ഞാൻ : വാട്ട്.. തനിക്ക് പ്രാന്താണ്… ഞാൻ തന്നെ ഇത് ചെയ്ത് അവനെ കുടുക്കാൻ എൻ്റെ വണ്ടി തന്നെ കൊടുത്ത് വിടുന്നു കൊള്ളാം താൻ വക്കീൽ ആണോ അതോ മണ്ടനോ… അതെ പ്രതിക്ക് വേണ്ടി സംസാരിക്കുന്നത് ശെരി വാങ്ങിയ പൈസക്ക് കൂറും വേണം പക്ഷേ കുറച്ച് ലോജിക് വേണം വക്കീലേ…
വക്കീൽ : നിന്നെ ഞാൻ
ഞാൻ : ഏയ് … സാർ ഇയാള് എന്നെ എന്ത് ചെയ്താലും അത് സാറിൻ്റെ തലയിൽ ആവും ഞാൻ ഇവടെ വന്നത് എല്ലാർക്കും അറിയാം …
സി ഐ: വക്കീലെ കുറച്ച് മര്യാദ ആവാം…
വക്കീൽ : നീ മര്യാദക്ക് സമ്മതിച്ചോ അതാ നല്ലത്…
ഞാൻ : വക്കീല് അപേക്ഷിക്കുന്നു വാദൂ…
ഞാൻ : കഴിഞ്ഞോ വക്കീൽ സാറിൻ്റെ ചോദ്യം …
വക്കീൽ : ഇല്ല തുടങ്ങിയിട്ടേ ഉള്ളൂ …
ഞാൻ : വേഗം പോയിട്ട് വേറെ പണി ഉണ്ട്
വക്കീൽ : നീ നേരെ ജെയിലേക്ക് ആണ് പോവാൻ പോവുന്നത്… നീ എത്ര കാലം ആയി ഇവടെ താമസം തുടങ്ങിയിട്ട്…
ഞാൻ : ഏകദേശം രണ്ട് മാസം ആയി
വക്കീൽ : രാമനാഥൻ്റെ മോൻ എന്തിനാ ഇവടെ ഒറ്റക്ക്
ഞാൻ : ഡോ എൻ്റെ പപ്പടെ പേര് വിളിക്കാൻ തനിക്ക് അവകാശം ഇല്ല പിന്നെ ഞാൻ എൻ്റെ വീട്ടിൽ താമസിക്കാൻ പ്രഥാന മന്ത്രിയുടെ സമ്മതം വേണം എന്ന് എനിക്ക് അറിയില്ലായിരുന്നു …
സി ഐ: വക്കീലേ ഇത് റെലവൻ്റ് ആയാ ചോദ്യം അല്ല…
ഞാൻ : സാർ ഇന്ന് എൻ്റെ ബഡ്ഡെ ആണ് എനിക്ക് അല്ലെങ്കിൽ തന്നെ കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഉണ്ട് പ്ളീസ് ഞാൻ പോട്ടേ
വക്കീൽ: കഴിഞ്ഞിട്ടില്ല മോനെ നിക്ക്
ഞാൻ : ഇനി എന്താ
വക്കീൽ : ഇയാള് പറഞ്ഞത് പോലെ വിഷ്ണു മോൻ തന്നെ ഇതൊക്കെ ചെയ്തത് …എന്തിന്
സാർ പറയാൻ പാടില്ല എന്നാലും പറയാ ഈ പീഡനം ഒരാളുടെ സമ്മതം വാങ്ങി ആണോ ചെയ്യുന്നത് ഞാൻ സി ഐ സാറിനെ നോക്കി പറഞ്ഞു …പിന്നെ അവൻ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കൽ എൻ്റെ പണി അല്ല…
വക്കീൽ : നീ എന്ത് പറഞ്ഞാലും രക്ഷ ഇല്ല ടാ. ചെക്കാ ….
ഞാൻ : സാർ വിഷ്ണു ഇല്ലെ അവനെ ഒന്ന് കൊണ്ട് വരാൻ പറ സാർ ഞാൻ ഒന്ന് ചോദിക്കട്ടെ
വക്കീൽ : അതൊന്നും പറ്റില്ല
ഞാൻ : അതെന്താ ഞാൻ ആണ് എൻ്റെ വക്കീൽ …
സി ഐ ബെൽ തട്ടി ഉടൻ തന്നെ വിഷ്ണു ഉള്ളിലേക്ക് വന്നു …
ഞാൻ : ടാ നീ എന്തിനാ എൻ്റെ വീട്ടിൽ വന്നത്…
വിഷ്ണു ഒന്നും മിണ്ടുന്നില്ല
സി ഐ: വായ തൊറക്കടാ
വിഷ്ണു : ഇവൻ വിളിച്ചിട്ട് കാർ സർവ്വീസ് കൊടുക്കാൻ കൊണ്ട് പോവുമൊ ചോദിച്ചപ്പോ
ഞാൻ : അതെ സാർ സത്യം ആണ് …ഞാൻ തന്നെ ആണ് പറഞ്ഞത്….
വക്കീൽ : കണ്ടോ സാർ
ഞാൻ ; ഹലോ കഴിഞ്ഞില്ല….ഞാൻ വിളിച്ചിട്ട് എന്താ പറഞ്ഞത് അത് കൂടെ പറ
വിഷ്ണു : സൈലൻ്റ്
സി ഐ: ടാ നീ ഓരോന്നിനും ഇത്ര ഗാപ്പിട്ടാ നിൻ്റെ ജീവിതം ജെയിലിൽ തീരും …
വിഷ്ണു : സാർ ഇവൻ വിളിച്ചിട്ട് പറഞ്ഞു കാർ സർവീസിന് വിടണം വണ്ടി കൊണ്ട് പോ എന്ന്
ഞാൻ : അതെ സാർ പക്ഷേ ഇതില് ഇനിയും കുറച്ച് ബാക്കി ഉണ്ട് അതായത് പറഞ്ഞത് ആറ് മണിക്ക് ശേഷം എന്നാ ….ഇവൻ വന്നത് നാല് മണി കഴിഞ്ഞ് എന്തിന് …
വക്കീൽ : അതെ നിൻ്റെ വണ്ടി കഴുകൽ മാത്രം അല്ല പണി അപ്പോ പറഞ്ഞ സമയത്ത് തന്നെ വരാൻ പറ്റില്ല
ഞാൻ : ഹലോ ഞാൻ അല്ല പറഞ്ഞത് ആറ് മണി എന്ന് ഇവൻ ആണ് പറഞ്ഞത് എന്നിട്ട് നാല് മണിക്ക് എന്നെ വിളിച്ച് ഞാൻ വരുന്നു എന്ന് പറഞ്ഞു വന്നിട്ട് കൂട്ടുകാരന് ആക്ക്സിഡൻ്റ് ആയി വണ്ടി വേണം എന്ന്….
ഞാൻ : സത്യം പറഞ്ഞാ അപ്പോ തന്നെ എനിക്ക് സംശയം തോന്നി …
വിഷ്ണു : ടാ ടാ നായിൻ്റെ മോനേ നിന്നെ ഞാൻ കൊല്ലും ….
സി ഐ: പ്പ …. ചുണ്ണി വായും പൂട്ടി അവടെ നിന്നോ …. എന്താടാ ഇഷ്ട്ടത്തിന് പറയുന്നത് ഇവടെ ഞാൻ ഒരുത്തൻ നിനാറെ ഒക്കെ കോപ്രായം കാണാൻ അല്ല ഇരിക്കുന്നത് …
ഞാൻ : സാർ ഇവൻ തന്നെ ആണ് ഇത് ചെയ്തത് പിന്നെ വെറുതെ സമയം കളയണം എന്നുണ്ടോ
വക്കീൽ: നീ പറഞ്ഞത് പോലെ തന്നെ വിഷ്ണു മോൻ തന്നെ ഇത് ചെയ്തത് നിന്നെ കുടുക്കാൻ വേണ്ടി എന്തിന് നിങ്ങള് ബന്ധുക്കൾ അല്ലേ….
ഞാൻ : അതെ ഞാൻ എല്ലാം ഇന്നലെ പറഞ്ഞതാ എന്നാലും ഒന്ന് കൂടെ പറയാം പുറത്ത് എൻ്റെ കൂട്ടുകാരൻ നിക്കുന്നുണ്ട് അവനെയും അവൻ സ്നേഹിക്കുന്ന ഇവൻ്റെ. മുറപ്പെണ്ണ് അവളുടെയും കല്യാണം നടത്തിയത് ഞാനും ഇവൻ പീഡിപ്പിക്കാൻ ശ്രമിച്ച എൻ്റെ കൂട്ടുകാരിയും കൂടെ ആണ് പിന്നെ ഇവൻ അവളെ വകവരുതും എന്ന് പറഞ്ഞതിന് സാക്ഷി ഉണ്ട് ഇവനും അവളും കൂടെ ബീച്ചിൻ്റെ അടുത്ത് വച്ച് വഴക്ക് കൂടി ഇവൻ അവളെ തല്ലി ഇട്ട് അവളുടെ കൈ മുറിഞ്ഞതിന് രണ്ട് സാക്ഷി ഉണ്ട് ഒന്ന് എൻ്റെ കൂട്ടുകാരൻ അർജുൻ പിന്നെ ഈ സ്റ്റേഷനിൽ തന്നെ ജോലി ചെയ്യുന്ന ഒരു ഓഫീസർ…
