റോക്കി – 4 12അടിപൊളി  

ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ഏറ്റവും വെറുക്കപ്പെട്ടവൻ ആയി ഞാൻ മാറി. അവളെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. കുറ്റം എല്ലാം എന്റെ ആയിരുന്നു. അവൾ എന്നെ ശപിച്ചു ഇറങ്ങി പോകുന്നത് വരെ ഞാൻ എങ്ങനെ രണ്ട് കാലിൽ നിന്നെന്നു എനിക്ക് ഉറപ്പില്ല. അവൾ പോയി കഴിഞ്ഞു ഞാൻ തളർന്നു സോഫയിൽ ഇരുന്നു.. കുറച്ചു നേരത്തേക്ക് എനിക്ക് ശ്വാസം കിട്ടിയില്ല.. ഈ കുറ്റബോധവും പ്രഷറും എനിക്ക് താങ്ങാൻ പറ്റാതെ ആയി. ഞാൻ ഫ്രിഡ്ജ് തുറന്നു ഡ്രിങ്ക്സ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി.. എല്ലാം ഏറെക്കുറെ കാലിയാണ്. ഇതൊന്നും മതിയാവില്ല എന്റെ ഉള്ളിനെ തണുപ്പിക്കാൻ..

 

പെട്ടന്ന് ഏതോ ഉൾവിളിയിൽ ഞാൻ കോളേജിൽ ഉള്ള സനീഷിന്റെ നമ്പർ തിരഞ്ഞു വിളിച്ചു. കഞ്ചാവിന്റെ ഡീലിങ്ങ്സ് ഒക്കെ ഉള്ളവനാണ്. എന്നെ വലിയ കാര്യമാണ്. അപ്പോൾ അവനെ മുട്ടിയാൽ തല പെരുപ്പിക്കാൻ എന്തെങ്കിലും കിട്ടും.. ഞാൻ കോൾ ചെയ്തു

 

‘റോക്കി ഭായ്…. എവിടാ….?

അവൻ കോൾ എടുത്ത ഉടനെ ചോദിച്ചു

 

‘എനിക്ക് അത്യാവശ്യം ആയിട്ട് സാധനം വേണം..’ നീ എവിടാ…?

ഞാൻ മുഖവുര ഇല്ലതെ കാര്യത്തിലേക്ക് കടന്നു

ആദ്യമായ് വാങ്ങുന്ന കൊണ്ടും എന്റെ വെപ്രാളം കൊണ്ടും അവനൊരു പന്തികേട് ഫീൽ ചെയ്തിരുന്നു. പക്ഷെ എന്നോടുള്ള വിശ്വാസത്തിനു പുറത്ത് അവൻ സാധനം നൽകാം എന്നേറ്റു. ഞാൻ ബൈക്ക് എടുത്തു അവനുള്ള സ്ഥലത്തേക്ക് പോയി. ഒരു മുറുക്കാൻ കടയുടെ സൈഡിൽ ഒരു ആക്റ്റീവയിൽ ആയിരുന്നു അവൻ. കടയുടെ മറവിലേക്ക് പോയി സാധനം എന്റെ കയ്യിൽ തന്നിട്ട് അവൻ എന്നോട് ഇവിടുന്ന് വിട്ടോളാൻ പറഞ്ഞു. അവൻ പറഞ്ഞത് അനുസരിച്ചു അവിടെ അടുത്ത് സ്റ്റാൻഡിനു കുറച്ചു പിന്നലായി ഒരു പാറക്കുളം ഉണ്ട്. അതിന്റെ ഉള്ളിൽ അങ്ങിങ്ങായി ആളുകൾ കഞ്ചാവ് വലിക്കാനൊക്കെ കയറാറുണ്ട്.. ഞാൻ അവിടെ ചെന്നു ഇരുന്നു സ്വസ്‌ഥമായ് വലിക്കാൻ തുടങ്ങി…

 

പുക ചുരുണ്ട് നിവർന്നു ഇല്ലാതെ ആയത് പോലെ പ്രശ്നങ്ങൾ കെട്ടഴിഞ്ഞു ഇല്ലാതെ ആകുന്നത് ഞാൻ കണ്ടു. സത്യത്തിൽ ഒരു പ്രശനവും ഇല്ലാതെ ആയില്ല. എല്ലാം കഞ്ചാവിന്റെ കളികൾ. ചെറിയ രീതിക്ക് കിക്ക് പിടിച്ചു വന്നപ്പോൾ ആണ് അടുത്ത് വന്നു ഒരുവൻ ഇരുന്നത്.. ഉയരമില്ല. വെളുത്തിട്ടാണ്. കുറച്ചു ചാണ ഉണ്ട്. കയ്യിൽ കുരിശിന്റെ പച്ച കുത്തിയിട്ടുണ്ട്.. ഈ വാണം കുരിശ് ആണോ..? ഞാൻ ഓർത്തു

 

‘ഇവിടെ വരാറുണ്ടോ..?

അയാൾ കുശലം അന്വേഷിച്ചു

 

‘ഇല്ല..’

ഞാൻ താല്പര്യം ഇല്ലാതെ മറുപടി കൊടുത്തു

 

‘ ഞാൻ സ്‌ഥിരം വരാറുണ്ട്.. പേടിക്കണ്ട പോലീസ് വരുവാണേലും നമുക്ക് ദേ ഇവിടുന്ന് നിന്നാൽ ദൂരെ നിന്നും കാണാം.. ഇതിന് ബാക്കിലൂടെ ചെറിയ വഴിയുണ്ട് ബൈക്ക് പോകാൻ. അത് വഴി പോകാം..’

അയാൾ എനിക്ക് വലിയ റൂട്ട് മാപ്പ് ഒക്കെ പറഞ്ഞു തന്നു

 

‘ഓ..’

ഞാൻ ശരിയെന്ന മട്ടിൽ തല കുനുക്കി. പോലീസ് പിടിച്ചാൽ ആണ് എനിക്ക് എന്തെങ്കിലും പ്രയോജനം. എന്റെ മിച്ചമുള്ള സൽപ്പേര് ഇങ്ങനെ പോയി കിട്ടിയാൽ കൃഷ്ണക്ക് എന്നോടുള്ള മതിപ്പ് പോകുമായിരിക്കും. എല്ലാവർക്കും എന്നോടുള്ള സ്നേഹം പോകും. സ്നേഹിച്ചില്ലെങ്കിൽ പിന്നെ അവരെ ഒന്നും എനിക്ക് വേദനിപ്പിക്കാൻ പറ്റില്ല. അപ്പോൾ ഇതാണ് നല്ലത് ഞാൻ ഓർത്തു. പോലീസിനെ ഫോൺ ചെയ്താലോ എന്ന് കരുതി ഞാൻ ഫോൺ എടുത്തു. വിളിക്കുന്നത് ഈ ശല്യക്കാരൻ വാണം കേൾക്കണ്ട എന്ന് കരുതി ഞാൻ കുറച്ചു എഴുന്നേറ്റ് മാറി.. ഞാൻ പോകുവാണ് എന്ന് കരുതി അയാൾ പെട്ടന്ന് എഴുന്നേറ്റു എനിക്ക് കൈ തന്നു…

 

‘ബ്രോ.. അപ്പോൾ പിന്നെ കാണാം.. എന്റെ പേര് അനിരുദ്ധ്…’

പെട്ടന്ന് ഞാൻ അയാളെ ശ്രദ്ധിച്ചു. ഇത്രയും നേരം അയാളെ നോക്കാതെ ഇരുന്ന എനിക്ക് അയാളിൽ എന്തോ ഒന്ന് തോന്നി. കയ്യിൽ കുരിശ് പച്ച കുത്തിയവൻ അനിരുദ്ധ് എന്ന പേര് പറഞ്ഞത് കൊണ്ടല്ല. ആ പേര് എന്റെ വർഷങ്ങൾ മുമ്പുള്ള ഓർമ്മകളെ ഒരു തിരമാല തിരികെ കൊണ്ട് തരുന്നത് പോലെ കൊണ്ട് വന്നു തീരത്ത് അടിച്ചിട്ട് പോയി.. എന്റെ ചേട്ടന്റെ പേരായിരുന്നു അത്…..