ഫോൺ കട്ടായി
ഞാൻ : അയ്യോ കണ്ടോ ഓർഡർ ഇടൽ കാണണം പോലും
നന്ദൻ : അളിയാ ഇത് കൈ വിട്ട് പോവോ ടാ
ഞാൻ : അറിയില്ല ഉടനെ എന്തെങ്കിലും ചെയ്യണം…
റെമോ : രുദ്രൻ അങ്കിളിനെ കണ്ട് പറഞ്ഞാലോ
ഞാൻ : ഏയ് വേണ്ട
റെമോ : ഞാൻ ആലോചിക്കുന്നത് ഇതിനും മാത്രം പെണ്ണുങ്ങൾ എവിടെ നിന്നാ എൻ്റമ്മോ….
ഞാൻ : ദൈവമേ ഈ പ്രാന്തിയിൽ നിന്നും എന്നെ നീ തന്നെ രക്ഷിക്കണം … അമ്മ കാപ്പാത്ത് അമ്മ….
✌️
⏩ അർദ്ധ രാത്രി നാഷണൽ ഹൈവെയിൽ കൂടെ ഓടുന്ന വണ്ടി അത് ഓടിക്കുന്ന ഞാൻ…
പെട്ടെന്ന് ഒപ്പോസ്സിറ്റ് വന്ന വണ്ടിയുടെ വെള്ള വെളിച്ചം എൻ്റെ കണ്ണിലേക്ക് കുപ്പിച്ചില്ല് കണക്കെ കുത്തി കേറി…
മാനസിക നില തെറ്റിയ എൻ്റെ ഉള്ളിൽ തനിക്ക് ഉണ്ടായ നഷ്ട്ടങ്ങൾ ഓർത്ത് മാറുന്ന ഒരു പ്രാന്തനായ സൂര്യയായി ഞാൻ മാറി…
എൻ്റെ തലയിൽ ജീവനില്ലാത്ത എൻ്റെ അപ്പയുടെയും അമ്മയുടെയും ശരീരം ഉറക്കെ കരയാൻ പോലും കഴിയാതെ ചുമരിൽ ചാരി ഇരിക്കുന്ന അച്ഛമ്മ …
ഞാൻ വണ്ടി സഡൻ അടിച്ച് നിർത്തി….
വെളിയിലേക്ക് ഇറങ്ങി കതക് വലിച്ച് അടച്ച് ഒച്ചത്തിൽ അലറാൻ തുടങ്ങി….
നന്ദൻ ഓടി വന്ന് എന്നെ ചേർത്ത് പിടിച്ചു …
ഞാൻ : ബ്രോ ബ്രോ എൻ്റെ
നന്ദൻ : ഒന്നും പറയണ്ട റിലാക്സ് റിലാക്സ്…. റെമോ വെള്ളം കൊണ്ട് വാടാ…..
ഞാൻ : സാർ സാർ എന്നെ വിട് എനിക്ക് അമ്മയെ കാണാൻ വിട്
നന്ദൻ : അമ്മ വരും നീ നിക്ക്…
പെട്ടെന്ന് എൻ്റെ മുഖത്ത് ആസിഡ് വീണത് പോലെ ഒരു പൊള്ളൽ ….
അപ്പോഴേക്കും എന്നെ നനയിച്ച് കൊണ്ട് എൻ്റെ തലയിൽ കൂടെ വെള്ളം ഒഴുകി തുടങ്ങി….
അഗ്നി പർവതം പൊട്ടി ലാവ ഒഴുകും പോലെ ആണ് എനിക്ക് തോന്നിയത്…
റെമോ : സൂര്യ സൂര്യ … ടാ.. സൂര്യ … പോട്ടെ മോനെ സൂര്യ …
നന്ദൻ : അവനെ തളളി മാറ്റി എന്നെ പിടിച്ച് അടപടലം കുലുക്കി …
ഞാൻ : ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നു….
നന്ദൻ : ഓക്കെ ആണോ നീ… സൂര്യ …
ഞാൻ : എന്താ…
നന്ദൻ : പിടിച്ച് കേറ്റ് ഇവനെ ഞാൻ അന്നെ പറഞ്ഞതാ ചെന്നൈയ്യും കോപ്പും ഒന്നും വേണ്ട എന്ന്…
ഞാൻ വണ്ടിയുടെ പുറകിൽ കേറി കിടന്നു….വണ്ടി വീണ്ടും ഓടി തുടങ്ങി …
പിന്നെ ഞാൻ ഉണർന്നത് അടുത്ത ദിവസം ഉച്ച ആയപ്പോ ആണ്…
നന്ദൻ : ടാ എങ്ങനെ ഉണ്ട് ഇപ്പൊ
ഞാൻ : കുഴപ്പം ഇല്ല സമയം എന്തായി
റെമോ : നാല് മണി
ഞാൻ : ഇത്ര വെളിച്ചോ
നന്ദൻ : ഇത് വൈകുന്നേരം ആണ് സാർ…
ഞാൻ : ശേ…
റെമോ : നീ ഇന്നലെ ഇത്തിരി കൂടുതൽ ആയിരുന്നു..
ഞാൻ : ആണോ
നന്ദൻ : അതെ പിടിച്ചാ കിട്ടാതെ ആയി…നീ മറ്റെ മെഡിറ്റേഷൻ തുദങ്ങിക്കോ കേട്ടോ…
ഞാൻ : ശെരി ആണ് നാട്ടിൽ പോയിട്ട് വേണം ദീപ ഡോക്ട്ടറെ കാണാൻ …വീട്ടിൽ പോയിട്ട് മെഡിറ്റേഷൻ തുടങ്ങാം….
റെമോ : നീ അവൻ്റെ കൂടെ ഇതിനൊക്കെ പോയത് അല്ലേ പിന്നെ എന്ത് നിർത്തിയത്
ഞാൻ : ഇവിടെ വന്നത് തൊട്ട് സമാധാനം ഇല്ല ഇപ്പൊ വേറെ ആ നാശവും ഉണ്ട് കൂടെ…ശല്യം…
നന്ദൻ : നൂറായ്യുസാ ദേ വിളിച്ചു…
ഞാൻ : പിന്നെ വിളിക്കാൻ പറ…
നന്ദൻ : പറ ഇല്ല പിന്നെ വിളി ഇപ്പൊ എണീറ്റതെ ഉള്ളൂ ഇത്തിരി ശുദ്ധ വായു ശ്വസിക്കാൻ വിട് അവനെ….ശെരി… ഇന്നാ ടാ
ഞാൻ : ശേ… ഹലോ
സൂസി : എന്ത് പറ്റി എൻ്റെ മുത്തിന്
ഞാൻ : എൻ്റെ പൊന്ന് സൂസി നീ ഒന്ന് പിന്നെ വിളിക്ക് എനിക്ക് ഒട്ടും വൈയ്യ…
സൂസി : ഞാൻ എന്നും നിൻ്റെ സൂസി തന്നെ ആയിരിക്കും 😘
ഞാൻ : ഇങ്ങനെ എന്നെ കൊല്ലാക്കോല ചെയ്യല്ലേ .. സൂസി…ഞാൻ കാല് പിടിക്കാം …
സൂസി : നീ നേരിട്ട് വരുമ്പോ പിടിച്ചാ കാലല്ല വേറെ പലതും….
ഞാൻ : നീ എന്തിനാ ഇത്ര ചീപ്പ് ആയി എന്നോട് സംസാരിക്കുന്നത് …
സൂസി : നിന്നോടല്ലാതെ ഞാൻ ആരോട് ഇങ്ങനെ സംസാരിക്കും എൻ്റെ മുത്തെ…
ഞാൻ : ചെ
സൂസി : അതെ ഇന്നലെ ഞാൻ ഇന്ദ്രനെ കണ്ടു…
ഞാൻ : എന്തിന്.. എപ്പോ
സൂസി : നിന്നെ സെറ്റ് ആക്കി തരാൻ അവൻ അല്ലേ നമ്മളെ പിരിച്ചത്
ഞാൻ : അവനൊന്നും അല്ല നിൻ്റെ സ്വഭാവം ഞാൻ ആയിട്ട് തന്നെ ആണ് അറിഞ്ഞത്…
സൂസി : ആര് കാരണം അവൻ എന്നെ തല്ലിയത് അല്ലേ അങ്ങനെ അല്ലേ നീ അറിഞ്ഞത് ഇതേ തന്നെ അവൻ ഞാൻ പറഞ്ഞതും എൻ്റെ കൂടെ വന്ന് എന്നെ ഡിസ്ട്രോയ് ചെയ്തിരുന്നെങ്കിൽ വല്ല കുഴപ്പവും ഉണ്ടാകുമായിരുന്നോ…
