ഞാൻ : ഇതൊക്കെ സംഭവിക്കും നമ്മൾ സൂക്ഷിച്ച മതി…
നന്ദൻ : അളിയാ അവൻ ഇടയിൽ കേറിയത് കൊണ്ട് ടെൻഷൻ ആയി സുസൂ മുട്ടുന്നു ഞാൻ പോയിട്ട് വരാം…
അവൻ ഡോർ തുറന്നതും തണുപ്പ് അങ് കേറി….
ശ്രീ : നീ ഉറങ്ങിയത് ഇല്ലല്ലോ ടാ
ഞാൻ : എനിക്ക് ഇതൊന്നും മാറ്റർ അല്ല…നീ ഉറങ്ങി ല്ലെ
ശ്രീ : ഞാനൊക്കെ ഉറങ്ങി… ഇവൻ്റെ ഒച്ച കേട്ടാ ഞാൻ എണീറ്റത്…
നന്ദൻ വന്ന് വണ്ടി എടുത്തു…
⏩ ഒരു മണിക്കൂർ
ഞാൻ : ടാ നമ്മൾ വിചാരിച്ച പോലെ എത്തി അല്ലേ….
നന്ദൻ : ഞാൻ ഒറങ്ങി പോയി ഇടക്ക്….
ഞാൻ : റോഡ് അമ്മാതിരി … അതാ ….
റെമോ : മറ്റെ തെണ്ടി എടെൽ വന്നില്ലായിരുന്നുവെങ്കിൽ ബാക്കി ഒക്കെ സൂപ്പർ…
നന്ദൻ : എത്താറായോ
ഞാൻ : മടുത്തോ
നന്ദൻ : ചാവാൻ ആയി…
റെമോ : നിർത്തിക്കോ ബാക്കി ഞാൻ എടുക്കാം….
ഞാൻ : അഞ്ച് കിലോമീറ്റർ അത്രയേ ഉള്ളൂ….
…
⏩ 10 മിനിറ്റ്
ഞങൾ ഹോട്ടെലിൽ എത്തി ഒറ്റ കിടത്തം പടം ആയി….
പിന്നെ വൈകുന്നേരം ആയപ്പോ കറങ്ങാൻ ഇറങ്ങി നല്ല ഫൂഡ് ഒന്ന് രണ്ട് സ്ഥലത്തും പോയി തിരിച്ച് വന്ന് റസ്റ്റ് എടുത്തു…
പിറ്റേന്ന്… മൈസൂർ ഉള്ള ഒട്ട് മിക്ക സ്ഥലത്തും ഒറ്റ ദിവസം കൊണ്ട് തന്നെ കവർ ചെയ്ത് അടുത്ത് ദിവസത്തേക്ക് പാലസും ഗാർഡനും ബാക്കി ആക്കി….
രാത്രി….
നന്ദൻ : അയ്യോ മതി ആയി… മോനെ… എന്ത് തെരക്കാ ഇവിടെ….
റെമോ : നീ മറ്റെ പോർഷെ കണ്ടോ കിടിലം സാധനം
ഞാൻ : ആ മഞ്ഞ വര ആണ് ലുക്ക്….
നന്ദൻ : എന്താ മറിയാമ്മ പടം ആയോ
ഞാൻ : ചത്ത് ചത്ത് 🤣🤣
മറിയ : മതി ആയോ എന്നോ ഇവൻ പറഞ്ഞത് പോലെ തന്നെ ചത്ത് ചത്ത്….ഉറങ്ങണം…
നന്ദൻ : നീയോടി….
ശ്രീ : ഞാൻ ഒക്കെ ആണ്….
ഞാൻ : ടാ ഫൂഡ് പറ
പെട്ടെന്ന് ശ്രീയുടെ ഫോൺ അടിചു
ശ്രീ : ഹലോ…. എന്താ മോളെ അടിച്ച് പൊളി ആണോ…. ആണോ …അയ്യോ… ശെരി….
ഞാൻ : ആരാ എന്താ
ശ്രീ : അത് എൻ്റെ കസിൻ ആണ് … അവളും ഭർത്താവും ഫ്രണ്ട്സിൻ്റെ കൂടെ ഗോവയ്ക്ക് പോയതാ രാത്രി അവൻ എന്തിനാ പുറത്ത് ഇറങ്ങിയതും ട്രെയ്ൻ മിസ്സ് ആയി…
റെമോ : ഏതാ ഈ മണ്ടൻ ട്രെയ്ൻ പോയത് പോലും അറിയാതെ നിക്കുന്നത്
നന്ദൻ : എന്നിട്ട് എന്താ
ശ്രീ : അല്ല ഞാൻ കുറച്ച് മുന്നേ അവളെ വിളിചപ്പോ അവള് ഫോൺ എടുത്തില്ല അപ്പോ തിരിച്ച് വിളിച്ചത്….
ഞാൻ : ആളെ കിട്ടിയോ….
ശ്രീ : വരുന്നുണ്ട് എന്നാ പറഞ്ഞത്….
ഞാൻ : ഓക്കേ ഓക്കേ… ഇതിനായി ഈ ട്രെയിൻ ഒന്നും രാത്രി സേഫ് അല്ല….
ശ്രീ : ഒരുപാട് പേര് ഉള്ളതല്ലേ അത് കൊണ്ട് കാർ ഒന്നും ചാൻസ് ഇല്ല….
എൻ്റെ ഫോണിലേക്ക് ഒരു നമ്പറിൽ നിന്നും കോൾ വന്നു….
ഞാൻ ,: ഹലോ
ഹായ് സൂര്യ
ആരാ
എന്നെ മറന്നോ ഞാൻ ആണ് സൂസി ആടാ…
ഞാൻ : 😒 എന്താ കാര്യം…
സൂസി : അല്ല മൈസൂര് പോയി ഫൺ ആണോ…
ഞാൻ ഒന്ന് ചുറ്റും നോക്കി…
സൂസി : അവിടെ അല്ല ബാക്കിൽ … ഇവിടെ… അവൾ കൈ പൊക്കി കാണിച്ചു….
ഞങൾ അവളെ കണ്ടു…
സൂസി: ഹായ് ഗായ്സ്സ്
നന്ദൻ : നീ എന്തിനാ സൂസൻ ഇങ്ങോട്ട് വന്നത് …
സൂസി: നോ നോ നന്ദൻ ഞാൻ ഫ്രണ്ട്സ്സും ആയിട്ട് ചിൽ ചെയ്യാൻ വന്നതാ ഞങൾ ഗോവക്ക് പോവുക ആണ് പിന്നെ നീ ഇവിടെ ഉള്ളത് അറിഞ്ഞപ്പോ വന്നന്നെ ഉള്ളു… ആൻഡ് താങ്ക്യൂ റെമോ ബോയ് ഫോർ ദി സ്റ്റാറ്റസ്….
നന്ദൻ : മണ്ടൻ
ഞാൻ : 😏
റെമോ : അല്ല ഒരു കൈ അബദ്ധം… 🥴
ഞാൻ : നീ ഫൂഡ് കഴിക്കുന്നോ…
സൂസി: ഹൗ സ്വീറ്റ് ടാ സ്റ്റീൽ യു കെയർ ഫോർ മീ ഇതാണ് എനിക്ക് നിന്നോട് ഇത്ര ഇഷ്ട്ടം…
ഞാൻ : അയ്യോ വേണ്ട ചെല്ല് ഞാൻ തിരിച്ച് എടുത്ത്…
സൂസി : ഡോണ്ട് ആക്റ്റ് സൂര്യ… എനിക്ക് അറിയാം യു അർ സ്റ്റീൽ ഇന് ലൗ വിത്ത് മീ…
ശ്രീ : 😶😶
ഞാൻ : 😕 😖😖
റെമോ : സൂസി നീ ഒന്ന് പോ പ്ലീസ്
സൂസി: ഒക്കെ യു ഗായ്സ്സ് കാരി ഓൺ… ആൻഡ് സൂര്യ ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ വരുമ്പോ നീ എന്നെ കാണാൻ വരണം എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…
നന്ദൻ : എന്തിന്…
സൂസി : ഒ നന്ദൻ ജസ്റ്റ് ഷട്ട് അപ്പ് ഞാൻ ഇവനോട് ആണ് സംസാരിക്കുന്നത്….
ഞാൻ : അത് തന്നെ ആണ് എനിക്കും ചോദിക്കാൻ ഉള്ളത് ഫോർ വാട്ട് ഞാൻ അന്നെ എല്ലാം പറഞ്ഞതാ….ഞാൻ ചാടി എണീറ്റു….
സൂസി : ഏയ് ഏയ് കാം ഡൗൺ ഹീറോ…. ജസ്റ്റ് റിലാക്സ്… മൈ മാൻ…നീ വരും നമ്മൾ.സംസാരിക്കും ബെകോസ് ഓഫ് യു ഐ ലോസ്റ്റ് ഇന്ദ്രൻ …. പക്ഷേ ദാറ്റ്സ്സ് ഓക്കേ എനിക്ക് നീ മതി എല്ലാർക്കും മെയിൻ ഹീറോസ്സ് സെറ്റ് ആവില്ലല്ലോ അത് കൊണ്ട് എനിക്ക് നീ മതി … ബൈ ബൈ ഹീറോ അവൾ എന്നെ ഹഗ് ചെയ്ത് കവിളത്ത് ഉമ്മ വച്ചു….
