ശ്രീ : ശെരി ടാ …നന്ദ ബൈ
നന്ദൻ : ഒക്കെ മുത്തെ….
. അവള് പോയതിന് പിന്നാലെ ഞങ്ങളും യാത്ര തിരിച്ചു…
ഓഫ് ട്ടു ചെന്നൈ….
രണ്ട് ദിവസം കൊണ്ട് ഞങൾ ചെന്നൈ എത്തി…..
അവിടെ വച്ച് വണ്ടിയുടെ സകല പണികളും തീർത്ത് പുതിയ ബ്ലാക്ക് കളർ വിത്ത് വൈറ്റ് ബാഡ്ജ് ആക്കിയിട്ട് സെറാമിക് ചെയ്യാൻ വിട്ടു…. ന്യൂ ലൈഫ് ന്യൂ കളർ
ഹലോ
ശ്രീ : എന്താ മോനെ വെള്ളം ആണോ
ഞാൻ : അയ്യേ വണ്ടി നാളെ കിട്ടും മൂന്നാർ മഴ ഉണ്ടോ
അത് ഒരു പണി കിട്ടി
എന്ത് പറ്റി
അത് എൻ്റെ അച്ഛൻ്റെ ഒരു ബന്ധു മരിച്ചു അപ്പോ ഞങ്ങള് തിരിച്ച് വരാ
മൂന്നാർ മൂഞ്ചി അപ്പോ
അങ്ങനെ വേണേൽ പറയാം….
ഒരാഴ്ച പറഞ്ഞ് പോയിട്ട് ഇപ്പൊ പത്ത് ദിവസം ആയല്ലോ….കുട്ടാ എന്താ കാര്യം….
നിങ്ങളും അവിടെ ഇല്ല വീട്ടിലും ആരും ഇല്ല പിന്നെ ഞാൻ അവിടെ വന്നിട്ട് എന്ത് കാര്യം….
നാളെ ഉച്ചയ്ക്ക് ഞങൾ വരും മറ്റന്ന വീട്ടിലും ….
ഞാൻ ഇവിടെ അമ്മു ഇല്ലെ അവളുടെ വീട്ടിൽ ഒരു പൂജ ഉണ്ട് അത് കഴിഞ്ഞ് അടുത്ത ദിസ്വം തന്നെ വരാം…
എന്നാ പൂച്ച
പൂച്ച ഇന്ന് കഴിഞ്ഞ് മൂന്നാം നാൾ…
ശെരി കാത്തിരിക്കാം നിനക്കായ് എൻ കണ്മണി… .. നോ നോ ഫക്കിങ് ക്രിഞ്ച്
സത്യത്തിൽ കേട്ടോ…
⏩ അടുത്ത ദിവസം രാവിലെ ഞാൻ : ടാ വാ വണ്ടി റെഡി ആയി വിളിച്ച് പറഞ്ഞു ..
റെമോ : അയ്യോ എങ്ങനെ ഉണ്ടാവോ പെയിൻ്റ് ഒക്കെ
നന്ദൻ : പോയി നോക്കാം…പിന്നെ അളിയാ നമ്മൾ പറഞ്ഞത് പോലെ ഇല്ലെങ്കിൽ അഞ്ച് പൈസ കൊടുക്കണ്ട കേട്ടല്ലോ
റെമോ : അത് അത്ര തന്നെ
ഞാൻ : ആദ്യം പോയി നോക്കാം….
പൈയ്യൻമാർ ഞെട്ടിച്ച് കളഞ്ഞു…
നന്ദൻ : കൊള്ളാലോ കളി
റെമോ : ബേബി
പൈയ്യൻ : സാർ നീങ്ക വന്ത് ഇന്ത വണ്ടിക്ക് ഒരു കൊട്ട് പൊട്ട് കുടത്ത മാതിരി ( നിങൾ വണ്ടിക്ക് ഒരു കോട്ടിട്ട് കൊടുത്ത പോലെ ആണ് )
ഞാൻ : താങ്ക്സ് ബ്രോ…. പാക്കലാം….
ഞാൻ : നന്ദ ഐശ്വര്യം ആയിട്ട് എടുത്തോ….
നന്ദൻ : നീ പോയി എടുക്ക്
ഞങ്ങളുടെ ചർച്ച കഴിയും. മുന്നേ റെമോ വണ്ടി കൊണ്ട് വെളിയിലേക്ക് പോയി കഴിഞ്ഞു….
നന്ദൻ : ഒ ഈ കുളിക്കാത്ത നാറി ആണല്ലോ വണ്ടി എടുത്തത്
റെമോ : കുളിക്കാതത്ത് നിൻ്റെ അച്ഛൻ… എൻ്റെ ചെക്കന് ഞാൻ ഓടിക്കുന്നത് ആണ് ഇഷ്ട്ടവും നല്ലതും …
ഞാൻ : അതെ നോ ഫക്കിങ് ഫൈറ്റിങ്
റെമോ : കുന്നംകുളത്തെ തോമസ് ഷെൽബി കേറ്…
ഞാൻ : ഓ വലിയ ഫുണ്ട…
“ആടലുടൻ പാടലൈ കേട്ട് രസിപ്പത്തിലെ ദാൻ സുഖം സുഖം”
നന്ദൻ : ഇസ് ഹാ… ഇസ് ഹാ… ഹോയ്….
ഞാൻ : സൗണ്ട് കമ്മി ആക്ക് മൈരെ…ടാ വണ്ടി എങ്ങനെ ഉണ്ട്
റെമോ : കൊള്ളാം പെർഫോർമൻസ് കൂടി
ഞാൻ : മൊത്തം ചിലവ് മൂന്നേകാൽ….
നന്ദൻ : നമ്മള് വിചാരിച്ച അത്ര ആയില്ല അല്ലേ..
ഞാൻ : അതെ അതെ…. സാരം ഇല്ല വണ്ടി ഗും ആയില്ലേ അത് മതി….
റെമോ : സൂര്യ
എന്താ ടാ കുട്ടാ
നമ്മക്ക് ഒരു പോർഷെ എടുക്കണ്ടെ
തൽക്കാലം ഇപ്പൊ ഇത് പോരെ
അല്ല മതി
ഞാൻ പറഞ്ഞെന്ന് മാത്രം …
കുറച്ച് കാലം കഴിയട്ടെ
അപ്പോ
വണ്ടിക്ക് ഒരു അമ്പത് ലക്ഷം ആവട്ടെ അപ്പോ നോക്കാം
നന്ദൻ: നന്നായി … ഞാൻ : ശ്രീ വിളിക്കുന്നു
ഹലോ ഹൗ ഡു ഡു
എന്തായി
കിട്ടി ഇറങ്ങി ഇനി നേരെ ടു ദി ക്യൂൻ ഓഫ് അറേബ്യൻ സീ
ഉം
എന്താ ഡൗൺ ആണല്ലോ എന്താ കാര്യം
ഏയ് ഇല്ല നിനക്ക് തൊന്നുന്നതാവും
ആണോ
ഉം
എന്ത് പറയുന്നു വീട്ടിൽ എല്ലാരും ഉണ്ടോ…
ആ… ( നല്ല തല്ലാണ് കൊടുക്കണ്ടത്… എടോ മോളെ കെട്ടിച്ചു കൊടുക്കും മുന്നേ ചെക്കന് വല്ല മാനസിക രോഗം ഉണ്ടോ എന്നൊക്കെ ഒന്ന് നോക്കിയിട്ട് വീട്ടിലുള്ള കുട്ടികളെ കെട്ടി)
ശ്രീ : ടാ ഞാൻ പിന്നെ വിളിക്കാം…
ഞാൻ : എന്താ അവിടെ ആരാ ഈ ഒച്ച ഇടുന്നത്…
ശ്രീ : ഏയ് ഒന്നുമില്ല അവിടെ വല്യച്ഛൻ ആരെയോ പറയുന്നതാ
ഞാൻ : ഉം ശെരി ഞാൻ വൈകീട്ട് വിളിക്കാം…
നന്ദൻ : എന്താ അവള് എന്താ പറയുന്നത്
ഞാൻ : ഏയ് അവിടെ ആരെയോ കുറ്റം പറയുന്നു അവളുടെ വീട്ടുകാർ… തല്ലണം കൊല്ലണം എന്നൊക്കെ… സില്ലി അമ്മാവൻസ്സ്….
വീണ്ടും ഫോൺ വന്നു…
നന്ദൻ : ആരാ
അറിയില്ല നമ്പർ ആണ് അവള് തന്നെ അയിരിക്കും സൂസി
റെമോ : ഇങ്ങ് താ അവൻ കൈ മാത്രം പുറകോട്ട് ആക്കി…
ഞാൻ : ഇന്നാ
അവൻ ഫോൺ കാറിൽ കണക്റ്റ് ചെയ്തു….
