വധു is a ദേവത – 20 1

റെമോ : ഇവൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഇരുന്നത് ….

ഞാൻ : കുട്ടു വാങ്ങും നീ പറഞ്ഞേക്കാം …

നീ പോടാ ഇന്ദ്രെട്ടാ.. കുട്ടു അതും പറഞ്ഞ് ഉള്ളിലേക്ക് ഓടി…

ടാ 🤣 നിക്കടാ അവടെ…ഞാൻ അവൻ്റെ പിന്നാലെ ഓടി …

പപ്പ : 😂 ദാസാ എൻ്റെ ലൈഫില് എനിക്ക് ഏറ്റവും വലിയ അച്ചീവ്മെൻ്റ് എൻ്റെ കുട്ടൻ ആണ് … ബിസിനസ്.. പൈസ ഇതൊക്കെ വേറെ എല്ലാം എല്ലാം എല്ലാം…പിന്നിൽ ….എൻ്റെ മോൻ അവൻ അവൻ്റെ ചുറ്റും ഒരു ഒരു എന്താ പറയാ ഹാ ഒരു ഹാപ്പി വൈബ് ഉണ്ട് അതാണ് എൻ്റെയും കൃഷ്ണയുടെ ജീവിതം തന്നെ ….

അങ്കിൾ : സത്യം ഇത് പോലെ ഒരു മോനെ ആർക്കാ വേണ്ടാത്തത് അവൻ്റെ ചിരി മറ്റുള്ളവരോട് ഉള്ള സ്നേഹം മിടുക്കൻ അല്ലേ എൻ്റെ മരുമോൻ…

പപ്പ : അങ്ങനെ ഉള്ള എൻ്റെ മോൻ്റെ ജീവിതം ആണ് ആബാസ്റ്റർടും അവൻ്റെ തന്തയും കൂടെ സ്പോയിൽ ചെയ്യാൻ നോക്കിയത് അത് എനിക്ക് മറക്കാൻ പറ്റില്ല….😡😡

അച്ചു : ഹാ അങ്കിള് അത് വിട് എല്ലാം സോൾവ് ആയി ഇനിയും അതിൻ്റെ പിന്നാലെ പോയാ അത് ഇന്ദ്രന് നല്ല പോലെ ഹർട്ടാവും…

പപ്പ : നീ പറഞ്ഞത് ശെരി ആണ് അച്ചു … ഇനിയും ഇതിൻ്റെ കാര്യം നീണ്ട് നീണ്ട് പോയാ വെറുതെ അത് എൻ്റെ മോനെ ബാധിക്കും വേണ്ട … ഇപ്പൊ അവൻ ഹാപ്പി ആണ് അത് മതി

അങ്കിൾ : നീ അടങ്ങി ഇരി രാമ വെറുതെ കാര്യം കുഴപ്പത്തിൽ ആക്കാൻ നിക്കണ്ട….എനിക്കും ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും പെരുത്ത് കേറുന്നുണ്ട് എന്ത് ചെയ്യാം മഹിയെ ഓർത്തിട്ടാ അല്ലെങ്കിൽ അന്നെ അവൻ്റെ കൈയ്യും കാലും തല്ലി ഒടിച്ച് മൂലക്ക് ഇട്ടെനെ ഞാൻ …

അച്ചു : നമ്മള് എത്ര ഒതുങ്ങുന്നോ അത്രക്ക് അവര് തലയിൽ കേറാ…

അങ്കിൾ : ഇനി കാണില്ല … രുദ്രൻ പറഞ്ഞത് വച്ച് അവന് അത്ര പെട്ടെന്ന് ഇതിൽ നിന്ന് ഊരാൻ പറ്റില്ല….

അച്ചു : എന്ത് സംഭവിക്കാൻ … ഇവടെ കട്ടവനും കൊന്നവനും പാട്ടും പാടി നടക്കുന്നു …

പപ്പ : അവന് ശിക്ഷ കിട്ടോ ഇല്ലേ ഡസ്സിൻ്റ് ഭോദർ മീ അത് എൻ്റെ വിഷയം അല്ല പക്ഷേ വൺ തിങ് എൻ്റെ ഫാമിലി സ്മൂത്ത് ആയി റൺ ആവണം എൻ്റെ കുടുംബത്തിൽ കേറി കളിക്കാൻ നിന്നാ പിന്നെ എൻ്റെ തോക്ക് സംസാരിക്കും …അത്ര തന്നെ …

ഞാൻ ഒരു വാട്ടർ ബോട്ടിൽ കൈയ്യിൽ പിടിച്ച് പാപയുടെ അടുത്തേക്ക് പോയി ….

ഞാൻ : ഇതാ പപ്പ …. നാല് പെഗ്ഗ് ഉണ്ട് ….അമ്മ കാണണ്ട….

മിടുക്കൻ…കണ്ടോ ടാ ബുദ്ധി….പപ്പ അങ്കിളിനെ നോക്കി പറഞ്ഞു

അങ്കിൾ : കൊള്ളാം ഇത് പോലെ ഒരു മകനെ എനിക്കും കിട്ടിയിരുന്നെങ്കിൽ …

ഞാൻ : അത് പറഞ്ഞപ്പോ ആണ് പപ്പ നമ്മക്ക് ഒരു ഫുൾ ഫ്ളാറ്റ് എടുത്ത് താമസിച്ചാലോ …അപ്പോ കാര്യം സോൾവായില്ലെ …

പപ്പ : മനസ്സിലായില്ല …

ഞാൻ : അതായത് ഒരു ഫുൾ അപ്പാർട്ട്മെൻ്റ് പോലെ വാങ്ങി നമ്മക്കും കൂടെ ഇവരും അങ്കിൾ ആൻ്റി പിന്നെ കുട്ടു പിന്നെ ഞാൻ അമ്മു പപ്പ അമ്മ അമർ അങ്ങനെ …

പപ്പ : ഗ്രേറ്റ് ഐഡിയ അത് പൊളിക്കാൻ സാധ്യത ഉണ്ട് ….എന്ത് പറയുന്നു ദാസ് …

അങ്കിൾ ; നല്ല രസം ആണ് നിൻ്റെ കൂടെ രണ്ടെണ്ണം അടിച്ച് കഥയും പറഞ്ഞ് ഇരിക്കാൻ ആണ് എനിക്കും താൽപ്പര്യം …നോക്കാം …

പപ്പ : അങ്ങനെ ആണേൽ അടുത്ത സർപ്രൈസ്…. കൊട് കൈ….

സൂര്യ : ഇന്ദ്ര ഇങ്ങ് വന്നെ ….

ഞാൻ : അതെ ഞാൻ എന്നാ അങ്ങോട്ട്

പപ്പ : ചെല്ല് ചെല്ല്…

ഞാൻ :എന്താ ടാ …

സൂര്യ : മാൻ വലയിൽ മാട്ടി….

ഞാൻ , ആണോ …

സൂര്യ : ഉം ഉ….

ഞാൻ : ചൽ

ഞങ്ങള് ഉള്ളിലേക്ക് നടന്നു …

ഞാൻ : സൂര്യ …

അവനും പിന്നാലെ വന്നു….

ശ്രീ എന്നെ വലിച്ച് മുകളിലേക്ക് പോയി ….

ഞാൻ : വാട്ട് …

ശ്രീ : എന്താ ശെരിക്കും കാര്യം … ചേച്ചി വിളിച്ചു കുറച്ച് മുന്നേ

ഞാൻ : ആഹാ ചേച്ചിക്ക് സുഖം അല്ലെ

ശ്രീ : 🙄…

സൂര്യ : എന്താ … എന്താടി

ഞാൻ : ഇവൾക്ക് എന്തോ ചോദിക്കാൻ ഉണ്ട് എന്ന് …

ശ്രീ : സൂര്യ ശെരിക്കും എന്താ സീൻ …

ഞാൻ ; ഞാൻ പറയാം

അമ്മു വാതില് തുറന്ന് ഉള്ളിലേക്ക് വന്നു …

ഞാൻ : നീയും വാ വെക്തം ആയി പറയാം കേക്ക്….ഞാൻ പറയണോ അതോ നീ പറയുന്നോ സൂര്യ

സൂര്യ : 😳 ഞാൻ പറയുന്നില്ല …

ഞാൻ : ശെരി ഞാൻ തന്നെ പറയാം …

ഞാൻ : അതായത് സൂസിയും വിഷ്ണുവും വഴക്ക് ആണ്

Leave a Reply

Your email address will not be published. Required fields are marked *