ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ അതേ സാര്‍… സാറിനു മുഷിഞ്ഞോ…?…”

ഗയരി എന്നോടു ചോദിച്ചു.

‘ ഇല്ല പറഞ്ഞോളൂ…” ഞാന്‍ പറഞ്ഞു.

‘ ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും .. അപ്പോഴേയ്ക്കും ഒന്നു രണ്ടു പേര്‍ കൂടി വന്ന്‌
എത്തിനോക്കിയിട്ട്‌ അവിടവിടെയായി പതുങ്ങി നിന്നു. കടകളെല്ലാം അടച്ചു…
എന്നേ വിറയ്ക്കാന്‍ തുടങ്ങി… അപ്പോഴാണു അക്കന്‍ മുറിയിലേയ്ക്കു കേറി വന്നത്‌…
വന്ന പാടെ പറഞ്ഞു… ഓ, എനിക്കു കൂട്ടുണ്ടല്ലോ, ഞാന്‍ എഴുന്നേററ്‌ അവരുടെ
അടുത്തു ചെന്നിരുന്നു.. ”

ചുരുക്കത്തില്‍ ഞാൻ അവിടെ എത്താനുണ്ടായ സാഹചര്യം പറഞ്ഞു.
ഒന്നുമില്ലെങ്കിലും ഒരു സ്തീയല്ലേ.

‘ പേടിക്കണ്ട… ഞാന്‍ നോക്കിക്കോളാം… അക്കന്‍ എനിക്കുറപ്പു തന്നു.

അക്കന്റെ കാര്‍ സ്റ്റാന്റിനു അല്പം മുമ്പുവെച്ചു ബ്രേക്കു ഡയണായി. ഡ്രൈവര്‍
കാറിനു കാവലിരുപ്പുണ്ട്‌. രാത്രി ഒററയ്ക്ക്‌ ടാക്‌സിയില്‍ യാത്ര ചെയ്യേണ്ട എന്നു
കരുതി ബസ്‌ സ്റ്റാന്ദിലേയ്ക്കു കിട്ടിയ ഓട്ടോയില്‍ കേറി പോന്നതാണു. എന്റെ
ഭാഗ്യം… അക്കന്‍ ബോര്‍ഡു നോക്കിയിട്ടു പറഞ്ഞു… മൂന്നു മണിക്ക്‌ ഒരു
ബസ്സുണ്ട്‌… എന്റെ കൂടെ പോരുന്നോ.. നാളെ നാട്ടിലേയ്ക്കു പോകാം… ഞാനതു
സമ്മതിച്ചു. പിന്നെ അക്കന്‍ പുറത്തിറങ്ങി, പോലീസുകാരനോട്‌ എന്തോ
സംസാരിച്ചു. ബാഗില്‍ നിന്നും… ഈ… മൊബയില്‍ ഫോൺ ഉണ്ടല്ലോ …
അതെടുത്തു. സംസാരിച്ചില്ല. അതിനു മുമ്പു തന്നേ പോലീസുകാരന്‍.. മററവരേ
ഓടിച്ചു വിട്ടു… അതാണെന്റെ അക്കന്‍…

‘ പിന്നെ നാട്ടിൽ പോയോ… ?..”

‘ ഇല്ല. ഈ നിലയില്‍ ഞാന്‍ തിരിച്ചു ചെന്നാൽ അഛന്‍ ചങ്കു പൊട്ടി മരിക്കും…
കൂടപ്പിറപ്പുകള്‍ അനാഥരാകും… അനിയത്തിയുടെ ഭാവി… ഞാന്‍
ഭര്‍ത്താവുമൊത്തു സുഖമായി കഴിയുന്നെന്നവര്‍ വിചാരിച്ചോട്ടെ… ‘ അവൾ
കണ്ണു തുടച്ചു.

‘ ഇനിയെന്താ ഗൌരിയുടെ ഭഉദ്ദേശം…?… ഞാൻ ചോദിച്ചു.

‘ എനിക്കറിയത്തില്ല.. അഛനു ഞാന്‍ രണ്ടു കത്തുകളയച്ചു… ഫ്രൊം അവ്വ്യൂസ്സ്‌
ഇല്ലാതെ….. അക്കനു എന്നോടുള്ള ബന്ധം സാറിനു മനസ്സിലായല്ലോ… ഒന്നുറപ്പാ…
ഇനിയെനിക്കു മാനം മാത്രമേ ബാക്കിയുള്ളു, അതുകൂടി പോയാൽ ഈ ഗഃദരി

മരിക്കും… അതുറപ്പാ…. എനിക്കൊരു പേടിയുമില്ല… അവളുടെ മുഖത്തേ ഭാവം
കണ്ടു ഞാന്‍ അതിശയിച്ചു പോയി. ഞാന്‍ ഒന്നാലോചിച്ചു. എന്നിട്ടു ചോദിച്ചു.

‘ ഗരി…”

‘ എന്താ സാറേ…?..”

‘നീ എന്റെ വീട്ടിലേയ്ക്കു പോരുന്നോ…”

‘ അത്‌…അതിപ്പം… ഞാന്‍… ആരായിട്ടാ… എന്തിനാ… ?…’

‘ ആരായിട്ടാണേലും കുഴപ്പമില്ല… എന്റെ വീട്ടിൽ അമ്മ മാത്രമേയുള്ളു… പിന്നെ
പെങ്ങന്മാര്‍ ഇടയ്ക്കിടയ്ക്കു വരും പോകും… പിന്നെ ജോലിക്കാര്‍… ” ഞാൻ അവളുടെ
മുഖത്തേയ്ക്കു നോക്കി.

‘ എന്നെ ഒരു വേലക്കാരിയായിട്ടെടുക്കാമോ…. എനിക്കെല്ലാ ജോലിയും
അറിയാം… വെജിറേററിയനാണെന്നു മാത്രം… പക്ഷേ അക്കന്‍ സമ്മതിക്കണം…”
അവളുടെ മുഖത്തൊരു പ്രകാശം പരന്നു.

‘ അതു ഞാന്‍ ചോദിക്കാം… ഗയരിക്കു സമ്മതമാണോ… ഒരു കുഴപ്പം മാത്രം…
എന്റെ സ്വഭാവത്തേ പേടിക്കണം എന്നു മാത്രം… എപ്പഴാ മാറുന്നതെന്നറിയത്തില്ല.’
‘ സമ്മതമാ…. പിന്നെ… ഈ സ്വഭാവം… ഇനിയും ഭൂമിയില്‍ നല്ലവരുണ്ടല്ലോ…”
പിന്നെ പതുക്കെ മന്ത്രിച്ചു. ‘ ഇവിടെ നിന്നാല്‍ ഇന്നല്ലെങ്കിൽ നാളേ, എന്നിക്ക്‌
ആത്മഹത്യ ചെയ്യേണ്ടി വരും…

അതിന്റെ ആവശ്യമില്ല… ഞാന്‍ അക്കനോടു ചോദിക്കട്ടെ…

ഞാനെഴുന്നേററു. പെട്ടെന്ന്‌ അവള്‍ എന്റെ കാലിൽ കെട്ടിപ്പിടിച്ചു.

‘ ശ്ലേ.. എന്തായിത്‌…” ഞാന്‍ കാൽ പിൻവലിച്ചു.

‘ എനിക്കു വേണ്ടി അവതരിച്ച ഈശ്വരന്‍…” അവള്‍ തേങ്ങിക്കരഞ്ഞു.

‘ മതി മതി… എഴുന്നേല്‍ക്ക്‌…… ഞാൻ ബാഗുമെടുത്ത്‌ വെളിയിലിറങ്ങി.

താഴെ ചെന്നപ്പോള്‍ രണ്ടു മൂന്നു പേര്‍ സ്വീകരണമുറിയില്‍ ഉണ്ട്‌. ഞാൻ നേരെ
അടുത്ത മുറിയില്‍ ചെന്നു. അക്കന്‍ ഫോണിൽ സംസാരിക്കുന്നു. തീര്‍ന്നു
കഴിഞ്ഞപ്പോൾ അവര്‍ എന്റെ അടുത്തു വന്നു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *