്ട് പോണം കേട്ടല്ലോ …
ഞാൻ : ഉവ്വ് സാറേ…
