റോക്കി – 4 12അടിപൊളി  

 

‘നീ അവളോട് ചോദിച്ചില്ലേ..?

ഞാൻ ഗോകുലിനോട് ചോദിച്ചു

 

‘ചോദിച്ചു.. അവൾ താല്പര്യം ഇല്ലാത്ത പോലെ ഒഴിഞ്ഞു മാറി..’

അവൻ പറഞ്ഞു

 

‘നീ സീറ്റ് ഫൈനലൈസ് ചെയ്യാൻ വരട്ടെ.. ഞാൻ അവളെ കൊണ്ട് സമ്മതിപ്പിക്കാമെന്ന് നോക്കട്ടെ..’

 

‘അത് ഓർത്തു ടെൻഷൻ അടിക്കേണ്ട. ടൂറിന്റെ അന്ന് വന്നു അവൾ വരാമെന്ന് പറഞ്ഞാലും നമുക്ക് സെറ്റ് ആക്കാം.. നീ എങ്ങനെ എങ്കിലും അവളെ കൊണ്ട് വരാൻ മാക്സിമം ശ്രമിക്കണം. അവളും നീതുവും മാത്രമേ പേര് തരാതെ ഉള്ളു..’

നീതുവിന്റെ അച്ഛന് ക്യാൻസർ വന്നു സീരിയസ് ആയിരുന്നു. അത് കൊണ്ട് അവൾ ക്ലാസ്സിൽ തന്നെ വരുന്നത് കുറഞ്ഞിരുന്നു. സാഹചര്യം അതായത് കൊണ്ട് അവൾ ടൂറിനു വരുന്നില്ല എന്ന് പറഞ്ഞിരുന്നു..

 

നീതുവിന് അങ്ങനെ ഒരു കാരണം ഉണ്ടെങ്കിൽ ഇഷാനിയുടെ കാരണം ഞാനാണ്. ഞാൻ ഉള്ളത് കൊണ്ടാവും അവൾ വരുന്നില്ല എന്ന് വച്ചത്. അവളോട് സംസാരിച്ചു ആ തീരുമാനത്തിൽ നിന്ന് അവളെ മാറ്റണം എന്ന് ഞാൻ തീരുമാനിച്ചു

ആർട്സ് ഡേയ്ക്ക് പരിപാടിക്ക് പങ്കെടുക്കുന്ന കുട്ടികളെ ക്ലാസ്സിൽ നിന്ന് വിളിച്ചു കൊണ്ട് പോകാൻ വന്ന പയ്യൻ തന്റെ പേര് വിളിച്ചത് കേട്ട് ഇഷാനിക്ക് അത്ഭുതം ആയി. താൻ ഒന്നിലും പേര് കൊടുത്തില്ല എന്ന് പറഞ്ഞെങ്കിലും അത് അവിടെ പോയി ക്ലാരിഫൈ ചെയ്യാൻ ടീച്ചർ പറഞ്ഞത് കൊണ്ട് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി പേര് വിളിച്ചു ഇറക്കിയ പയ്യന്റെ പുറകെ നടന്നു.. ഫിസിക്സ്‌ ഡിപ്പാർട്മെന്റ്ന്റെ അവിടെ എത്തിയപ്പോൾ കോണിപ്പടിയുടെ അവിടേക്ക് അവൻ കൈ ചൂണ്ടി. ഇഷാനി അവിടേക്കു നോക്കിയപ്പോൾ അർജുൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.

 

‘പരുപാടിയിൽ നിന്റെ പേരൊന്നും ഇല്ല. ആ പയ്യനോട് ഞാൻ നിന്നെ പുറത്തിറക്കി തരാൻ പറഞ്ഞിട്ട് ചെയ്തതാ.. നിന്നെ തനിച്ചു കിട്ടാൻ ഇപ്പോൾ നല്ല പാടാണ്.. അതാണ് ഞാൻ ഇങ്ങനെ വിളിച്ചിറക്കിയത്.. സോറി..’

ഞാൻ പറഞ്ഞു. അവൾ അതിന് മറുത്തൊന്നും പറഞ്ഞില്ല

‘ഞാൻ ടൂറിന്റെ കാര്യം പറയാൻ വേണ്ടിയാണു വിളിച്ചത്… നീ എന്താ ടൂറിനു വരാത്തത്..?

 

‘ഞാൻ.. ഞാൻ ഇല്ല..’

അവൾ പതിയെ മറുപടി തന്നു

 

‘അതെന്താ എന്നാ ചോദിച്ചത്..?

 

‘എനിക്ക്.. എനിക്ക് താല്പര്യം ഇല്ല..’

അവൾ താഴെ നോക്കി പറഞ്ഞു

 

‘ഇഷാനി പ്ലീസ്.. ഇത്രയും നാൾ ഞാൻ നിന്റെ ഡിസിഷൻ റെസ്‌പെക്ട് ചെയ്തു ഒന്നിനും വന്നില്ല. പക്ഷെ ഇത് നീ ഞാൻ പറയുന്നത് കേൾക്കണം. എന്നോടുള്ള ദേഷ്യത്തിന് നീ ഇങ്ങനെ സ്വയം ഉൾവലിയരുത്.. ‘

 

‘നിന്നോട് ദേഷ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ടൂറിനു വരാൻ എനിക്ക് താല്പര്യം ഇല്ല.. സത്യം ആയും..’

 

‘ഞാൻ ഉള്ളത് കൊണ്ടാണോ..? അങ്ങനെ ആണേൽ ഞാൻ വരുന്നില്ല. എന്നെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ആണോ നിന്റെ പ്രശ്നം..?

ഞാൻ ചോദിച്ചു

 

‘അല്ല. നീ ഉണ്ടേലും ഇല്ലേലും ഞാൻ ടൂറിനു ഇല്ല..’

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു

 

‘നിനക്ക് ഫിനാൻഷ്യലി എന്തെങ്കിലും ബുദ്ധിമുട്ട്..?

ഞാൻ വീണ്ടും സംശയം കൊണ്ട് ചോദിച്ചു

 

‘നോ.. അതൊന്നും ഇല്ല. എനിക്കിപ്പോ ടൂറിനു പോകാനുള്ള ഒരു മാനസികാവസ്‌ഥ ഇല്ല..’

അവൾ പറഞ്ഞു കഴിഞ്ഞു എന്റെ മുഖത്ത് നോക്കി. അവളെ കൊണ്ട് ഈ കാര്യം സമ്മതിപ്പിക്കാൻ ഉള്ള ശേഷി എനിക്കില്ല എന്ന് എനിക്ക് തോന്നി

‘വേറെ ഒന്നുമില്ലെങ്കിൽ ഞാൻ പൊക്കോട്ടെ..?

ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ അനുവാദം അവൾ ചോദിച്ചു. ഞാൻ തലയാട്ടിയപ്പോൾ അവൾ പിന്തിരിഞ്ഞു നടന്നു. അവൾക്ക് ഇപ്പോളും എന്നോട് ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷെ എന്തിനാണ് പിന്നെ ഈ അകൽച്ച കാണിക്കുന്നത്…? എനിക്ക് അത് മനസിലായില്ല..

 

അവളുടെ തീരുമാനത്തിൽ മാറ്റം ഇല്ലെന്ന് കണ്ടപ്പോ എന്റെ തീരുമാനം ഞാൻ മാറ്റി. ഞാനും ടൂറിനില്ല എന്ന് തീരുമാനിച്ചു. ഗോകുലിനോട് പേർസണൽ ആയി ചെന്ന് കണ്ട് ഞാൻ കാര്യം പറഞ്ഞു. ഇത് ആരോടും പറയണ്ട എന്ന് ഞാൻ അവനോട് പറഞ്ഞെങ്കിലും അവൻ അത് പറയേണ്ട എല്ലാവരോടും പറഞ്ഞു. അവർ നിർബന്ധിച്ചു എന്നെ ടൂറിനു കൊണ്ട് വരണം എന്ന് അവൻ കരുതി. ആദ്യം എന്നോട് അത് പറഞ്ഞു വഴക്കിടാൻ വന്നത് കൃഷ്ണ ആയിരുന്നു