വധു is a ദേവത – 20 1

സി ഐ: അതെ വക്കീലെ കൂടുതൽ അങ് കേരല്ലെ …ഇല്ല ടാ നിന്നെ ഇനി വിളിക്കണ്ട ആവശ്യം ഇല്ല നീ പൊക്കോ …

ഞാൻ ; താങ്ക്സ് സാർ….

ഞാൻ വിഷ്ണുവിനെ നോക്കി ഇന്ന് അവൻ ഞാൻ നിന്നതിലും ദാരുണം ആയ അവസ്ഥയിൽ ആണ് .. മരിച്ചാൽ ഇതിലും സന്തോഷം കിട്ടും….

ശ്രീ : സാർ ആദ്യം പ്രദിയെ ഉള്ളിൽ ലോക്കപ്പിൽ ആക്കണം സാർ…

സി ഐ ശ്രീയെ ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു മിലിറ്ററി അയാളുടെ പിന്നാലെ നടന്നു കൂടെ അയാളുടെ വക്കീലും ….

സൂര്യ : വാ ടാ പോവാം….

ഞാൻ ഷിബു സാറിൻ്റെ അടുത്തേക്ക് പോയി …

ഞാൻ : സാറേ ഇനി ഞാൻ വരണ്ടി വരോ സാറേ ഓരോ വട്ടവും ഇങ്ങോട്ട് വിളിക്കുമ്പോ നെഞ്ച് പട പടാന്ന് ഇടിക്കുവാ….

ഷിബു സാർ : അതെ ഇനി അതിൻ്റെ ആവശ്യം വരില്ല പിന്നെ ഇനി എങ്കിലും അടങ്ങി ഒതുങ്ങി സൂക്ഷിച്ചും കണ്ടും ഒക്കെ ജീവിച്ചോ …ദേ കണ്ടില്ലേ സ്വന്തം അളിയൻ ആണ് കഴുത്തറക്കാൻ ആദ്യം നിക്കുന്നത് … രുദ്രൻ സാർ ഇപ്പൊ വരും സാർ അറിഞ്ഞു പുള്ളി വരാതെ ഇരുന്നതാ വന്നാ ഇവൻ്റെ വക്കീല് ചെലപ്പോ നിങ്ങള് തമ്മിലുള്ള ബന്ധം വരെ ഇതില് വലിച്ചിടും…. നീ പൊക്കോ ചാവി രുദ്രൻ സാറിൻ്റെ റൂമിൽ ഉണ്ട് ഞാൻ പോയി കൊണ്ട് വരാം …

ഞാൻ : താങ്ക്സ് സാറേ…ഞാൻ ഇനിയും ഇങ്ങനെ പോയി പെടാതെ നോക്കാം സാറേ….എന്ത് ചെയ്യാം സാറേ ഭാര്യയുടെ സഹോദരൻ ആയി പോയില്ലേ….

വിഷ്ണു : ടാ പൊലയാടി മോനെ നിന്നെ കൊന്നിട്ട് ഞാൻ ജെയിലിൽ പോവാ ടാ നായെ ….അവൻ എന്നെ ചാടി ചവിട്ടി ഇന്നലത്തെ അതെ പോലെ ….അവൻ ചെയർ എടുത്ത് എന്നെ തല്ലാൻ നിന്നതും സൂര്യ അവൻ്റെ മുതുകത്ത് ആഞ്ഞ് ചവിട്ടി ചവിട്ടിൻ്റെ പവറിൽ അവൻ വീഴാൻ പോയതും ഷിബു സാർ അവനെ പിടിച്ച് മർമ്മത്ത് മുട്ടിടിച്ച് കേറ്റി….

സൂര്യ വന്ന് എന്നെ പിടിച്ച് പൊക്കി….

എല്ലാരും അങ്ങോട്ട് ഓടി വന്നു….

സി ഐ: എന്താ ഡോ ഇവടെ

ഷിബു സാർ ; ഇവൻ ദേ ഈ ചെക്കനെ പിടിച്ച് ചവിട്ടി ചെയർ എടുത്ത് അടിക്കാൻ നോക്കി സാറേ….

സൂര്യ : വല്ലതും പറ്റിയോ…

ഞാൻ : കോഴപ്പില്ല ഞാൻ ഓക്കേ ആണ് ….

ഷിബു സാർ ; സാറേ ഞങ്ങള് സംസാരിക്കുക ആയിരുന്നു സാർ കാറ്റിൻ്റെ കീ കൊടുക്കാൻ നിന്ന സമയത്ത് ആണ് സാർ ഞാൻ ഉപദേശിച്ചത് ആണ് സൂക്ഷിച്ചും കണ്ടും ജീവിക്കാൻ അപ്പോ ആണ് അവൻ്റെ അവരാതം ഇവനെ ഒക്കെ ഇടിച്ച് പൂട്ടിളക്കണം സാറേ ….

സി ഐ: ഡോ ആരും ഇല്ലെ ഇവനെ പിടിച്ച് ഉള്ളിൽ ആക്ക് …. പോടാ വിഷ്ണുവിനെ കൊണ്ട് പോലീസ് വെളിയിലേക്ക് പോയി

ഷിബു സാർ ചാവി കൊണ്ട് തന്നു …

ഞാൻ : വളരെ താങ്ക്സ് സാർ അമ്മ… ഇസ് ….

ശ്രീ : സാർ ഇതും ഒരു കേസ് ആണ് എടുക്കണം …

ഞാൻ അവരോട് പറഞ്ഞ് വെളിയിലേക്ക് ഇറങ്ങി…

ഞാൻ : അളിയാ താങ്ക്സ് അളിയാ ….

ശ്രീ : ശെരി ശെരി നീ സാധാരണ ഇങ്ങനെ പോയി പെടില്ലല്ലോ ടാ എന്താ സംഭവം ….

ഞാൻ ; എന്ത് പറയാൻ അളിയാ…കണ്ടില്ലെ അമ്മൂൻ്റെ വല്യമ്മടെ മോൻ ആണ്… പെട്ട് പോയി….

ശ്രീ : ശെരി ശെരി … പിന്നെ മറ്റേ കേസിൻ്റെ പിന്നാലെ പോണോ വേണ്ടേ…

ഞാൻ : ഡിഫെയിം അല്ലേ വേണ്ട വിട്ടേക്ക് സമാധാനം മതി ….

ശരൺ ചേട്ടൻ അങ്ങോട്ട് വന്നു…

ചേട്ടൻ : എന്താ എന്ത് പറഞ്ഞു

ഞാൻ : ഇല്ല ചേട്ടാ കുഴപ്പം ഇല്ല കേസ് എടുത്തു….

ചേട്ടൻ : എന്താ ഒരു വല്ലായ്മ പോലെ

സൂര്യ : അവൻ ഒന്ന് അറ്റാക്ക് ചെയ്തു….

ചേട്ടൻ : ഹോസ്പിറ്റലിൽ പൊയാലോ

സൂര്യ : പോണോ

ഞാൻ : ഇല്ല ചേട്ടാ സാരം ഇല്ല വണ്ടി കൊണ്ട് കൊടുത്തിട്ട് വീട് പിടിക്കട്ടെ പിന്നെ ഇവടെ നടന്നത് ചേട്ടൻ ആരോടും പറയല്ലേ ചേച്ചിയോട് പോലും വീട്ടിൽ അറിഞ്ഞ അടുത്ത തലവേദന ആവും …. പ്ളീസ് എല്ലാർക്കും സങ്കടം ആവും പിന്നെ പപ്പ അല്ലെങ്കിൽ തന്നെ ദേഷ്യത്തിൽ ആണ് …. ഇത് ഇങ്ങനെ തീരട്ടെ….

ചേട്ടൻ : ശെരി ശെരി …ഞ്ഞ ശ്രീ മോള് ദേവുനെ വിളിച്ചിരുന്നു അപ്പോ ആണ് നിങ്ങള് ഇവടെ ഉള്ള കാര്യം അറിഞ്ഞത് അപ്പോ വന്ന് കണ്ടിട്ട് പോവാം എന്ന് വച്ചാ

ഞാൻ : ദേ ഞങ്ങള് എറങ്ങി ചേട്ടാ… ചേച്ചിക്ക് ഇപ്പൊ.എങ്ങനെ ഉണ്ട് ….

ചേട്ടൻ : കൊഴപ്പം ഇല്ല ….

ഞാൻ : ശെരി ആയക്കൊട്ടെ

ചേട്ടൻ : നിങ്ങള് ഇറങ് ഞാനും പോട്ടെ

Leave a Reply

Your email address will not be published. Required fields are marked *