അവൾ നിസ്സംഗതയോടെ പറഞ്ഞു
‘എന്റെ പൊന്ന് ഇഷാനി, ഞാൻ അത് ആ ദേഷ്യത്തിൽ പറഞ്ഞത് അല്ലേ നീ പറഞ്ഞതിന്റെ ബാക്കി.. അത് നീ സീരിയസ് ആയി എടുക്കാതെ..’
‘അല്ല.. നീ അങ്ങനെ ആയിരിക്കും പറഞ്ഞത്. പക്ഷേ അതാണ് സത്യം. ഞാനൊരു വൃത്തികെട്ടവൾ ആണ്. അതെത്രയായാലും എന്നിൽ നിന്ന് പോവില്ല. പ്ലീസ് ലീവ് മീ അലോൺ…’
അവൾ ഒരു അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു
‘ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഇത്ര ഫീൽ ആയോ..? അത്രക്ക് ഒക്കെയേ ഉള്ളായിരുന്നോ നമ്മൾ….?
ഞാൻ അത് ചോദിച്ചപ്പോൾ എന്റെ ശബ്ദം ഇടറി….
‘നിനക്കെന്നെ ഒത്തിരി ഇഷ്ടം ആണെന്ന് എനിക്കറിയാം… അത് കൊണ്ട് ഞാൻ ഒരു കാര്യം നിന്നോട് ചോദിക്കുവാ.. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. നമ്മളിനി പഴയ പോലെ ആവില്ല.. സോറി.. അതൊരിക്കലും നിന്റെ തെറ്റല്ല…’
അത്രയും പറഞ്ഞിട്ട് അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോയി.. എനിക്ക് എന്താ പറയേണ്ടത് എന്നും എന്താ ചെയ്യേണ്ടത് എന്നും അറിയില്ലായിരുന്നു.. അപ്പോളത്തെ മൂഡിൽ അവൾ അങ്ങനെ പറഞ്ഞത് ആകും എന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു.. അവൾ എല്ലാം മറന്നു എന്നോട് മിണ്ടുമെന്ന് ഞാൻ വിശ്വസിച്ചു.. പക്ഷെ ആ വിശ്വാസം തെറ്റായിരുന്നു.. അവൾ പിന്നീട് ഒരിക്കലും എന്നോട് മിണ്ടിയില്ല..
ഞങ്ങൾക്ക് ഇടയിൽ ഉള്ള അകൽച്ച എല്ലാവരും ശ്രദ്ധിച്ചിരുന്നു. പഴയത് പോലെ കഥകൾ പലതും ഉണ്ടായി. എന്നോട് പലരും വന്നു ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് തിരക്കുക പോലും ചെയ്തു. കൃഷ്ണ പോലും ഒരിക്കൽ അത് ചോദിച്ചു
‘ഇഷാനി ആയിട്ട് എന്താ ഇഷ്യൂ.. ഇപ്പോൾ രണ്ടും കൂട്ടിയിടിച്ചാൽ പോലും മിണ്ടുന്നില്ലല്ലോ..?
‘ഓ ഓരോ പിണക്കങ്ങൾ..’
ഞാൻ വെറുതെ പറഞ്ഞു ഒഴിഞ്ഞു
‘സാധാരണ പിണക്കം ഒന്നുമല്ല. ആണേൽ അവൾ ഒരു മൈൻഡ് എങ്കിലും തന്നേനെ.. ഇതിപ്പോ എന്നോട് മിണ്ടുന്ന അത്ര പോലും നിന്നോട് മിണ്ടുന്നില്ല.. അതും ഇത്രയും നാളായി… എന്തോ സീരിയസ് ആണല്ലോ..’
കൃഷ്ണ മാത്രം അല്ല. ഞങ്ങളെ അറിയുന്ന എല്ലാവരും അത് തന്നെ ആണ് പറഞ്ഞത്. ചിലരൊക്കെ എനിക്ക് വേണ്ടി കാര്യം അറിയാതെ പോലും അവളോട് സംസാരിക്കാൻ പോയി. ആഷിക്ക്, ശ്രുതി, അജയ്, ഗോകുൽ, റോസ് അങ്ങനെ പലരും ഞങ്ങളെ പഴയ പോലെ ആക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു
‘ഇഷാനിക്ക് എന്താടാ പറ്റിയെ..? അവളിപ്പോ പണ്ടത്തെലും കഷ്ടം ആണ്. നീ ആയി കമ്പിനി ആയപ്പോൾ ആളൊന്ന് സെറ്റ് ആയി വന്നതാ.. ഇപ്പോൾ പഴയ പോലെ മിണ്ടാപ്പൂച്ച ആയി.. നിന്നോടും മിണ്ടുന്നില്ല.. എന്താ കാര്യം..?
ഗോകുൽ ഒരിക്കൽ ചോദിച്ചു
‘വലിയ കാര്യം ഉള്ള കാര്യം ഒന്നും അല്ലടാ.. അവൾ പിന്നെ അത് ഒരു ഇഷ്യൂ ആക്കി മിണ്ടുന്നില്ല..’
ഞാൻ മറുപടി കൊടുത്തു
‘നിങ്ങൾക്ക് ഇടയിൽ എന്താണ് പ്രശ്നം എന്ന് നീ എന്നോട് പറയണ്ട. അത് പേർസണൽ ആണേൽ അങ്ങനെ തന്നെ ഇരിക്കട്ടെ.. പക്ഷെ അത് സോൾവ് ആകാതെ ഇരുന്നാൽ നിങ്ങളുടെ ചുറ്റുമുള്ള ഞങ്ങൾക്ക് തന്നെ മടുപ്പ് ആണ്.. നീ ഒന്ന് അവളോട് സംസാരിച്ചു നോക്ക്..’
അവൻ എന്നെ നിർബന്ധിച്ചു
‘ഇനി ഇപ്പോൾ അത് നടക്കില്ലെടാ.. അവൾ സ്വയമേ തോന്നണം മിണ്ടണം എന്ന്.. ആ മിണ്ടുമായിരിക്കും..’
‘ഞാൻ നിനക്ക് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ചെയ്യും എന്ന് പറഞ്ഞു. നിന്നോട് ദേഷ്യം ഒന്നുമില്ല.. എന്തോ ഒരു ചെറിയ പിണക്കം മാത്രേ ഉള്ളു. അങ്ങനെ ആണ് എനിക്ക് തോന്നിയെ.. നീ ഒന്ന് മിണ്ടി നോക്ക്..’
‘എനിക്ക് വേണ്ടി വോട്ടോ..? അതെന്താ..?
ഞാൻ കാര്യം അറിയാതെ ചോദിച്ചു
‘അത് ഞാൻ അവളോട് വെറുതെ നിന്റെ അടുത്തുള്ള ആറ്റിട്യൂട് അറിയാൻ വേണ്ടി ഇട്ടു കൊടുത്തത് ആണ്. പിന്നെ വെറുതെ അല്ല ശരിക്കും അങ്ങനെ തന്നെ ആണ്. വേറെ ആരോടും പറഞ്ഞില്ല എന്നെ ഉള്ളു. നീ ഞങ്ങളുടെ പാനലിൽ നിക്കണം..’
ഗോകുൽ എന്നോട് പറഞ്ഞു
‘ ഞാനോ..? അപ്പോൾ ക്ലാസിൽ നിന്ന് ഒരാൾ അല്ലേ പറ്റൂ.. നിനക്ക് അപ്പോൾ നിക്കാൻ പറ്റില്ലല്ലോ..?
