വധു is a ദേവത – 20 1

ഇപ്പൊ അയാളുടെ വർത്താനം സോഫ്റ്റ് ആയി…

സി ഐ:: നീ ഇരിക്ക് അയാള് എന്നോട് ഇരിക്കാൻ പറഞ്ഞു

ഞാൻ അത് നിരസിച്ചു

അതെ കൂടുതൽ വിനയം കാണിക്കുന്നവർ ആണ് കള്ളന്മാർ അയാൾ എന്നെ നോക്കി പറഞ്ഞു

ഞാൻ പെട്ടെന്ന് അതിൽ കേറി ഇരുന്നു …

ഞാൻ : സാർ എനിക്ക് ഇപ്പോഴും കാര്യം മനസ്സിലായില്ല …

അപ്പോ ആണ് മാമൻ കേറി വന്നത് …

മാമൻ : ആ ചെക്കനെ ഹോസ്പിറ്റലിൽ ആക്കി സാർ …നല്ല മുറിവ് ഉണ്ട് സാർ വടിയോ ഇരുമ്പോ ഒന്നും അല്ല കാറിൽ കിട്ടിയ വയറ് വച്ച് തന്നെ ആണ് തല്ലിയിട്ടുള്ളത് ….അതിൻ്റെ അതെ സൈസ് ആണ് അവൻ്റെ മേലെ ഉള്ള അടയാളത്തിന്…. ഷിബു മൊഴി എടുക്കാൻ പോയിട്ടുണ്ട് അങ്ങനെ വന്ന് ഷിഫ്റ്റ് കേറും എന്ന പറഞ്ഞത് …

സി ഐ: ആ പെൺക്കുട്ടി

മാമൻ : കുട്ടി ഒക്കെ ആണ് ഹൈ ആണ് ഇത്തിരി പൊടി അടിച്ചിട്ടുണ്ട് ഉറപ്പാ പിന്നെ ലിക്കർ സ്‌മെൽ ഉണ്ട് ബാക്കി ബ്ളഡ് ടെസ്റ്റ് കഴിഞ്ഞ് പറയാം എന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളത് ….പിന്നെ ഡ്രസ് കുറച്ച് കീറിയിട്ടുണ്ട് പിന്നെ കൊച്ചിൻ്റെ മേത്ത് വിനാഗിരി ഇല്ലെ സാർ അതിൻ്റെ മണം ഉണ്ട് ചിലപ്പോ അടയാളം കിട്ടാതെ ഇരിക്കാൻ ആയിരിക്കും …

സി ഐ: അത് വണ്ടിയിൽ ഉണ്ടായിരുന്നില്ലേ ….

ഞാൻ : വിനാഗിരി ഒന്നും ഇല്ല ….

സി ഐ: ടാ ടാ മതി.മതി …

സി ഐ: രുദ്ര ഇതാണ്

മാമൻ : അറിയാം സാർ …

സി ഐ: എങ്ങനെ

മാമൻ : എൻ്റെ ചേച്ചിടെ മോൻ ആണ്…😞

ഞാൻ : മാമ എന്താ കാര്യം

മാമൻ :മിണ്ടി പോവരുത് പറയടാ നിനക്ക് ഇതില് ബന്ധം വല്ലതും ഉണ്ടോ

സി ഐ: തൻ്റെ മരുമോൻ ആണോ ഇത്

മാമൻ : അതെ സാർ എന്ത് ചെയ്യാം ഓരോന്ന് വന്നോളും

ഞാൻ : മാമ കാര്യം പറ മാമ

മാമൻ : എന്ത് കാര്യം അളിയൻ്റെ കാറ് ദേ ഇവനേയും കൂടെ ഒരു അടികൊണ്ട് ചാവം ആയാ ഒരുത്തനെയും പിന്നെ കുറച്ച് പൊടി ഡിക്കിയില് ഒരു പെണ്ണിനേയും കൂടെ ഇന്ന് പോലീസ് പിടിച്ചു….

ഞാൻ : എന്ത് പെണ്ണോ…

മാമൻ :എന്താ പെണ്ണ് എന്ന വാക്ക് കേട്ടിട്ടില്ലേ ….

ഞാൻ : മാമ എനിക്ക് ഒന്നും അറിയില്ല മാമ

വിഷ്ണു : ടാ നിന്നെ ഞാൻ വചെക്കില്ല പട്ടി….😡

ഞാൻ : 😨

മാമൻ അവൻ്റെ ചെപ്പ അടിച്ച് ഒന്ന് കൊടുത്തു ….

ഞാൻ : മാമ ഞാൻ കാർ മാത്രം ആണ് ഇവന് കാർ മാത്രം ആണ് കൊടുത്തത്….

വിഷ്ണു : അല്ല സാർ ഇവൻ ആണ് ഹരിയെ ടോർച്ചർ ചെയ്ത് എന്നോട് ഹോസ്പിറ്റലിൽ ആക്കാൻ പറഞ്ഞത് … മര്യാദക്ക് സത്യം പറഞ്ഞോ …

ഞാൻ : എന്തിനാ ടാ നീ കള്ളം പറയുന്നത് നിന്നെ ഞാൻ വീണ്ടും വിശ്വസിച്ചത് ആണോ ഞാൻ ചെയ്ത തെറ്റ്….

മാമൻ : സാർ ഒരു കാര്യം ഉണ്ട് സാർ …

സി ഐ:: എന്താ ഡോ

മാമൻ : ഈ തല്ല് കൊണ്ട് ചെക്കന് അത്ര നല്ല പേര് ഒന്നും അല്ലാ ഉള്ളത് ഇവൻ ആണേൽ അവൻ്റെ കൂട്ടുകാരൻ …

സി ഐ: എന്താടോ അനദ്രവനെ രക്ഷിക്കാൻ ആണോ …

മാമൻ : അയ്യോ അല്ല സാർ ഒരിക്കലും ഇല്ല ഇവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ തന്നെ പിടിച്ച് ഉള്ളിൽ ഇടും … അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം സാർ പ്രമോദിനെ വിളിച്ച് അന്വേഷിക്കാൻ പറഞ്ഞോ

സി ഐ: അതൊന്നും വേണ്ടടോ.. പിന്നെ ഇത് നാലാൾ അറിഞ്ഞ കാര്യം ആണ് അപ്പോ വേഗം തീരുമാനം ആവണം അല്ലെങ്കിൽ നമ്മക്ക് തലവേദന ആവും ….

ഞാൻ : സാർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….

മാമൻ : എന്താ കാര്യം

ഞാൻ : ആരാ പെണ്ണ് എന്ന് ഒന്ന് പറയാമോ

വിഷ്ണു : ടാ നാറി നിന്നെ ഞാൻ മാമൻ : കൊറേ നേരം ആയി ഇവൻ ടാ നീ ഇനി ഒച്ച വച്ചാ …

വിഷ്ണു സൈലൻ്റ് ആയി…

മാമൻ ഫോൺ എടുത്ത് കാണിച്ച് തന്നു എന്താ അറിയോ ഇവളെ

ഞാൻ : അറിയാ അറിയാ സൂസി ….

വിഷ്ണു : 😡

മാമൻ : എങ്ങനെ

ഞാൻ : മാമ ഇത് പപ്പയുടെ പരിചയക്കാരൻ സക്കറിയ അങ്കിൾ ഇല്ലെ മറ്റെ ഫിനാൻസ് ഒക്കെ ഉള്ള പുള്ളിയുടെ മോൾ ആണ് ….

സി ഐ: ഇത് മേരി മാതാ ഫിനാൻസ് ആണോ

ഞാൻ : അതെ സാർ അത് തന്നെ …സാർ ഇവൾ എൻ്റെ കൂട്ടുകാരി ആണ് ഇന്ന് ഉച്ചയ്ക്ക് ഈ ഹരിയെ കാണാൻ പോവുന്നു എന്ന് പറഞ്ഞ് ഇവള് എൻ്റെ വീട്ടിൽ നിന്നാ പോയത് നല്ല പോലെ വെള്ളം ആയിരുന്നു അപ്പോ തന്നെ …

വിഷ്ണു : ഇവൻ കള്ളം പറയുക ആണ് സാർ ….

ഞാൻ : അല്ല സാർ അവള് എൻ്റെ വീട്ടിൽ ഞങ്ങള് ഒരുമിച്ച് ഇരുന്ന അടിച്ചത് ഞാൻ മാമനെ നോക്കി പറഞ്ഞു ….ഞാൻ അടിച്ചില്ല അവള് മാത്രമേ അടിച്ചുള്ളു….പിന്നെ ഹരിയെ കാണാൻ പോണം എന്നും പറഞ്ഞ് പോയി …സത്യം ആണ് …

Leave a Reply

Your email address will not be published. Required fields are marked *