റോക്കി – 4 12അടിപൊളി  

ഞാൻ ചോദിച്ചു

 

‘ഞാൻ അല്ലേ കഴിഞ്ഞ രണ്ട് വർഷവും ക്ലാസ്സിൽ നിന്ന് റപ്പ് ആയത്. ഇത്തവണ നീ ആകു.. നീ പോപ്പുലർ ആയത് കൊണ്ട് പാനലിൽ നിർത്തിയാൽ ആ സീറ്റ് ഷുവർ ആണെന്ന് കമ്മിറ്റിയിൽ ഇന്നലെ പറഞ്ഞു..’

 

‘ഇതാണ് നിങ്ങൾ പാർട്ടിക്കാരുടെ കുഴപ്പം.. ഇത്രയും പ്രവർത്തിച്ചു വന്ന നിന്നെ മാറ്റി പോപ്പുലർ ആയത് കൊണ്ട് എന്നെ നിർത്താം എന്ന് പറയുക.. അതൊന്നും ശരിയാവില്ല..’

 

‘എടാ എനിക്ക് പ്രശ്നം ഇല്ല. ഞാൻ രണ്ട് തവണ ആയതല്ലേ.. പിന്നെ ഇലക്ഷന്…’

അവൻ പറഞ്ഞു

 

‘പ്രശ്നം ഉണ്ട്. ഇത് തേർഡ് ഇയർ ആണ്. ഇപ്പോൾ ആണ് നിനക്ക് ശരിക്കും റപ്പ് ആകേണ്ടതും പാനലിൽ നിക്കേണ്ടതിന്റെയും ഒക്കെ ആവശ്യം. നിന്നെ പോലെ എല്ലാം നടത്താൻ ഒന്നും എനിക്ക് കഴിവില്ല.. പിന്നെ നിങ്ങൾ രണ്ട് പാർട്ടിക്കാരോടും ഞാൻ ഒരേപോലെ ആണ്. നിന്നോട് ഉള്ള കമ്പിനി കൊണ്ട് നിങ്ങടെ കൂടെ ഞാൻ നിക്കുന്നു എന്നെ ഉള്ളു..’

 

‘എടാ എന്നാലും ഇലക്ഷന്….’

 

‘ഇലക്ഷന് നിന്നെ ഞാൻ ജയിപ്പിക്കാം.. നിനക്ക് വേണ്ടി മാത്രം ഞാൻ വോട്ട് പിടിക്കാൻ ഇറങ്ങാം. അത് പോരേ.. ‘

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. പറഞ്ഞത് പോലെ തന്നെ ഞാൻ അവന് വേണ്ടി വോട്ട് ചോദിക്കാൻ ഇറങ്ങി. കോളേജിൽ നല്ല പോപ്പുലർ ആയത് കൊണ്ട് എനിക്കൊരു വില ഒക്കെ ഉണ്ട് എല്ലായിടത്തും. പിന്നെ റാഗിംഗ് ഒക്കെ ഞാൻ ഇടപെട്ട് കുറച്ചത് കൊണ്ട് ജൂനിയർസിന്റെ ഇടയിൽ ഒരു പേരും ഉണ്ട്. അത് കൊണ്ട് തന്നെ പാനലിൽ ഏറ്റവും ഭൂരിപക്ഷത്തിൽ തന്നെ ഗോകുൽ ജയിച്ചു..

 

കോളേജിലെ എല്ലാ പരിപാടിയും അതിന്റെ മുറയ്ക്ക് നടന്നു. ഗോകുൽ എല്ലാത്തിലും നല്ല ആക്റ്റീവ് ആയിരുന്നു. ഞങ്ങൾ അവനു മാക്സിമം സപ്പോർട്ട് കൊടുത്തു. ഇഷാനി എന്നെ തിരിഞ്ഞു നോക്കുന്നില്ല എന്നത് മാറ്റിയാൽ കോളേജ് മൊത്തത്തിൽ കളർഫുൾ ആയിരുന്നു. പക്ഷെ അവളുടെ അവഗണന എല്ലാത്തിനും മേൽ എന്നിൽ മുഴച്ചു നിന്നു. ആ സമയത്താണ് ഞങ്ങളുടെ കമ്പനിയുടെ പല ആവശ്യങ്ങൾക്കും എനിക്ക് അടിക്കടി കോൾ വന്നിരുന്നത്. അച്ഛന്റെ നിർബന്ധം മൂലം ഇടയ്ക്ക് അവിടെ പോയി തല കാണിച്ചു പോന്നോണ്ട് ഇരുന്നത് ആണ്. പക്ഷെ അവിടെ വിചാരിക്കുന്നതിലും കൂടുതൽ പണിയുണ്ട്. അവധി ദിവസം ഒക്കെ അവിടെ പെട്ട് പോകുമെന്ന ആവസ്‌ഥ ആയപ്പോൾ ആണ് രക്ഷകനെ പോലെ ഫൈസി വരുന്നത്.. ശരിക്കും ഞാൻ അവനെ ആണ് രക്ഷിച്ചത്…

 

‘അളിയാ നെഫീസൂവിന്റെ വീട്ടിൽ ആലോചന വന്നു ബഹളം ആണ്.. അവളെന്നോട് വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പറയുന്നു..’

അത്യാവശ്യം ആയി എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു ഫൈസി എന്നെ വിളിച്ചത് ആയിരുന്നു. ഫൈസിക്ക് വർഷങ്ങൾ ആയുള്ള പ്രണയം ആണ് നെഫീസൂ.. അത് അവളുടെ വീട്ടിൽ അറിയില്ല. ഇപ്പോൾ അവൾക്ക് വീട്ടിൽ ആലോചന വന്നെന്ന് പറഞ്ഞാണ് അവൻ എന്നെ വിളിച്ചത്..

 

‘എന്താടാ പെണ്ണ് കാണാൻ കൂടെ വരണോ..?

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘അതല്ലഡാ.. അവളുടെ വീട്ടുകാര് കുറച്ചു വലിയ പാർട്ടികളാ.. ഞാൻ ഇങ്ങനെ ചെന്നു ചോദിച്ചാൽ അവൾ ഒരിക്കലും എനിക്ക് കെട്ടിച്ചു തരാൻ പോണില്ല..’

 

‘അപ്പോൾ ചാടിക്കണോ..?

ഞാൻ ചോദിച്ചു

 

‘അതല്ല.. ഒരു ജോലി വേണം. അതാണ് പ്രശ്നം. ഞാനിപ്പോ ഒരു ഷോപ്പിൽ നിൽപ്പുണ്ട്. പക്ഷെ അതൊന്നും വച്ചു അവളുടെ വീട്ടിൽ ചെന്നിട്ട് കാര്യമില്ല. ഞാൻ പുറത്തോട്ട് നോക്കുന്നുണ്ടായിരുന്നു. അത് പക്ഷെ ശരിയാവാൻ ടൈം പിടിക്കും.. അത്രയും ടൈം ഞങ്ങൾക്ക് കിട്ടില്ല..’

അവൻ എന്നോട് കാര്യം അവതരിപ്പിച്ചു

 

‘ഓക്കേ.. എന്റെ എന്ത് ഹെല്പ് വേണം എന്ന് പറ..’

 

‘നിന്നെ ബുദ്ധിമുട്ടുക്കുവാണ് എന്ന് കരുതരുത്.. നിനക്ക് അബ്രോട് ആരെയെങ്കിലും പരിചയം ഉണ്ടോ..? നീ അവിടെ വർക്ക്‌ ചെയ്തത് അല്ലേ.. എനിക്ക് പെട്ടന്ന് ഒന്ന് കേറി പോകാൻ എന്തെങ്കിലും ചാൻസ് ഉണ്ടോന്ന് അറിയാനാണ്.. ഇവിടെ നല്ലൊരു ജോലി വേണേൽ എക്സ്പീരിയൻസ് വേണം. പഠിച്ചിറങ്ങി ഒരു വർഷം ആയ എനിക്ക് എന്ത് എക്സ്പീരിയൻസ്..’