‘കൃഷ്ണാ…’
ഞാൻ ഓടി അവളുടെ മുന്നിൽ കയറി നിന്നു..
‘യൂ ആർ ഏ ചീറ്റർ.. ഐ ഡോണ്ട് വാണ്ട് ടു ടോക്ക് ടു യൂ..’
അവൾ അരിശത്തോടെ പറഞ്ഞിട്ട് വീണ്ടും എന്നിൽ നിന്ന് മാറി നടന്നു. വഴിയോര കടകളുടെ ഒടുവിൽ ചെറിയൊരു ഇടവഴി തുടങ്ങുന്ന അവിടെ വച്ചു ഞാൻ അവളോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചു
‘അയാം സോറി.. നീ കരുതുന്നത് പോലെ അല്ല..’
എനിക്ക് അവളെ എങ്ങനെ കൺവിൻസ് ചെയ്യണം എന്നറിയില്ലായിരുന്നു…
‘ഇനഫ്.. നീ ഇങ്ങനെ എന്നോട് കാണിക്കും എന്ന് ഞാൻ കരുതിയില്ല.. ഇത് തന്നെ ആണോ നീ അവളോടും കാണിച്ചത്..? അതാണോ അവൾ നിന്നോട് ഒരിക്കലും മിണ്ടാത്തത്..?
കൃഷ്ണ ഉദ്ദേശിച്ചത് ഇഷാനിയെ കുറിച്ചാണ്. അപ്പോളാണ് ഇന്നലെ ഇഷാനിയുടെ പിണക്കത്തിന്റെ കാര്യവും എന്റെ വായിൽ നിന്ന് പോയത് ഞാൻ ഓർത്തത്
‘നോ… അത് ഞാൻ പറഞ്ഞത് തന്നെ ആണ് സത്യം ആയും.. നിന്റെ പക്ഷെ.. ഐ വാസ്ന്റ് യൂസിങ് യൂ..’
ഞാൻ വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെട്ടു
‘പിന്നെ എന്താണ് ഇത്..? ഞാൻ എന്തായി കരുതണം അതിനെ..? നിന്റെ ഒരു നേരമ്പോക്ക് ആയിട്ടോ..?
‘ഞാൻ പറഞ്ഞല്ലോ… എന്റെ തെറ്റാണ്.. ഹോറിബിൾ മിസ്റ്റേക്ക്.. എനിക്ക് അതിന് നിന്നോട് എങ്ങനെ ക്ഷമ ചോദിക്കണം എന്നോ ഒന്നും അറിയില്ല..’
‘നീ എത്ര ക്ഷമ പറഞ്ഞിട്ടും കാര്യമില്ല. എനിക്ക് ഭ്രാന്ത് പിടിക്കുന്നു ഓർക്കുമ്പോ തന്നെ..’
അവൾ വല്ലായ്മയോടെ പറഞ്ഞു
‘ തെറ്റ് ചെയ്ത് വേദനിപ്പിച്ചിട്ട് ക്ഷമിക്കണം എന്ന് പറയുന്നത് ശരിയല്ല എന്നറിയാം.. വേറെന്ത് പറയണം എന്നെനിക്ക് അറിയില്ല.. നീ പറ.. ‘
ഞാൻ ഒരു ശിക്ഷ ചോദിക്കുന്നത് പോലെ അവളോട് ചോദിച്ചു
‘അത് നടന്നില്ല എന്നത് പോലെ മുന്നോട്ടു പോകാൻ എനിക്ക് പറ്റില്ല.. നിനക്ക് പറ്റുമായിരിക്കും.. എന്നെ ഹേർട്ട് ചെയ്യാതെ ഇരിക്കാനാണ് നീ നോക്കുന്നത് എങ്കിൽ എന്നോട് ഒരിക്കലും നീ ഇങ്ങനെ ഒന്നും സംസാരിക്കില്ലായിരുന്നു..’
അവൾ എന്തോ അർഥം വച്ചു പറഞ്ഞു
‘നീ പറയുന്നത്….?
‘അങ്ങനെ സംഭവിച്ചു.. അത് നമ്മൾ അറിഞ്ഞു കൊണ്ട് തന്നെ ആണ്. അങ്ങനെ കരുതിയാൽ നിനക്ക് എന്താണ് പ്രോബ്ലം..?
ഒരു കൊടുങ്കാറ്റു പോലെ ആ ചോദ്യം എനിക്ക് മേൽ പതിച്ചു
‘പക്ഷെ നമ്മൾ തമ്മിൽ അങ്ങനെ…?
ഞാൻ ഒരു മടിയോടെ ചോദിച്ചു
‘നമ്മൾ തമ്മിൽ ഇത് വരെ ഒന്നും ഇല്ലായിരുന്നു. ഇനി ആകാമല്ലോ..’
അവളുടെ മുഖത്തെ തെളിച്ചക്കുറവ് പതിയെ മാഞ്ഞു വന്നു
‘എനിക്ക് പക്ഷെ നിന്നെ അങ്ങനെ കാണാൻ പറ്റില്ല..’
ഞാൻ പറഞ്ഞു
‘നിന്റെ ഷോ വിട് അർജുൻ. നമുക്ക് രണ്ട് പേർക്കും അറിയാം ഞാൻ നിന്റെ ടൈപ്പ് ആണെന്ന്.. ഞാൻ നിനക്ക് അപ്പീൽ ആയി തോന്നിയിട്ടില്ല എന്ന് മാത്രം നീ പറയരുത്..’
‘അങ്ങനെ അല്ല ഞാൻ പറഞ്ഞത്. യൂ നോ.. ഒരു റൊമാന്റിക് റിലേഷൻഷിപ് എനിക്ക് ശരിയാവില്ല. ഞാൻ സീക്ക് ചെയ്യുന്നത് ഫിസിക്കൽ ആയിട്ടുള്ള റിലേഷൻ മാത്രം ആണ്.. നിന്നെ എനിക്ക് അങ്ങനെ മാത്രം കാണാൻ കഴിയില്ല..’
‘ ഇഷാനി ആയിരുന്നേൽ നിനക്ക് പറ്റുമായിരുന്നോ..?
കൃഷ്ണ മുഖം കറുപ്പിച്ചു ചോദിച്ചു
‘അവൾ ആണേലും അങ്ങനെ ഒരു റിലേഷൻ എനിക്ക് പറ്റില്ല. അങ്ങനെ ഒരു ഇമേജ് അല്ല നിങ്ങളെ രണ്ട് പേരെയും പറ്റി എനിക്ക്..’
‘എന്നെ പറ്റിയുള്ള ഇമേജ് നിനക്ക് മാറ്റാം.. ഏത് ടൈപ്പ് റിലേഷൻ ആണ് നീ ആഗ്രഹിക്കുന്നത് അങ്ങനെ ആകാൻ എനിക്ക് പ്രശ്നം ഇല്ല..’
‘ഐ കാന്റ്…’
ഞാൻ നിസ്സഹായതയോടെ പറഞ്ഞു
‘വൈ…?
അവൾ ഉറക്കെ ചോദിച്ചു
‘ബികോസ്… നിനക്ക് എന്നോട് ഒരു ക്രഷിനും മേലെ ഫീലിംഗ്സ് ഉണ്ടെന്ന് എനിക്ക് അറിയാം.. നമ്മൾ മറ്റൊരു രീതിയിൽ റിലേഷൻ തുടങ്ങിയാലും നീ ഒടുവിൽ അതിൽ തന്നെ വന്നു നിൽക്കും. ഞാൻ മറ്റൊരു വഴിയിലും. അത് മൊത്തത്തിൽ കൊളാപ്സ് ആകും..’
ഞാൻ എന്റെ ന്യായം പറഞ്ഞു
‘ശരി.. സമ്മതിച്ചു.. എനിക്ക് നിന്നോട് ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ നിന്നെ റിലേഷന്റെ കാര്യത്തിൽ ഒന്നിനും ഞാൻ ഫോഴ്സ് ചെയ്യില്ല എന്ന് വാക്ക് തരാം. നീ ഇപ്പോൾ നോ പറഞ്ഞാൽ ആയി എന്ന എന്റെ തോട്ട് ഒരിക്കലും മാറാൻ പോണില്ല..’
