സി ഐ: രുദ്ര ഇങ്ങ് വന്നെ ….
മാമൻ : എന്താ സാർ
സി ഐ: ചെക്കൻ പറഞ്ഞത് ന്യായം ആണ് ….
മാമൻ : സാർ അവൻ പാവം ആണ് സാർ ഇത്തിരി കുരുത്തക്കേട് ഉണ്ട് എന്നെ ഉള്ളൂ അവന് ഇത്ര വലിയ സംഭവം ഒന്നും ചെയ്യാൻ ഉള്ള ധൈര്യം ഒന്നും ഇല്ല ….
ഞാൻ : സാർ വേറെ ഒരു കാര്യം ഇവനെ ഇതിന് മുന്നെയും കഞ്ചാവും ആയിട്ട് മാമൻ അല്ല സാർ തന്നെ പിടിച്ചിട്ടുണ്ട് ….
സി ഐ: ആണോ ഡോ …
മാമൻ : 🤔 ആണോ ടാ
ഞാൻ : അതെ മാമ അല്ല സാർ അന്ന് നമ്മള് ഈ കാർ ടെസ്റ്റ് അടിക്കാൻ പോയിട്ട് വന്നപ്പോ അല്ലേ എന്നിട്ട് അല്ലേ ഞാൻ ഇവനെ ….
മാമാൻ : അയ്യോ ശെരി ആണ് സാർ ഇവനെ ഒരു രാത്രി വണ്ടിയിൽ വന്നപ്പോ പി സി …രാജഗോപാലൻ സാർ പിടിച്ചതാ
സി ഐ: ബെൽ അടിച്ച് അയാളെ വിളിച്ചു ….
പി സി : എന്താ സാർ
മാമൻ : സാറേ സാർ അല്ലേ ഇവനെ അന്ന് ഒരു രാത്രി കഞ്ചാവ് കൊണ്ട് വന്നപ്പോ പിടിച്ചത് ….ഓർമ ഇല്ലെ …
അയാള് വിഷ്ണുവിനെ അടിമുടി ഒന്ന് നോക്കി …
മിലിറ്ററി : അത് കള്ളകേസ് ആണ് സാർ എൻ്റെ മോനെ കുരുക്കാൻ ഈ പട്ടി ചെയ്തത് ….
രാജഗോപാൽ സാർ: ദൈവ ദോഷം പറയല്ലേ സാറേ ഈ കൊച്ചാണ് നിങ്ങടെ മോനെ രുദ്രൻ സാറിനോട് ഒരുപാട് പറഞ്ഞ് രക്ഷിച്ച് കൊണ്ട് പോയത് ….
സി ഐ : പോരട്ടെ പോരട്ടെ കാര്യങ്ങള് ഓരോന്നായി….ഡോ എന്തായി ഷിബു വന്നോ
മാമൻ : ഇല്ല …
ഞാൻ : കണ്ടോ സാർ ഇവന് എന്നോട് വൈരാഗ്യം ഉണ്ട് അതാ … ഒരു നല്ലത് ചെയ്തിട്ട് പോലും ഇയാള് പറയുന്നത് കണ്ടോ …
സി ഐ: എടാ ചെറുക്കാ എന്തിനാ ടാ ഇവന് നിന്നോട് വൈരാഗ്യം …
ഞാൻ : അത് സാർ പ്രൈവസി വേണം … ഇയാളോട്
സി ഐ: 😨 അതെ ചേട്ടൻ ഒന്ന് പുറത്ത് …. ഇനി പറ
ഞാൻ തിരിഞ്ഞ് നടന്ന് സൂര്യയെ വലിച്ച് മുന്നിലേക്ക് കൊണ്ട് വന്നു ….
ഞാൻ : സാർ ഇവന് ഒരു കുട്ടിയെ ഇഷ്ട്ടം ആണ് അത് ഇവൻ്റെ മുറപ്പെണ്ണ് ആണ് അവളെ ഇവൻ കെട്ടി കഴിഞ്ഞ ആച ആണ് നടന്നത് അതിൻ്റെ സാക്ഷി ഞാനും ഈ ഇര ആയ കുട്ടിയും ആഞ്ഞ് സാറിന് വേണേ സംശയം ഉണ്ടെങ്കിൽ രജിസ്ട്രാറെ വിളിച്ച് ചോദിക്കാം അല്ലെങ്കിൽ നേരിട്ട് …
സി ഐ: എന്ത് അളിഞ്ഞ കേസ് ആണ് ഇത് നമ്പർ എടുക്ക് ഡോ രുദ്ര
മാമൻ : ഞാൻ വിളിക്കാം സാർ മാമൻ എൻ്റെ ഫോൺ വാങ്ങി പുറത്തേക്ക് പോയി …
സി ഐ: നീ പറ …
ഞാൻ ; സാർ അപ്പോ അത് തന്നെ അവരുടെ കല്യാണം നടത്തി കൊടുത്തതിൻ്റെ ദേഷ്യം ആയിരിക്കും ….
വിഷ്ണു ഓടി വന്ന് എന്നെ ചവിട്ടി താഴെ ഇട്ടു…
വിഷ്ണു : നായിൻ്റെ മോനേ നിന്നെ ഞാൻ കൊല്ലും …. 😡
ഞാൻ നിലത്തേക്ക് വീണു …
സി ഐ എണീറ്റ് അവൻ്റെ മോന്ത അടിച്ച് പൊട്ടിച്ചു…. ഇത് പോലീസ് സ്റ്റേഷൻ ആണ് കൊറേ നേരം ആയി അവരാതം
വിഷ്ണു : സാറേ കള്ളം ആണ് സാറേ പച്ച കള്ളം അവൻ മുഖം പൊത്തി കരയാൻ തുടങ്ങി …
ഞാൻ : സാർ എനിക്ക് വൈയ്യാ സാർ എല്ലാം ഞാൻ എൽക്കാം ഇവൻ എന്നെ കൊല്ലും പാവം അല്ലേ ഭാര്യയുടെ സഹോദരൻ അല്ലേ എന്ന് വച്ച് ആണ് ഈ നാറിയെ ഞാൻ വീണ്ടും വിശ്വസിച്ചത് ….
സി ഐ: ഭാര്യയോ നിനക്കോ …
ഞാൻ : അതെ സാർ എൻ്റെ ഭാര്യ ഇവൻ്റെ ചെറിയമ്മയുടെ മോൾ ആണ് ….
സി ഐ: കൊള്ളാം എന്തായാലും …
മാമൻ : സാറേ സത്യം ആണ് സൂര്യ ശ്രീജയ പത്ത് ദിവസം മുന്നേ ആണ് ….ഇവൻ എന്താ നിലത്ത് …
സി ഐ: ഡീ ഇവൻ ചവിട്ടിയത് …
മാമൻ : ഉള്ള കഴപ്പ് മുഴുവൻ കാണിച്ചിട്ട് നിനക്ക് രോഷമോ…😡
സി ഐ: എടോ ഇവൻ തൻ്റെ അനന്ദ്രവൻ്റെ അളിയൻ ആണ് ….തനിക്ക് അറിയില്ലേ
മാമൻ : അളിയനോ… മാമൻ എൻ്റെ നേരെ നോക്കി ….
ഞാൻ : അതെ മാമ ഇവൻ ആണ് മറ്റെ ചെക്കൻ …
മാമൻ : ഏത്….അവനോ 😡
ഞാൻ : ഉം…
മാമൻ : അവൻ്റെ മുതുകത്ത് ഒറ്റ ചവിട്ട്….
മിലിറ്ററി ഉള്ളിലേക്ക് ഓടി വന്നു ….
മിലിറ്ററി : എന്താ സാറേ ഇവനെ ഇടിക്ക് എൻ്റെ മോനെ തല്ലരുത് …
മാമൻ : സാറേ എനിക്ക് ഉറപ്പാണ് ഇവൻ തന്നെ ആണ് ഇത് ചെയ്തത് എൻ്റെ കുട്ടി അല്ല …
സി ഐ: എന്താ ഡോ ഇപ്പൊ ഇങ്ങനെ
മാമൻ : ഇവൻ ആരാ ആള് എന്ന് അറിയോ മാമൻ അന്നത്തെ കാർ മാറ്റർ മുഴുവൻ സി ഐ ക്ക് പറഞ്ഞ് കൊടുത്തു….
സി ഐ ഇതെല്ലാം കേട്ടിട്ട് എന്നെ ഒന്ന് നോക്കി
ഞാൻ അയാളെ നോക്കി എന്നിട്ട് താഴേക്ക് നോക്കി കണ്ണ് തുടച്ചു…
