വധു is a ദേവത – 20 1

ഞാൻ : ഐയ്യ് …എന്താ അമ്മു ഇത് പോട്ടേ… നിനക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റോ…

അമ്മു ,: ഇല്ല സത്യം ആയും ചത്ത് പോവും

ഞാൻ : എനിക്കും അത് പോലെ നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല … നമ്മക്ക് ഇടയില് ഒരു കാര്യം നടന്നു അത് നടന്ന് പോയില്ലേ എന്ത് ചെയ്യാൻ പറ്റും പോട്ടെ … നമ്മക്ക് അത് വിടാം … ഇത് പോലെ ഏത് ഹാ നമ്മള് ആറ് കൊല്ലം ആണ് നശിപ്പിച്ചത് അല്ലേ അതിൻ്റെ ഇടയിൽ നമ്മള് എന്തൊക്കെ ഒന്ന് അനുഭവിച്ചിട്ടുണ്ട് അത് നോക്കുമ്പോ ഇത് എന്ത് രണ്ട് ആഴ്ച്ച ഇത്ര അല്ലേ ഉള്ളൂ …

അമ്മു : എന്നാലും കണ്ണാ ….

ഞാൻ : ഒന്നും പറയണ്ട നമ്മള് ഇനി ഹരി സൂസി അല്ല സൂസൻ പിന്നെ മുഖ്യം ആയി വിഷ്ണു ഈ മൂന് പേരും നമ്മടെ ജീവിതത്തിൽ നിന്ന് വെട്ടുന്നു ( അല്ലെങ്കിൽ വേണ്ട നാളെ മൊത്തം ആയി വെട്ടാം )…. ഒക്കെ അല്ലേ

അമ്മു കണ്ണ് തുടച്ച് കൊണ്ട് തല ആട്ടി

ഉമ്മ ഞാൻ അവളുടെ കവിളിൽ അമർത്തി ഉമ്മ വച്ചു …

ഞാൻ ; ശെരി ഞാൻ പോയി കുളിച്ചിട്ട് വരാം എന്നിട്ട് ഒരുമിച്ച് കഴിക്കാം കേട്ടോ….

അമ്മു : ശെരി …😔

ഞാൻ : ഇനി എന്താ ഡീ ഒലക്കെ നിനക്ക്

അമ്മു : ഞാൻ നിൻ്റെ സ്നേഹം അർഹിക്കുന്നുണ്ടോ കണ്ണാ

ഞാൻ : പിന്നെ നിൻ്റെ കാര്യം എനിക്ക് അറിയില്ല പക്ഷേ എനിക്ക് എൻ്റെ സ്നേഹം നിനക്ക് തരാൻ ആണ് ഇഷ്ട്ടം….

അമ്മു : സോറി കണ്ണാ റിയലി സോറി….ഞാൻ വലിയ തെറ്റ് ആണ് നിന്നോട് ചെയ്തത്…..

ഞാൻ : അമ്മുവെ ഞാൻ പറഞ്ഞു മതി ….

അമ്മു : ശെരി ഇല്ല ഞാൻ ഇനി കരയില്ല… ചെല്ല് പോയി കുളിച്ചിട്ട് വാ …

ഞാൻ : വരുന്ന കുളിക്കാൻ

അമ്മു : 😳 🥺

ഞാൻ : ഇനി അതിന് കരയണ്ട … പിന്നെ ഞാൻ കുളിച്ച് വരുന്നതിന് മുന്നേ കരയാൻ ഉള്ളത് ഒക്കെ തീർത്ത് വച്ചോ ഇനി കരഞ്ഞ ഞാൻ സൂസിയുടെ അടുത്ത് പോവും പറഞ്ഞേക്കാം…

അമ്മു : പോടാ…🥺

ഞാൻ : ഇത് ഇതാണ് എനിക്ക് കേക്കണ്ടത്…. അപ്പോ മാറ്റം ഉണ്ട്

അമ്മു : 😔

ഞാൻ : പറഞ്ഞത് ഓർമയിൽ ഇരിക്കട്ടെ ഇനി ഫാർ ക്രൈ ചെ നോ ക്രൈ….

ഞാൻ ബാത്ത്റൂമിൽ കേറി വാതിൽ അടച്ച് തിരിഞ്ഞ് കണ്ണാടി നോക്കി സ്വയം ഒന്ന് ചിരിച്ചു…. വെള്ളം ഓൺ ചെയ്ത് സംസാരിക്കാൻ തുടങ്ങി …

ഇന്ദ്രൻ : കൊള്ളാം മോനെ നാളെ കൂടെ കഴിഞ്ഞാ നിനക്ക് സന്തോഷം ആയി ഉറങ്ങാം …. 😈

അഞ്ച് മിനിറ്റ് കൊണ്ട് കുളിച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി …

എന്നെ കണ്ടതും അമ്മു എൻ്റെ അടുത്തേക്ക് നടന്ന് വന്നു…. എന്നെ കൈ ചുറ്റി കെട്ടി പിടിച്ചു….

ഞാൻ : എന്താ ഒരു സ്നേഹം

അമ്മു : അങ്ങനെ പറയല്ലേ എനിക്ക് എന്നും നിന്നോട് സ്നേഹം ഉണ്ട് …

ഞാൻ ; അതല്ലേ ഇപ്പൊ ഒരു കെട്ടിപ്പിടിത്തം..

അമ്മു : കൊറേ ആയില്ലേ അതിൻ്റെ ആണ് ഐ മിസ് ദിസ്… ആ ചൂട് പിന്നെ നിൻ്റെ മണം എല്ലാം ….

ഞാൻ : ആഹാ 😂

ഞാൻ അവളുടെ മുഖം പിടിച്ച് പൊക്കി…

നല്ല ക്ഷീണം ഉണ്ടല്ലോ ടാ നിനക്ക് എന്താ ഫൂഡ് ഒന്നും കഴിക്കുന്നില്ലെ അമ്മു …

അമ്മു : കഴിക്കുന്നുണ്ട് ….അതൊക്കെ വിട് പോട്ടെ

ഞാൻ : ഇല്ല നല്ല ക്ഷീണം ഉണ്ട് … കാര്യം ഇല്ല ഞാൻ വന്നില്ലേ നമ്മക്ക് എല്ലാം ശെരി ആക്കാം ….

അമ്മു : ക്ഷീണം കൂടാതെ ഇരുന്ന മതി അവസാനം .. .

ഞാൻ : അതെന്താ ഡീ പോത്തെ അങ്ങനെ ഒരു വർത്താനം….അതെ എനിക്ക് നല്ല വെഷപ്പ് ഉചക്കും ഒന്നും കഴിച്ചില്ല …

അമ്മു : ആണോ ….വാ വാ കഴിക്കാം …. സമയം ഒരുപാട് ആയി….

ഞാനും അമ്മുവും താഴെക്ക് എറങ്ങി പോയപ്പോ ഉമ്മറത്ത് സൂര്യ ശ്രീ ജാനു ഇരിക്കുന്നു …

ഞാൻ : കാണ് ഡാർലിങ് വെൽക്കം…

ജാനു : ഹായ് ഇന്ദ്ര .. . ഞാൻ : എവടെ പോത്ത്

ജാനു : ദേ അവടെ…. ഡൈനിങ് ടേബിളിൽ ഇരുന്ന് കഴിക്കുന്ന അവനെ നോക്കി പറഞ്ഞു ….

ഞാൻ അങ്ങോട്ട് നടന്ന് പോയി …

ഡൈനിങ്ങിൽ പപ്പ അങ്കിൾ അമർ നന്ദൻ അച്ചു ഇവരൊക്കെ കഴിച്ചൊണ്ട് ഇരിക്കുക ആണ് …

ഞാൻ : അമ്മ ഫൂഡ്…. അമ്മോ കൂയ്. . ചിൽ ഒറ്റ അടി കൈക്ക് തന്നെ കിട്ടി

അമ്മ : പാതിരാത്രി ആയാ കുറുക്കന് തൊടങ്ങി ഓളി ഇടൽ എന്താ ടാ

ഞാൻ : ആഹാരം….

അമ്മ : ഇന്നാ

ഞാൻ : ഐയ്യേ ബിരിയാണി എനിക്ക് വേണ്ട …

അമ്മ : ഇതേ ഉള്ളൂ വേണേ തിന്നിട്ട് പോ….

ഞാൻ : ശെരി വേറെ വഴി ഇല്ലല്ലോ ….

Leave a Reply

Your email address will not be published. Required fields are marked *