ഏറെ നേരത്തെ മൗനത്തിന് ശേഷം …
സൂര്യ : ശെരി വിട് അത് തന്നെ സീൻ ഇല്ല എന്ന് അറിഞ്ഞില്ലേ പിന്നെ എന്തിനാ ടാ….
ഞാൻ : സ്റ്റേഷനിൽ പോ
സൂര്യ : എന്ത്
ഞാൻ സ്റ്റേഷനിലേക്ക് പോ ഒരു പ്രതേക സ്വരത്തിൽ ഞാൻ പറഞ്ഞു ….
സൂര്യ : ഉം
ഞങ്ങള് നേരെ സ്റ്റേഷനിൽ പോയി ….
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഉള്ളിലേക്ക് പോയി …സൂര്യ എൻ്റെ പിന്നാലെ വന്നു …
ഞാൻ നേരെ സി ഐ യ്യുടെ മുറിയിലേക്ക് പോയി …
ഞാൻ : സാർ
സി ഐ: താൻ പോയില്ലേ …
സൂര്യ ഉള്ളിലേക്ക് വന്നു …
മിലിറ്ററി ഉള്ളിൽ ഉണ്ട് കൂടെ ഒരു വക്കീലും ….
ഞാൻ : സാർ എല്ലാം ചെയ്തത് ഞാൻ ആണ് സാർ അവളെ പീഡിപ്പിച്ചതും അവനെ കുത്തിയത്തും എല്ലാം. ..
സൂര്യ : 😳🥺
ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ….
മിലിറ്ററി: കേട്ടല്ലോ സാറേ ഇപ്പൊ.എങ്ങനെ ഇരിക്കുന്നു ടാ നിന്നെ ഞാൻ …
വക്കീല് : സാർ പ്രതി സത്യം പറഞ്ഞ സ്ഥിതിക്ക് കേസ് എടുതൂടെ ഇനി…
ഞാൻ : സാർ എന്നെ ജെയിലിൽ ഇട് സാറേ പ്ളീസ് എന്നെ വെളിയിൽ വിടല്ലേ സാർ പ്ളീസ് ….
സി ഐ ബെൽ അടിച്ച് കോൺസ്റ്റബിളിനെ വിളിച്ചു ….
സി ഐ: ഡോ രുദ്രനെ വിളിക്ക് പിന്നെ മറ്റെ പൈയ്യനെ….കൊണ്ട് വാ ..m
മാമൻ വന്നു കൂടെ വിഷ്ണുവും
മാമൻ എന്താ സാർ നീ പോയില്ലേ കുട്ടാ …
ഞാൻ : മാമ ഞാൻ ആണ് എല്ലാം ചെയ്തത് എന്നെ ഉള്ളിൽ ഇട് മാമ പ്ളീസ് ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ….
വിഷ്ണു : 👿
വിഷ്ണു : കണ്ടോ സാർ അവന് പേടി ആയി … പിടിക്കപ്പെടും എന്ന് ഒറപ്പായി…
മാമൻ : എന്താ നീ ഈ പറയുന്നത് …
ഞാൻ : എന്നോട് ഒന്നും ചോദിക്കില്ലെ മാമ ഞാൻ ആണ് എല്ലാം ചെയ്തത് അവനെ കുത്തിയതും അവളെ പീഡിപ്പിച്ചതും എല്ലാം ഞാൻ … തന്നെ ആണ് ….
മാമൻ : 😥
സൂര്യ : 🥺
ഞാൻ : സാർ വേഗം കേസ് എഴുത് സാർ പ്ളീസ് അവര് കോ….
സി ഐ: എന്താ പറഞ്ഞത് …
ഞാൻ : ഒന്നുമില്ല സാർ … പ്ളീസ് സാർ ഞാൻ തന്നെ സമ്മതിച്ചല്ലോ സാർ…
സി ഐ : തെളിവ് വേണം വെറുതെ ഒരുത്തൻ വന്ന് പറഞ്ഞാ ശെരി ആവില്ല തെളിവ് മുഴുവൻ ഇവൻ്റെ എതിരാ…
വക്കീൽ : സാർ നിങ്ങള് ഏവിടുത്തെ പോലീസ് ആണ് ഒരാൾ വന്ന് ഞാൻ ആണ് കുറ്റം ചെയ്തത് എന്ന് പറഞ്ഞാ കേസ് എടുക്കാം ഇതൊന്നും അറിയില്ലേ ….
മാമൻ : മോനെ നീ എന്താ പറയുന്നത് …
ഞാൻ : മാമ പ്ളീസ് ഞാൻ ആണ് എല്ലാം ചെയ്തത് ദയവ് ചെയ്ത് കേസ് എടുക്കണം …
മാമൻ : സാർ എന്താ ഇത് സാർ തെളിവ് ഒരുത്തൻ്റെ എതിരെ കുറ്റം എല്ക്കുന്നത് വേറെ ഒരുത്തൻ …
മിലിറ്ററി: ഇയാള് അങ്ങനെ അല്ലേ പറയൂ ഇയാൾടെ വീട്ടിലെ ചെക്കൻ അല്ലേ അത് കാണും ….
ശ്രീയുടെ അച്ഛൻ അങ്ങോട്ട് കേറി വന്നു …
മിലിറ്ററി: ഡോ കണ്ടോ ഇവൻ തന്നെ സമ്മതിച്ചു ഈ പന്നി ടാ നീ ഓർത്തോ നിന്നെ ഞാൻ വെറുതെ വിടില്ല …
ഞാൻ : ഞാൻ ആണ് ചെയ്തത് എന്നെ ഉള്ളിൽ ഇടണം സാർ അല്ലെങ്കിൽ ഇയാളുടെ ആൾക്കാർ എൻ്റെ വീട്ടുകാരെ കൊല്ലും സാറേ ഞാൻ കരഞ്ഞ് തൊഴുത് കൊണ്ട് പറഞ്ഞു …
അവിടെ നിന്ന എല്ലാരും എന്നെ തന്നെ നോക്കി …
മാമൻ : എന്താ പറഞ്ഞത് …
ഞാൻ : മാമ ഞാൻ ഇപ്പൊ സൂസിയെ കാണാൻ പോയി അവിടെ വച്ച് ഒരുത്തൻ വന്നു എന്നോട് പോയി കേസ് ഏറ്റ് തലയിൽ വച്ചില്ലെങ്കിൽ വീട്ടിൽ ആരും ജീവനോടെ കാണില്ല എന്ന് പറഞ്ഞു വീടിന് ചുറ്റും ആള് നിക്കുവ എന്നും കൂടെ പറഞ്ഞു മാമ പ്ളീസ് എനിക്ക് എൻ്റെ ഫാമിലി ആണ് വലുത് ഇത് ഞാൻ ഏറ്റോളാം അവരെ പറഞ്ഞ് വിട്ടോ ….
ഞാൻ ഇത്രയും പറഞ്ഞ് അടുത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു ….
മാമൻ കണ്ണ് തുടച്ച് കൊണ്ട് മിലിറ്ററി യുടെ നേരെ നോക്കി ….
മാമൻ : സാറേ എന്താ സാറേ ഇപ്പൊ ഞാൻ ചെയ്യണ്ടത് എല്ലാം അറിഞ്ഞിട്ട് ഇവനെ തന്നെ ഇതിൽ പെടുത്തട്ടെ…
സൂര്യ : ഞാൻ ഹോസ്പിറ്റലിൽ നിന്ന് വരുമ്പോ ഇവൻ ഒറ്റക്ക് ഇരുട്ടത്ത് നിക്കുന്നത് കണ്ടതാ സാർ …ചോദിച്ചപ്പോ വേറെ എന്തോ ആലോചിച്ച് നിക്കുന്നത് ആണ് കണ്ടത് …സാർ പ്ളീസ് എന്തെങ്കിലും ചെയ്യണം …
ഞാൻ : മാമ അവർക്ക് എന്തെങ്കിലും സംഭവിച്ച ഞാൻ ചത്ത് കളയും ….
മാമൻ : നീ പേടിക്കണ്ട മോനെ അവർക്ക് ഒന്നും സംഭവിക്കില്ല … ഞാൻ ഉണ്ട് ….
മാമൻ : മിലിറ്ററിയുടെ നേരെ തിരിഞ്ഞു ഡോ എൻ്റെ ചെച്ചിക്കോ അവിടെ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ച പിന്നെ തൻ്റെ മോനെ പോരം ലോകം കാണില്ല അവൻ്റെ ജീവിതം ഫുൾ ടൈം ജെയിലിൽ തന്നെ ആയിരിക്കും ….
