വക്കീൽ : 😒
ശ്രീ : എന്താ സാർ ഇപ്പൊ കേസ് അന്വേഷണം വക്കീല് നേരിട്ടാണോ….
സി ഐ: അല്ല അത്
ശ്രീ : നിങ്ങളുടെ മട്ടും ഭാവവും കണ്ട പ്രതിയെ മാറ്റാൻ വല്ല ഉദ്ദേശം ഉണ്ടോ….നിങ്ങളുടെ കമ്പ്ലൈൻ്റ് സെൻ്ററിൽ ഞാൻ ഒരു പരാതി കൊടുക്കുന്നുണ്ട്….
സി ഐ: അത് അത്
ശ്രീ ; ഒരു പ്രതിയെ എല്ലാ തെളിവും പിന്നെ ഒരു സാക്ഷിയെയും കൂടെ ചേർത്ത് കിട്ടിയിട്ട് നിങ്ങള് വീണ്ടും ബാധിക്ക പെട്ട ആളെ ആണ് ഹറാസ്സ് ചെയ്യുന്നത് … ഒരു കേസ് അങ്ങോട്ട് തന്നാ സാറും സാറിൻ്റെ കൂടെ ഉള്ള മറ്റ് സാറുമ്മാരും വെള്ളം കുടിക്കും ….
സി ഐ: അതെ ചോദ്യം ചെയ്യാൻ ആണ് വിളിപ്പിച്ചത്
ശ്രീ. : നിങ്ങൾക്ക് ചോദ്യം ചെയ്യാം അല്ലാതെ വക്കീലല്ല….
സി ഐ: : 😖
ശ്രീ : ഈ പ്രതി അവനടെ കുടുംബക്കാർ പിന്നെ ഈ വക്കീൽ എല്ലാരും കൂടെ ഈ ആളെ ബുദ്ധിമുട്ടിക്കുന്ന ആണ് ചെയ്തത് … അതിന് കൂട്ടായി പോലീസും….ഒരു കേസ് ഫയൽ ചെയ്താ എല്ലാരും കുടുങ്ങും…
വക്കീല് : അതെ കൂടുതൽ സംസാരിക്കണ്ട… എനിക്ക് സംശയം ഉണ്ട് …
ശ്രീ : നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ അപ്പീൽ കൊടുക്ക് വക്കീലെ സി ബി ഐ വന്ന് കേസ് തെളിയിക്കും ….
ശ്രീ : ഇന്ദ്ര നിന്നെ ഇവര് തല്ലുക മറ്റും
ഞാൻ : ഇല്ല പോലീസുകാർ നല്ല പെരുമാറ്റം ആയിരുന്നു പക്ഷേ പ്രതി എന്നെ തല്ലി ചവിട്ടി അവൻ്റെ അച്ഛൻ ഗുണ്ടകളെ വിട്ട് ഇന്നലെ ഭീഷണി പെടുത്തി വീട്ടിൽ ഉള്ളവരെ കൊല്ലും എന്ന് പറഞ്ഞു …. മൊത്തത്തിൽ എൻ്റെ സമാധാനം പോയി …
ശ്രീ : ഓഫീസർ നിങ്ങളുടെ ഓഫീസിൽ വച്ച് അഫ്റ്റ്ർ ഓൾ ഒരു പീഡന കേസിലെ പ്രതി ഇയാളെ കൊല്ലാൻ ശ്രമിച്ചപ്പോ നിങ്ങള് അതിന് സഹായം ചെയ്തു എന്ന് ഞാൻ പറയും …. ഇത്ര ഒക്കെ ആയിട്ടും ഇയാളെ ലോക്കപ്പിൽ അടക്കാൻ പോലും നുക്കാതെ നിങ്ങളുടെ പെരുമാറ്റം ഒരുപാട് സംശയം ഉണ്ടാക്കുന്നു സാർ….
ഞാൻ ; ഇല്ല ശ്രീ അവര് അവരുടെ ജോലി ആണ് ചെയ്തത്
ശ്രീ : എന്ത് പ്രതിക്ക് വേണ്ടി നിന്നെ അത്ര ദൂരത്ത് നിന്ന് വിളിച്ച് വരുത്തി നിൻ്റെ തലയിൽ കേസ് കെട്ടി വക്കാൻ നോക്കുന്നതോ…
പട്ടാളം അങ്ങോട്ട് കേറി വന്നു….
സി ഐ: ഡോ താൻ ആളെ വിട്ട് വാർത്ത ആക്കും അല്ലേ ഡോ …
ശ്രീ : അതെന്താ പുതിയത്
ഷിബു സാർ ; ഇയാള് ഒരുത്തനെ വിളിച്ച് കൊണ്ട് വന്ന് കൈക്കൂലി വാങ്ങി എന്നൊക്കെ പറഞ്ഞ് വാർത്ത ആക്കാൻ നോക്കി …ദേ നിക്കുന്നു ആള്….
ഷിബു സാർ : പേപർ എവട്ര
സുനിൽ : വായിച്ചതും കീറി കളയാൻ ഉണ്ടായിരുന്നു സാർ അപ്പോ ഞാൻ അത് ചായക്കടയുടെ അടുപ്പിൽ ഇട്ടു ….
പട്ടാളം : ഞാൻ ഒന്നും അല്ല അതും ഇവൻ ആയിരിക്കും …ഈ തന്ത ഇല്ലാത്തവൻ….
ഹലോ മിസ്റ്റർ മൈൻഡ് യുവർ വേഡ്സ്സ് ഓഫീസർ ഇയാൾക്ക് എതിരെ കേസ് എടുക്കണം വധഭീഷണി പിന്നെ പൊതു സ്ഥലത്ത് അസഭ്യം പറഞ്ഞതിന് …
ഞാൻ : ശ്രീ മറ്റേത്….
ശ്രീ : അത് തന്നെ ടാ
ഞാൻ : പോക്കറ്റിൽ നിന്ന് പേപ്പർ എടുത്ത് അവന് കൊടുത്തു …
ശ്രീ : ഇത് എന്താ എന്നല്ലേ….ഇത് ഡീഫേമിങ് അഥവാ മാനനഷ്ട്ടതിന് ഉള്ള കേസ് കൊടുത്തതിൻ്റെ ആണ് ….ഇയാളുടെ മോൻ കാരണം ആർ കേ ഗ്രൂപ്പിൻ്റെ കമ്പനിക്ക് കോടികൾ ആണ് നഷ്ട്ടം അതിന് ഉള്ള കേസ് ഫയലിൻ്റെ കോപ്പി ആണ് …അപ്പോ നിങ്ങള് മിസ്റ്റർ പ്രതിയുടെ ഫാദർ ഇനി നല്ല വക്കീലിനെ വച്ച് ഇത് വാദിക്ക്…ഇത് വച്ചോ….
പെട്ടെന്ന് സി ഐ യുടെ ഫോൺ അടിച്ചു….
സി ഐ അത് കണ്ടതും തന്നെ ഞെട്ടി …
സി ഐ: ഹലോ സാർ …. 😖😣 ഇല്ല സാർ അത് അവരുടെ വക്കീലിന്… അല്ലാ സാർ… അതല്ല സാർ വിടാം ഇനി വിളിക്കില്ല സാർ സോറി സാർ … ഇപ്പൊ തന്നെ കേസ് എഴുതാം സാർ… ശെരി …. സാർ…. സോറി സാർ….ശെരി സാർ വരാം സാർ …. 🔚
സി ഐ: ഷിബു ഇവരെ പറഞ്ഞ് വിട്ടേക്ക് … ഇവനെ പിടിച്ച് സെല്ലിൽ ഇട്ടോ പിന്നെ മകന് മുന്നേ അപ്പൻ്റെ പേരിൽ കേസ് എടുത്തോ… നീ പൊക്കോ ടാ ഷിബു ഇവൻ്റെ വാ ദിയുടെ ചാവി കൊടുത്തേക്ക്…
വെളറി നിന്ന ഞാൻ ശ്വാസം വലിച്ച് വിട്ടു…
ഞാൻ : സാർ ഞാൻ ഇവിടെ റൂം എടുത്ത് നിക്കട്ടെ എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂ ഉണ്ട് യാത്ര അതികം പറ്റില്ല ….
ശ്രീ : എന്തിന് ഇനി ഇവര് നിന്നെ വിളിച്ച ഞാൻ വന്നോളാം എന്താ കാര്യം എന്ന് എന്നോട് പറയട്ടെ
