റോക്കി – 4 12അടിപൊളി  

 

അങ്ങനെ പല ക്ലാസ്സ്‌മേറ്റ്‌സും വാണറാണിമാരായി ഞങ്ങൾക്ക് ഇടയിൽ മാറിയ ആ പരുപാടിയുടെ ഒടുക്കം ഇഷാനിയിൽ നിന്നായിരുന്നു. ഇട്ടിരുന്ന ഡ്രസ്സ്‌ ഊരിയെറിഞ്ഞു മുകളിൽ ഇന്നറും താഴെ ബോക്സറും ഇട്ടു ഇഷാനി പാട്ടിനൊപ്പം ആടി. അവളുടെ വെളു വെളുത്ത ദേഹം ബാക്കിയെല്ലാവരെയും നിഷ്പ്രഭരാക്കി.. അതിനൊപ്പം അസാമാന്യ മെയ്വഴക്കം കൂടെ ആയപ്പോൾ അവൾ ബോളിവുഡ് സിനിമകളിൽ ഐറ്റം ഡാൻസിനെ വെല്ലുന്ന രീതിയിൽ ഡാൻസ് തുടർന്നു. മിസ്സ്‌ ഒക്കെ ഇതെല്ലാം കണ്ടു അന്തം വിട്ടു ഇരിക്കുവായിരുന്നു. ഒടുവിൽ മിസ്സ്‌ ഒരല്പം ശബ്ദം കനപ്പിച്ചു പറയുന്നത് വരെ ഞങ്ങളുടെ ആട്ടം തുടർന്ന്.. അങ്ങോട്ട് പോകുമ്പോൾ ഈ കോലത്തിൽ ആണെങ്കിൽ ഇങ്ങോട്ട് വരുമ്പോൾ ഏത് അവസ്‌ഥ ആയിരിക്കും എന്നോർത്തു മിസ്സ്‌ നെടു വീർപ്പിട്ടു..

 

ദീപ മിസ്സിന്റെ ഊഹം പോലെ ആവേശം ഒരു ഗ്രാഫ് വരച്ചത് പോലെ മേലേക്ക് മാത്രം ഉയരുകയായിരുന്നു.. ഞങ്ങൾ ഇതിനിടയിൽ കാണിക്കാത്ത കുസൃതികളും തോന്നിവാസങ്ങളും കോമാളിത്തരങ്ങളും ഇല്ലെന്ന് തന്നെ പറയാം.. പ്രായം കൊണ്ട് ഇവരേക്കാൾ ഒക്കെ മൂത്ത ഞാൻ ആയിരുന്നു സകല പിറപ്പിനും മുന്നിൽ എന്നതാണ് ഏറ്റവും കോമഡി. ഞാൻ എൻജോയ് ചെയ്യുന്നതിൽ ഉപരി എന്റെ കൂടെയുള്ളവർ എൻജോയ് ചെയ്യണം എന്ന മൈൻഡ് സെറ്റ് ആയിരുന്നു എനിക്ക്. കൂട്ടുകാർക്ക് വേണ്ടി ഞാൻ കാശ് കണക്കില്ലാതെ പൊട്ടിച്ചു… For my boys…!

 

ഞാൻ ടൂറിനു വന്നതിൽ ഏറ്റവും സന്തോഷം കൃഷ്ണയ്ക്ക് ആയിരുന്നു. അവൾ നിർബന്ധിച്ചത് കൊണ്ട് ഞാൻ വന്നൂ എന്നാണ് അവൾ കരുതിയിരുന്നത്. അങ്ങനെ അല്ല എന്ന് ഞാൻ തിരുത്താനും പോയില്ല.

 

‘എപ്പോളും അവന്മാരുടെ കൂടെ നടക്കാതെ നമ്മളെ കൂടെ ഒന്ന് മൈൻഡ് ചെയ്യൂ..’

ഇടയ്ക്ക് തമ്മിൽ കണ്ടപ്പോൾ അവൾ പറഞ്ഞു

 

‘നിന്നെ അല്ലേ കാണാൻ കിട്ടാത്തത്..’

ഞാൻ അവൾക്ക് മറുപടി കൊടുത്തു

 

‘ ഇപ്പോൾ അങ്ങനെ ആയോ..? പിന്നെ മൂഡോഫ് ഒക്കെ മൊത്തം മാറിയോ..?

അവൾ ചോദിച്ചു

 

‘എന്ത് മൂഡോഫ്..?

 

‘ഇഷാനി വരാത്തത് കൊണ്ട് മൂഡോഫ് ആയി ടൂറിനില്ല എന്ന് പറഞ്ഞു ഇരുന്നതല്ലേ.. അത് ഇപ്പോൾ മാറിയോ എന്ന്…’

 

‘ആ അതൊക്കെ മാറി..’

ഞാൻ വെറുതെ പറഞ്ഞു

 

‘പക്ഷെ ഞാൻ നോക്കിയിട്ട് ഇപ്പോളും എന്തോ ഒരു വിഷമം നിനക്കുണ്ടല്ലോ.. ആരും അതറിയാതെ ഇരിക്കാൻ നീ ബഹളം ഉണ്ടാക്കി നടക്കുന്ന പോലെയാ തോന്നുന്നേ..’

 

‘അതൊക്കെ നിന്റെ തോന്നൽ ആടി..’

ഞാൻ ആ വിഷയം അവസാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. ടൂറിന്റെ ഓരോ ഡെസ്റ്റിനേഷൻ പോയിന്റ്സും ഞങ്ങൾ കവർ ചെയ്തോണ്ട് ഇരുന്നു. അതിനിടക്ക് ഒരു തവണ കൃഷ്ണ ഇഷാനിയെ പോലെ ഒരുങ്ങി വന്നു. ഇഷാനിയെ പോലെ എന്ന് വച്ചാൽ അവളുടെ അതേ ഡ്രസിങ്. ഒരു ബ്ലാക്ക് ഹൂഡി ആൻഡ് ജീൻസ്. പിന്നെ തലയിൽ ബാൻഡ് വച്ചു ഷോര്ട്ട് ഹെയർ പോലെ ആക്കി വച്ചിരിക്കുന്നു. ഒരേ ഷേപ്പും നിറവും ഒക്കെ കാണുമ്പോൾ തന്നെ എല്ലാവർക്കും ഇഷാനിയുടെ കട്ട് ഫീൽ ചെയ്യും. ഇഷാനിയെ ഒരു കണക്കിന് മറന്നു വന്ന എന്നെ അവൾ വീണ്ടും ഒരുങ്ങി വന്നു ഓർമിപ്പിച്ചു.

 

അന്ന് വൈകിട്ട് ഞങ്ങൾ ബസിൽ യാത്രയിൽ ആയിരുന്നു. ഞാൻ ആണേൽ അടിച്ചു പൂക്കുറ്റി ആയിരുന്നു. രാഹുൽ ഏതോ മാട്ട സാധനം കൊണ്ട് വന്നിരുന്നു. അത് അടിച്ചു ഞങ്ങൾ എല്ലാത്തിന്റെയും കിളി പോയി ഇരിക്കുവായിരുന്നു. ബസിൽ എല്ലാവരും ഉറക്കം പിടിച്ചിട്ടും എനിക്ക് ഉറക്കം വന്നില്ല. അപ്പോളാണ് കൃഷ്ണയുടെ മെസ്സേജ് എനിക്ക് വരുന്നത്. അവൾ സീറ്റിൽ ഒറ്റയ്ക്ക് ഇരിക്കുവായിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു

 

‘ക്രിസ്റ്റി എന്തിയെ..?

അവളുടെ അടുത്ത് എപ്പോളും ക്രിസ്റ്റി ആണ് ഇരിക്കാറ്. അവളെ കാണാഞ്ഞിട്ട് ഞാൻ ചോദിച്ചു

 

‘അവൾ കുറച്ചു മുമ്പിലായ് ഇരിപ്പുണ്ട്.. നിനക്ക് ഉറക്കം വന്നില്ലേ..?

അവൾ ചോദിച്ചു

 

‘ഇല്ല.. നിനക്ക് ഉറക്കം വന്നില്ലേ..?

ഞാൻ തിരിച്ചു ചോദിച്ചു

 

‘ഇല്ല..’

അവൾ പറഞ്ഞു

 

‘ഓ.. പിന്നെ എന്താ ഇന്ന് ഇങ്ങനെ ഒരു ഡ്രെസ്സിങ്..?