Hero – 2 1

ആഹാ

അപ്പോ ഉം

😪

കണ്ടോ

എന്ത് കണ്ടോ എന്ന്

അല്ല എന്ത് ഓപ്പൺ മൈൻഡ് ആണ് എന്ന് പറഞ്ഞാലും കാര്യം ഇല്ല …

ഏ അപ്പോ

ഫൺ ഫൺ…

അല്ല ടാ ഞാൻ ഈ ഫൺ ഫൺ എന്ന് പറയുന്നത് എവിടെയോ കേട്ടിട്ടുണ്ട്….

ഞങ്ങടെ പിള്ളേർ സെറ്റിൽ എല്ലാരും പറയും

ചിലപ്പോ അവരാരെങ്കിലും പറഞ്ഞതാവും….

അതെ ശ്രീ

എന്താ ടാ

നമ്മടെ കാര്യം നിൻ്റെ വീട്ടിൽ ഓക്കേ ആവോ

അതെന്താ അങ്ങനെ പറയാൻ …

അല്ല എൻ്റെ ഭാഗ്രൗണ്ട് ഒക്കെ അറിയുമ്പോ പിന്നെ കോവാലൻ പണിയും ഉറപ്പ് അതൊക്കെ കൂടെ ആവുമ്പോ …

അങ്ങനെ ഒന്നും സംഭവിക്കില്ല

ബൈ ചാൻസ് സംഭവിച്ചാ എന്ത് ചെയ്യും…

നമ്മക്ക് ഓടി പോവാടാ

നോ ഇത്ര ബുദ്ധി ഉള്ള നീ ആണോ ഇങ്ങനേ പറയാണ്ടത്

പിന്നെ

നിനക്ക് ഞാൻ ഇല്ലെങ്കിൽ വേറെ സൂര്യ കിട്ടും ഫാമിലി അങ്ങനെ അല്ല…

നന്മ മരം കളിക്കുവാ

അതൊന്നും അല്ല അത് ആരും ഇല്ലാത്തവർക്ക് മാത്രേ അതിൻ്റെ വെഷമം അറിയൂ….ഫാമിലി ആയിരിക്കണം ഫസ്റ്റ് പ്രയോറിറ്റി … ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊന്നും അറിയില്ല…

ഹലോ സാർ ജസ്റ്റ് കാം ഡൗൺ ഇത്രയും സാഹിത്യം പറയാൻ മാത്രം ഒന്നും ഇപ്പൊ ഉണ്ടായിട്ടില്ല … നിന്നെ എൻ്റെ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടം ആവും നല്ല വിദ്യാഭ്യാസം ഉണ്ട്

ഡിക്രി ആയിരിക്കും വലിയ പഠിത്തം

കേക്ക് നല്ല പഠിത്തം കാണാൻ എൻ്റെ അത്ര ലുക്ക് ഇല്ലെങ്കിലും ഓക്കേ പിന്നെ വെൽ സെറ്റിൽഡ് എല്ലാത്തിലും മേലെ ഐ ലവ് യു നാ…. അത് പോരെ ….

ഉം നോക്കാം… പിന്നെ ഏത് വകയിൽ ആണ് നിൻ്റെ അത്ര ഞാൻ പോരാതെ ആയത്a അല്ലേ…. ഈ കോളേജിൽ പോവുന്നത് കൊണ്ടാ പഴയ സൂര്യ ചുമ്മാ മെസ്സ് ആയിരുന്നു… ഇന്നാ നോക്ക്

നിനക്ക് ഇൻസ്റ്റാഗ്രാം ഒക്കെ ഉണ്ടോ

പിന്നെ നീ എന്ത് വിച്ചാരിചു….

അവൾ എൻ്റെ ഫോൺ വാങ്ങി അവളുടെ പേര് സെർച്ച് ചെയ്ത് ഫോളോ ചെയ്തിട്ടു….

ആരോട് …. ചോദിച്ചിട്ട് ആണ് നിൻ്റെ അക്കൗണ്ട് ഫോളോ ചെയ്തത്

ആരോട് ചോദിക്കണം…

ശെരി ശെരി….

അയ്യേ 300 ഫോളോവേഴ്സ്

ശെരി മോളെ അത്ര ഒക്കേ മതി

പ്രൈവറ്റ് അക്കൗണ്ട് ആണോ

നീ ഫോട്ടോ നോക്ക്….ഇത് നോക്ക്

ഉം കൊള്ളാലോ ഫുൾ കാറും ബൈക്കും ആണല്ലോ…

അതെ ഇതാരാ …

ഇത് റെമോ ….

അവൻ്റെ വണ്ടി ആണോ

അല്ല ഇന്ദ്രൻ്റെ… എൻ്റെ ഫേവറേറ്റ് വണ്ടി ആണ്…. ഐ മിസ്സ് ദാറ്റ്

കൊള്ളാല്ലെ വാങ്ങി കൂടെ എന്നാ…

വെല എത്ര ആണ് അറിയോ

എത്ര ആണ്

ഒരു ഊഹം പറ

കളർ ഒക്കെ കണ്ടിട്ട് ഒരു രണ്ട് മൂന് ലക്ഷം. വരും…

കൊള്ളാം എൻ്റെ വണ്ടി ഇല്ലെ അത് തന്നെ നാലര ആയി

അതിനോ 😳 അമ്മൊ എൻ്റെ കാർ ആറര ലക്ഷം ആണ്… ഇന്നാ പിന്നെ കാർ വാങ്ങിക്കൂടെ മണ്ടാ….

എന്നാ പിന്നെ കാർ എന്തിനാ അത് എടുത്ത് വച്ച് ബസ്സിൽ പോവാല്ലോ മണ്ടി….

അതും ശെരി ആണ്… ഓരോരുത്തരുടെ ഇഷ്ട്ടം അല്ലേ….

അതാണ്… ഒമ്പത് ലക്ഷം ആണ് വണ്ടിയുടെ വില…

അമ്പോ വലിയ ആളുകൾ തന്നപ്പാ നിങ്ങളൊക്കെ …. നമ്മൾ പാവം….അല്ല ഇത്ര വലിയ വണ്ടി ഒക്കെ വാങ്ങി കൊടുക്കോ വീട്ടില്

അവര് ആരാ ടീംസ്…. അങ്കിളിൻ്റെ കൈയ്യിൽ പൂത്ത പണം ആണ്… അറിയോ…. ഒരേ മോൻ പിന്നെ അവൻ്റെ ആഗ്രഹം നടത്തി കൊടുത്താൽ എന്താ…

ഉം ശെരി ആണ്…

നാട്ടിൽ പോയിട്ട് വേണം ഒരു കലക്ക് കലക്കാൻ….

നാട്ടിൽ പോയ നമ്മളെ ഒക്കെ മറക്കോ

ഏയ്

അവിടെ ഗാങ്ങ് വികസനം ആയിരിക്കും…

ഉം

ഇന്ദ്രൻ എന്നും പറയും നമ്മക്ക് ലൈഫ് പാർട്ണർ ആയാലും….അവരെ നമ്മളെ മനസ്സിലാക്കാൻ പറ്റുന്ന ഒരാളെ വേണം ചൂസ് ചെയ്യാൻ എന്ന്…

ഇവന് ഗേൾ ഫ്രണ്ട് ഒന്നും ഇല്ലെ

അങ്ങനെ ചോദിച്ചാ ഉണ്ട് അവൻ്റെ അച്ഛൻ്റെ കൂട്ടുകാരൻ്റെ മോൾ ആണ് … പക്ഷേ ഇപ്പൊ അവര് അത്ര രസത്തിൽ അല്ല…

അത് എന്താ

പ്ളസ് വൺ സമയത്ത് അവര് വൻ ഒടക്ക് ഉണ്ടായി അതിന് ശേഷം രണ്ടും കീരിയും പാമ്പും ആയി…. ഒരുത്തൻ കേറി പണിഞതാ… ..

എന്താ സംഭവം

അതയാത് ഇവർ നല്ല കട്ട ഫ്രണ്ട്സ് ആണ് അത് പോലെ പരസ്പരം ഇഷ്ട്ടവും ആണ്…ഒരു തെറ്റി ധാരണ വന്നു അടിച്ച് പിരിഞ്ഞു ഇന്ദ്രൻ കാണുന്ന പോലെ അല്ല ഈഗോ കുറച്ച് കൂടുതൽ ആണ് വാശിയും …. അതോടെ അവൻ അവളെ പൂർണമായി ഒഴിവാക്കി … സത്യം പറഞ്ഞ അവൾ പോയത് അവൻ്റെ പഠിത്തം നല്ല പോലെ ബാധിച്ചു പിന്നെ ഫുൾ l ക്രിക്കറ്റ് പിന്നെ കുക്കിങ് അങ്ങനെ ആയി മാറി …ഇപ്പൊ ആറോ ഏഴോ സപ്പ്‌ളി ഉണ്ട് ചെക്കന്….

Leave a Reply

Your email address will not be published. Required fields are marked *