‘ഒരു ഷേവിങ് സെറ്റ് വാങ്ങി കൊടുക്ക്..’
ഞാൻ അണ്ണാക്കിൽ ഇട്ട് തന്നെ പൊട്ടിച്ചു.. ടൂറിനു ഇടയിലെ അവന്റെ വീരകൃത്യവുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്. ഒന്നര സെക്കന്റ് കഴിഞ്ഞാണ് എങ്കിലും രാഹുലിന് അത് കത്തി. ഞങ്ങൾ രണ്ടും അവിടെ ചിരിച്ചു മറിഞ്ഞു. ആഷിക്കോളി സംതൃപ്തനായി മനസിൽ ഞങ്ങളെ പ്രാകി അവിടെ നിന്നും അന്തർധാനം ചെയ്തു..
‘റോക്കി.. ഇഷാനിയെ വേണോ..?
ഞങ്ങളുടെ അടുത്തേക്ക് വന്ന അജയ് എന്നോട് ചോദിച്ചു
‘നീയാര് അവളുടെ മാമനോ അവളെ വേണമെന്ന് ചോദിക്കാൻ..?
രാഹുൽ ഒരു കൂറ നമ്പർ ഇട്ടു
‘പോടാ കുണ്ണേ.. ഇഷാനിയുടെ പേര് വേണോ എന്നാണ് ചോദിച്ചേ.. അവളെ എനിക്കാണ് കിട്ടിയത്..’
അജയ് കയ്യിലെ ഇഷാനി എന്നെഴുതിയ പേപ്പർ എനിക്ക് നേരെ കാണിച്ചു
‘ഹേയ്… നീ തന്നെ വച്ചോ.. ഞാൻ കൊടുത്താൽ ഫേക്ക് ചെയ്തത് ആണെന്ന് അവൾക്ക് അറിയാം..’
ഞാൻ പെട്ടന്ന് സീരിയസ് ആയി പറഞ്ഞു
‘എല്ലാവരും മാറ്റി എടുക്കുകയാണ്.. നിന്റെ പേര് അർച്ചനയ്ക്ക് ആണ് കിട്ടിയത്. കൃഷ്ണ അത് വാങ്ങിച്ചെടുത്തു. ആഷിക്ക് ഫാത്തിമയുടെ എടുത്തു.’
അജയ് പറഞ്ഞു
‘എന്നാലും ശരിയാവില്ല.. നീ തന്നെ കൊടുത്തോ..’
ഞാൻ പറഞ്ഞു
‘എനിക്ക് കുഴപ്പമില്ല. നീ അറിയാൻ വേണ്ടി പറഞ്ഞതാ.. അഥവാ നിനക്ക് കൊടുക്കണം എന്നുണ്ടേൽ കൊടുക്കാമല്ലോ..’
‘ആ ഓക്കേ..’
ഞാൻ പറഞ്ഞു
‘അവൾക്ക് എന്ത് വാങ്ങി കൊടുക്കും. അവൾക്ക് ഇഷ്ടം ഉള്ളത് എന്താ..?
അജയ് ചോദിച്ചു
‘വല്ല ബുക്‌സും വാങ്ങി കൊടുക്ക്..’
ഞാൻ പറഞ്ഞു
‘ശരിയാ.. അവൾ പുസ്തകപ്പുഴു ആണല്ലോ..’
അവൻ പറഞ്ഞു
‘മിക്കവാറും നീ ഒന്നും കൊടുക്കേണ്ടി വരില്ല. അവളിപ്പോ പരിപാടികൾക്ക് ഒന്നും വരാറില്ല..’
രാഹുൽ പറഞ്ഞു
‘നാളെ വരും. കാരണം അവളും ആർക്കോ കൊടുക്കാൻ ഉണ്ടല്ലോ.. അങ്ങനെ ഉള്ളത് കൊണ്ട് അവൾ വരാതെ ഇരിക്കില്ല..’
അജയ് പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി. പെട്ടന്ന് എനിക്ക് ഒരു കാര്യം ഓർമ വന്നു. ഞാൻ ബാഗിൽ നിന്നും ഒരു കവർ എടുത്തു. പൊതിഞ്ഞ ആ കവർ പൊട്ടിച്ചു അതിൽനിന്നും ഒരു ഓർണമെന്റ് എടുത്തു. ടൂറിനു അവൾക്ക് വേണ്ടി വാങ്ങിച്ചത്. അതിത് വരെ അവൾക്ക് കൊടുക്കാൻ കഴിഞ്ഞില്ല. ഞാൻ കൊടുത്താൽ വാങ്ങുമെന്നും ഉറപ്പില്ല. അപ്പൊ അജയ് ക്രിസ്തുമസ് ഫ്രണ്ട് എന്ന നിലയിൽ കൊടുക്കട്ടെ. അപ്പൊ അവളുടെ കയ്യിൽ അത് കിടക്കുന്നത് എങ്കിലും കാണാം.. ഞാൻ അത് അവനു നേരെ നീട്ടി
‘ഇത് കൊടുക്ക് അവൾക്ക്.. നീ വേറെ എന്തെങ്കിലും വാങ്ങിക്കുന്നുണ്ടോ.? ഉണ്ടേലും കൂടെ ഇത് കൊടുത്തോ..’
ഞാൻ ആ തിളങ്ങുന്ന വെള്ളാരംകല്ലുകളും ചില്ല് ചെത്തി മെനുക്കിയ കട്ടകളും കോർത്ത കയ്യിലണിയുന്ന ചരട് അവനു നേരെ നീട്ടി
‘ഇത് കൊള്ളാല്ലോ അളിയാ.. സെറ്റ്..’
അവൻ അത് പറഞ്ഞു അതെടുത്തു പോക്കറ്റിൽ ഇട്ടു
‘ഇതിനി നാളെ ഷാഹിനയുടെ കയ്യിൽ എങ്ങാനും കണ്ടാല.. നിന്റെ പപ്പും പൂടയും ഞാൻ പറിക്കും..’
ഞാൻ അവനോട് കളിയായി പറഞ്ഞു. അവനും ഷാഹിനയും തമ്മിലുള്ള കളി ഞാൻ കണ്ടതായി അവനോട് പറഞ്ഞില്ല എങ്കിലും എന്തോ ചുറ്റിക്കളി കണ്ടു പിടിച്ചത് പോലെ ഞാൻ സംസാരിച്ചപ്പോൾ അവൻ എല്ലാം സമ്മതിച്ചു തന്നിരുന്നു. പ്രേമം ഒന്നുമല്ല ചുമ്മാ നേരമ്പോക്ക് എന്നാണ് അവനും പറഞ്ഞത്. ഞങ്ങളുടെ ഗ്യാങ് വിട്ടു ഈ കാര്യം വെളിയിൽ പോകില്ല എന്നും ഞാൻ അവന് വാക്ക് കൊടുത്തിരുന്നു.
പിറ്റേന്ന് ക്രിസ്തുമസ് ആഘോഷം ഒക്കെ ഭംഗിയായി നടന്നു. എല്ലാവരും വളരെ ഒരുങ്ങി കെട്ടി വന്നപ്പോൾ ഇഷാനി പഴയ കോലത്തിൽ ഹൂഡിയും ഇട്ട് വന്നു. ഒരു മാറ്റവുമില്ല. അജയ് അവൾക്ക് ചെയിൻ കൊടുത്തെങ്കിലും അവൾ അത് ഇട്ട് കണ്ടില്ല. കൃഷ്ണ എനിക്കൊരു മാല ആണ് തന്നത്. അതിൽ എന്താണ് പ്രത്യേകത എന്ന് എനിക്ക് മനസിലായില്ല. എന്തായാലും അവൾ തന്നത് ഒരു കൗതുകത്തോടെ ഞാൻ വാങ്ങി.. കാണാൻ നല്ല ഭംഗി ഉണ്ട്
‘എങ്ങനെ ഉണ്ട്.. കൊള്ളാമോ..?
അവൾ ചോദിച്ചു
