Hero – 2 1

റെമോ : കൊട് കൈ ഇത് പൊളിക്കും…

നന്ദൻ : വരുന്നുണ്ട്….

ഞാൻ : എന്താ.യി

ശ്രീ : ഇച്ചിരി സീൻ ആയി പക്ഷേ ചേച്ചി സമ്മതിച്ചു…. അപ്പോ അമ്മ സീൻ ഇല്ല പിന്നെ അച്ഛൻ ഒക്കെ ആണ്

ഞാൻ : നീയോ ഡീ

മറിയ : ഇവള് ഉണ്ട് പറഞ്ഞതും അമ്മ പൊക്കോ പറഞ്ഞു…

ഞാൻ : അടിപൊളി….

ശ്രീ : സ്ഥലം കിട്ടിയോ

ഞാൻ : മൈസൂർ….

ശ്രീ : പൊളി

മറിയ : ട്രെയ്ൻ ആണോ ബസ്സ് ആണോ….

ഞാൻ : രണ്ടും അല്ല കാർ….

ശ്രീ : അയ്യോ സൂപ്പർ…

നന്ദൻ : എന്തിനടി ഇത്ര സന്തോഷം

ഞാൻ : അവൾക്ക് കാർ ട്രിപ്പ് വലിയ ഇഷ്ട്ടം ആണ്…

നന്ദൻ : അളിയാ നമ്മക്ക് പത്ത് മണി കഴിഞ്ഞ് ഇറങ്ങാം…

റെമോ : പിന്നെ വണ്ടി എല്ലാരും ഓടിക്കണം നീയും ശ്രീ അത്ര ലോങ് ആണ്…

ഞാൻ : അത് തന്നെ എന്താ ഒക്കെ അല്ലേ…

ശ്രീ : ഇത് ആരുടെ പ്ളാൻ ആണ്

നന്ദൻ : പാചുൻ്റെ

ശ്രീ : മുത്തെ ഉമ്മ… എൻ്റെ ഒരുപാട് നാളത്തെ ആഗ്രഹം ആണ്…നമ്മൾ ഇത് പൊളിക്കും…

നന്ദൻ : അളിയാ നല്ല ലോങ് ആണ് എങ്ങനെ പോയാലും നല്ല എണ്ണ വലിക്കും…

ഞാൻ : ശെരി ആണ്…

റെനോ : എങ്ങനെ പോയാലും പത് പതിഞ്ച് രൂപ എണ്ണക്ക് തന്നെ വരും…

ഞാൻ : അത് വരും അത് തന്നെ ഉള്ളൂ ചിലവ്… അത് ഞാൻ ഡിൽ ആക്കാം….

ശ്രീ : അതെന്താ അത്ര വരാൻ…

ഞാൻ : അത് പെർഫോർമൻസ് കുഴൽ ആണ് മറ്റെ ശബ്ദം വരുന്നില്ലേ അത് കൊണ്ട് മൈലേജ് കുറവാ

ശ്രീ : 🙄🙄 നന്ദൻ : സമയം എട്ടായി അപ്പോ ശെരി പാക്ക് ഒക്കെ ചെയ്തിട്ട് വരിൻ…

ഞാൻ : ടാ …. ടാ റെമോ ആവശ്യം ഉള്ളത് മാത്രം എടുത്ത് മതി കേട്ടല്ലോ നിൻ്റെയും ഇവലുടെയും. കൂടെ ഒരു ബാഗ് അല്ലാതെ ലോഡ് കൊണ്ട് പോവാൻ ഒരു ലോറി വിളിക്കാൻ ഉള്ള അവസ്ഥ വരുത്തരുത്….

റെമോ : ഒ ശെരി സാർ….

ഞാൻ : 👍😁😁 പോ പോ…

. ഞാൻ : . അതെ വേഗം എടുത്ത് വച്ചോ എന്താ സാധനം എന്ന് വച്ചാ….

ശ്രീ : നാളെ രാവിലെ എടുത്ത് വക്കാ ടാ ഇല്നീ ഇവിടെ ഇരിക്ക്

ഞാൻ: ഹലോ മാഡം നാളെ രാവിലെ അല്ല ഇപ്പൊ രാത്രി പത്ത് മണിക്ക് പോവുന്ന കാര്യം ആണ് പറഞ്ഞത്….

ശ്രീ : ഹേ….

ഞാൻ അതെ ഇപ്പൊ ആണ്

ശ്രീ : ശെരിക്കും

അതെന്ന്…

ആര് വണ്ടി ഓടിക്കും

ഞാനും നന്ദനും …

ആഹാ നിങ്ങൾക്ക് ഇങ്ങനെ പോയി ശീലം ഉണ്ടോ…

പിന്നെ ഞങൾ നാട്ടിൽ ആയിരുന്നപ്പോ എപ്പോഴും പോവും….

ആഹാ

അതെ ഇന്ദ്രൻ ഉണ്ടെങ്കിൽ പേടിക്കാൻ ഇല്ല അവൻ ആണ് രാത്രി ഡ്രൈവർ ഒറങ്ങാതേ ഓടിക്കും ഫുൾ…

ആഹാ…. കൊള്ളാം….

ശെരി നിനക്ക് വേണ്ടത് എടുത്ത് ഇതിൽ വച്ചോ ഞാൻ എൻ്റെ ഒക്കെ എടുത്തിട്ട് വരാം…

ഒക്കെ….

അങ്ങനെ പാക്കിങ് ഓക്കേ ചെയ്ത് ഞങൾ ബാഗ് എടുത്ത് താഴെ വച്ച് തളർന്ന് ഇരുന്നു….

ശ്രീ : എന്താല്ലേ ഇപ്പൊ പ്ളാൻ ചെയ്തു രാത്രി പോവുന്നു…

അതിന് എന്താ ഞങൾ എപ്പോഴും ഇങ്ങനെ ആണ്

എനിക്ക് ഇത് ആദ്യം ആണ് …. പിന്നെ ഞാൻ ടൂർ പോവാണെൽ കുടുംബക്കാർ മുഴുവൻ കാണും…

ഞങ്ങൾ പിന്നെ അഞ്ച് പേരായത് കൊണ്ട് ഒന്നെങ്കിൽ ഇന്ദ്രൻ്റെ കാർ അല്ലെങ്കിൽ എൻ്റെ എടുത്തിട്ട് പോവും….

അടിച്ചുപൊളി ആയിരുന്നു അപ്പോ…

പിന്നെ അല്ലേ ഞാൻ അവളുടെ മടിയിലേക്ക് കേറി കിടന്നു…

റെമോ : ഹലോ വരാമോ…

ഞാൻ : കേറി വാ…

നന്ദൻ : അളിയാ നമ്മക്ക് ഇറങ്ങിയാലോ

ഞാൻ : ഒമ്പതല്ലെ ആയുള്ളൂ….

നന്ദൻ : അതല്ല വേഗം ഈ കേരളം കടക്കാം രാത്രി ആകും തോറും ലോറി കൂടും…

ഞാൻ : അത് ഇപ്പൊ അല്ലെങ്കിലും ഉണ്ടാവും ശെരി പോയേക്കാം….

ഞാൻ ഒരു പില്ലോ എടുത്തിട്ട് വെളിയിൽ ഇറങ്ങി

ഇതെന്താ പില്ലോ

ഞാൻ ഇത് എനിക്ക് കൈ വക്കാൻ ആണ്…

.. വീട് പൂട്ടി ഞാൻ വെളിയിൽ ഇറങ്ങി….

ഞാൻ :എല്ലാം പൂട്ടിയല്ലോ അല്ലേ….

നന്ദൻ : ഉവ്വ്…

ഞാൻ : ശെരി പ്രാർത്തിച്ചോ … എന്നിട്ട് ഇറങ്ങാം….

പ്രാർത്ഥിച്ച് ഇറങ്ങി…

ഞാൻ : നന്ദ പെട്രോൾ എങ്ങനെ

നന്ദൻ : കാല് കാണും…

ഞാൻ : ബോടർ പിടിക്കോ….

നന്ദൻ : ഇല്ലാ

ഞാൻ : ശെരി നോക്ക്…

റെമോ : പോലീസ് പിടിച്ചാ അടുത്താണ് അടുത്താണ് എന്ന് പറഞ്ഞാ മതി….

ഞാൻ : യു ആർ റൈറ്റ്….

ഞാൻ : അപ്പോ കൂട്ടുകാരെ നമ്മക്ക് നമ്മുടെ ഈ യാത്ര നമ്മുടെ പുതിയതായി ഗ്രൂപ്പിൽ ജോയിൻ ആയ ശ്രീ ആൻഡ് മറിയ എന്നിവർക്ക് സമർപ്പിക്കാം …. നമ്മുടെ ഈ യാത്ര മങ്കളകരവും ആനന്ദകരവും ആക്കാൻ നിങൾ എല്ലാരും ദൈവത്തോട് പ്രാർത്ഥിക്കുവിൻ…. ആമേൻ

Leave a Reply

Your email address will not be published. Required fields are marked *