ഞാൻ ഒന്നു കൂടി ആലോചിച്ചു. അവൾ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ അത് അവളോട് ചെയ്യാവുന്ന ഒരു തെറ്റാണു. പക്ഷെ അവളുമായി ഫിസിക്കൽ റിലേഷൻ സ്റ്റാറ്റർട്ട് ചെയ്താൽ അത് അതിലും വലിയ ചതി ആയിരിക്കും. ലക്ഷ്മിയും ഞാനും ആയുള്ള കാര്യം ഇവൾക്ക് അറിയില്ല. ഈ റിലേഷൻ സ്റ്റാർട്ട് ആയി കഴിഞ്ഞു സിസ്റ്റർസിൽ ആരെങ്കിലും ഇത് അറിഞ്ഞാൽ ഇവരുടെ ഫാമിലി അടക്കം വലിയ ബോംബ് വീഴും.. എനിക്ക് ശരിക്കും ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല
‘ഓക്കേ.. എനിക്ക് കുറച്ചു ആലോചിക്കണം..’
ഞാൻ ഒരു ഉത്സാഹം ഇല്ലതെ പറഞ്ഞു
‘ശരി.. നീ ടൈം എടുത്തു ആലോചിച്ചോ.. ഞാൻ പോകുവാ..’
അവൾ എന്തോ കരുതി കൂട്ടിയ പോലെ പുറകോട്ട് നടന്നു
‘എവിടെ പോകുവാ എന്ന്..?
ഞാൻ അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു
‘തിരിച്ചു പോകുവാ.. മടുത്തു.. മതിയായി ഈ ടൂർ.. ‘
അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
‘ടീ ഞാൻ ആലോചിക്കാം എന്ന് പറഞ്ഞല്ലോ.. എനിക്കൊരു ഇത്തിരി ടൈം താ..’
‘എന്താടാ നിനക്ക് ആലോചിക്കാൻ സമയം വേണ്ടത്..? എന്നെ എങ്ങനെ ഒഴിവാക്കാമെന്നോ? അതോ എന്നോട് ചെയ്തത് തെറ്റാണോ അല്ലയോ എന്ന് ആലോചിക്കാനോ…?
അവൾ ദേഷ്യത്തോടെ പൊട്ടിത്തെറിച്ചു ചോദിച്ചു
‘കൃഷ്ണ അങ്ങനെ അല്ല…’
ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു
‘നിനക്ക് അറിയാമായിരുന്നു എനിക്ക് നിന്നെ ഇഷ്ടം ആയിരുന്നെന്ന്.. എന്നിട്ടും നീ എന്നോട് ഇത് പോലെ ആണല്ലോ പെരുമാറിയത്..’
അവൾ കണ്ണീരോടെ പറഞ്ഞു
‘എനിക്കറിയാം നിനക്ക് അവളെ ആണ് ഇഷ്ടം എന്ന്.. അതിനി ശരിക്കും ഇഷ്ടം ആണോ അല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ നിനക്ക് എന്നേക്കാൾ ഇഷ്ടം അവളെ ആയിരുന്നു. എന്നേക്കാൾ പ്രയോരിറ്റി അവൾ ആയിരുന്നു. ഞാൻ സെക്കന്റ് മാത്രം ആയിരുന്നു. എന്നിട്ടും ഞാൻ നിന്നോട് അത് കാണിച്ചിട്ടില്ല. മാക്സിമം നിന്നോട് ആ വിഷമം ഒന്നും പുറത്ത് കാണിക്കാതെ ഞാൻ നടന്നു. നീ അവളുടെ പുറകെ അങ്ങോട്ട് പോകുമ്പോൾ ഞാൻ നിന്റെ പുറകെ വന്നു മിണ്ടി. നാണം ഇല്ലാത്തവളെ പോലെ നിന്റെ കൂടെ പലയിടത്തും വലിഞ്ഞു കയറി വന്നു. നിന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ മാത്രം.. അതൊക്കെ എപ്പോളെങ്കിലും നീ എന്നെ മനസിലാക്കും എന്ന് കരുതിയിട്ടാ.. പക്ഷെ ഇപ്പോൾ എനിക്ക് മനസിലായി, ഒരു സെറ്റപ്പ് ആയി പോലും നിനക്ക് എന്നെ കാണാൻ പറ്റില്ല. അതിനുള്ള വാല്യൂ പോലും നിനക്ക് എന്നിൽ ഇല്ല..’
കൃഷ്ണ കണ്ണ് നിറച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.. അവളുടെ ഉള്ളിൽ ഇത് വരെ കിടന്നതെല്ലാം പുറത്ത് വന്നു. അവളുടെ ഇഷ്ടം, വിരഹം, രോഷം എല്ലാം..
‘എനിക്ക് നിന്നെ അങ്ങനെ ഒരു സെറ്റപ്പ് സ്‌ഥാനത്തു കാണാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാണ് ഞാൻ…’
‘അതിന് നിന്നോട് എന്നെ പ്രേമിക്കാൻ ഞാൻ നിർബന്ധിച്ചില്ലല്ലോ.. നിനക്ക് മുമ്പ് ഉണ്ടായിരുന്ന റിലേഷൻസ് പോലെ എന്നെ കാണണം എന്നല്ലേ പറഞ്ഞത്.. അതോ ഇനി ഞാൻ മുടി മുറിച്ചു ഹൂഡി ഇട്ട് വന്നാലേ നിനക്ക് അപ്പീൽ അകത്തൊള്ളോ..?
അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു
‘നീ ഇങ്ങനെ ഒന്നും പറയാതെ.. ഞാൻ പറഞ്ഞല്ലോ അവളല്ല ശരിക്കും പ്രശ്നം…’
ഞാൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു
‘പക്ഷെ ഇത് മുന്നോട്ടു പോകുമ്പോൾ എന്നെങ്കിലും നീ എന്നോട് ഇപ്പോളുള്ളതിൽ കൂടുതൽ ആയി എന്തെങ്കിലും ചോദിച്ചാൽ ഞാൻ ഹെല്പ്ലെസ്സ് ആണ്.. ഒരിക്കലും എന്നിൽ നിന്നൊരു റൊമാൻസ് നീ എസ്‌പെക്ട് ചെയ്യരുത്..’
‘നോ.. ആ കാര്യം പറഞ്ഞു ഞാൻ നിന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല. നിന്റെ ഉള്ളിൽ എന്നെങ്കിലും അങ്ങനെ ഒരു ഇഷ്ടം വന്നാൽ എന്നോട് പറയാതെ പോവരുത് എന്ന് മാത്രം വാക്ക് താ..’
അവൾ കണ്ണ് തുടച്ച എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
‘ഓക്കേ.. സമ്മതിച്ചു.. ഇപ്പോൾ ഇന്നാ ഇത് വച്ചോ.. കരഞ്ഞത് ആരും അറിയില്ല..’
ഞാൻ കയ്യിൽ ഉണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് എടുത്തു അവളുടെ മുഖത്ത് വച്ചു. അവൾ ഒരു മങ്ങിയ ചിരി ചിരിച്ചു
