വധു is a ദേവത – 20 1

അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ ഉള്ളിലേക്ക് കേറി പോയി ജീപ്പിൻ്റെ കീ എടുത്തിട്ട് വന്ന് ഓൺ ആക്കി….

പപ്പ : ഐ… കൊണ്ട് പോ ടാ ഞാൻ വെറുതെ പറഞ്ഞത് …

ഞാൻ : ഏയ് വേണ്ട വേണ്ട എനിക്ക് ഹർട്ടായി…

അമ്മ : പപ്പ വെറുതെ പറഞ്ഞത് ടാ

ഞാൻ : അങ്ങനെ അല്ല അമ്മ എനിക്ക് വേണ്ട ഞാൻ കോമ്പസ്സിൽ കേറി ഇരുന്നു …

അമ്മ : കുഞ്ഞു…. ഹാ… ഇല്ലാത്ത പൈസ കൊടുത്ത് വാങ്ങിയ താ ഹാ…

ഞാൻ : അതെ നിങ്ങള് വരുന്നേ വാ ഞാൻ പോണു എനിക്ക് വന്നിട്ട് വണ്ടി വാങ്ങാൻ പോവാൻ ഉള്ളതാ …

അമർ : ടാ വാടാ അവൻ്റെ പട്ടി ഷോ

പപ്പ : ടാ ജാട ഇടാതെ എടുത്തോണ്ട് പോ …

ഞാൻ : അങ്ങനെ മര്യാതക്ക് പറഞ്ഞാ ഓക്കേ…

പപ്പ : ഇത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ ആയി…🥴

അമ്മ : നിങ്ങള് ഒന്ന് മിണ്ടാതെ ഇരുന്നെ… ഐ…

ഞാൻ : ശേ എനിക്ക് വൈയ്യാ… ശെരി വാ ..😌

അമർ : ശെരി ഞാൻ എടുക്കാ വണ്ടി….

ഞാൻ : ആരെങ്കിലും ഒന്ന് എടുക്ക് …ഒന്ന് പോയിട്ട് വന്നാ മതി …

ഞാൻ വണ്ടി തുറന്ന് ഉള്ളിലേക്ക് കേറി പുതിയ വണ്ടിയുടെ മണം ഹാ ….

പപ്പ അങ്ങോട്ട് വന്നു

ഞാൻ : എന്ത് മണം ആണ് ഇത് അയ്യേ… ചെ…

പപ്പ : മതി മതി പോ പോ….

അമ്മു : ബൈ അങ്കിൾ …. ആൻ്റി….

അമ്മ : ശെരി മോളെ….

ഞാൻ : അമ്മ ബൈ…

ഞങ്ങള് കാറും ആയി വെളിയിലേക്ക് ഇറങ്ങി…

കുറച്ച് കഴിഞ്ഞതും തന്നെ അമ്പലത്തിൽ എത്തി …

ഞാൻ : ടാ നല്ല വൃത്തി ഉള്ള സ്ഥലത്ത് കൊണ്ട് നിർത്തിയിട്ട് വാ

അമർ : വൃത്തി പറഞ്ഞാ എങ്ങനെ അടിച്ച് വാരിയിട്ട് നിർത്തിയ മതിയോ…

ഞാൻ : വേണ്ട നീ നിൻ്റെ ഷർട്ടും മുണ്ടും വിരിച്ച് അതില് നിർത്തിയാ മതി …

അമർ : പോ ടാ ഞാൻ നിർത്തിക്കോളാം…

അമ്മു : വാ ഇന്ദ്ര സമയം ആയി ….

ഞാൻ : നല്ല സുന്ദരി ആയല്ലോ

അമ്മു : ആണാ…

ഞാൻ : ഉം…

അമ്മു ,: വാ

ഞങ്ങള് അമ്പലത്തിൽ തൊഴുത് കൊണ്ട് നിൽക്കുമ്പോ ആണ് …എൻ്റെ ഫോൺ അടിച്ചത്…

ഞാൻ വെളിയിലേക്ക് നടന്നു….

ഞാൻ : ഹലോ…

ഹലോ ഇന്ദ്രജിത്ത് ആണോ ടാ

ഞാൻ : അതെ ആരാ

ഞാൻ വിഷ്ണു ഇല്ലെ നീ ചതിച്ച അയാൾടെ വക്കീൽ ആണ്

ഞാൻ : എന്താ കാര്യം പിന്നെ ഞാൻ ആരെയും ചതിച്ചിട്ടില്ല

വക്കീൽ : അത് നീ അല്ല ഞാൻ പറയും നീ എവടെ ആണ് ഉള്ളത്

ഞാൻ : നിങ്ങളെ ബോദിപ്പിക്കണ്ട കാര്യം ഉണ്ടോ

വക്കീൽ : അതെ ഈ തുള്ളല് ഒക്കെ നമ്മക്ക് അങ് നിർത്താം നീ മര്യാതക്ക് ഇന്നലെ വന്നില്ലേ അതെ സ്റ്റേഷനിലേക്ക് വന്നോ… എത്രയും പെട്ടന്ന് അല്ലെങ്കിൽ പോലീസ് തൂക്കി എടുത്ത് കൊണ്ട് വരും …

ഞാൻ : വച്ചിട്ട് പോടൊ …

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും സൂര്യ വരുന്നു …

സൂര്യ : എന്ത്

ഞാൻ : അതെ ഒരുത്തൻ വിളിച്ചിട്ട് സ്റ്റേഷനിൽ വരാൻ എന്തോ മലത്തും എന്നൊക്കെ…

സൂര്യ : പണി ആയോ

ഞാൻ : ഇല്ല നീ വാ നോക്കാം

അപ്പോഴേക്കും വീണ്ടും ഒരു കോൾ വന്നു

ഞാൻ : ഹലോ

സി ഐ: ഹലോ ഞാൻ രാജീവ് ആണ്

ഞാൻ : പറയൂ സാർ

സി ഐ: അതെ താൻ ഒന്ന് കൂടെ ഇങ്ങോട്ട് വരണം കേട്ടോ …

ഞാൻ : എന്താ സാർ കാര്യം

സി ഐ: അത് പ്രതിയുടെ വക്കീലിന് തന്നോട് സംസാരിക്കണം എന്ന് ….

ഞാൻ : സാർ എല്ലാം ഇന്നലെ തന്നെ

സി ഐ : അത് ഡോ അവര് ഇതിൻ്റെ പൊറകെ പോയാ തൻ്റെ മാമൻ അടക്കം എല്ലാം കുടുങ്ങും അതാ ഇവന്മാർ വല്ലതും വിളിച്ച് പറഞ്ഞാ വെറുതെ സീൻ ആവും …താൻ വന്നിട്ട് പോ കൊറച്ച് നേരം ഉറപ്പ്

ഞാൻ : ശെരി സാർ

🔚

സൂര്യ : എന്താ ടാ

ഞാൻ : അതെ സി ഐ ഇല്ലെ അയാള് ആണ് വിളിച്ചത്

സൂര്യ : എന്ത്

ഞാൻ : പണി ആയി തോന്നുന്നു …നീ മാത്രം ആണോ വന്നത്

സൂര്യ : അല്ല ശ്രീ ഉണ്ട്

ഞാൻ : ശെരി അവളെ അവരുടെ കൂടെ പറഞ്ഞ് വിട്ടേക്ക് നമ്മക്ക് പോയിട്ട് വരാം….

സൂര്യ : ശെരി വാ…

സൂര്യ : ദേ അവര് വരുന്നു…

ഞാൻ : അതെ ഗായ്സ് എന്നെ എറണാകുളത്ത് ഉള്ള സ്റ്റേഷനിൽ നിന്ന് വിളിച്ചു എനിക്ക് പോണം പെട്ടെന്ന് വരാം കേട്ടൊ…

അമ്മു : എന്താ എന്തെങ്കിലും കൊഴപ്പം ഉണ്ടോ

ഞാൻ : ഒന്നും ഇല്ല… ഒന്നും ഇല്ല … അത് വണ്ടി ഇറക്കാൻ എനിക്ക് പോയി ഒപ്പിടണം പിന്നെ എനിക്കും ഈ നടന്ന കാര്യത്തിനും ഒരു ബന്ധവും ഇല്ല എന്ന് എഴുതി കൊടുക്കണം അത്ര തന്നെ ഞങ്ങള് പോയിട്ട് വരാം …

ഞാൻ : അമറെ നീ ജോസഫ് അങ്കിളിൻ്റെ നമ്പർ എനിക്ക് അയച്ച് തരണം കേട്ടോ … അവര് ചോദിച്ചാ പേടിക്കാൻ ഒന്നും ഇല്ല പറ …ശെരി സൂര്യ വാ….

Leave a Reply

Your email address will not be published. Required fields are marked *