വധു is a ദേവത – 20 1

വിഷ്ണു : ടാ നാറി നിന്നെ ഞാൻ കൊല്ലും ….

മാമൻ അവനെ തളളി താഴെക്ക് ഇട്ടു…

മിലിറ്ററി: എന്താ സാറേ ഇവനെ വെറുതെ വിട്ടിട്ട് എൻ്റെ മോനെ മാത്രം

സി ഐ: അതെ സമം ആയി കൊടുക്കാൻ ഇത് മിഠായി അല്ലാ… ദേ ചെക്കനെ മാറ്റി നിർത്തിക്കൊ മര്യാദക്ക് നിക്കൻ പറഞ്ഞോ പിന്നെ ഈ പൈയ്യനെ ഇവിടെ പിടിച്ച് നിർതണ്ട കാര്യം പോലും ഇല്ല വണ്ടി അവൻ്റെ ആണ് എന്നേ ഉള്ളൂ തെളിവ് മൊഴി എല്ലാം തൻ്റെ മോൻ്റെ എതിരാ പിന്നെ ഒരു മാനുഷിക പരിഗണന അത്ര മാത്രം ….നീ പറ

ഞാൻ : അതെ സാർ ഫോൺ വാങ്ങാൻ വന്നപ്പോ ചോദിച്ചു എന്ന് മാത്രം …

മാമൻ : എന്തിന് ചോദിച്ചു

ഞാൻ : അല്ല അവള് ഇത്തിരി ഓവർ ആയിരുന്നല്ലോ അപ്പോ പെട്ടെന്ന് ഇവൻ തിരിച്ചും വന്നു അപ്പോ ചോദിച്ചു എന്ന് മാത്രം …

മാമൻ : ശെരി ഈ ഹരിയെ തല്ലിയത്

ഞാൻ : ഇവൻ ആയിരിക്കും

മാമൻ : അതല്ല നീ അല്ല എന്ന് തെളിവ്

ഞാൻ : അതിന് എൻ്റെ കൈയ്യിൽ തെളിവ് ഒന്നും ഇല്ല …

ഷിബു സാർ : അവൻ തന്നെ പറഞ്ഞല്ലേ സാറേ വിഷ്ണു എന്ന പൈയ്യൻ ആണ് ഇത് ചെയ്തത് എന്ന് …

സി ഐ: രുദ്ര മതി എത്ര നേരം ഇത് വച്ച് നീട്ടുന്നത് …

വിഷ്ണു : സാർ ഇവൻ ആണ് സാർ ഞാൻ അല്ല …

സി ഐ: മതി മതി തൽക്കാലം നീ ഇവിടെ നിക്ക് … ഡോ ഇവനെ പറഞ്ഞ് വിട്ടേക്ക്

ഞാൻ : സാർ

സി ഐ: പേടിക്കണ്ട നീ പൊക്കോ…

ഞാൻ : സാർ അതല്ല

മാമൻ : മോനെ നീ പേടിക്കണ്ട നീ അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി …

സി ഐ: എടോ രുദ്ര എന്താടോ ഈ ചെക്കന് ഇതിന് ഉള്ള ദൈര്യം ഒന്നും ഇല്ല എന്ന് എനിക്ക് തോന്നുന്നത് പോവാൻ പറ താൻ ഒന്ന് സോഫ്റ്റ് ആവ്…

മാമൻ : അല്ല സാർ നാളെ ഇവിടെ തന്നെ കരയാൻ പാടില്ലല്ലോ ഞാൻ എൻ്റെ മരുമോനെ രക്ഷിച്ച് ഒരു അപ്പാവിയുടെ മണ്ടക്ക് കേസ് കൊണ്ട് ഇട്ടു എന്ന്…

സി ഐ: അല്ല താൻ പറഞ്ഞത് ശെരി ആണ് ….

മാമൻ : അപ്പോ എഫ് ഐ ആർ എഴുതാം അല്ലേ സാറേ …

വിഷ്ണു : 😣😰😭 സാർ ഞാൻ അല്ല 😭😭🙏

ഞാൻ : സാർ

സി ഐ : എന്താ ഡോ പറ 😠

ഞാൻ : കാർ

സി ഐ : കാറോ

ഞാൻ : അലൽ സാർ എൻ്റെ കാർ

സി ഐ: അതൊന്നും ഇപ്പൊ തരാൻ പറ്റില്ല പോയേ പോയെ …

ഞാൻ : അയ്യോ സാർ പ്ളീസ് അങ്ങനെ പറയല്ലേ അത് പപ്പ ഉപയോഗിക്കുന്ന കാർ ആണ് ഒരുപാട് പേർക്ക് അറിയാം അത് കൊണ്ട് പോലീസ് സ്റ്റേഷനിൽ ഒക്കെ വണ്ടി പെട്ടു എന്ന് അറിഞ്ഞാ അത് ഞങ്ങടെ ബിസിനെസ്സ് അഫ്ഫക്റ്റ് ആവും ….

സി ഐ: ഇത് ചെ….

പെട്ടെന്ന് സി ഐ ഡേ ഫോൺ അടിച്ചു….

സി ഐ: രുദ്ര എസ് പി വിളിക്കുന്നു …

സി ഐ: ഗുഡ് ഈവനിംഗ് സാർ 😊… ഇല്ല സാർ ഇല്ല കോഴപ്പം ഒന്നും ഇല്ല സാർ…. ഇല്ല വിടാം സാർ… ഇല്ല പോയിട്ടില്ല സാർ…. അത് സാർ ചെക്കൻ കാർ കേസ് ആക്കല്ലേ എന്നൊരു റിക്വസ്റ്റ് പറഞ്ഞോണ്ട് അതിനെ പറ്റി ഞങ്ങള് സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു ….ആണോ സാർ … അയ്ക്കോട്ടെ ശെരി … ഇല്ല സാർ ശെരി ശെരി … ഗുഡ് നൈറ്റ് സാർ… 🔚

സി ഐ: രുദ്ര … ജോസഫ് സാർ ആണ് വിളിച്ചത് …

മാമൻ. അളിയൻ്റെ കൂട്ടുകാരൻ ആണ് സാർ….

സി ഐ: സാറ് പറഞ്ഞു …അതെ സാർ പറഞ്ഞത് എത്രയും പെട്ടെന്ന് കേസ് എടുക്കാൻ ആണ് …പിന്നെ വണ്ടി ലീക്ക് ആക്കണ്ട …

ഞാൻ : സാറേ… വണ്ടിയുടെ കാര്യം വെളിയിൽ ആയാ അത് ഇവൻ്റെ ജയം ആവില്ലെ സാറേ അതും ബാധിക്കുന്നത് ഞങ്ങളെ ആണ് ….

വിഷ്ണു : 😰😡

ഞാൻ : സാർ പ്ളീസ് …. മാമ ഒന്ന്

മാമൻ : സാറേ ശെരി ആണ് പക്ഷേ ഞാൻ നിർബന്ധിക്കാൻ നിക്കില്ല …

സി ഐ: ശെരി രാവിലെ എൻക്വയറി കഴിഞ്ഞ് വിടാം …

മാമൻ : ശെരി അത് മതി സാർ …അപ്പോ ഇവരെ

സി ഐ: ശെരി വിട്ടേക്ക് … പിന്നെ എങ്ങും പോവരുത് ഞാൻ പൂർണമായും നിന്നെ വിശ്വസിച്ചിട്ടില്ല പറഞ്ഞല്ലോ … ഹാ ഞങ്ങള് അന്വേഷിക്കും എന്തെങ്കിലും സീലിങ് ലീക്ക് ഉണ്ട് എന്ന് അറിഞ്ഞ കൂമ്പ് ഇടിച്ച് വാട്ടും

ഞാൻ : ശെരി സാർ …

മിലിറ്ററി: എന്താ സാറേ ഇത് എൻ്റെ മോനെ വിടാതെ എല്ലാം ചെയ്ത ഇവനെ വിടുന്നത്…

ഞാൻ : സാറേ നിങ്ങൾക്ക് എൻ്റെ അടുത്ത്. എന്താ ഇത്ര ദേഷ്യം അന്ന് നിങ്ങളുടെ വീട്ടിലെ കല്യാണത്തിന് ഞാൻ നിങ്ങളെ എതിർത്ത് പറഞ്ഞത് ആണോ കാര്യം … എന്ത് ചെയ്താലും ഇങ്ങനെ പറയല്ലേ ഞാൻ കണ്ണ് തുടച്ച്. കൊണ്ട് പറഞ്ഞു ….

Leave a Reply

Your email address will not be published. Required fields are marked *