സി ഐ: ദ ടാ നിൻ്റെ കഥ ഒന്നും വേണ്ട
ഞാൻ : കഥ അല്ല സാർ സത്യം ആണ്
മാമൻ : എന്താ തെളിവ് സി സി ടീവി ഉണ്ടോ
ഞാൻ: ഉണ്ട് വർക്ക് ചെയ്യില്ല
സി ഐ: അപ്പോ ഇത് ഉടായിപ്പ്
ഞാൻ : അല്ല സാർ ഞങ്ങള്ക്ക് വീടുണ്ട് എന്നെ ഉള്ളൂ ഇവിടെ ആരും സ്റ്റേ ചെയ്യാറില്ല ഞാൻ മനസ്സ് മടുത്തപ്പോ ഇങ്ങോട്ട് വന്നതാ …
സി ഐ: മോനെ നിൻ്റെ സ്ക്രിപ്റ്റ് കൊള്ളാം പക്ഷെ ഇതൊക്കെ വേറെ ആരോടെങ്കിലും പോയി പറ …
ഞാൻ : അയ്യോ അല്ല സാർ…. എൻ്റെ അമ്മ സത്യം….
മാമൻ : അതെ ഒരു കാര്യം ചോദിക്കാം നീ എന്തിനാ ഇവനെ കാർ ഏൽപ്പിച്ചത് അത് പറ
ഞാൻ : നാളെ ആണ് സർവ്വീസ് ചെയ്യണ്ടത് …. അപ്പോ കൊടുത്തത് ആണ്
മാമൻ : ഇല്ല ഇതിൽ എന്തൊക്കെയോ പന്തികേട് ഉണ്ട് …
ഞാൻ : ഇല്ല മാമ ഞാൻ സത്യം ആണ് പറയുന്നത്
മാമൻ : മാമനും മാമിയും ഒക്കെ വീട്ടില്
ഞാൻ : സാർ … എൻ്റെ കൈയ്യിൽ ഇതുണ്ട് നാളേക്ക് സർവ്വീസ് ബുക്ക് ആയതിൻ്റെ മെസ്സേജ് ഉണ്ട് ഞാൻ ഫോൺ തപ്പി
ഞാൻ : ഫോൺ കാറിൽ ആണ് …
മാമൻ : നീ പോണ്ട …
മാമൻ പുറത്ത് ഉള്ള സൂര്യയോട് ക്‌ഫോൺ കൊണ്ട് വരാൻ പറഞ്ഞു …
സൂര്യ ഫോൺ കൊണ്ട് വന്ന് ഉള്ളിൽ തന്നെ മൂലക്ക് നിന്നു….
ഞാൻ ഫോൺ ഓൺ ആക്കി മെസ്സേജ് കാട്ടി.കൊടുത്തു …
മാമൻ സി ഐ നെ നോക്കി തല ആട്ടി ….
സി ഐ: ടാ ഇവൻ നിന്നോട് എന്ത് പറഞ്ഞ വണ്ടി തന്നത് ….
വിഷ്ണു ഒന്നും മിണ്ടിയില്ല …
ഞാൻ : സാർ എനിക്ക് കുറച്ച് പറയാൻ ഉണ്ട് ….
സി ഐ: പറ പിന്നെ നിൻ്റെ നാടക ഡയലോഗ് വല്ലതും ആണേൽ വേണ്ട
ഞാൻ : അല്ല പ്രൂഫ് ഉണ്ട് ….
സി ഐ: കാണിക്ക്
ഞാൻ : സാർ ഇവനെ വെളിയിൽ പോവാൻ പറ സാർ പ്ളീസ്
സി ഐ: ടാ ടാ നീ കാണിക്കാൻ വല്ലതും ഉണ്ടെങ്കിൽ കാണിക്ക് ….
ഞാൻ : സാർ ഞാൻ ഇവനും ആയി സംസാരിച്ചത് ആണ് വോയ്സ്
(വോയ്സ് ഞാൻ : ഹലോ ബ്രോ വിഷ്ണു : എന്താ ബ്രോ ഞാൻ : എവിടെ നീ വിഷ്ണു : കൊച്ചിയിൽ ഉണ്ട് ഞാൻ : എനിക്ക് ഒരു ഹെൽപ് വേണം വിഷ്ണു :പറഞ്ഞോ ഞാൻ : നാളെ എൻ്റെ വണ്ടിക്ക് സർവ്വീസ് ആയി ഒന്ന് കൊണ്ട് കൊടുക്കാമോ ബി എം ഷോറൂമിൽ വിഷ്ണു : അതിനെന്താ ഞാൻ : ബുദ്ധിമുട്ട് വല്ലതും ഉണ്ടോ വിഷ്ണു :ഇല്ല ഞാൻ : ശെരി )
ഞാൻ :സാർ ഇതാണ് സംഭവം
സി ഐ: ഇത് സത്യം ആണോ അയാള് വിഷ്ണുവിനെ നോക്കി ചോദിച്ചു
വിഷ്ണു : ഒന്നും മിണ്ടിയില്ല
മാമൻ : പറയാൻ
വിഷ്ണു : സത്യം ആണ് ..
ഞാൻ: അടുത്ത ദിവസം അതായത് ഇന്ന് ഞാൻ വിളിച്ച് പറഞ്ഞു വൈകീട്ട് ആറ് മണി ഒക്കെ ആവുമ്പോ.വീട്ടിൽ വന്നാ കാർ തരാം എന്ന് പക്ഷേ ഇവൻ നാല് മണി ആവുമ്പോ തന്നെ വന്നു എന്നിട്ട് കൂട്ടുകാരന് വൈയ്യാ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ കാർ വേണം എന്ന് പറഞ്ഞു…
വിഷ്ണു : നായിൻ്റെ മോനേ കള്ളം പറയുന്നോടാ നീ …അവൻ എൻ്റെ നേരെ ചാടി വന്നു….
മാമൻ അവനെ കേറി തടഞ്ഞ് തല്ലി വിട്ടു
ഞാൻ : സത്യം ആണ് സർ ഞാൻ. സി ഐ നേ നോക്കി പറഞ്ഞു …എന്നിട്ട് വീണ്ടും ഒരു വോയ്സ് വച്ച് കേൾപ്പിച്ചു
(⏩ വോയ്സ് 2 ഞാൻ : ഹലോ വിഷ്ണു : ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഞാൻ : വരുന്നുണ്ടോ ശെരി കുഴപ്പം ഇല്ല വന്നോ)
ഞാൻ : സാർ അതിൻ്റെ സമയം കണ്ടോ സാർ 3:56 ഞാൻ അയാൾക്ക് നേരെ ഫോൺ നീട്ടി…
സി ഐ: ഡോ എന്താടോ ഇത്
മാമൻ : സാർ ഇനി ഷിബു വരട്ടേ സാർ
വിഷ്ണു : ഞാൻ ഒന്നും ചെയ്തില്ല ഇവൻ ആണ് ഇതൊക്കെ ചെയ്തത് …. ടാ മര്യാദക്ക് സത്യം പറഞ്ഞോ …
സി ഐ: ടാ ടാ മതി മതി നിൻ്റെ തുള്ളല് നിർത്തിക്കോ….
ഞാൻ : സാർ ഇവൻ എന്നെ മനഃപൂർവം കുടുക്കാൻ നോക്കാ സാർ ….
മാമൻ : എന്തിന് എന്ത് കാര്യം
സി ഐ: അത് തന്നെ ശെരി നീ നിരപരാധി ആണ് എന്ന് തന്നെ ഇരിക്കട്ടെ എൻ്റെ കുറച്ച് ചോദ്യത്തിന് വേക്തം ആയാ ഉത്തരം തന്നാ നിന്നെ വിടാം…
ഞാൻ : ശെരി …
സി ഐ: ആ പെണ്ണ് എങ്ങനെ നിൻ്റെ വണ്ടിയുടെ ഡിക്കിയിൽ വന്നു . ഞാൻ : ഇവൻ ആയിരിക്കും
മാമൻ : ആയിരിക്കും അപ്പോ ഒറപ്പില്ല
ഞാൻ : മാമ അല്ല സാർ ഞാൻ അല്ല നിങ്ങളെ ചോദ്യം ചെയ്യുക ആണ് എന്ന് കരുതല്ലെ സാർ ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടെ …
സി ഐ: ഇവൻ പറയുന്ന പോലെ ഞാൻ തന്നെ ആണ് ആ കൊച്ചിനെ മടക്കിയത് എല്ലാം ചെയ്തത് എന്ന് ഇരിക്കട്ടെ ഞാൻ തന്നെ എൻ്റെ വണ്ടിയിൽ ചാക്കിൽ ആക്കി അതും ഇവനെ ഏൽപ്പിക്കോ സാർ ….
