ഷിബു : സാറേ ഇവൻ ഈ ഇടക്ക് അതായത് ഒരു അഞ്ചോ ആറോ ദിവസം മുന്നേ ഒരു പെണ്ണിനെ തളളി ഇട്ട് അവളുടെ കൈ ഒക്കെ കമ്പിയിലോ മറ്റും കുത്തി കേറി ഞാൻ ആണ് ആ കൊച്ചിനെ പിടിച്ച് വണ്ടിയിൽ കേറ്റിയത് എന്നെ കണ്ടതും ഇവൻ ഓടി …
ഞാൻ : 😳 … ശെരി ആണ് സാർ സാർ ആണോ അത് …. മാമ സൂസി എന്നോട് പറഞ്ഞു ഇവൻ ബീച്ചില് വച്ച് അവളെ തളളി ഇട്ടു ഒരു പോലീസ് വന്ന് ആണ് അവളെ ഹെൽപ് ചെയ്തത് എന്ന്…
മാമൻ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്ത് അവളുടെ ഫോട്ടോ കാണിച്ച് കൊടുത്തു ഇതാണോ ആള്
ഷിബു : അതെ സാറേ ഈ കൊച്ച് തന്നെ ഇവനെ ഞാൻ കൊറേ നേരം നോക്കിയതാ ഒരേ ഒച്ച ഈ കൊച്ചിൻ്റെ കൂടെ ഒരു പൈയൻ കൂടെ ഉണ്ടായിരുന്നു …എനിക്ക് അപോ തന്നെ എന്തോ ഉണ്ട് എന്ന് തോന്നി
മാമൻ : എന്നിട്ട് താൻ പോയില്ലേ …
ഷിബു : നമ്മള് പോയി കേറിയിട്ട് എന്തിനാ സാർ സദാജാരം കളിച്ചു എന്നും പറഞ്ഞ് നെഞ്ചത്ത് കേറും എന്ന് പറഞ്ഞ് ഞാൻ മൈൻഡ് ആക്കിയില്ല കുറച്ച് കഴിഞ്ഞതും പാട്ട ഒക്കെ കൂടെ വീഴുന്ന ഒച്ച നോക്കിയപ്പോ പെണ്ണ് താഴെ കെടക്കുന്നു… ഞാൻ ഓടി അങ്ങോട്ട് കേറിയതും എന്നെ കണ്ട് ഇവൻ ഓടി …
മാമൻ : ഈ കോച്ചാണ് ഹോസ്പിറ്റലിൽ കെടക്കുന്നത്
ഷിബു : ആണോ അയ്യയ്യോ മയക്കം ആയത് കൊണ്ട് ഞാൻ കാണാൻ പോയില്ല ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ വന്നു … എങ്കിൽ പണി കൊടുക്കാൻ വേണ്ടി ഇവൻ തന്നെ ആയിരിക്കും ….കണ്ടില്ലെ സാറേ കണ്ടാ തന്നെ അറിയാം ഉള്ള തന്ത ഇല്ലായ്മ മുഴുവൻ കൈയ്യിൽ കാണും ….
സി ഐ: എല്ലാം ചെയ്തിട്ട് ദേ ഈ പൈയ്യൻ്റെ മണ്ടക്ക് കൊണ്ടിട്ടു…. സിഐ എന്നെ നോക്കി പറഞ്ഞു …
മാമൻ : രാമേട്ടാ ….ഇവനെ കൊണ്ട് പോയി ഒന്ന് മൊഴി എടുത്തിട്ട് വന്നെ…..മാമൻ വിഷ്ണുവിനെ വെളിയിലേക്ക് കൊണ്ട് വിട്ടു….
ഷിബു എന്നെ നോക്കി
ഷിബു : നീ മറ്റെ ഡ്രൈവർ അരവിന്ദൻ്റെ കൂട്ടുകാരൻ അല്ലേ ….
ഞാൻ :അതെ എന്നെ അറിയോ….
ഷിബു : അവൻ പറഞ്ഞിട്ടുണ്ട് … നീ ആണോ അവന് ജോലി വാങ്ങി കൊടുത്തത് …
ഞാൻ : ഉം….
ഷിബു : സാറേ എൻ്റെ തൊട്ടപ്പുറത്ത് വീടുണ്ട് ഒരു ലോറി കാരൻ അവൻ്റെ ഭാര്യ എൻ്റെ ഭാര്യയുടെ വലിയ കൂട്ടുകാരി ആണ് … ഇവൻ ഈ നോർത്തിൽ ഡ്രൈവർ ആയിരുന്നു ഒറിക്കെ ഒരുത്തന് ലിഫ്റ്റ് കൊടുത്തു അവൻ ഈ അരവിന്ദൻ്റെ കഷ്ട്ടം കണ്ട് അവൻ്റെ ലോറിയിൽ ഡ്രൈവർ ആയി ജോലി വാങ്ങി കൊടുത്തു എന്നൊക്കെ പറഞ്ഞ് അവൻ്റെ ഭാര്യ ഇവിടെ വന്ന് പറഞ്ഞു ഈ ഇടക്ക് ഇവനെ. ഞാൻ അവൻ്റെ കൂടെ കാണുകയും ചെയ്തു ചോദിച്ചപ്പോ ഇതാണ് ആള് എന്ന പറഞ്ഞത് ….
സി ഐ: 🙂
അർജുൻ വന്നു ….
ഞാൻ : അർജ്ജു … പറ അളിയാ
മാമൻ : ടാ ടാ മതി മാറി നിക്ക് …
മാമൻ : ടാ നീ ആണോ ഇവൻ്റെ വീട്ടിൽ നിന്ന് മറ്റെ കുട്ടിയെ കൊണ്ട് പോയത് ….
അർജുൻ : കൊണ്ട് വന്നതും കൊണ്ട് പോയതും ഞാൻ ആണ് സാറേ….
സി ഐ: പോയപ്പോ അവളുടെ അവസ്ഥ എന്തായിരുന്നു ….
അർജുൻ : നല്ല അവസ്ഥ തന്നെ ….
മാമൻ : നല്ല അവസ്ഥ ആയിരുന്നോ
അർജുൻ : ചെറുതായിട്ട് അടിച്ചിരുന്നു….
മാമൻ : ചെറുതായിട്ട് ആണോ
അർജുൻ : ഇത്തിരി കൂടുതൽ ആയിരുന്നു …
മാമൻ : നിങ്ങള് എങ്ങോട്ടാ പോയത് ….
അർജുൻ : ഹരിയെ കാണാൻ
മാമൻ : കണ്ടോ എന്നിട്ട്
അർജുൻ : കണ്ടു മാമൻ : എന്നിട്ട്
അർജുൻ : സാറേ ചിന്നു രണ്ടെണ്ണം അടിച്ച് കഴിഞ്ഞ അപ്പോ തന്നെ ഞാൻ ഫൂഡ് വാങ്ങി കൊടുക്കും അല്ലെങ്കിൽ അവള് വാള് വക്കും …
മാമൻ : 😐
അർജുൻ : അല്ല
സി ഐ: ടാ ടാ സത്യം മാത്രം മതി … നിൻ്റെ പരമ്പര ഒന്നും വേണ്ട
അർജുൻ : ഞാൻ ഫൂഡ് വാങ്ങാൻ ആണ് ഇറങ്ങിയത് അപ്പോ ആണ് ചിന്നു പറഞ്ഞത് അവള് ഫോൺ ഇന്ദ്രൻ്റെ വീട്ടില് മറന്ന് വച്ചു എന്ന് അപ്പോ പിന്നെ ഞാൻ ഇവൻ്റെ കാർ കൊണ്ട് ആണ് വന്നത് പുറത്ത് കിടന്നത് അതും കൊടുത്ത് ഫോൺ വാങ്ങി ഞാൻ തിരിച്ച് വന്നപ്പോ …
മാമൻ : വന്നപ്പോ …
അർജുൻ : അല്ല വരുന്നതിന് മുന്നേ ഫൂഡ് വാങ്ങി …പിന്നെ ആണ് വന്നത് …
മാമൻ : അയ്യോ ഏതാടാ ഈ മണ്ടൻ …
അർജുൻ : വന്നപ്പോ അവിടെ അവരാരും ഇല്ല ….
സി ഐ: സത്യം ആണല്ലോ അല്ലേ അല്ലെങ്കിൽ ഇടിച്ച് കൂമ്പ് വാട്ടും
അർജുൻ : ഇല്ല സാറേ പാവം എൻ്റെ ചിന്നു അവൻ ഹരി ഇവനെ കളിയാക്കി അത് ചോദിക്കാൻ ആണ് ഇവള് പോയത്
