‘ സോറി മിസ്സ് വിനു… എനിക്കു വേണ്ടത് ഒരു പെണ്ണിന്റെ വെറും ശരീരമല്ല…
അതെനിക്ക് എത്ര വേണമെങ്കിലും ഇവിടെ കീട്ടും…. എന്റെ മനസ്സിലെ വിനുവിനെ
ഒന്നു താലോലിക്കണമെന്നൊരു മോഹം ഉണ്ടായിരുന്നു. അതു നടക്കില്ലെന്നു
മനസ്സിലായി… ഞാനുപദ്ദവിക്കുന്നില്ല….. എങ്കില്‍ നമുക്കു പിന്നെ കാണാം…
ഞാന്‍ എഴുന്നേല്‍ക്കാനൊരുങ്ങി.
‘ അയ്യോ… തെറരിദ്ധരിക്കരുതേ…. പ്ലീസ്… ഞാനതല്ല ഉദ്ദേശിച്ചത്… അവളെന്റെ
കയ്യില്‍ ചാടി പിടിച്ചമര്‍ത്തി. ഞാൻ വീണ്ടുമിരുന്നു. എന്നിട്ടവളുടെ ചെവിയില്‍
പറഞ്ഞു.
‘ പേടിക്കേണ്ട… പണത്തിന്റെ കാര്യത്തില്‍ എന്റെ കോണ്‍ട്രാക്ററ് ഞാൻ
പാലിച്ചിരിക്കും…. ഞാന്‍ അവളുടെ കയ് വിടുവിക്കാന്‍ (ശമിച്ച.
‘ അയ്യോ… അതല്ല…. ഇരിക്കു.. പ്ലീസ് … ഞാന്‍ പറയുന്നതു കൂടി കേള്‍ക്കൂ…
അവള്‍ വീണ്ടും എന്റെ കയ് പിടിച്ചു വലിച്ചിരുത്തി.
‘ ശെരി… കേള്‍ക്കാം … പറഞ്ഞോളൂ… ഞാന്‍ ഇരുന്നു.
‘ സത്യം പറഞ്ഞാല്‍… എന്റെ ജീവിതത്തില്‍ ബാബുവിനേപ്പൊളെ ഇത്രയും
(ഫാങ്കായ ഒരാളിനെ ഞാന്‍ കണ്ടിട്ടില്ല… ഇപ്പോള്‍ നിങ്ങളോട് എനിക്കു
ബഹുമാനവും തോന്നുന്നു. അതുകൊണ്ട് ഞാനും തുറന്നു പറയാം… ഫോട്ടോ
കണ്ടപ്പോള്‍ ഒരിഷ്ടം തോന്നി. പിന്നെ നേരിൽ കണ്ടപ്പോൾ എനിക്ക് തോന്നി…
കുറേ നാളുകളായി ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പുരുഷനേ
കണ്ടെത്തി എന്ന്… * അവൾ എന്റെ കയ് വിരലുകൾ തലോടിക്കൊണ്ടു
പറഞ്ഞു.
‘ ഞാനിതെങ്ങനെ വിശ്വസിക്കും…?…’
‘ എങ്ങനെ വിശ്വസിപ്പിക്കണമെന്ന്… എനിക്കറിയത്തില്ല.. എങ്കിലും തുറന്നു
പറയാം… എനിക്കു ബാബുവിന്റെ പണം വേണ്ട… ഒരപേക്ഷ മാത്രം…എന്നെ
ചീപ്പായി കരുതരുത്… * അവളുടെ മുഖം വാടിയിരുന്നു. അഭിമാനത്തിനു
മുറിവേററ ഒരു പെണ്ണിന്റെ സ്വരം ഞാന്‍ കേട്ടു.
‘ സോറി, ഞാന്‍ വിനുവിനേ വിഷമിപ്പിച്ചില്ലെന്നു കരുതട്ടെ… എനിക്കും ഒരു
വിഷമം, ടെട്ടെന്ന് അനുമാനങ്ങളിലേക്കെടുത്തു ചാടിയതില്‍. ഏതായാലും
അവൾ പറയുന്നതു കൂടി കേൾക്കാം.
അപ്പോള്‍ വീണ്ടും രണ്ടുപേര്‍, ഒരു നടനും വേറൊരു കുട്ടിസ്‌്പോന്‍സറും,
ഗ്ലാസുമായി ആടിയെത്തി.
‘ ആഹാ.. നിങ്ങൾ നേരത്തെ പരിചയക്കാരാണെന്നു തോന്നുന്നല്ലോ… വളരെ
ഗയരവത്തില്‍ ഒരു ഡിസ്കഷൻ പോലെ…” നടൻ കുഴഞ്ഞു കൊണ്ട് ചോദിച്ചു. ‘
നടക്കട്ടെ. നടക്കട്ടെ… അവളെഴുന്നേററ് അവരോടെന്തോ പറഞ്ഞു, അവര്‍
ചിരിച്ചു കൊണ്ടു നടന്നകന്നു.
‘ ഇവിടെയിരുന്നു എനിക്കു തുറന്ന് സംസാരിക്കാന്‍ പററുന്നില്ല…… അല്പം ചൂടു
തോന്നുന്നു… നമുക്കു… വേറേ… എവിടെയെങ്കിലും… ഇയ ഹാളിനു
ബാല്‍ക്കണിയൊണ്ടോ…?… അവള്‍ ചോദിച്ചു.
ഞാന്‍ ചുററും നോക്കി. ഒന്നു രണ്ടു പേർ ഞങ്ങളെ ശ്രദ്ധിക്കുന്നതു പോലെ
തോന്നി.
‘ വരൂ… ഞാനെഴുന്നേററു. എന്നിട്ടു ആ ഹാളിനെപ്പററി വിവരിക്കുന്ന പോലെ
ഭാവിച്ചു കൊണ്ടു പറഞ്ഞു. ” അപ്പുറത്ത് ഇതിന്റെ ബാല്‍ക്കണിയില്‍ പോകാം…”
അവളെന്റെ കൂടെ നടന്നു. ബാല്‍ക്കണിയില്‍ ആരുമില്ല. അല്പം തണുത്ത
കാററുണ്ട്. താഴെ സ്വിമ്മിങ്ങ് പൂളിൽ നിന്നുള്ള പ്രകാശം ഇവിടെയെത്തുന്നുണ്ട്.
അവളതു നോക്കി നിന്നു. ഇളം കാററിൽല്‍ അവളുടെ ചുരുൾ മുടികൾ
പാറിക്കളിച്ചു.
‘തണുക്കുന്നുണ്ടോ… ‘ ഞാന്‍ ചോദിച്ചു.
‘ ഇല്ല… ഇപ്പോള്‍ ഒരു സുഖം തോന്നുന്നു… അവൾ പറഞ്ഞു. ഞാൻ അവളോടു
ചേര്‍ന്നു നിന്നു. അവളുടെ തോൾ എന്റെ ഉരത്തില്‍ മൂട്ടി. ആ
ശരീരത്തിന്റെയാണൊ, അതൊ കോസ്മെററിക്‌സിന്റെയാണൊ… ഒരു നറുമണം
എനിക്കനുഭവപ്പെട്ടു.
‘ എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട… ഞാന്‍ ചോദിച്ചു.
എന്നെ വിശ്വസിക്കാമെങ്കിൽ പറയാം… ‘ അവൾ എന്നോടു അല്പം ചാരി നിന്നു.
‘ ഇനി വിനു നുണ പറഞ്ഞാലും ഞാന്‍ വിശ്വസിക്കും… അതാണു
വിനുവിനോടുള്ള എന്റെ വികാരം… ഞാന്‍ മെല്ലെ പറഞ്ഞു.
‘ ബാബൂ, സ്ത്രീസഹജമായ വികാരങ്ങൾ അടക്കി ജീവിക്കുന്ന ഒരു
യുവതിയാണു ഞാന്‍, വര്‍ഷങ്ങളായിട്ട്. എങ്കിലും, ഇടയ്ക്കിടയ്ക്കു എന്റെ ശരീരവും
ചൂടാകാറുണ്ട് എന്നു ഞാന്‍ സമ്മതിക്കുന്നു…
