Hero – 2 1

റെമോ : നായിൻ്റെ മോൻ…

പോലീസ് : തമ്പി ഇന്ത മാരി വണ്ടിയിലെ വന്താ ഇന്തമാതിരി താൻ ഇവൻ പണ്ണുവാൻ.. പോങ്ക

ഞാൻ : ടാ അവൻ പോയി ആളെ കൂട്ടും മുന്നേ സ്ഥലം വിടാം…

നന്ദൻ : ഫൂഡ്

ഞാൻ : അതൊക്കെ പിന്നെ വാ പോവുന്ന വഴി മതി…

റെമോ : ഉള്ളിൽ ഉള്ള ലെസ് എനിക്ക് തന്നു ..

രാത്രി ഒരു ഏറ്റ്മനി ഒക്കെ ആയപ്പോ ശ്രീ ബിരിയാണിയുടെ ഫോട്ടോ അയച്ച് തന്നു അതും മട്ടൻ കറിയും കൂടെ….

ഞാൻ : തിന്നെടി തിന്ന് എന്ന് മാത്രം മെസ്സേജ് അയച്ച് വിട്ടു…

ഞാൻ : അതെ ഇന്ന് എങ്ങാനും വല്ലതും തിന്നാൻ കിട്ടോ …

റെമോ : ആർത്തി കാട്ടാതെ ഇന്നാ അവൻ എനിക്ക് ഒരു സ്നിക്കേഴ്സ് തന്നു…

റെമോ : വിശന്നാൽ സൂര്യ വെറും കൂറ ആവും…

അത് കഴിച്ച് ഞാൻ കുറച്ച് നേരം പിടിച്ച് നിന്നു.. പിന്നെ ഈറോഡ് പോയി ഫുൾ ആയി കഴിച്ച് വണ്ടിക്ക് ഫുൾ ടാങ്ക് പെട്രോളും അടിച്ച് ഒറ്റ പിടിത്തം 7 മണിക്കൂർ പുലർച്ച ആയതും അന്നത്തെ പോലെ വീടെത്തി… അതോടെ വണ്ടിയുടെ 30000 കിലോമീറ്റർ കഴിഞ്ഞു…. 🥳

ഒറ്റ കിടത്തം വീണ്ടും ഏതോ സമയത്ത് എണീറ്റ് നോക്കി വൈക്കുനെരം ആണോ രാവിലെ ആണോ എന്ന് മൊബൈൽ നോക്കി കണ്ടുപിടിച്ചു…ഒന്നും പേടിക്കാൻ ഇല്ല വൈകുനേരം തന്നെ…

ശ്രീ വിളിച്ചിട്ടുണ്ട് പിന്നെ പേരില്ലാത്ത നമ്പറിൽ നിന്നും കോൾ വന്നിട്ടുണ്ട്….

ഞാൻ ആദ്യം ചക്കരെ വിളിച്ചു

ഹലോ

ശ്രീ : ഇവിടെ ചെറിയ സീൻ ആണ് ഞാൻ വിളിക്കാം…

ഞാൻ : ശെരി ശെരി….

എന്തായിരിക്കും മണ്ടൻ പണിഞ്ഞോ… ഏയ് എന്നാ അവനും പെടും…

താഴെ നല്ല ഒച്ച… രണ്ടും എണീറ്റു അപ്പോ

ഞാൻ ഒന്ന് ഫ്രഷ് ആയി അതിൻ്റെ ഇടയിൽ ട്രിമ്മർ പണി തന്നു അങ് മൊത്തം മൂഞ്ചി….പിന്നെ ക്ലീൻ തന്നെ രക്ഷ…

ഞാൻ : കുളി ഒക്കെ കഴിഞ്ഞ് താഴേക്ക് പോയി…

നന്ദൻ : 🤣 അയ്യോ ഒടിയൻ…

ഞാൻ : ഒടിയൻ നിൻ്റെ അച്ഛൻ…

റെമോ : എന്താ

നന്ദൻ : ദേ ഒടിയൻ ..

റെമോ : മോനെ അടിപൊളി ഇപ്പൊ കണ്ട പ്ളസ് വണ്ണിൽ തല്ലും കൊണ്ട് ഓടിയ പാച്ചു ആയി നീ..

ഞാൻ : ശേ ശെരിക്കും…

നന്ദൻ : അത്ര മോശം അല്ല…

ഞാൻ : ആണോ എനിക്കും അത്ര ബോർ ആയി തോന്നിയില്ല…ഒരു ബഫ് കട്ട് കൂടെ ആയാലോ…

നന്ദൻ : അത് കലക്കും ചെല്ല് പോയിട്ട് വാ …

ഞാൻ : ബൈക്കിൻ്റെ ചാവി ആരുടെ കൈയ്യിലാ…

റെമോ : ഇന്നാ…

ഞാൻ : വല്ലതും ഉണ്ടോ അതിൻ്റെ ഉള്ളിൽ

റെമോ : പമ്പ് വരെ പോവാൻ ഉള്ളത് കാണും…

ഞാൻ : പമ്പെങാനും എത്തും മുന്നേ വണ്ടി നിന്നാ രണ്ടിൻ്റെയും കൈ ഞാൻ തല്ലി ഒടിക്കും… പ്രത്യേകിച്ച് നിൻ്റെ നന്ദ…

റെമോ : അതെ ശ്രീ വിളിച്ചിരുന്നു

ഞാൻ : എന്നെയും വിളിച്ചു

നന്ദൻ : ഓള് നാളെ ലാൻഡ് ചെയ്യും…

ഞാൻ : ആയിക്കോട്ടെ…

⏩ അടുത്ത ദിവസം വൈകുന്നേരം…

റെമോ : അതെ ഞാൻ പോയി മറിയെ വിളിച്ച് കൊണ്ട് വരാം…

ഞാൻ : ശെരി പിന്നെ പോവാ വരാ കറങ്ങാൻ ഒന്നും നിക്കണ്ട കേട്ടല്ലോ

റെമോ : അതെന്താ…

ഞാൻ : പറഞ്ഞത് കേട്ടാ മതി അറിയാലോ കാര്യം ഒക്കെ…

റെമോ : അതൊന്നും ഇല്ല

ഞാൻ : നായിൻ്റെ മോനേ മര്യാദക്ക് പറയുന്നത് കേട്ടോ മോന്ത അടിച്ച് ഞാൻ റെഡി ആക്കും…അല്ലെങ്കിൽ വേണ്ട നീ എൻ്റെ കൂടെ വാ നന്ദൻ പോവും…

റെമോ : അയ്യോ എൻ്റെ പൊന്ന് കൂട്ടുകാരാ വേണ്ട ഞാൻ തന്നെ പോയിട്ട് വരാം…

നന്ദൻ : മൈരെ എങ്ങോട്ടും ഇങ്ങോട്ടും തെണ്ടി നടന്ന ചെവള അടിച്ച് പൊട്ടിക്കും…

റെമോ : ഐ ഇല്ലെന്ന് മൈരോ.. ഇല്ല

ഞാൻ : പോ…

ഞാൻ : വാ കേറിക്കോ …..

⏩ 10 മിനിറ്റ്

ഞാൻ : ഹലോ എവിടെ

ശ്രീ : ദേ എത്തി… അവൾ ഒരു 5 സീരീസ് കാറിൽ വന്ന് പില്ലറിൻ്റെ അടിയിൽ ഇറങ്ങി….

നന്ദൻ : ദേ അവള് ആരുടെ വണ്ടി അളിയാ… അത് ..

ഞാൻ : അവളുടെ കസിൻ്റെ ഹസ്സിൻ്റെ ആണ്…

അവളെ ഇറക്കിയത്തും വണ്ടി വച്ച് കേറി പോയി…

ശ്രീ : ഹലോ 😇…. ചുള്ളൻ ആയല്ലോ…വണ്ടി പൊളി… നല്ല രസം ..

നന്ദൻ : മുത്തെ കേറിക്കോ നല്ല മഴ വരുന്നു…

ശ്രീ : വിട്ടോ….

നന്ദൻ : എന്താ മോളെ 5 സീരീസ് ഒക്കെ…

ശ്രീ : എൻ്റെ കുടുംബത്തിലും ഇത് പോലത്തെ വണ്ടികൾ ഉണ്ടെടാ…

ഞാൻ : ഉവ്വ് ഉവ്വേ നമ്മള് പാവങ്ങൾ നമ്മക്ക് ഇത് തന്നെ മതി…

ശ്രീ : എടാ നമ്മക്ക് സെറ്റിൽ ആയിട്ട് ഇത് പോലത്തെ ഒന്ന് വാങ്ങാം കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *