വധു is a ദേവത – 20 1

വക്കീൽ: എന്നാലും നടക്കില്ല മോനെ ഞാൻ ഹരിയെ ലിയി കണ്ടു അവൻ എന്നോട് പറഞ്ഞു നീ ആണ് അവനെ തല്ലിയത് എന്ന്….

ഞാൻ : വാട്ട് ( 😮‍💨)

വക്കീൽ: അതെ സാർ അവൻ പറഞ്ഞു ഇവൻ ആണ് അവനെ തല്ലിയത് പാവം ആ മോൻ ഇവനെ പേടിച്ചാണ് വിഷ്ണു മോൻ്റെ പേര് പറഞ്ഞത്….

ഞാൻ : ഹെൽ മാൻ….

സി ഐ: എന്താ ഡോ ഇത്… . ഞാൻ : എനി എനിക്ക് അറിയില്ല സാർ …ഒരുപക്ഷേ രാത്രിക്ക് രാത്രി ഇവൻ്റെ അച്ഛൻ അവനെ പേടിപ്പിച്ച് പറയിപ്പിച്ചതാ എങ്കിലോ… എന്നെ രാത്രി ഒരാള് ഇത് പോലെ വന്ന് കണ്ടതാ….

സി ഐ: എന്താ വക്കീലെ ആരുടെ ബുദ്ധി ആണ് ഇത്

വക്കീൽ : സാർ സാർ

ഞാൻ : സൂര്യ ശ്രീ 🤙…

വക്കീൽ : സാർ അവൻ പറഞ്ഞു സാർ ഇവൻ ആണ് ചെയ്തത് എന്ന് ഉറപ്പായും സാർ ….ഇവൻ ആണ് ഒരു ഗോഡൗണിൽ വച്ച് ഇവനും കൂട്ടുകാരും ഉണ്ട് എന്ന്

ഞാൻ : ഗോഡൗൺ അല്ലേ വീട്

വക്കീൽ: കണ്ടോ സാർ

സി ഐ: 👀

ഞാൻ : സാർ ഇന്നലെ ഇവന് പറഞ്ഞത് ഞാൻ വീട്ടിൽ വച്ച് അവനെ നിന്ന് ആണ് കേറ്റി വിട്ടത് എന്നല്ലേ….

സി ഐ : അതെ വക്കീല് ആദ്യം പോയി ഒരു നല്ല കഥ കൊണ്ട് വാ ….

വക്കീൽ: സൂര്യ സാർ ഞാൻ ഉദ്ദേശിച്ചത് വീട് തന്നേ ആണ് …

വെളിയിൽ ഒരു ആളുടെ ഒച്ച കേട്ടു…

എന്നെ വിട് സാറേ

സി ഐ വെളിയിലേക്ക് പോയി …

വക്കീലും പിന്നാലെ ഞാനും പോയി….

സി ഐ: ആരോടോ ഇത്

ഷിബു സാർ ; ഏതോ ന്യുസ് ചാനൽ ആണ്

സി ഐ: എന്താ സാർ

വ്ലോഗർ : സാർ ഞാൻ ഇന്ന് ഞാൻ നാളെ നീ ന്യൂസ് ചാനലിൽ നിന്ന് വരുന്നു ….എൻ്റെ പേര് സുനിൽ നേർവഴി….

സി ഐ: എന്താ കാര്യം

സുനിൽ : ഇവടെ കലൂരിൽ വച്ച് നടന്ന യുവതിയെ പീഡിപ്പിച്ച കേസിൽ യദാർത്ഥ പ്രദിയെ ഒഴിവാക്കി വിഷ്ണു എന്ന പാവം പൈയ്യൻ്റെ തലയിൽ കേസ് കെട്ടി വക്കാൻ ഒരു ഗൂഢാലോചന നടക്കുന്നതായി ഒരു ന്യൂസ് കിട്ടി….

സുനിൽ ഫോൺ എടുത്തു… ഹലോ ഗായ്സ് ഇന്ന് ഞാൻ നാളെ നീ യൂട്യൂബ് ചാനലിലേക്ക് സുസ്വാഗതം….കേരളം ഞെട്ടി പോവുന്ന വാർത്ത ആണ് എനിക്ക് നിങ്ങളും ആയി പങ്ക് വക്കാൻ ഉള്ളത് ഇവടെ ഞാൻ ഇപ്പൊ ഉള്ളത് എറണാകുളം പോലീസ് സ്റ്റേഷനിൽ ആണ് ഇവടെ കൊടും അനീതി ആണ് നടക്കുന്നത് ആർ .. കേ ഗ്രൂപ്പിൻ്റെ ഉടമ രാമനാഥൻ എന്ന ആളുടെ മകൻ ഇന്ദ്രജിത്ത് രാമനാഥൻ്റെ മോൻ ആയ ഇന്ദ്രജിത്ത് എന്ന അഹങ്കാരിയുടെ പേരിൽ ഉള്ള കെസ് കൈ കൂലി വാങ്ങി ഇവടെ ഉള്ള പോലീസ് അത് മറ്റൊരു പാവം പൈയ്യാൻ്റെ തലയിൽ കെട്ടി വക്കാൻ നോക്കുന്ന വേദനാ ജനകം ആയ കാഴ്ച ആണ് ഇന്ന് ഞാൻ നാളെ നീ ന്യൂസിലൂടെ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് …

സി ഐ: പ്പ… ഷിബു ഇവനെ എടുത്തോ അവൻ്റെ ഒരു ഇന്ന് നീ ….

സുനിൽ : മേത്ത് കൈ വക്കരുത് പറഞ്ഞേക്കാം ….ഞാൻ പ്രസ്സ് ആണ് നാറ്റിച്ച് കൈയ്യിൽ തരും …

ഷിബു : എന്നാ ഇപ്പൊ തരുന്നത് കൂടെ ചേർത്ത് നാറ്റിക്ക്….

ഷിബു സാർ അവനെ വലിച്ച് ഉള്ളിലേക്ക് കൊണ്ട് വന്നു….

ഞാൻ :ചേട്ടാ ചേട്ടാ ഞാൻ അല്ല ചേട്ടാ ചേട്ടൻ എന്നെ നാറ്റികരുത്

സുനിൽ : നീ ആരാടാ

സി ഐ: ഇതാണ് വിഷ്ണു

സുനിൽ : അയ്യോ മോനേ പേടിക്കണ്ട മോനെ ഞാൻ രക്ഷിക്കും….

സി ഐ: ഒ അങ്ങനെ ഷിബു

ഷിബു സാർ : സാർ …

സി ഐ: ആട്ടേ സാർ ഇങ്ങ് വന്നെ ….

ഞാൻ സൂര്യയേ നോക്കി … മൈരൻ ഫോണിൽ ആണ് ….

സി ഐ സുനിലിൻ്റെ ചെള്ളക്ക് ഒറ്റ അടി…

സി ഐ: പറ ടാ ആരാടാ നിന്നോട് ഇതൊക്കെ പറഞ്ഞത്

സുനിൽ : സാറേ മേലെ കൈ വക്കല്ലെ

ഷിബു സാർ: മര്യാദക്ക് പറയടാ എസ് ഐ വന്നാ നിന്നെ ഒലക്കക്കുരുട്ടും

സി ഐ വീണ്ടും അവനെ തല്ലാൻ കൈ ഓങ്ങി

സുനിൽ : അയ്യോ സാറേ ഞാൻ കുറച്ച് മാറി അപ്പറത്ത് നിന്ന് ചായ കുടിക്കുമ്പോ ഒരു പേപ്പർ എൻ്റെ മേലെ വന്ന് വീണു അതില് ഇവടെ വന്ന് ഇങ്ങനെ പറഞ്ഞാ പൈസ തരാം എന്ന് എഴുതി ഒരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു ….

സി ഐ അടുത്ത് നിന്ന വിഷ്ണുവിൻ്റെ ചെകിടടിച്ച് പൊട്ടിച്ചു…നിൻ്റെ തന്ത എവട്ര….😡

പെട്ടെന്നാണ് ശ്രീ കേറി വന്നത്

അവൻ പുറത്ത് നിന്ന് തട്ടി

സി ഐ അവനെ ഉള്ളിലേക്ക് വിളിച്ചു….

സി ഐ: ആരാ

ശ്രീ ; ഞാൻ ശ്രീജിത്ത് വക്കീൽ ആണ്….

സി ഐ: എന്ത് വേണം

ശ്രീജിത്ത് : നിങ്ങൾക്ക് എന്ത് റൈറ്റ് ആണ് ഈ ഇന്ദ്രജിത്തിനെ ഇവടെ പിടിച്ച് ചോദ്യം ചെയ്യാൻ ഉള്ളത് അവൻ വക്കീലിനെ നോക്കി ചോദിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *