ക്ളാസ് നടന്ന കൊണ്ടിരുന്നു ഇടക്ക് ബ്രേക്ക് സമയത്ത് ഞങൾ സംസാരിക്കുന്നതും ശ്രീ എന്നോട് ചിരിച്ച് സംസാരിക്കുന്നത് എന്നെ തല്ലുന്നത് അടുത്ത് പെരുമാറുന്നതും എല്ലാം അവൾ നോക്കി പല്ല് കടിച്ച് ഇരുന്നു…
മറ്റെ അന്ന് ഉടക്കായ മിസ്സ് ഉച്ചക്ക് വന്നു നല്ല മാറ്റം ഉണ്ട് സ്വഭാവത്തിൽ….
സമയം ആയി ഒരു മൂന് മണി ആയപ്പോ ഇന്നത്തെ പരിപാടി തീർന്നു…
ഞാൻ : ഈ നാടകം കാണാൻ ആണോ ഡെയ്‌ലി ആയിരം ആയിരത്തി അഞ്ചൂറ് രൂപ കളഞ്ഞ് ഇവിടെ വരുന്നത് ..
മറിയ : സാരം ഇല്ല പോട്ടെ…
ഞങ്ങൾ നടന്ന് കാറിൻ്റെ അടുത്തേക്ക് പോയി…
പെട്ടെന്ന് വിഷ്ണു അങ്ങോട്ട് വന്നു…
നന്ദൻ : അതെ വല്ലതും കാണിക്കാൻ ആണേൽ ഇവിടെ വേണ്ട കേട്ടല്ലോ
വിഷ്ണു : കൈ എനിക്ക് നേരെ നീട്ടി… സോറി
ഞാൻ മടിച്ച് മടിച്ച് അവന് കൈ കൊടുത്തു….
അവൻ എൻ്റെ കൈ പിടിച്ച് കുലുക്കി വണ്ടി എടുത്ത് വിട്ട് പോയി…
നന്ദൻ : ടാ അന്ന് ആരാടാ ഇവൻ്റെ തലക്കിട്ട് ചവിട്ടിയത്… മണ്ടൻ്റെ തലച്ചോറ് കലങ്ങി എന്നാ തോന്നുന്നത്….
ശ്രീ : 😊
റെമോ ; മിക്കവാറും അന്നത്തെ ഇവൻ്റെ ചവിട്ട്. ഏറ്റ് കാണും…
ഞാൻ : ഇന്ദ്രൻ എഫക്റ്റ് ഉറപ്പിച്ചോ…
ശ്രീ : 😳
നന്ദൻ : എങ്ങനെ
ഞാൻ : അറിയില്ല ഇവനെ ഒക്കെ തിരുത്താൻ നമ്മക്ക് പറ്റോ… ഒന്നെങ്കിൽ ഇവൻ അവൻ്റെ വായിൽ ചെന്ന് ചാടി കാണും അല്ലെങ്കിൽ അവൻ കേറി പിഴിഞ്ഞ് കാണും…. വിഷ്ണു ഗോപാലൻ ഒന്നെങ്കിൽ സത്യം അറിഞ്ഞു അല്ലെങ്കിൽ പേടി….
ശ്രീ : 😰😨
ശ്രീ : ഒന്ന് പോടെ നിൻ്റെ ഒരു ഇന്ദ്രൻ എൻ്റെ ആങ്ങളയെ തല്ലാൻ മാത്രം ഒന്നും ഇല്ല അവൻ…അല്ല പിന്നെ
റെമോ : അങ്ങോട്ട് കേറി പോണ്ട … നിൻ്റെ മണ്ടനേ നാലാക്കി ഒടിക്കും അവൻ….
നന്ദൻ : അങ്ങനെ പറഞ്ഞ് കൊടുക്ക് അങ്ങോട്ട്…. .. .. ആ രണ്ട് ദിവസം അങ്ങനെ അങ് പോയി . .
ശ്രീ : അതെ നാളെ അമ്മുവും ഫാമിലിയും അവരുടെ പുതിയ വണ്ടി വാങ്ങിക്കാൻ വരുന്നുണ്ട് അപ്പോ വൈകുന്നേരം ഞാൻ പോവും മറ്റന്നാ വരാം…
റെമോ : ഒ വീട്ടുകാർ വന്നപ്പോ നമ്മളെ ഒന്നും വേണ്ട….
നന്ദൻ : അതെ അതെ…
⏩
അടുത്ത ദിവസം ഞാൻ അവളെ കൊണ്ടാക്കി
ശ്രീ : നിർത്ത്
ഞാൻ : ഇവിടെ അല്ല….
ശ്രീ : ഞാൻ നടന്നു പോയേക്കാം നിന്നെ ആരും കാണണ്ട
ഞാൻ : ശെരി ശെരി…
ശ്രീ : ബൈ 🫂 😘
ബൈ
⏩
ആറ് മണി ആയപ്പോ അവള് വീട്ടിലേക്ക് തിരിച്ച് വന്നു
റെമോ : നീ പോയില്ലേ
ശ്രീ : ഇല്ല… ആദ്യം പോവാ എന്നാ കരുതിയത് പിന്നെ വിചാരിച്ചു ഇവിടെ ലോക്കലുകളും ആയിട്ട് തന്നെ സമയം കളയാം എന്ന്….
ഞാൻ : അയ്യോ വലിയ ത്യാകം…
ശ്രീ : ഈ…നീ പോയില്ലേ ഡീ
മറിയ : ഇല്ല നീ നാളെ വരില്ലേ പിന്നെ എന്താ…
ഞാൻ : എങ്ങനെ ഉണ്ടായിരുന്നു വണ്ടി ഒക്കെ കിട്ടിയോ
ശ്രീ എൻ്റെ മടിയിൽ ഊഞ്ഞാലിൽ കേറി ഇരുന്നു
ശ്രീ : പിന്നെ രണ്ട് വണ്ടി ആണ്…
ഞാൻ : ആഹാ
ശ്രീ : അതെ രണ്ടും വെള്ള
ഞാൻ : അയ്യേ വെള്ള ഒരു കളർ ആണോ
റെമോ : ചെ അത് തന്നെ ചുവപ്പ് ആണ് കളർ
ഞാൻ : ബ്ലാക്ക് ആണ് കളർ
ശ്രീ : ഹലോ എല്ലാം കളർ ആണ്…സാറിൻ്റെ വണ്ടി വെള്ള ആയിരുന്നല്ലോ ഇത്ര ദിവസം
ഞാൻ : വെള്ള അല്ല അത് മിക്സഡ് കളർ ആണ്…ഇപ്പൊ മാറ്റിയത് കണ്ടില്ലേ ..
ശ്രീ : പറഞ്ഞത് പോലെ നന്ദൻ എവിടെ…
ഞാൻ : ഉറക്കം ആണ്…
ശ്രീ : ഇന്നാ ഫൂഡ് ഞാൻ വാങ്ങിച്ചു അത് രാത്രിക്ക്
റെമോ : എന്താ ഫൂഡ്
ശ്രീ : നല്ല മട്ടൻ ബിരിയാണി….പിന്നെ മട്ടൻ കറി ….
റെമോ : ഞാൻ കൊണ്ട് വച്ചിട്ട് വരാം… ഡീ കുറച്ച് എടുത്ത് കൊണ്ട് വാ മറി
മറിയ : എനിക്കൊന്നും വൈയ്യ പിന്നെ ഞാൻ ഒരു കാര്യം പറയാം നമ്മടെ കല്യാണം കഴിഞ്ഞാലും പണി മുഴുവൻ നീ തന്നെ ചെയ്യണം… കേട്ടലോ
ഞാൻ : ഇപ്പൊ. എങ്ങനെ ഇരിക്കണ് 🥴
റെമോ : ഇത്ര കാലം ഇവൻ്റെ വീട്ടിലെ പണി ഇനി നിൻ്റെ വീട്ടിലെ പണി ഞാൻ എന്താ ഡീ ബംഗാളിയാണോ….
ശ്രീ : അതെ അതെ നമ്മടെ വീട്ടിലെ പണി നിങ്ങള് രണ്ടും കൂടെ വേണം ചെയ്യാൻ…
ഞാൻ : റെമോ കണ്ടോടാ മനസ്സിലിരിപ്പ്…
റെമോ : അതെ അതെ രണ്ടും വെൽ പ്ലാൻഡ് ആണ്… ഞാൻ : ഇവളുടെ കാര്യത്തിൽ എനിക്ക് ഒന്ന് കടന്ന് ചിന്തിക്കാൻ ഉണ്ട് …
റെമോ : എനിക്കും…
മറിയ : എന്ന് വച്ചാ
ശ്രീ : അതായത് നമ്മളെ കെട്ടണോ വേണ്ടയോ എന്ന്..
