സി ഐ: നിനക്ക് എതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട് …
ഞാൻ : എന്താ സാർ കാര്യം വണ്ടി പിടിച്ചു എന്നല്ലാതെ ആരും ഒന്നും പറഞ്ഞില്ല ….
സി ഐ: മതിയെടാ നിൻ്റെ അഭിനയം അയാള് എന്നെ ഒന്ന് വെരട്ടാൻ നോക്കി….
ഞാൻ : സാർ കാര്യം പറയണം സാർ പ്ളീസ് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല സാർ…
മിലിറ്ററി: കണ്ടോ സാറേ അവൻ്റെ അഭിനയം ടാ നീ എന്താ ടാ എൻ്റെ കൊച്ചിനോട് ചെയ്തത് അയാള് എൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു…
സി ഐ : നിങ്ങള് പിടി വിട്…. ടാ നീ ഹരി എന്നൊരു ചെറുപ്പക്കാരനെ അറിയോ
ഞാൻ : ഒരുപാട് പേരെ അറിയാം സാർ എന്താ
സി ഐ: ഈ ചെക്കൻ ഇല്ലെ അവൻ്റെ കൂട്ടുകാരൻ ഹരിയെ അറിയാമോ എന്ന്
ഞാൻ : 😒
സി ഐ: പറയടാ അയാള് ഡെസ്കിൽ തല്ലി ഒച്ച ഇട്ടു
ഞാൻ : അറിയാം 😨
സി ഐ: എങ്ങനെ
മിലിറ്ററി: കണ്ടോ സാറേ പറയടാ നായിൻ്റെ മോനേ …
ഞാൻ : ഡോ അനാവശ്യം പറഞ്ഞാ സ്റ്റേഷൻ ആണ് നോക്കില്ല 😡
സി ഐ: ടാ ടാ കൂടുതൽ ഷോ ഇറക്കല്ലെ
ഞാൻ : പിന്നെ എന്താ സാർ കാര്യം പറയാതെ എന്നോട് അത് അറിയോ ഇത് അറിയോ എന്നൊക്കെ ചോദിക്കുന്നു പിന്നെ ഇയാള് ഇഷ്ടത്തിന് വായിൽ വന്നത് പറയുന്നു …
സി ഐ: ശെരി നീ ഹരി എന്ന പൈയ്യനെ അറിയോ
ഞാൻ : അറിയാം
സി ഐ: എങ്ങനെ
ഞാൻ : കണ്ടിട്ടുണ്ട് …
സി ഐ: കണ്ടിട്ട് മാത്രമേ ഉള്ളോ
ഞാൻ : അല്ല
സി ഐ: പിന്നെ
ഞാൻ : ഞങ്ങള് ഒടക്കാണ് സാറേ….
സി ഐ: ഒടക്ക് ഉം… അപ്പോ തല്ല് ഉണ്ടായിട്ടുണ്ടോ
ഞാൻ : 😔
സി ഐ: ഉണ്ടായിട്ടുണ്ടോ
ഞാൻ : ഉം
സി ഐ: എന്തിന്
ഞാൻ : അത് ഇത്തിരി പേഴ്സണൽ ആണ് സാർ പറയാൻ പറ്റില്ല …
സി ഐ: പ്പ… ഓരോന്ന് കാണിച്ച് വച്ചിട്ട് കൊണക്കുന്നോ നീ …
ഞാൻ ; ഇയാളോട് വെളിയിൽ പോവാൻ പറ സാറേ എന്നാ പറയാം ഒരു പെൺകുട്ടിയുടെ വിഷയം ആണ് ….
അത് കേട്ടപ്പോ അയാൾക്ക് ഒരു മനം മാറ്റം വന്നു
മിലിറ്ററി : സാറേ ഇതൊക്കെ ഇവൻ്റെ അഭിനയം ആണ് ഇവനെ കൊണ്ട് ഞാൻ പറയിക്കാം …. അയാള് എൻ്റെ ഷർട്ടിന് വീണ്ടും പിടിച്ചു…
സി ഐ: അതെ നിങ്ങൾക്ക് പരാതി കാണും പിന്നെ അത് പോലെ ചിലപ്പോ നിങ്ങളുടെ മോൻ ആയിരിക്കും നിരപരാധി എന്ന് വച്ച് ഇവനെ തല്ലാനും കൊല്ലാനും ഒന്നും പറ്റില്ല കൊറേ നേരം ആയല്ലോ വെളിയിൽ നിക്ക് ഞാൻ വിളിക്കാം ….
മിലിറ്ററി: ടാ എൻ്റെ മോനെ നാലാളുടെ മുന്നിൽ നാണം കെടുത്തിയത് നീ ആണ് കാണിച്ച് തരാടാ നിനക്ക് ….
സി ഐ: നിങ്ങള് വെളിയില് നിക്ക് …ഇനി പറ എന്താ പേഴ്സണൽ …
ഞാൻ അയാളുടെ അടുത്തേക്ക് പോയി ഞാൻ : സാർ ഒരു ഒന്നോ ഒന്നര കൊല്ലം മുന്നേയോ ആയിട്ട് ഞങ്ങൾടെ കോളേജിൽ ഒരു ക്രിക്കറ്റ് ചാമ്പ്യൻഷി്പിൻ്റെ ഭാഗം ആയിട്ട് ഈ ഹരി വന്നിരുന്നു
സി ഐ: ശെരി
ഞാൻ : സാർ ഇത് ഒരു ഇഷ്യൂ ആക്കരൗത് പ്ളീസ്
സി ഐ:: നീ പറ മോനെ എന്നെ ദേഷ്യം പിടിപ്പികാതെ …
ഞാൻ : അന്ന് ഇവൻ എൻ്റെ കൂട്ടുകാരി ഉണ്ട് പേര് പറയുന്നില്ല അവളോട് ബാത്ത്റൂമിൽ വച്ച് മിസ് ബിഹേവ് ചെയ്യാൻ നോക്കി
സി ഐ:: എന്ത് ചെയ്തു
ഞാൻ : ചെസ്റ്റിൽ പിടിച്ചു സാർ
സി ഐ:: 😕
ഞാൻ : അപ്പോ ഇത് അറിഞ്ഞപ്പോ ഞങ്ങള് ഫ്രണ്ട്സ്സ് കുറച്ച് പേര് അവനെ അടിച്ച് ശെരി ആക്കി സാർ പിന്നെ കോളേജ് മൊത്തം അരിഞ്ഞപ്പോ എല്ലാരും കൂടെ അവനെ എടുത്ത് ഉടുത്തു അതിൻ്റെ പേരിൽ അവൻ കുറച്ച് കാലം കിടപ്പിൽ ആയിരുന്നു …. സാർ വേണേ എൻ്റെ കൂട്ടുകാരൻ പുറത്ത് ഉണ്ട് അവനോട് ചോദിച്ചോ …
സി ഐ:: വിളിക്ക് വിളിക്ക്
ഞാൻ : സൂര്യ ഞാൻ ഒചത്തിൽ അലറി
സി ഐ:: ടാ ടാ ഇത് ഗ്രൗണ്ട് അല്ല പോയി വിളിക്ക്
ഞാൻ : സോറി സാർ …
ഞാൻ പൊറത്ത് പോയി അവനെ വിളിച്ച് കൊണ്ട് വന്നു…
ഞാൻ : സൂര്യ മറ്റെ
സി ഐ:: മതി ഞാൻ ചോദിക്കാം …ടാ അന്ന് ക്രിക്കറ്റ് കളി നടക്കുന്ന ദിവസം എന്താ നടന്നത് ….
സൂര്യ എന്നെ ഒന്ന് നോക്കി എന്നിട്ട് കാര്യം എല്ലാം പറഞ്ഞു….
അയാള് അവൻ പറയുന്നത് എല്ലാം കേട്ടു….
സി ഐ:: ചെ .. ഇവനെ ഒക്കെ …
ഞാൻ : സാർ പ്ളീസ് അവള് ഇപ്പൊ ആണ് അതിൻ്റെ ഷോക്കിൽ നിന്നും ഒന്ന് റിക്കവർ ആയത് പ്ളീസ് ഇത് ഇഷ്യൂ ആക്കരുത്…
സി ഐ:: നിങ്ങളൊക്കെ ഇങ്ങനെ ആയത് കൊണ്ട് ആണ് നാട് ഇങ്ങനെ ആയത് ….ശെരി നീ വെളിയിൽ നിന്നോ ….
