വധു is a ദേവത – 20 1

സൂര്യ : അല്ലാ ഉള്ളിൽ പോവുന്നില്ലെ

ചേട്ടൻ : ആരെ കാണാൻ എനിക്ക് അവരെ ഒന്നും കാണണ്ട….

സൂര്യ : എനിക്ക് ഇപ്പോഴും അയാള് അവയടെ മോന് വേണ്ടി ഇവനേ കൊല്ലാകൊല ചെയ്യുന്നത് ആണ് എന്താ എന്ന് മനസ്സിലാവാത്തത്…..

ചേട്ടൻ : അയാള് വളരെ മോശം ആടോ അത് വിട് നിങ്ങള് ചെല്ല് ഞാൻ എറങ്ങായി

ഞാൻ : ശെരി ചേട്ടാ….

ഞാൻ കാറിൽ കേറി ചാരി ഇരുന്നു…. അതെ പ്രതികാരത്തിൻ്റെ മണം അതിൻ്റെ ഉള്ളിൽ ഉണ്ട് … നോ മേഴ്സി ഫോർ യൂ അളിയാ….

ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി പെട്ടെന്ന് മാമൻ്റെ വണ്ടി വന്നു ….

ഞാൻ വണ്ടിയിൽ നിന്നറങ്ങി…

മാമൻ എൻ്റെ നേരെ വന്നു…

ഞാൻ മാമൻ്റെ അടുത്ത് പോയി നോക്കി നിന്നു….

സി ഐ നടന്ന് പോവുന്നതിൻ്റെ ഇടക്ക് ഞങ്ങള് നിക്കുന്നത് കണ്ടു…. അയാൾ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു അത് കണ്ട് ഞാൻ മാമനെ കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി …

ഞാൻ : മടുത്തു മാമ എനിക്ക് മടുത്തു മാമ

മാമൻ്റെ കണ്ണും കലങ്ങി…

സി ഐ: രുദ്ര…

മാമൻ എന്നെ വിട്ട് മാറി

മാമൻ : കഴിഞ്ഞോ സാറേ അയാള് എൻ്റെ മോനെ പൂട്ടിയോ എന്നിട്ട്….

സി ഐ: എടോ അത്

മാമൻ : അറിയാം സാർ നൂറ് പ്രതി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കാൻ പാടില്ല അത് കൊണ്ട് ആണ് ഞാൻ ഇത്ര നേരം ഇങ്ങോട്ട് വരാതെ ഇരുന്നത് …. സാറേ ഇനിയും ഇവനെ ഇങ്ങനെ ദ്രോഹിക്കരുത് ….

സി ഐ: ഇല്ല ഡോ ഞാൻ താൻ വന്നെ ടാ മോനെ നീ പൊക്കോ കേട്ടോ ശെരി …

ഞാൻ : 🙏

ഞാൻ തിരിഞ്ഞ് സൂര്യയൊട് പോവാം എന്ന് കണ്ണു കൊണ്ട് ആംഗ്യം കാട്ടി ….

ഞാൻ : മാമ ശെരി പിന്നെ ഇവടെ കുറച്ച് കാര്യം നടന്നു അത് അമ്മ അറിയരുത് അമ്മ അല്ല ആരും അറിയരുത് ഇത് ഇവടെ തീർന്നു എന്ന് ഞാൻ കരുതാം ….

സി ഐ: ഡോ എനിക്കും ഉണ്ട് ഒരു മോൻ ഞാൻ വാക്ക് തരാം ഇനി തനിക്ക് ഇതിൻ്റെ പേരിൽ ഇങ്ങോട്ട് വരണ്ടി വരില്ല….മോൻ ചെല്ല് കേട്ടോ

ഞാൻ കണ്ണ് തുടച്ച് കൊണ്ട് കാറിൻ്റെ അങ്ങോട്ട് പോയി…

വണ്ടി തിരിച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി നേരെ ഷോറൂമില് കൊണ്ട് പോയി …

സൂര്യ അവടെ ഉണ്ടായിരുന്നു ….

ഞാൻ : അപ്പോ എങ്ങനെ ആണ് സാർ….

സൂര്യ : എന്ത് പെർഫോർമൻസ് ആടാ എൻ്റെ കണ്ണ് വരെ നിറഞ്ഞ് പോയി…. സി ഐ ഇത്ര റഫ്‌ഫായ അയാൾടെ വരെ അവസാനം കണ്ണ് കലങ്ങി

ഞാൻ : അതാണ് മോനെ ….

വണ്ടി കൊണ്ട് പോവാൻ ആള് വന്നു….

ഞാൻ : അതെ ബ്രോ ഡീപ്പ് ക്ലീൻ ചെയ്യണം പിന്നെ അതിൻ്റെ അകത്ത് ഉള്ള കുറച്ച് വയർ ഒക്കെ ഉണ്ട് അത് കളഞ്ഞോ നല്ല മണം വേണം അതിൻ്റെ അകത്ത് വ്വച്ച് വിനാഗിരി ബോട്ടിൽ ലീക്കായി… പിന്നെ വണ്ടിക്ക് ചെറിയ പുള്ളിങ് കമ്മി ആയാ പോലെ ഉണ്ട് അതും കൂടെ അത്ര തന്നെ….

സൂര്യ : അതെ എൻ്റെ നോർമൽ സർവ്വീസ് മാത്രം കംപ്ലൈൻ്റ് ഒന്നും ഇല്ല ശെരി ….

അയാള് അവടെ തന്നെ ഉള്ള ഒരാളെ വിളിച്ച് രണ്ട് വണ്ടിയും പോയി….

ഞങ്ങള് അവടെ തന്നെ ഉള്ള കോഫി സ്പേസിൽ പോയി വല്ലതും കഴിക്കാൻ ഇരുന്നു ….

സൂര്യ : മറ്റവൻ നിൻ്റെ ഏർപ്പാടല്ലെ

ഞാൻ : ഹും… മനസ്സിലായോ

സൂര്യ : നിൻ്റെ പേര് വന്നപ്പോ എനിക്ക് കത്തി….

ഞാൻ : നിക്ക് നിക്ക്…

ഞാൻ 📱 ; ഹലോ അങ്കിൾ ഇല്ല അങ്കിൾ ഒരുപാട് താങ്ക്സ് അങ്കിൾ പിന്നെ അങ്കിൾ ഞാൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് എന്ന് പപ്പയോട് പറയല്ലേ ഒരു റിക്യൂസ്റ്റ് ആണ് … ശെരി അങ്കിൾ താങ്ക്സ് അങ്കിൾ 🔚

സൂര്യ : ആര്

ഞാൻ : ജോസഫ് അങ്കിൾ …

സൂര്യ ; ശെരി ഇവനെ നിനക്ക്.എങ്ങനെ കിട്ടി

ഞാൻ: നമ്മൾ സി ഐ വരാൻ കാത്ത് നിന്ന സമയത്ത് ചായ കുടിക്കാൻ പോയില്ലേ അപ്പോ ആണ് ഇവൻ ചായക്കടക്കാരൻ അടുത്ത് പറ്റ് പിന്നെ തരാം പിന്നെ ഇവൻ്റെ പ്രാരാബ്ധം ഒക്കെ പറയുന്നു അപ്പോ.ആണ് അവൻ്റെ തന്തക്ക് ഇട്ട് ഒരു കൊട്ട് കൊടുക്കാൻ ഞാൻ ഇങ്ങനെ നോക്കി ഇരുന്നതാ അത് നടന്നു അയാൾക്ക് ഇപ്പൊ രണ്ട് കേസായി…😂

സൂര്യ : മിടുക്കൻ… നിന്നെ കുറച്ച് ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം …

ഞാൻ : അതെ നീ പേടിക്കണ്ട… നിന്നെ ഞാൻ ഒന്നും ചെയ്യില്ല എൻ്റെ അടിമ ആയി ജീവിച്ചോ 😉

സൂര്യ ; 🤙 ഹലോ സി ഐ സാർ ഞാൻ ആണ് ഇന്ദ്രൻ്റെ കൂട്ടുകാരൻ …

ഞാൻ : നീ അല്ല ഇനി ഞാൻ പറഞ്ഞാ പോലും കേസ് അവൻ്റെ തലയിൽ വീഴും അതിനുള്ള പണി ആണ് അവന് കൊടുത്തത് ….

Leave a Reply

Your email address will not be published. Required fields are marked *