Hero – 2 1

എന്ത് വാങ്ങാൻ ആണ്

നമ്മള് ഇപ്പൊ പോയപ്പോ ഞാൻ ഒരു വണ്ടി കണ്ടു അതിൻ്റെ സ്പോയിലർ അടിപൊളി ആയിട്ടുണ്ട് അത് ഒരെണ്ണം കാറിന് വാങ്ങണം….പിന്നെ നീ നാട്ടില് പോവുമ്പോ അത് പിടിപ്പിക്കാം പിന്നെ വണ്ടി പണിക്കും കേറ്റണം….സർവീസ് ടൈം ആയി…

അപ്പോ കുറച്ച് പൈസ പൊട്ടിക്കാൻ ആണ് ….

അങ്ങനെയും പറയാം…

ഞാൻ : ഹലോ .. റെമോ

റെമോ : എന്താ

ഞാൻ : ടാ മറ്റെ സ്പോയിലർ എന്തായിരുന്നു അതിൻ്റെ പേര്…

റെമോ : എടാ അത് നമ്മക്ക് അവിടെ പോയി വാങ്ങിയ പോരെ….

ഞാൻ : അത് ശെരി ആണ് അത് മതി ലെ

റെമോ : അത് മതി…

ശെരി….

. . . ശ്രീ : നിൻ്റെ സോഴ്സ് ഓഫ് ഇൻക്കം എന്താ സൂര്യ

ഞാൻ : എൻ്റെ അപ്പക്ക് ഹൈദരാബാദിൽ ഒരു കാർ ഷോ റൂം ഉണ്ട് അതും പിന്നെ അമ്മയുടെ പേരിൽ അപ്പ കുറച്ച് കൃഷി വാങ്ങിച്ച് ഇട്ടിട്ടുണ്ട് അത് രണ്ടും ആണ്…

ശ്രീ : അമ്പോ എന്നിട്ട്…

ഞാൻ : കൃഷി ഞാൻ ലീസിന് കൊടുത്തു ….പിന്നെ കാർ ഷോറൂം ഇങ്ങനെ പോവുന്നു…

ശ്രീ : എന്ത് കാർ ആണ്…

ഞാൻ : ടൊയോട്ട ആണ്….

ശ്രീ : ശേ ഈ ഇന്നോവ അവരുടെ അല്ലേ…

ഞാൻ : അതെ

ശ്രീ : എൻ്റെ അച്ഛൻ ഒരു കൊല്ലം മുന്നേ എടുത്തത് ആണ്…

ഞാൻ : ആഹാ… നല്ല വണ്ടി ആണ്….

ശ്രീ : നല്ല രീതിക്ക് നടക്കുന്നുണ്ടോ കാര്യങ്ങൾ ഒക്കെ

ഞാൻ : ആ ഒക്കെ ആണ്…പിന്നെ മറന്നു എനിക്ക് ഷെയറിൽ കുറച്ച് പൈസ ഉണ്ട്… ഇതൊക്കെ മതിയോ നിൻ്റെ വീട്ടുകാർക്ക്. …

ശ്രീ. : പോടാ …. ഏത് ഷെയർ ആണ്

ഞാൻ : അതൊക്കെ. ട്രേഡ് സീക്രട്ട് ആണ് പറയില്ല

ശ്രീ : ശെരി… വേണ്ടാ….

ഞങൾ ഇങ്ങനെ സംസാരിച്ച് സംസാരിച്ച് സമയം പോയ്ക്കൊണ്ടെ ഇരുന്നു….

രാത്രി എട്ട് മണി ഒക്കെ ആയപ്പോ പതിയെ ഞങൾ ഫുഡും കഴിച്ച് മെല്ലെ നൈറ് ഷോക്ക് കേറി….

പുറത്ത് മഴ അകത്ത് പ്രളയം നല്ല രസം ആയിരുന്നു….കൊള്ളാല്ലോ കളി ….

ഇൻ്റർവെൽ ആയി അവരെന്തോക്കെയോ വാങ്ങി അങ്ങോട്ടും ഇങ്ങോട്ടും തീറ്റയും കുടിയും ഒക്കെ ആണ്…

ഞാൻ ഫോൺ എടുത്ത് വല്ലതും വന്നിട്ടുണ്ടോ ആരെങ്കിലും വിളിച്ച് കാണുമോ നോക്കി…

ഞാൻ : 😳😳 വാട്ട്..

നന്ദൻ : എന്താ ടാ …

ഞാൻ ഇപ്പൊ വരാം പത്ത് മിനിറ്റ് കീ താ…

നന്ദൻ : എന്താ

ഒന്നുമില്ല ഞാൻ ഇപ്പൊ വരാം

ഞാനും വരട്ടേ

അല്ലെങ്കിൽ വാ….

റെമോ : എങ്ങോട്ടാ…

ഞാൻ : അതെ ഞങ്ങള് ഇപ്പൊ വരാം…

ശ്രീ : എന്താ കാര്യം…

നന്ദൻ : അത് വണ്ടി ഹൈവേയിൽ ഓവർ സ്പീഡ് പോയത് കുഴപ്പം ആയി.. അതിൻ്റെ ഒരു കാര്യം ഉണ്ട്…

ഞാൻ : അതെ

ശ്രീ : ഈ രാത്രി ആണോ

ഞാൻ : അതെ മറ്റെ രുദ്രൻ സാർ നാളെ എങ്ങോട്ടാ പോവും… അപ്പോ ഒന്ന് വന്ന് കാണാൻ പറഞ്ഞു…

ശ്രീ : വേഗം വാ

നന്ദൻ : ഇപ്പൊ വരാം ..

. . .നന്ദൻ : ടാ എന്താ കാര്യം…

ഞാൻ : വണ്ടി എടുക്ക് നന്ദ ..

നന്ദൻ : ടാ കാര്യം പറ

ഞാൻ : ടാ ഹരിയേ ആരോ കേറി പണിഞ്ഞു…

നന്ദൻ : അയ്യോ ആര്

ഞാൻ : അറിയില്ല…ശിവ മെസ്സേജ് ഇട്ടിരിക്കുന്നു… കാണണം എന്ന്

നന്ദൻ : അളിയാ ശിവയെ പോയി കണ്ടാ പിന്നെ നമ്മൾ ഇതിൽ ഇല്ല കേട്ടല്ലോ…

ഞാൻ : അത് അത്രയേ ഉള്ളൂ….

ഞാൻ : നിർത്തിക്കൊ അവൻ ദേ അവിടെ ഉണ്ട്…

ശിവ : അളിയാ എടുത്തോ എടുത്തോ

ഞാൻ : എന്താ സംഭവം

ശിവ : ടാ ഒന്നും ഇല്ല ആ നാറി ഗോവയിൽ ആണ് അവിടെ അടിച്ച് കിറുങ്ങി വണ്ടി കൊണ്ട് ലോറിയിൽ കേറ്റി അവൻ്റെ നെഞ്ചത്ത് കേറാൻ പോയി….

എന്നിട്ട്

ശിവ : എന്നിട്ട് എന്ത് അവിടെ ഉള്ള ഹിന്ദിക്കാരൻമാർ മൊത്തം കേറി അങ് മേഞ്ഞു…

നന്ദൻ : അങ്ങനെ തന്നെ വേണം നായിൻ്റെ മോന്…

ഞാൻ : മിണ്ടാതെ ഇരി…

ശിവ : അളിയാ ഇതില് രസം എന്താ വച്ചാ അവൻ്റെ കൂടെ ഉണ്ടായിരുന്ന ഒക്കെ കൂടിയ പൊടി എന്തോ വലിച്ച് ഒന്നിനും ബോധം പോലും ഇല്ല …

നന്ദൻ : ലോറിക്കരുടെ അടി എന്ന് വച്ചാ പഴുക്കും…

ശിവ : അളിയാ പഴുക്കുന്നതല്ല ഇവൻ പുഴുത്ത്….ഇപ്പൊ ഇവിടെ നിന്നും ആളുകൾ ഒക്കെ കൂടെ പോയി കൊണ്ട് വന്ന് ബെഡ് റെസ്റ്റ് ആണ് ആള്….

ഞാൻ : ഹൊ ആശ്വാസം ആയി….

. . പെട്ടെന്ന് ഗ്ലാസ്സിൽ ആരോ തട്ടി

പോലീസ് : എന്താ ടാ ഇവിടെ

ഞാൻ : ഒന്നുമില്ല സാർ കൂട്ടുകാരൻ പോവാ അവനെ കൊണ്ട് ആക്കാൻ വന്നതാ മഴ ആയത് കൊണ്ട് കൂടെ നിന്നു….

ശിവ : അതെ സാർ എന്നെ കൊണ്ടാക്കാൻ വന്നതാ…

Leave a Reply

Your email address will not be published. Required fields are marked *