‘അവളോട് എങ്ങനെ പെരുമാറണം എന്നെനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ലാ.. സ്നേഹം കാണിച്ചാൽ അവൾ പിന്നെയും ഒട്ടും. അകൽച്ച കാണിച്ചാൽ അവളുടെ മുഖം കാണുമ്പോൾ വിഷമം വരും. ശരിക്കും സുന..-
പെട്ടന്ന് കുഞ്ഞു അടുത്തുള്ള കാര്യം ഞാൻ ഓർത്തു. സുന കുടുങ്ങിയ ഉപമ ഞാൻ പിൻവലിച്ചു
‘ശരിക്കും പെട്ട അവസ്‌ഥ ആണ്..’
‘എനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് വച്ചാൽ നീ ഇഷാനിയോട് ഒന്ന് സംസാരിക്കു..’
രാഹുൽ ചൂണ്ടയിൽ തന്നെ നോക്കി പറഞ്ഞു
‘നീയെന്തിനാ എല്ലാത്തിനും അവളുടെ കാര്യം പറയുന്നേ..? ഇപ്പോൾ അവളാണോ ഇവിടുത്തെ വിഷയം..? എന്ത് ഉണ്ടേലും കിഷാനി കിഷാനി കിഷനിയോട് സംസാരിക്കു…’
എനിക്ക് ദേഷ്യം വന്നു
‘അവളാണ് വിഷയം. അവൾ തന്നെ ആണ് എപ്പോളത്തെയും വിഷയം..’
അവൻ പഴയത് പോലെ തന്നെ കൂളായി മറുപടി പറഞ്ഞു
‘അവളെന്നോട് മിണ്ടാതെ ഇരിക്കുന്നത് ഒന്നുമെനിക്ക് ഇപ്പോൾ പ്രശ്നം അല്ല. ഇപ്പോൾ പ്രശ്നം കൃഷ്ണയെ എങ്ങനെ നിലക്ക് നിർത്താം എന്നാണ്..’
ഞാൻ പറഞ്ഞു
‘അവൾ മിണ്ടാത്തത്തിൽ പ്രശ്നം ഒന്നുമില്ല. പക്ഷെ അവൾ ഒരുത്തന്റെ ബൈക്കിന് പുറകിൽ കയറി പോയപ്പോൾ നീ എന്ത് രോദനം ആയിരുന്നു..’
അവൻ പറഞ്ഞു
‘സമ്മതിച്ചു.. ഇഷാനി പ്രശ്നം ആണ്.. പക്ഷെ ഇപ്പോൾ എനിക്ക് ഡീൽ ചെയ്യാൻ പറ്റാത്തത് കൃഷ്ണയോടാണ്.. അത് എന്ത് ചെയ്യണം എന്ന് പറ..’
‘അത് നീ എന്നോട് ചോദിക്കുന്നത് എന്തിനാ.. ഈ കാര്യങ്ങളിൽ ഒക്കെ ഞങ്ങളെ ആരെക്കാളും ബുദ്ധി നിനക്ക് ആണ്. എക്സ്പീരിയൻസും നിനക്ക് ആണ്.. ‘
അവൻ പറഞ്ഞു
‘പക്ഷെ ഇത് കുറച്ചു സീരിയസ് ആണ്. സ്വന്തം കാര്യത്തിൽ നമുക്ക് ഒരു ക്ലിയർ ഡിസിഷൻ എടുക്കാനും പറ്റില്ല..’
ഞാൻ എന്റെ അവസ്‌ഥ വ്യക്തമാക്കി
‘ഇത് വേറെ ഒരാളുടെ വിഷയം ആണെന്ന് ചിന്തിക്ക്.. എന്നിട്ട് നീ ഒരു സൊല്യൂഷൻ ആലോചിക്ക്.. ഉദാഹരണം എനിക്ക് ഒരു പെണ്ണിനെ തലയിൽ നിന്ന് ഒഴിവാക്കണം, അപ്പോൾ നീ എന്ത് ഐഡിയ എനിക്ക് തരും..’
‘കുറെ വഴി ഉണ്ട്.. പക്ഷെ എന്റേൽ ഉള്ളത് എല്ലാം ചീപ്പ് ആണ്..’
ഞാൻ പറഞ്ഞു
‘എന്റെ കയ്യിൽ അതിലും തറ ആണ്. അതെടുക്കാൻ മാത്രം അവസ്‌ഥ നിനക്ക് ആയിട്ടില്ല. തല്ക്കാലം വല്ലോ ചിന്ന അവിഹിതം വല്ലതും ഉണ്ടാക്കി അവളുടെ വെറുപ്പ് പിടിയ്ക്ക്..’
അവൻ എന്നോട് പതിയെ പറഞ്ഞു
‘അപ്പോൾ അവൾക്ക് എന്നോട് വെറുപ്പ് അല്ല അറപ്പ് ആകും..’
ഞാൻ സങ്കടത്തോടെ പറഞ്ഞു
‘ഇതാണ് പറഞ്ഞത് എന്റെ ഐഡിയ ഒക്കെ വൻ അലമ്പാണ് എന്ന്. നിനക്ക് എന്താ തോന്നുന്നേ..?
അവൻ എന്റെ ഐഡിയ ചോദിച്ചു
‘വെറുപ്പിച്ചു വെറുപ്പിച്ചു ഓടിക്കുന്നത്. കുറച്ചു ടൈം എടുക്കും. പക്ഷെ സേഫ് ആണ്..’
‘അതാണ് ബെറ്റർ. അടുത്തറിയുമ്പോ നീയൊരു മൈ….-
കുഞ്ഞു അടുത്തുള്ളത് കൊണ്ട് അവൻ പറയാൻ വന്ന മൈര് വിഴുങ്ങി..
‘-ആണെന്ന് തോന്നണം.. അതിന് മാക്സിമം അവളെ വെറുപ്പിക്കണം. അവൾക്ക് തോന്നാത്ത വിധത്തിൽ..’
‘അത് ചെയ്യുമ്പോളും അവൾക്ക് വിഷമം തന്നെ ആകും..’
ഞാൻ പറഞ്ഞു
‘അതാണ് നല്ലത്. ചെറിയ വിഷമം. അവൾക്ക് അത് താങ്ങാൻ ഒക്കെ പറ്റും. പക്ഷെ നിങ്ങൾ കണ്ടിന്യൂ ചെയ്‌താൽ അവൾക്ക് കിട്ടാൻ പോകുന്ന ഷോക്ക് ഭീകരം ആയിരിക്കും.. സൊ നീ ഈ വഴി തന്നെ നോക്ക്..’
ചൂണ്ടയിൽ കൊളുത്തിയ ചെമ്പല്ലിയേ ഒറ്റ വലിക്ക് കരയ്കിട്ട് കൊണ്ട് അവൻ പറഞ്ഞു
അതിന് തുടക്കം അവനിൽ നിന്ന് തന്നെ കുറിക്കാമെന്ന് ഞാൻ കരുതി. പിറ്റേന്ന് രാഹുൽ കോളേജിൽ വന്നപ്പോൾ മുതൽ പലരും അവനെ ഒന്ന് പ്രത്യേകം നോക്കാൻ തുടങ്ങി. കാരണം അത്ര സ്റ്റൈലിഷ് ഒന്നും ആകാത്ത അവൻ പെട്ടന്നൊരു ദിവസം കിടു ഡ്രെസ്സിങ് ചെയ്തു വന്നിരിക്കുന്നു. അതും ലേറ്റസ്റ്റ് മോഡൽ ബനിയൻ. കോളേജിലെ മെയിൻ ഫ്രീക്കന്മാർ പോലും ഇത് ഇറക്കാൻ വരുന്നതേ ഉള്ളായിരുന്നു. രാഹുൽ ഒറ്റ ദിവസം കൊണ്ട് ചെറിയ സ്റ്റാർ ആയി. കൃഷ്ണ തലേന്ന് എനിക്ക് വാങ്ങി തന്ന ഡ്രസ്സ് ഇട്ടാണ് അവൻ അന്ന് കോളേജിൽ വന്നത്. അത് അവളും കണ്ടു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.. കൃഷ്ണ റൈസ് ആയി
