മറിയ : അപ്പോ അങ് തൊടങ്ങുക അല്ലേ…
ഞാൻ : അറ്റാക്ക്…
പിന്നീട് ഒരു പത്ത് മിനിറ്റ് എല്ല് ഒടിയുന്നതും എരു വലിക്കുന്നതും പാത്രം അനങ്ങുന്ന ഒച്ചയും മാത്രമേ ഉള്ളൂ…
റെമോ : മട്ടൻ അത്ര പോരാ അല്ലേ…
നന്ദൻ : ഇന്ദ്രൻ്റെ മട്ടൻ ബിരിയാണി മട്ടൻ കറി അതാണ് സാനം
ശ്രീ : എന്ത് ടേസ്റ്റ് ആണ് അല്ലേ…
ഞാൻ : അതിന് നീ അത് കഴിച്ചിട്ടുണ്ടോ
ശ്രീ : പൊതുവേ മട്ടൻ എല്ലാം നല്ല ടേസ്റ്റ് അല്ലേ….
ഞാൻ :: അങ്ങനെ…
റെമോ : ഇത് അങ്ങനെ ഉള്ളതൊന്നും അല്ല … പവറ് സാധനം ആണ് നല്ല തിക്ക് ഗ്രേവി ഉള്ള മട്ടൻ കറി വിത്ത് ബിരിയാണി…
ശ്രീ : ഐവാ…
ഞാൻ : ശവം കൊതിപ്പിച്ചു…
ശ്രീ : അതേ ഈ ഇന്ദ്രൻ ഈ കുക്കിങ് എങ്ങനെ പഠിച്ചത്…
ഞാൻ : അത് സംഭവം ഞാൻ അന്ന് പറഞ്ഞില്ലേ അമ്മുവും ആയി വഴക്കിട്ടത്
ശ്രീ : അതെ
ഞാൻ : ഇന്ദ്രൻ്റെ ഒരു കമ്പനിക്കാരൻ ഉണ്ട്വിഷ്ണ് ചേട്ടൻ ബാർ ഒക്കെ ഉള്ള ഒരു ചേട്ടൻ ആണ് പുള്ളിയുടെ ബാറിൽ ഒരു വെപ്പ് കാരൻ ഉണ്ട് സണ്ണി അണ്ണൻ പുള്ളിയുടെ കൈക്കാരൻ ആണ് ഇന്ദ്രൻ അങ്ങനെ ആണ് അവൻ ഇതൊക്കെ പഠിച്ചത്…
ശ്രീ : (ശോ പാവം ചെക്കൻ…)
നന്ദൻ : അവൻ ഒട്ടുമിക്ക എല്ലാം വെക്കും ബീഫ് ചിക്കൻ… എല്ലാം….
ശ്രീ : ( ഇനി അടുത്ത വട്ടം ബീഫും ചിക്കനും ഒക്കെ ഉണ്ടാക്കിപ്പിക്കണം)
⏩ കോളേജ് ദിവസം…
ഞാൻ : അതെ വെഗം വാ പോവാം…
ശ്രീ : വരുന്നു…
റെമോ വാ ടാ
റെമോ : വന്നു
നന്ദൻ വണ്ടിയില് എന്തോ ചെയ്യുന്നു
ഞാൻ : എന്താ ടാ…
നന്ദൻ : ഒന്നുമില്ല കൂളൻ്റ് നോക്കിയത്…
ഞാൻ : ഉണ്ടോ
നന്ദൻ : കമ്മി.ആണ് വാങ്ങിക്കാം…
ഞാൻ : വാങ്ങിച്ചോ….
എല്ലാരും ഞങ്ങളുടെ അടുത്തേക്ക് വന്നു…
ഞാൻ : അതേ ആര് എന്ത് പറഞ്ഞ് വന്നാലും ആരും ഒന്നും പറയണ്ട…
റെമോ : ഓക്കെ…
⏩ ഒരു മണിക്കൂർ
ഞങ്ങൾ കോളേജിൽ എത്തി
റെമോ : ഇവിടെ തന്നെ ആണോ ….
ശ്രീ : അതെ….
നന്ദൻ : അളിയാ പിശാശിൻ്റെ വണ്ടി ഉണ്ട് കേട്ടോ ..
ഞാൻ : കണ്ടു കണ്ടു…
റെമോ : പണി ആവും
ഞാൻ : നോക്കാം…
ഹലോ സാർ ഒന്ന് നിന്നെ…
ഞങൾ തിരിഞ്ഞ് നോക്കി
ഞാൻ : എന്ത് വേണം….
സൂസി : ഞാൻ കാത്തിരിക്കുക ആയിരുന്നു…
ഞാൻ ,: ആരെ
സൂസി : നിന്നെ തന്നെ
ഞാൻ : എന്തിന്
സൂസി : കൊറേ ആയില്ലേ കണ്ടിട്ട് തന്നെ… അത് കൊണ്ട് എൻ്റെ ചക്കരയെ എനിക്ക് മിസ്സ് ചെയ്തു അത് കൊണ്ട്…
നന്ദൻ : സൂസൻ അവന് ഹെൽത്ത് ഒക്കെ അല്ല നീ അവന് സ്ട്രെസ്സ് കൊടുക്കല്ലെ…
സൂസി : എൻ്റെ മുത്തിന് എന്താ സങ്കടം ഞാൻ ഇല്ലെ വാ…
ഞാൻ : വിട്….
റെമോ : അതെ
ഞാൻ : ടാ നിർത്ത് ഒരു അക്ഷരം പോലും വെളിയിൽ വരരുത് പോ… കേട്ടില്ലേ പോ….നന്ദ വിളിച്ചോണ്ട് പോ…
സൂസി : ഗുഡ് നമ്മക്ക് ഒരു പ്രൈവസി വേണ്ടേ നന്നായി പറഞ്ഞ് വിട്ടത്….
ഞാൻ : ഇതേന്താ മുറുവ്
സൂസി : നീയും അവനും കിലോമീറ്ററുകൾ ദൂരം ഉണ്ടെങ്കിലും ആ മനസ്സ് ഉണ്ടല്ലോ രണ്ടും ….അതാണ്…. ഇന്ദ്രനും ആദ്യം ഇത് തന്നെ ആണ് ചോദിച്ചത്….
ഞാൻ : കാര്യം പറ…
സൂസി: ടാ നമ്മക്ക് പഠിത്തം നിർത്താം പോവാ എന്നിട്ട് നിനക്കും നല്ല ഇക്കണോമി ഉണ്ട് എനിക്കും പപ്പ പൈസ തരും നമ്മക്ക് എങ്ങോട്ടാ വച്ചാ പോയി സെറ്റിൽ ആവാം ..
ഞാൻ : എന്നിട്ട്…
സൂസി : എന്നിട്ട് എന്താ ഇന്ദ്രൻ പറയുന്ന പോലെ ഫുൾ മജ തന്നെ പിന്നെ അങ്ങോട്ട്…
ഞാൻ : ശെരി ഞാൻ പോട്ടെ…
സൂസി: നിനക്ക് ഏതാ ടാ എന്നോട് ഒട്ടും ഇഷ്ട്ടം അല്ലാത്തത്
നിൻ്റെ കൈയ്യിലിരിപ്പ് അങ്ങനെ അല്ലേ…
നീ പറ നീ പറയും പോലെ ഞാൻ കെക്കാം…. എന്നെ ഒന്ന് സ്നേഹിക്ക് സൂര്യാ…
ഞാൻ : ഇല്ല സൂസി എനിക്ക് പറ്റില്ല നീ വേറെ പണി നോക്ക് ചെല്ല്… . . . നന്ദൻ : എന്താ അവള് പറഞ്ഞത്
ഒന്നുമില്ല… ഇതിനാ ഞാൻ പറഞ്ഞത് ഞാൻ ഇല്ല എന്ന് പറഞ്ഞത് കേട്ടില്ലല്ലോ… . റെമോ : നീ മാറ് അവളുടെ അസുഖം മാറ്റി കൊടുത്തിട്ട് വരാം
ഞാൻ : അവിടെ ഇരിക്ക് എനിക്ക് ഒന്നും പറയാൻ ഇല്ല ഇനി കുറച്ച് അല്ലേ സഹിക്കാം….
നന്ദൻ : എനിക്ക് തോന്നുന്നില്ല ഇവള് നിന്നെ വിടും എന്ന്…
ഞാൻ : ഉവ്വ്….അത് വിട്… നാളെ ഉണ്ടോ ക്ലാസ്
ശ്രീ : ഇല്ല സൂസിയും ശിങ്കിടികളും ക്ലാസ്സിലേക്ക് വന്നു….
ഞാൻ : 👀
അർജുൻ : 👍
ഞാൻ : 👏
