ഞാൻ അവളുടെ വേഷത്തെ പറ്റി അവളോട് തിരക്കി
‘എങ്ങനെ ഡ്രെസ്സിങ്..?
അവൾ ചോദിച്ചു
‘ഹൂഡിയൊക്കെ, പിന്നെ മുടി ഇങ്ങനെ ഷോർട് ആക്കി കെട്ടി വെച്ചിരിക്കുന്നെ..’
‘അത് ചുമ്മാ ഒരു സ്റ്റൈൽ പിടിച്ചതല്ലേ..’
അവൾ പറഞ്ഞു
‘ഉവ്വ.. എനിക്ക് തോന്നിയത് നീ ഇഷാനിയെ ഇമിറ്റേറ്റ് ചെയ്യുവാ എന്നാ..’
കെട്ട് തലക്ക് പിടിച്ചത് കൊണ്ട് ഞാൻ ഉള്ള് തുറന്നു സംസാരിക്കാൻ തുടങ്ങി
‘ഓ പിന്നെ, അവൾ മാത്രമേ ഇങ്ങനെ ഡ്രസ്സ് ചെയ്യാറുള്ളു..?
‘എനിക്ക് നിന്നെ കണ്ടപ്പോൾ അവളെയാ ഓർമ വന്നെ.. അതാ ഞാൻ ചോദിച്ചേ..’
‘നിനക്ക് എന്ത് കണ്ടാലും അവളെ അല്ലേ ഓർമ വരൂ..’
അവൾ മുഖം വീർപ്പിച്ചു പറഞ്ഞു
‘അതെന്താ നീ അങ്ങനെ പറയുന്നെ..?
‘ഒന്നുമില്ല… നിങ്ങൾ എന്തിനാ റോക്കി പിണങ്ങിയത്..? അത് നീ ഇത് വരെ ആരോടും പറഞ്ഞില്ലല്ലോ.. അത്രക്ക് വലിയ സീക്രെട് ആണോ അത്..’
‘ഓ അതൊന്നും ഇല്ലടി.. അവളുടെ ഓരോരോ സ്വഭാവം..’
ഞാൻ ആ വിഷയം മാറ്റാൻ ശ്രമിച്ചു
‘പറയാൻ താല്പര്യം ഇല്ലേൽ വേണ്ട. നിങ്ങൾ ആയി നിങ്ങളുടെ സീക്രെട് ആയി..’
കൃഷ്ണ തല ചെരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു
‘സീക്രെട് ഒന്നുമല്ല. നിന്നെ പോലെ രണ്ടെണ്ണം അകത്തു ചെന്നപ്പോ അവളും കുരുത്തക്കേട് കാണിച്ചു. ബോധം വന്നപ്പോൾ അതെന്റെ കുറ്റമായി. പിന്നെ അത് പറഞ്ഞു അടിയായി..’
മദ്യത്തിന്റെ സ്വാധീനത്തിൽ ഞാൻ കാര്യങ്ങൾ വിട്ടു പറയാൻ തുടങ്ങി
‘കുരുത്തക്കേടോ..? എന്നെ പോലെയോ..? എന്താ എനിക്ക് മനസിലായില്ല..’
അവൾ ചോദിച്ചു
‘നീ പണ്ട് ഫിറ്റ് ആയിട്ട് നിന്റെ വീട്ടിൽ വച്ചു എനിക്ക് കിസ്സ് തരാൻ വന്നില്ലേ…? അത് തന്നെ.. ‘
മുമ്പ് അവൾ വന്നു ചോദിച്ചപ്പോൾ സമ്മതിക്കാഞ്ഞ കാര്യം ഞാൻ ഇപ്പോൾ അങ്ങോട്ട് പറഞ്ഞു
‘ഞാൻ കിസ്സ് ചെയ്യാൻ വന്നെന്നോ..?
അവൾ പെട്ടന്ന് പരുങ്ങി
‘ഓ നീ മറന്നോ? അത് ചോദിച്ചു വന്നേനു ഞാൻ നിന്നെ പൊരിച്ചു വിട്ടിട്ടുണ്ട്..’
ഞാൻ അവളെ അത് ഓർമിപ്പിച്ചു
‘അത്.. ഞാൻ.. ഞാൻ ശരിക്കും അന്ന് ഫിറ്റ് ആയിരുന്നു. പിന്നെ ഇഷാനി നിന്നെ കിസ്സ് ചെയ്യാൻ വന്നോ..? അപ്പോൾ അവൾ കഴിക്കുമോ..?
കൃഷ്ണ സംശയത്തോടെ ചോദിച്ചു
‘ഇല്ല. പക്ഷെ അന്ന് ഗ്ലാസ് മാറി കുടിച്ചതാ. പിന്നെ പുള്ളിക്കാരി ഫിറ്റ് ആയി..’
‘എന്നിട്ട് അവൾ കിസ്സ് ചെയ്തോ..?
കൃഷ്ണ സംശയത്തോടെ ചോദിച്ചു
‘ചെറുതായ്.. ഇത്രക്ക് വഴക്ക് ഇടാൻ മാത്രം ഒന്നും ഇല്ലടി.’
‘അപ്പോൾ അവൾക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നോ..?
കൃഷ്ണയുടെ സംശയങ്ങൾ തീർന്നില്ല
‘അത് എനിക്കറിയില്ല. അവളുടെ മനസ്സിൽ എന്താണെന്ന് അവൾക്ക് പോലും പിടിയില്ല..’
ഞാൻ പറഞ്ഞു
‘നിന്റെ മനസിലോ..?
അവൾ എന്റെ മുഖത്ത് സൂക്ഷ്മതയോടെ നോക്കി ചോദിച്ചു
‘എന്റെ മനസ്സിൽ എന്ത്..?
‘അവളോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടോന്ന്..?
കൃഷ്ണ എന്റെ ഉത്തരം അറിയാനായി കാതോർത്തു ഇരുന്നു.
‘ഹേയ്.. അങ്ങനെ ഒന്നും ഇല്ല..’
മദ്യത്തിന്റെ പിടുത്തത്തിലും കൃഷ്ണയ്ക്ക് മുമ്പിൽ അത് സമ്മതിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.
‘ശരിക്കും..?
കൃഷ്ണ വീണ്ടും എടുത്തു ചോദിച്ചു
‘ആ…’
ഞാൻ അതേയെന്ന മട്ടിൽ പറഞ്ഞു
‘പിന്നെ എന്തിനാ അവളെ മിസ്സ് ചെയ്യുന്നേ..? അവളെ അങ്ങനെ ഇഷ്ടം അല്ലെങ്കിൽ..?
‘അവളെ മിസ്സും ചെയ്യുന്നില്ല ഒരു കോപ്പും ചെയ്യുന്നില്ല..’
സംസാരത്തിന് ഇടയിൽ ഇഷാനി ആയുള്ള കാര്യങ്ങൾ ഒക്കെ ഓർമ വന്നപ്പോൾ ഞാൻ കുറച്ചു ട്രിഗ്ഗർ ആയി.. പാന്റിന് ഇടയിൽ തള്ളി വച്ചിരുന്ന കുപ്പി എടുത്തു ഞാൻ വായിലേക്ക് കമിഴ്ത്തി..
‘ഉയ്യോ.. ഇതും കയ്യിൽ വച്ചാണോ നടപ്പ്..’
കയ്യിലെ കുപ്പി കണ്ടു അവൾ ചോദിച്ചു
‘ആ കുറച്ചു മിച്ചം ഉണ്ടായിരുന്നു. അതോണ്ട് കയ്യിൽ വച്ചതാ..’
ഒറ്റ കമിഴ്ത്തിൽ നെഞ്ച് എരിഞ്ഞപ്പോളും ഞാൻ പറഞ്ഞു
‘ഇങ്ങനെ പച്ചക്ക് അടിച്ചു കയറ്റിയാൽ കൂമ്പ് വാടുമേ..’
